പ്രിയ സുഹൃത്തേ, യേശു നമ്മെ നയിക്കുന്നിടത്തെല്ലാം നാം അവനെ അനുഗമിക്കുമ്പോൾ ഇന്ന് അത് സന്തോഷം നിറഞ്ഞ ഒരു യാത്രയാണ്. കൊച്ചുകുട്ടികൾ വിശ്വാസത്തോടെ മാതാപിതാക്കളെ പിന്തുടരുന്നതുപോലെ, അവൻ നമ്മെ ഏറ്റവും നല്ല സ്ഥലങ്ങളിലേക്ക് നയിക്കുന്നു. ഇന്ന്, "ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും" എന്ന് പറയുന്ന എബ്രായർ 6:14 ലൂടെ അവൻ നമ്മെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. എല്ലായ്പ്പോഴും അനുഗ്രഹിക്കുകയും പെരുക്കുകയും ചെയ്യുക എന്നതാണ് ദൈവത്തിൻറെ മനസ്സ്. അതുകൊണ്ടാണ് അവൻ ഈ ലോകത്തെ ഇത്ര സമൃദ്ധമായി സൃഷ്ടിക്കുകയും മനുഷ്യനെ ഏദെൻ തോട്ടത്തിൽ സ്ഥാപിക്കുകയും ചെയ്തത്. എല്ലാം മനോഹരമായിരുന്നു! പക്ഷികൾ പാടുന്നു, പ്രഭാത സൂര്യൻ പ്രകാശിക്കുന്നു, വെള്ളം ഒഴുകുന്നു, തീരങ്ങളെ ഫലഭൂയിഷ്ഠവും സമൃദ്ധവുമാക്കുന്നു. അങ്ങനെയാണ് ദൈവം പ്രവർത്തിക്കുന്നത്. അവൻ എല്ലാം മനോഹരമാക്കുന്നു.
എന്റെ സുഹൃത്തേ, ഇന്ന് അവൻ നിങ്ങളുടെ ജീവിതത്തിലേക്ക് ചുവടുവെക്കാനും നിങ്ങളെ അനുഗ്രഹിക്കാനും വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നു. സ്വയം അയോഗ്യരാക്കരുത്. നിങ്ങൾ ചെയ്ത എന്തെങ്കിലും കാരണത്താലല്ല, മറിച്ച് നിങ്ങളോടുള്ള അവന്റെ ആഴമേറിയതും അചഞ്ചലവുമായ സ്നേഹം കൊണ്ടാണ് നിങ്ങൾ അവന്റെ അനുഗ്രഹങ്ങൾക്ക് അർഹരാകുന്നത്. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സ്റ്റോക്ക് ഇൻ-ചാർജായി ജോലി ചെയ്യുന്ന യുവ പ്രൊഫഷണലായ സുമീത് എന്നൊരു വ്യക്തിയുണ്ടായിരുന്നു. യേശു വിളിക്കുന്നു ശുശ്രൂഷയുടെ യുവജന പങ്കാളിയായ അദ്ദേഹം മൂന്ന് വർഷമായി ഒരു പ്രമോഷനായി കാത്തിരിക്കുകയായിരുന്നു. ഒരു വർദ്ധനവിനായി അദ്ദേഹം ആഗ്രഹിച്ചു, എല്ലാം പരീക്ഷിച്ചു, പക്ഷേ ഒന്നും അദ്ദേഹത്തിന് വിജയിച്ചില്ല.
ഈ സാഹചര്യത്തിൽ, അദ്ദേഹം ലഖ്നൗവിൽ നടന്ന യേശു വിളിക്കുന്നു യോഗത്തിൽ പങ്കെടുത്തു. പൂർണ്ണമായ വിശ്വാസത്തോടെ അദ്ദേഹം നിലവിളിച്ചു, "കർത്താവേ, ഇന്ന് അങ്ങ് എനിക്ക് ഒരു സ്ഥാനക്കയറ്റം തരണമേ . എന്തെങ്കിലും ചെയ്യണമേ, കർത്താവേ!" അദ്ദേഹം തന്റെ അനുഗ്രഹത്തിനായി ആത്മാർത്ഥമായി പോരാടി. യോഗത്തിന്റെ അവസാനം, ഞാൻ അദ്ദേഹത്തിനുവേണ്ടി വ്യക്തിപരമായി പ്രാർത്ഥിച്ചു. ആ രാത്രിയിൽ, അത്ഭുതകരമായ എന്തോ സംഭവിച്ചു. "അഭിനന്ദനങ്ങൾ, സുമീത്! നിങ്ങൾക്ക് ബ്രാഞ്ച് മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചു" എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് തന്റെ കമ്പനിയിൽ നിന്ന് ഒരു ഇമെയിൽ ലഭിച്ചു. "സന്തോഷത്താൽ മതിമറന്ന അദ്ദേഹം, "കർത്താവ് എന്റെ പ്രാർത്ഥന എങ്ങനെ കേട്ടു! യേശുവേ, നന്ദി! " എന്ന് പറഞ്ഞു സന്തോഷിച്ചു. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുക മാത്രമല്ല, അദ്ദേഹത്തെ വർദ്ധിപ്പിക്കുകയും ചെയ്തു. ഇന്ന്, സുമീത് എം.കോമിൽ ചേർന്നിരിക്കുന്നു, കർത്താവ് അദ്ദേഹത്തെ തന്റെ കരിയറിലെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നു. ഇപ്പോൾ, സുഹൃത്തേ, ഇത് നിങ്ങളുടെ ഊഴമാണ്. നിങ്ങൾ കർത്താവിനോട് യാചിക്കുമോ?
PRAYER:
പ്രിയ കർത്താവേ, എന്നെ ചുറ്റിപ്പറ്റിയുള്ള അങ്ങയുടെ അനന്തമായ സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു. എന്നെ അനുഗ്രഹിക്കാനും വർദ്ധിപ്പിക്കാനും ആഗ്രഹിച്ചതിന് നന്ദി. ഇന്ന്, അങ്ങ് എനിക്കായി തയ്യാറാക്കിയ വർദ്ധനവ് സ്വീകരിക്കാൻ ഞാൻ എന്റെ ഹൃദയത്തെ തുറക്കുന്നു. എന്റെ കൈകളുടെ ജോലി വർദ്ധിപ്പിക്കേണമേ, ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞാൻ അഭിവൃദ്ധി പ്രാപിക്കട്ടെ. എൻറെ കുടുംബത്തെയും എൻറെ വിശ്വാസത്തെയും അങ്ങയുടെ ശക്തിക്കു കീഴിലുള്ള എൻറെ വിളിയെയും ശക്തിപ്പെടുത്തണമേ. എന്റെ സാമ്പത്തികം വളരുകയും എന്റെ നീതി ഓരോ ദിവസവും ആഴത്തിലാകുകയും ചെയ്യട്ടെ. കർത്താവേ, എനിക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറത്തേക്ക് അങ്ങ് എന്നെ അനുഗ്രഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നന്ദിയോടും വിശ്വാസത്തോടും കൂടി ഞാൻ ഇന്ന് അങ്ങയുടെ വർദ്ധനവ് സ്വീകരിക്കുന്നു. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


