പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളെ സ്വാഗതം ചെയ്യുന്നത് വളരെ സന്തോഷകരമാണ്. നിങ്ങൾക്ക് കർത്താവിൽ നിന്ന് അനുഗ്രഹത്തിന്റെ മഴ ലഭിക്കും! യിരെമ്യാവ് 31:16 ലെ അവന്റെ വാഗ്ദത്തത്തെക്കുറിച്ച് നമുക്ക് ധ്യാനിക്കാം: “നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും” എന്നു യഹോവയുടെ അരുളപ്പാടു. അതനുസരിച്ച്, നിങ്ങളുടെ കൈകളുടെ അദ്ധ്വാനത്തിന് ദൈവം പ്രതിഫലം നൽകുന്ന സമയമാണിത്.
ദൈവം നീതിപൂർവ്വം വിധിക്കുന്നു, പക്ഷേ ഈ ലോകത്ത് പലപ്പോഴും അങ്ങനെയല്ല. ഒരു വീടിന്റെ ഉടമയുണ്ടായിരുന്നു. അയാൾക്ക് വേണ്ടി ധാരാളം ആളുകൾ ജോലി ചെയ്തിരുന്നു. പക്ഷേ, ജോലിക്കാരിൽ ഒരാളോട്, ആ മനുഷ്യൻ നല്ലവനും വിശ്വസ്തനുമായ ഒരു ജോലിക്കാരനായിരുന്നിട്ടും അയാൾ ആക്രോശിച്ചുകൊണ്ടിരുന്നു. എന്തുകൊണ്ട്? യജമാനന് അവന്റെ സ്വഭാവമോ സംസാരമോ ഇഷ്ടപ്പെടാത്തതുകൊണ്ടു തന്നെ. അദ്ദേഹം എപ്പോഴും അവനോട് ദേഷ്യപ്പെടുമായിരുന്നു. അതുകൊണ്ട്, അവൻ എത്ര കഠിനാധ്വാനം ചെയ്താലും, യജമാനൻ എപ്പോഴും അവനെ ശകാരിച്ചുകൊണ്ടിരുന്നു. എന്നാൽ, അവിടെ വേറൊരു വ്യക്തി ഉണ്ടായിരുന്നു, നന്നായി ജോലി ചെയ്യാത്ത, എന്നാൽ എപ്പോഴും മധുരമായി പെരുമാറുന്ന ഒരാൾ. അയാൾ യജമാനനെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും വ്യക്തിപരമായി അദ്ദേഹത്തെ പരിപാലിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് യജമാനൻ അവനെ സ്നേഹിച്ചു.
ലോകത്തിലെ കാര്യങ്ങൾ അങ്ങനെയാണ്. നാം നമ്മുടെ എല്ലാ പരിശ്രമങ്ങളും നടത്തുന്നു, പക്ഷേ പലപ്പോഴും പ്രതിഫലം ലഭിക്കുന്നില്ല. എന്നാൽ നീതിപൂർവ്വം വിധിക്കുകയും സമൃദ്ധമായി പ്രതിഫലം നൽകുകയും ചെയ്യുന്ന ഒരു യജമാനൻ സ്വർഗ്ഗത്തിൽ നമുക്കുണ്ട്. ആകയാൽ ദൈവത്തിന് നന്ദി. മത്തായി 6:4 പറയുന്നത്, നാം രഹസ്യമായി ചെയ്യുന്ന കാര്യങ്ങൾ കാണുകയും പരസ്യമായി പ്രതിഫലം നൽകുകയും ചെയ്യുന്ന ഒരു ദൈവം നമുക്കുണ്ട് എന്നാണ്. അവനാണ് ഇന്ന് നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്. അതിനാൽ, അവനുവേണ്ടി ഉത്സാഹത്തോടെ പ്രവർത്തിക്കുക. നിങ്ങളുടെ പരമാവധി ചെയ്യുക. അവനെ പ്രസാദിപ്പിക്കുക. നിങ്ങളുടെ കൈകളുടെ പ്രവൃത്തിയുടെ പ്രതിഫലം അവൻ നിങ്ങൾക്ക് കാണിച്ചുതരും.
PRAYER:
സ്നേഹവാനായ കർത്താവേ, മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ പോലും ഞാൻ ചെയ്യുന്ന പ്രവൃത്തി കണ്ടതിന് അങ്ങേക്ക് നന്ദി. എന്റെ അധ്വാനത്തെയോ എന്റെ ഉദ്ദേശ്യങ്ങളെയോ ഒരിക്കലും അവഗണിക്കാത്ത നീതിമാനായ ന്യായാധിപനാണ് അങ്ങ്. മനുഷ്യരുടെ അംഗീകാരത്തിനുവേണ്ടിയല്ല, മറിച്ച് അങ്ങയെ മാത്രം പ്രസാദിപ്പിക്കുന്നതിനായി, അങ്ങേക്കുവേണ്ടി ഉത്സാഹത്തോടെ പ്രവർത്തിക്കാൻ എന്നെ സഹായിക്കണമേ. ലോകം അന്യായമായിരിക്കുമ്പോൾ, അങ്ങയുടെ പ്രതിഫലം ഉറപ്പാണെന്നും അങ്ങയുടെ സമയം തികഞ്ഞതാണെന്നും എന്നെ ഓർമ്മിപ്പിക്കണമേ. കർത്താവേ, എന്റെ കൈകളെ ശക്തിപ്പെടുത്തണമേ, എന്റെ ഹൃദയത്തെ സ്ഥിരപ്പെടുത്തണമേ, എന്റെ അധ്വാനത്തിന്റെ ഫലം കാണാൻ എന്നെ അനുവദിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


