എൻ്റെ വിലയേറിയ സുഹൃത്തേ, ദൈവം നമ്മുടെ രക്ഷയുടെ ദൈവമാണ്. നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം, നമ്മുടെ പാപങ്ങളിൽ നിന്ന് രക്ഷപ്പെടുകയും ദൈവവുമായി ബന്ധപ്പെടുകയും ചെയ്യുക എന്നതാണ്. മീഖാ 7:7-ലെ ഇന്നത്തെ വാഗ്ദത്ത വാക്യം പറയുന്നു, “ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും."
ചാൾസ് എന്ന ചെറുപ്പക്കാരനെക്കുറിച്ചുള്ള ഒരു സാക്ഷ്യമാണിത്. 16 വയസ്സ് മുതൽ, അവൻ പാപത്തിൽ ജീവിക്കുന്നവരുമായി ബന്ധപ്പെട്ടിരുന്നു. അവൻ ഒരു മദ്യപാനിയും പുകവലിക്കാരനും മയക്കുമരുന്നിന് അടിമയും ആയിത്തീർന്നു, അവൻ എപ്പോഴും ഈ വസ്തുക്കളുടെ സ്വാധീനത്തിലായിരുന്നു. ചില സമയങ്ങളിൽ, അത് പോലും തിരിച്ചറിയാതെ മാലിന്യക്കൂമ്പാരങ്ങൾക്ക് സമീപം കിടക്കുന്നതായി അവനെ കാണുമായിരുന്നു. അവൻ തൻ്റെ വഴികൾ മാറ്റാൻ പരമാവധി ശ്രമിച്ചു, പക്ഷേ അവന് കഴിഞ്ഞില്ല. തൽഫലമായി, അവൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും അവനിൽ നിന്ന് അകന്നു, അവന് പിന്തുണയില്ലാതെയായി. അവന് കഴിക്കാൻ ഒന്നുമില്ല, അസുഖം വന്നു, ആസക്തി കാരണം അവൻ്റെ ചില അവയവങ്ങളുടെ പ്രവർത്തനം നിലച്ചു.
അപ്പോഴാണ് അവന്റെ ബന്ധു സഹോദരൻ അവനെ കെ. ജി. എഫിലെ യേശു വിളിക്കുന്നു പ്രാർത്ഥനാ യോഗത്തിലേക്ക് കൊണ്ടുവന്നത്. യോഗത്തിൽ, തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകൾക്കിടയിൽ ഞാൻ അവൻ്റെ പേര് പ്രവചനാത്മകമായി വിളിച്ചു, ഞാൻ പറഞ്ഞു, "ഈ ആൾക്കൂട്ടത്തിൽ ചാൾസ് എന്ന് വിളിക്കപ്പെടുന്ന ഒരാളുണ്ട്. ദൈവത്തിൻ്റെ ശക്തി നിങ്ങളുടെ മേൽ വരുന്നു. ഇത് നിങ്ങളുടെ ശരീരം നിറയ്ക്കുകയും നിങ്ങളുടെ അവയവങ്ങളെ പുനർനിർമ്മിക്കുകയും ചെയ്യുന്നു. നിങ്ങളെ അടിച്ചമർത്തുന്ന ഇരുട്ട് നിങ്ങളെ വിട്ടുപോകുന്നു, യേശുവിൻ്റെ ശക്തി നിങ്ങളെ അവൻ്റെ ദാസനാക്കി മാറ്റുന്നു." ആ നിമിഷം ദൈവത്തിൻ്റെ ശക്തി അവൻ്റെ മേൽ വന്നു. അവൻ്റെ എല്ലാ ആസക്തികളും അവനെ വിട്ടുപോയി, അവന് തൽക്ഷണം രോഗശാന്തിയും വിടുതലും അനുഭവിച്ചു. ദൈവം അവന് ഒരു പുതിയ ജീവിതം നൽകി! ഇന്ന്, ചാൾസ് ക്രിസ്തുയേശുവിൽ ഒരു പുതിയ മനുഷ്യനാണ്, ഇപ്പോൾ വിവാഹിതനായ ഒരു പാസ്റ്ററാണ്. എന്തൊരു അത്ഭുതകരമായ പരിവർത്തനം!
എൻ്റെ സുഹൃത്തേ, ഇന്ന് നിങ്ങളുടെ ദുശ്ശീലങ്ങളിൽ നിന്നും ദുഷിച്ച സന്തോഷങ്ങളിൽ നിന്നും മോചനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? പാപത്തിൻ്റെ അടിച്ചമർത്തലിൽ നിന്നും പാപത്തിൻ്റെ ശാപങ്ങൾ മൂലമുണ്ടാകുന്ന വിഷാദത്തിൻ്റെയും ഉത്കണ്ഠയുടെയും വികാരങ്ങളിൽ നിന്നും നിങ്ങൾ വിടുതൽ ആഗ്രഹിക്കുന്നുണ്ടോ? കർത്താവായ യേശുവിങ്കലേക്ക് നോക്കുക. യേശു എന്നാൽ "രക്ഷകൻ" എന്നാകുന്നു അർത്ഥം. നിങ്ങളുടെ എല്ലാ പാപങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നത് അവനാണ്. അവൻ പറയുന്നു, “എൻ്റെ അടുക്കൽ വരിക. ഞാൻ നിങ്ങൾക്ക് വിശ്രമം തരാം. കുരിശിൽ നിങ്ങൾക്കുവേണ്ടി ചൊരിയപ്പെട്ട എൻ്റെ രക്തത്താൽ ഞാൻ നിങ്ങളെ ശുദ്ധീകരിക്കും. ഞാൻ നിങ്ങളെ പുതിയ വ്യക്തിയാക്കും. ഞാൻ നിങ്ങളുടെ പാപങ്ങളും പാപകരമായ ആഗ്രഹങ്ങളും കഴുകിക്കളയുകയും നിങ്ങളെ എൻ്റെ പൈതലായി സ്വീകരിക്കുകയും ചെയ്യും." അതിനാൽ, കർത്താവായ യേശുവിങ്കലേക്ക് നോക്കുക, അവൻ നിങ്ങൾക്ക് രക്ഷ നൽകും.
Prayer:
സ്നേഹവാനായ പിതാവേ, യേശുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ അങ്ങയുടെ സിംഹാസനത്തിന് മുമ്പിൽ വരുന്നു. എൻ്റെ പാപങ്ങൾക്കുള്ള ആത്യന്തിക യാഗമായി അങ്ങയുടെ പുത്രനെ അയച്ചതിന്, അങ്ങേക്ക് നന്ദി. ഇപ്പോൾതന്നെ ഞാൻ എന്റെ രക്ഷകനായ യേശുവിനെയും എന്റെ പാപങ്ങൾക്കുവേണ്ടി രക്തം ഒഴുകികൊണ്ട് അവനെ തൂക്കിയിട്ടിരുന്ന കുരിശിനെയും നോക്കുന്നു. അങ്ങയുടെ വിശുദ്ധരക്തത്താൽ എൻ്റെ പാപങ്ങൾ കഴുകി, എന്നെ ശുദ്ധീകരിക്കുകയും എന്നെ നവീകരിക്കുകയും ചെയ്യണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ പോകുന്നിടത്തെല്ലാം അങ്ങയുടെ സാന്നിദ്ധ്യം വഹിക്കുന്ന ഒരു പാത്രമാകാൻ എന്നെ അനുവദിക്കേണമേ. അങ്ങനെ ആളുകൾ എന്നിൽ അങ്ങയെ കാണുകയും അങ്ങയുടെ നാമം മഹത്വപ്പെടുകയും ചെയ്യും. എന്റെ ജീവിതത്തിലുടനീളമുള്ള പാപപരമായ സ്വഭാവങ്ങളുടെയും പെരുമാറ്റങ്ങളുടെയും എല്ലാ അടിച്ചമർത്തലുകളും അങ്ങയുടെ മഹത്തായ നാമത്തിൽ തകർക്കപ്പെടട്ടെ, അങ്ങയുടെ വചനം പറയുന്നതിനാൽ അങ്ങയുടെ പൂർണ്ണമായ വിടുതൽ ഞാൻ അനുഭവിക്കട്ടെ, "പുത്രൻ സ്വാതന്ത്ര്യം വരുത്തിയാൽ സാക്ഷാൽ സ്വതന്ത്രർ ആകും." എൻ്റെ ആത്മാവിനെ രക്ഷിച്ചതിനും ആസക്തികളിൽ നിന്ന് എന്നെ മോചിപ്പിച്ചതിനും കർത്താവേ, അങ്ങേക്ക് നന്ദി. ഞാൻ അങ്ങയുടെ പൈതലാണ്. അങ്ങയുടെ മഹത്വത്തിനായി എന്നെ ഉപയോഗിക്കേണമേ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


