പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നത് വളരെ സന്തോഷകരമാണ്. നമ്മുടെ ഏക തലവനായ ദൈവത്തിൽ നിന്ന് കേൾക്കാൻ കാംക്ഷയോടെ കാത്തിരിക്കുന്ന, ദൈവത്തിന്റെ ഒരു കുടുംബമാണ് നാം. ഇന്ന് അവൻ നമ്മോടു സംസാരിക്കുന്നത് സങ്കീർത്തനം 97:10-ൽ നിന്നാണ്: “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു." മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം കർത്താവിനെ ആഴമായി സ്നേഹിക്കുമ്പോൾ തിന്മയെ വെറുക്കുന്നു. നമുക്ക് തിന്മയെ പിന്തുടരാൻ കഴിയില്ല, അത് മാത്രമാണ് നമ്മുടെ ആത്മാവിനെ സംരക്ഷിക്കുന്നത്. എന്തെങ്കിലും വെറുക്കണമെന്ന് കർത്താവ് നമ്മോട് വ്യക്തമായി ആവശ്യപ്പെടുന്ന ഒരേയൊരു സ്ഥലമാണിത്. അവൻ തിന്മയെ വളരെയധികം വെറുക്കുന്നതിനാൽ, അത് നമ്മുടെ ജീവിതത്തിൽ നിലനിൽക്കാൻ അവൻ ആഗ്രഹിക്കുന്നില്ല.
നമുക്ക് എന്തു തിന്മയാണ് സംഭവിക്കുന്നതെന്ന് അവനറിയാം. ആദിയില്‍, അവൻ മനുഷ്യനെ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചപ്പോൾ, മനുഷ്യന്റെ ജീവിതം എത്ര മഹത്വമുള്ളതാണെന്ന് അവൻ കണ്ടു. മനുഷ്യൻ ദൈവവുമായി വളരെ അടുത്ത് നടക്കുകയും അധികാരത്തോടെ നീങ്ങുകയും ഭൂമിയെ ഭരിക്കാൻ കഴിയുകയും ചെയ്തു. ദൈവത്തിന്റെ അനുഗ്രഹങ്ങൾ അവനെ വലയം ചെയ്തു. എന്നാൽ പിന്നീട്, ദൈവത്തിൽ നിന്നല്ലാത്ത മറ്റൊന്ന് മനുഷ്യൻ സ്വീകരിച്ചപ്പോൾ പാപം പ്രവേശിച്ചു. ദൈവം ആഗ്രഹിക്കാത്ത ഫലം തനിക്ക് ലഭിക്കണമെന്ന് അവൻ ആഗ്രഹിച്ചു, അനുസരണക്കേട് തിരഞ്ഞെടുക്കുകയും ചെയ്തു. ആ ഒരൊറ്റ പാപപ്രവൃത്തി മനുഷ്യന്റെ മേൽ ശാപം വരുത്തുകയും ദൈവത്തിൽ നിന്ന് അവനെ വേർപെടുത്തുകയും ചെയ്തു. മനുഷ്യൻ തന്റെ മഹത്വത്തിൽ നിന്ന് എങ്ങനെ വീണുപോയതെന്ന് ദൈവം കണ്ടു, അതിനാലാണ് നമ്മുടെ ജീവിതത്തിൽ തിന്മ നിലനിൽക്കാൻ അവൻ ആഗ്രഹിക്കാത്തത്.
അതിനാൽ, തൻ്റെ ജീവൻ ത്യജിക്കാനും തൻ്റെ രക്തം ചൊരിയാനും പാപത്തിൽ നിന്ന് നമ്മെ രക്ഷിക്കാനും ദൈവം മനുഷ്യരൂപത്തിൽ വന്നു. അവന്റെ ത്യാഗത്തിലൂടെ, നാം അവനുമായി ഐക്യപ്പെടുന്നു, എല്ലായ്പ്പോഴും അവനോടൊപ്പം ജീവിക്കുകയും ദൈവത്തിന്റെ അനുഗ്രഹത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. നാം അവനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കണമെന്നും ഈ അനുഗ്രഹം മുറുകെപ്പിടിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ലൌകികസുഖങ്ങൾ ആസ്വദിക്കാൻ തന്റെ പിതാവിന്റെ ഭവനത്തിന്റെ സുഖസൌകര്യങ്ങൾ വിട്ടുപോയ ആ യുവാവിനെക്കുറിച്ച് യേശു സംസാരിച്ചത്. താൽക്കാലികമായതിനാൽ പണം തീർന്നപ്പോൾ ആ സുഖങ്ങൾ അപ്രത്യക്ഷമായി. സുഹൃത്തുക്കൾ എന്ന് വിളിക്കപ്പെടുന്നവർ അവനെ ഉപേക്ഷിച്ചു, പിതാവിന്റെ സാന്നിധ്യമില്ലാതെ അവൻ അഗാധമായ ശൂന്യത അനുഭവിച്ചു. അതാണ് തിന്മ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. എന്നാൽ ദൈവം പറയുന്നു, "എന്നെ സ്നേഹിക്കുവിൻ; തിന്മയെ വെറുക്കുവിൻ. എന്റെ ഭവനത്തിൽ വസിക്കുവിൻ, അതിന്റെ സമ്പന്നത ആസ്വദിക്കുവിൻ." ഇതിലൂടെ അവൻ നിങ്ങളുടെ ആത്മാവിനെ സംരക്ഷിക്കുന്നു.
PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ വിശുദ്ധിയുടെ സൌന്ദര്യവും തിന്മയുടെ അപകടവും എനിക്ക് കാണിച്ചുതന്നതിന് അങ്ങേക്ക് നന്ദി. അങ്ങയെ ആഴമായി സ്നേഹിക്കാനും അങ്ങ് വെറുക്കുന്നതിനെ വെറുക്കാനും എന്നെ പഠിപ്പിക്കണമേ. ദയവായി എന്റെ ആത്മാവിനെ ദുഷ്ടതയിൽ നിന്ന് സംരക്ഷിക്കുകയും എല്ലായ്പ്പോഴും അങ്ങയുടെ സാന്നിധ്യത്തിൽ തുടരാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. താൽക്കാലിക ആനന്ദങ്ങളാൽ ഞാൻ ഒരിക്കലും വ്യതിചലിക്കപ്പെടാതിരിക്കട്ടെ. മറിച്ച് അങ്ങയുടെ ശാശ്വതമായ അനുഗ്രഹങ്ങൾ മുറുകെ പിടിക്കാൻ എന്നെ സഹായിക്കണമേ. ഞാൻ എല്ലായ്പ്പോഴും അങ്ങിൽ വസിക്കുന്നതിനെ തിരഞ്ഞെടുക്കുന്നതിനാൽ അങ്ങയുടെ പരിശുദ്ധാത്മാവ് എന്നെ അങ്ങിലേക്ക് തിരികെ നയിക്കുകയും അങ്ങുമായുള്ള എന്റെ ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.