തൊഴിൽ അനുഗ്രഹ പദ്ധതി
''നീ യഹോവയിൽ പ്രമോദിക്കും; ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കുകയും, നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും'' (യെശയ്യാവ് 58:14).
- തക്കതായ ജോലി അന്വേഷിക്കുക, ജോലിയിൽ അനുയോജ്യമായ സ്ഥാനം, സ്ഥാനക്കയറ്റം
- തൊഴിൽ മേഖലയിൽ പടവുകൾ കയറുവാൻ ആഗ്രഹിക്കുന്നവർ
- തക്കതായ നഷ്ടപരിഹാരം ലഭിക്കാതിരിക്കുന്നവർ
- ഉചിതമായ ജോലിക്ക് വേണ്ടി മത്സരപരീക്ഷ എഴുതുന്നവർ
- ജോലിയിൽ സ്ഥലംമാറ്റം ലഭിക്കുന്നതിന് പ്രവർത്തിക്കുന്നവർ
- ഒരു ജോലിയിലും വിജയം നേടാൻ കഴിയാതെയും ഒരു ജോലിയിലും സ്ഥിരമായി നിൽക്കാൻ കഴിയാതിരിക്കുന്നവർ.
- അനാവശ്യ ചിലവുകൾ ഉണ്ടാകുന്നവർ
- വേണ്ടത്ര സമ്പാദിച്ചിട്ടും കടഭാരത്തിൽ അകപ്പെടുന്നവർ
- തങ്ങൾ ജോലി ചെയ്യുന്നവരുടെ ഇടയിൽ പ്രീതിയും സമാധാനവുമില്ലാതിരിക്കുന്നവർക്ക് സമാധാനാന്തരീക്ഷം ലഭിക്കുവാൻ
ലോക തിന്മകളിൽ നിന്നും അസൂയാലുക്കളിൽ നിന്നും സംരക്ഷണംP - നല്ല ആരോഗൃത്തോടെ സേവനം ചെയ്യുവാനാവശ്യമായ ശക്തിയ്ക്കും ഉത്സാഹത്തിനും
ഈ ആവശ്യങ്ങൾക്കായി കാത്തിരിക്കുന്നവരെ അനുഗ്രഹിക്കേണ്ടതിന്, പരിശുദ്ധാത്മാവ് പ്രേരിപ്പിച്ചത് അനുസരിച്ച് 2020 ആഗസ്റ്റ് മാസം ഡോ. പോൾ ദിനകരൻ ആരംഭിച്ചതാണ് തൊഴിൽ അനുഗ്രഹ പദ്ധതി.
''നിങ്ങൾ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോടു അത്ഭുതമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല'' (യോവേൽ 2:26).
''പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നിൽക്കും; നീചന്മാകുടെ മുമ്പിൽ അവൻ നിൽക്കയില്ല'' (സദൃശവാക്യം 22:29).
യോസേഫ് നിമിത്തം ദൈവം മിസ്രയീമ്യന്റെ ഭവനത്തെ അനുഗ്രഹിച്ചു. ആ വീട്ടിലും വയലിലും അവനുണ്ടായിരുന്ന സകലത്തെയും ദൈവം അനുഗ്രഹിച്ചു (ഉല്പത്തി 39:2-5).
ഈ പദ്ധതിയിൽ പങ്കാളിയായി ചേർന്നുകൊണ്ട് മറ്റുള്ളവരെ അനുഗ്രഹിക്കുവാൻ നിങ്ങൾ മുന്നോട്ടു വരുമ്പോൾ യോസേഫിനെ അനുഗ്രഹിച്ചുയർത്തി അവനെ ഒരു ഭരണാധികാരിയാക്കിത്തീർത്ത് സർവ്വശക്തനായ ദൈവം നിശ്ചയമായും നിങ്ങൾക്ക് തക്കതായ ജോലി നൽകുകയും നിങ്ങളുടെ തൊഴിൽ ദാതാവിനെ അനുഗ്രഹിക്കുകയും നിങ്ങളുടെ ഓഫീസിനേയും സഹപ്രവർത്തകരെയും നിങ്ങൾ നാമത്തിൽ അനുഗ്രഹിക്കുകയും ചെയ്യും. കർത്താവ് നിങ്ങൾക്ക് സകലതും ഇരട്ടിയായി തിരികെ നൽകുകയും നൂറുമടങ്ങ് അനുഗ്രഹം കൊയ്യുവാനും (ഉൽപ്പത്തി 26:12) നിങ്ങളുടെ കൈകളുടെ അദ്ധ്വാനം സമാധാനത്തോടും സന്തോഷത്തോടും അനുഭവിക്കുവാനും നിങ്ങളെ സഹായിക്കുകയും ചെയ്യും (യെശയ്യാവ് 65:22).
നിങ്ങൾക്ക് പ്രോത്സാഹനം നൽകുവാൻ ഒരു സാക്ഷ്യം വായിക്കുക:
ബാങ്കിൽ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചു
ഞാൻ ഒരു ബാലജന പങ്കാളിയും തൊഴിൽ അനുഗ്രഹ പദ്ധതി പങ്കാളിയുമാണ്. എന്റെ കുടുംബത്തിൽ ഞാൻ മാത്രമാണ് രക്ഷിക്കപ്പെട്ട വ്യക്തി. 13 വർഷമായി ഞാൻ ജോലി ചെയ്യുന്നു. കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ച ഞാൻ അവിടെ പ്രവർത്തിക്കുന്നു. ദൈവകൃപയാൽ എന്റെ കരാർ ആദ്യമൊക്കെ പുതുക്കി കിട്ടിയിരുന്നു. എന്നാൽ പെട്ടെന്ന്, എന്റെ കരാർ അവസാനിക്കുന്നു എന്നും 2022 നവംബർ 30 ആണ് അവസാന ദിനം എന്നുമുള്ള ഇ-മെയിൽ സന്ദേശം എനിക്ക് ലഭിച്ചു. ജോലിസ്ഥലത്ത് അനേകം പ്രശ്‌നങ്ങളിലൂടെ ഞാൻ കടന്നുപോയി. ഉടൻതന്നെ ഞാൻ നേരിടുന്ന സാഹചര്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിച്ചുകൊണ്ട് ഡോ. പോൾ ദിനകരന് ഞാൻ ഇമെയിൽ അയച്ചു. എനിക്ക് ഒരു സ്ഥിര ജോലി ലഭിക്കും എന്ന് അറിയിച്ചുകൊണ്ടുള്ള മറുപടി അദ്ദേഹം എനിക്ക് അയച്ചുതന്നു. രണ്ടു ദിവസത്തിനുള്ളിൽ എന്റെ എല്ലാ സാഹചര്യങ്ങളെയും യേശു അത്ഭുതകരമായി മാറ്റി. എന്റെ കരാർ വീണ്ടും പുതുക്കിക്കിട്ടി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, വളരെ പെട്ടെന്ന്, മുമ്പ് ഞാൻ ജോലി ചെയ്തിരുന്ന ആക്‌സിസ് ബാങ്കിൽ മാനേജരായി സ്ഥിര നിയമനത്തിനുള്ള അറിയിപ്പ് എനിക്ക് ലഭിച്ചു. ഞാൻ നിന്ദ നേരിട്ട അതേ സ്ഥാനത്ത് ദൈവം എന്നെ ഉയർത്തി. ഞാൻ അപമാനം സഹിച്ച അതേ സ്ഥാനത്ത് മികച്ച അവസരം നൽകി എന്നെ അനുഗ്രഹിച്ച് മാനിച്ചുയർത്തിയ ദൈവത്തെ ഞാൻ സ്തുതിക്കുന്നു. എനിക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ച ഡോ. പോൾ ദിനകരന് നന്ദി അറിയിക്കുന്നു.
- പ്രിയദർശിനി, മാറത്തള്ളി
പ്രിയ സ്‌നേഹിതാ, നിങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് കഷ്ടപ്പെടുന്നവരെ അനുഗ്രഹിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ അത്ഭുതങ്ങൾക്ക് നിങ്ങൾ സാക്ഷ്യം വഹിക്കും. നിങ്ങൾക്കായി ദൈവം അവസരങ്ങളുടെ വാതിൽ തുറക്കുകയും ദൈവത്തിന്റെയും മനുഷ്യരുടെയും മുൻപിൽ കൃപ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ജോലിസ്ഥലത്ത് ദൈവത്തിന്റെ നടത്തിപ്പിലൂടെ നല്ല ഫലം നേടുവാൻ നിങ്ങൾക്ക് സാധിക്കും.
''യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും'' (സങ്കീർത്തനം 5:12).
''നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു'' (സങ്കീർത്തനം 3:3).
തൊഴിൽ അനുഗ്രഹ പദ്ധതിയുടെ സവിശേഷതകൾ
- ദൈവത്തിന്റെ വാഗ്ദത്തങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിറവേറപ്പെടുന്നതിനായി, ഡോ. പോൾ ദിനകരന്റെയും കുടുംബവും, കോയമ്പത്തൂർ കാരുണ്യാ നഗറിലെ ബെഥസ്ദാ പ്രാർത്ഥനാ കേന്ദ്രത്തിലെ പ്രാർത്ഥനാ പടയാളികളും നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.
- പ്രാർത്ഥനാ ഗോപുരങ്ങളിൽ സംഘടിപ്പിക്കുന്ന ബിസിനസ്സ് യോഗങ്ങളിലേക്ക് നിങ്ങൾക്ക് ക്ഷണം ലഭിക്കും.
- ഓൺലൈൻ പരിശീലന കോഴ്‌സുകളിൽ ചേരുന്നതിന് മുൻഗണന ലഭിക്കും
- സീഷ പരിശീലന കേന്ദ്രങ്ങളിലെ നൈപുണ്യാധിഷ്ഠിത പരിശീലനത്തിൽ പങ്കെടുക്കാൻ മുൻഗണന ലഭിക്കും.
താഴെപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ നിങ്ങൾക്കോ നിങ്ങളുടെ കുടുംബങ്ങൾക്കോ പരിചയക്കാർക്കോ തൊഴിൽ അനുഗ്രഹ പദ്ധതിയിൽ ചേരാവുന്നതാണ്.
- * നിങ്ങളുടെ പട്ടണത്തിലെ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരം സന്ദർശിക്കുക
- * നിങ്ങളുടെ ദേശത്തുള്ള സ്ഥാനപതിമാരിലൂടെ
- ഇമെയിൽ : [email protected]
- കത്ത് : Prayer Tower, 16, D.G.S. Dhinakaran Road, Chennai 600 028, India
- അല്ലെങ്കിൽ സമീപമുള്ള പ്രാർത്ഥനാ ഗോപുരത്തെക്കുറിച്ച് അറിയുവാൻ വെബ്‌സൈറ്റ് സന്ദർശിക്കുക: www.jesuscalls.org/prayer-towers