എൻ്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നാം സദൃശവാക്യങ്ങൾ 12:7-നെക്കുറിച്ച് ധ്യാനിക്കാൻ പോകുന്നു, അതിൽ ഇപ്രകാരം പറയുന്നു, “ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനില്ക്കും.” ഇത് എത്ര വലിയ വാഗ്‌ദത്തമാണ് എന്റെ സുഹൃത്തേ! നീതിമാന്മാരുടെ ഭവനം ശക്തവും അചഞ്ചലവുമായി നിലകൊള്ളും.
നിങ്ങൾ കർത്താവിന്റെ മുൻപിൽ നീതിപൂർവകമായ ജീവിതം നയിക്കുകയാണെങ്കിൽ നിങ്ങളുടെ ഭവനം എന്നേക്കും നിലനിൽക്കും. ശൌൽ, ദാവീദിനെ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ ശൌൽ രാജാവിന്റെ അസൂയ അവനെ വല്ലാതെ വിഷമിപ്പിച്ചു. അപ്പോൾ ദൈവം ദാവീദിന് ശക്തമായ ഒരു വാഗ്ദാനം നൽകി. II ശമൂവേൽ 7:16-ൽ ഇങ്ങനെ പറയുന്നു, "നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും." ഇത് ഒരു ദൈവദാസൻ മുഖേന ദാവീദിന് നൽകിയ വാഗ്‌ദത്തമായിരുന്നു, അതേ വാഗ്ദത്തം ഇന്ന് നിങ്ങൾക്കും ലഭ്യമാണ്. ആ വാക്കുകളിൽ നിന്ന് ദാവീദിന് എത്രമാത്രം പ്രോത്സാഹനം ലഭിച്ചിട്ടുണ്ടാകുമെന്ന് സങ്കൽപ്പിക്കുക!
അതുപോലെ, I ശമൂവേൽ 25:28-ൽ, ഒരു ദൈവസ്ത്രീ മുഖാന്തരം മറ്റൊരു വാക്ക് ദാവീദിന് ലഭിച്ചു: "യഹോവ യജമാനന്നു സ്ഥിരമായോരു ഭവനം പണിയും." വീണ്ടും, സങ്കീർത്തനം 23:6 - ൽ “ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും” എന്ന് ദാവീദ് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടാണ് ദാവീദിന് അത്തരമൊരു അചഞ്ചലമായ വിശ്വാസം ഉണ്ടായത്? നിങ്ങൾ സങ്കീർത്തനം 23:1 നോക്കുകയാണെങ്കിൽ, ദാവീദ് പറയുന്നു, "യഹോവ എന്റെ ഇടയനാകുന്നു."
എന്റെ സുഹൃത്തേ, ഈ വാഗ്‌ദത്തം നിങ്ങളുടേതായിരിക്കണമെങ്കിൽ, കർത്താവ് യഥാർത്ഥത്തിൽ നിങ്ങളുടെ ഇടയനാണെന്ന് നിങ്ങൾ ഉറപ്പാക്കണം. നിങ്ങൾ അവനെ ബഹുമാനിക്കുകയും അവനിൽ വിശ്വസിക്കുകയും നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും അവനെ അന്വേഷിക്കുകയും വേണം. വാക്കുകൾ പറയുക മാത്രമല്ല; നിങ്ങൾ അത് പ്രവർത്തിയിൽ കാണിക്കണം. അവനിൽ വിശ്വസിക്കുക, അവനോടൊപ്പം സമയം ചെലവഴിക്കുക, അവൻ നിങ്ങളുടെ ഇടയനായിരിക്കും. അവൻ നിങ്ങളുടെ ഇടയനായിരിക്കുമ്പോൾ, നിങ്ങൾ ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ല. കർത്താവ് നിങ്ങളുടെ ഭവനത്തെ സമൃദ്ധമായി അനുഗ്രഹിക്കും. ഇപ്പോൾ തന്നെ, നിങ്ങളുടെ ജീവിതം, നിങ്ങളുടെ വീട്, നിങ്ങളുടെ ആകുലതകൾ, ഭാരങ്ങൾ എന്നിവ ദൈവത്തിൻ്റെ കരങ്ങളിൽ സമർപ്പിക്കുക.
PRAYER:
 പ്രിയ സ്നേഹവാനായ പിതാവേ, നീതിമാന്മാരുടെ ഭവനം നിലനിൽക്കുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിൽ ആശ്രയിച്ച്, വിശ്വാസം നിറഞ്ഞ ഹൃദയത്തോടെ  ഞാൻ ഇന്ന് അങ്ങയുടെ സന്നിധിയിൽ വരുന്നു. അങ്ങ് എൻ്റെ ഇടയനാണ്, എൻ്റെ ജീവിതത്തിൻ്റെ ഓരോ ഭാഗവും, എൻ്റെ വീടും, എൻ്റെ കുടുംബവും അങ്ങയുടെ സ്‌നേഹമുള്ള കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങ് ദാവീദിനെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്തതുപോലെ, അങ്ങയുടെ ദിവ്യകാരുണ്യം കൊണ്ട് എൻ്റെ ഭവനം എന്നേക്കും സ്ഥാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. എന്നെ നീതിയിൽ നയിക്കുകയും എൻ്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും അങ്ങയെ അന്വേഷിക്കാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. അങ്ങയുടെ സാന്നിധ്യം എൻ്റെ ബലമായിരിക്കട്ടെ, അങ്ങയുടെ സമാധാനം എൻ്റെ ഹൃദയത്തിൽ നിറയട്ടെ. ഞാൻ അങ്ങയെ ബഹുമാനിക്കുകയും അനുഗമിക്കുകയും ചെയ്യുമ്പോൾ, എൻ്റെ ഭവനം ശാശ്വതമായ അനുഗ്രഹത്തിൻ്റെ ഒരു സ്ഥലമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവേ, അങ്ങ് എൻ്റെ ഇടയനും എൻ്റെ ശക്തമായ അടിത്തറയും ആയതിന് അങ്ങേക്ക് നന്ദി. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

 ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
 ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക     Donate Now
  Donate Now


