പ്രിയ സുഹൃത്തേ, ദൈവത്തിൻ്റെ ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 34:5-ൽ നിന്നാണ്: “അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.” യോഹന്നാൻ 8:12-ൽ യേശു പറഞ്ഞു, “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും.” യേശുവിനെ നോക്കുന്നവരുടെ മുഖം പ്രകാശവും ബഹുമാനവും കൊണ്ട് പ്രകാശിക്കും. ഒരു പൈശാചിക ശക്തിക്കും അന്ധകാരത്തെ കൊണ്ടുവരാൻ കഴിയില്ല, ഒരു പാപത്തിനും രോഗത്തിനും ജയിക്കാൻ കഴിയില്ല, ഒരു സാമ്പത്തിക പ്രശ്‌നത്തിനും നശിപ്പിക്കാനാവില്ല, ദുഷ്ടന്മാരിൽ നിന്നോ അസൂയയുള്ളവരിൽ നിന്നോ ഉള്ള ഒരു വാക്കുകൾക്കും ഒരിക്കലും ലജ്ജ കൊണ്ടുവരാൻ കഴിയില്ല. എല്ലാറ്റിനും യേശുവിനെ നോക്കുന്നവരിൽ യേശുവിൻ്റെ മുഖം പ്രകാശിക്കുന്നു.

നിങ്ങളുടെ ഏറ്റവും മോശമായ സാഹചര്യങ്ങളിൽ, യേശുവിങ്കലേക്ക് നോക്കുക. അവൻ പ്രകാശത്താൽ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റുകയും നിങ്ങളുടെ അന്ധകാരത്തെ വെളിച്ചമാക്കി മാറ്റുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ ഇനി ലജ്ജയില്ല, നിങ്ങളുടെ ആത്മാവിൽ ഇനി ദുഃഖമില്ല, പാപമില്ല, അനുഗ്രഹങ്ങൾക്കായി കാത്തിരിക്കില്ല. ദൈവത്തിൻ്റെ വെളിച്ചം നിങ്ങളുടെ മേൽ പ്രകാശിക്കും, യേശുവിലൂടെ നിങ്ങളുടെ ജീവിതത്തിലേക്ക് അനുഗ്രഹങ്ങൾ ഒഴുകും.

എൻ്റെ സുഹൃത്തേ, നിങ്ങളുടെ പ്രോത്സാഹനത്തിനായി, ഈ സാക്ഷ്യം ഞാൻ പങ്കുവെക്കട്ടെ. ചെന്നൈയിൽ നിന്നുള്ള സഹോദരി പൂർണലതയും അവളുടെ ഭർത്താവ് ധനശേഖരനും 2003 - ൽ വിവാഹിതരായെങ്കിലും 14 വർഷമായി കുട്ടികളുണ്ടായിരുന്നില്ല. എട്ട് ഐ വി എഫ് ചികിത്സകളിലൂടെ കടന്നുപോയിയെങ്കിലും വിജയിച്ചില്ല. IVF ചികിത്സകൾക്ക് മുമ്പ് ഒരു കുട്ടി ഗർഭം ധരിച്ചിരുന്നു, പക്ഷേ ദുഃഖകരമെന്നു പറയട്ടെ, ആ ഗർഭം അലസിപ്പോയി. ഈ സാഹചര്യം, അവരുടെ ബന്ധുക്കളുമായി നിരവധി വഴക്കുകൾക്ക് കാരണമായി, ഒടുവിൽ അവർ അവരുടെ പട്ടണത്തിൽ നിന്ന് ഓടിപ്പോയി. അവർ ചെന്നൈയിലെ ഡിജിഎസ് ദിനകരൻ സ്മാരക പ്രാർത്ഥനാ ഗോപുരത്തിൽ എത്തി. അവൾ തൻ്റെ ഭർത്താവിനെ അവിടെയുള്ള ചാപ്പലിലേക്ക് കൂട്ടിക്കൊണ്ടുപോയി, "നമുക്ക് ദൈവത്തോട് നിലവിളിച്ച് നമ്മുടെ സങ്കടങ്ങൾ ഈ ചാപ്പലിൽ പകരാം" എന്ന് പറഞ്ഞു. അവളുടെ ഭർത്താവ് ആത്മഹത്യയ്‌ക്കുള്ളതെല്ലാം നേരത്തെ തയ്യാറാക്കിയിരുന്നു, പക്ഷേ അയാളുടെ ഭാര്യ ഇപ്രകാരം നിർബന്ധിച്ചു, “ഒരിക്കലും അതിനെക്കുറിച്ച് ചിന്തിക്കരുത്. ഈ ചാപ്പലിൽ കർത്താവിൻ്റെ സന്നിധിയിൽ നമ്മുടെ ഹൃദയങ്ങൾ പകരാം. നാം നാണക്കേട് അനുഭവിച്ചിടത്ത് ദൈവം നമ്മെ ബഹുമാനിക്കും." പ്രാർത്ഥനാ ഗോപുരത്തിൽ വെച്ച് ദൈവം അവരുടെ നിലവിളി കേട്ടു. നിങ്ങൾ വിശ്വസിക്കില്ല, എന്നാൽ ഒരു മാസത്തിനുള്ളിൽ, 14 വർഷത്തെ വന്ധ്യതയ്ക്ക് ശേഷം, അവൾ ഗർഭം ധരിച്ചു. ദൈവം ആ കുഞ്ഞിനെ ഗർഭപാത്രത്തിൽ സംരക്ഷിച്ചു, അവർക്ക് ഒരു സുന്ദരനും പൂർണ്ണതയുമുള്ള ആൺകുഞ്ഞിനെ നൽകി. അവർ നാണക്കേട് അനുഭവിച്ച അതേ സ്ഥലത്ത്, ദൈവം അവരെ ബഹുമാനിച്ചു, അവർ ഇപ്പോൾ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിൽ ലഭിച്ച അനുഗ്രഹങ്ങളിൽ സന്തോഷിക്കുന്നു. യേശുവിനെ നോക്കുന്നവർ പ്രകാശിക്കും, അവരുടെ മുഖം ഒരിക്കലും ലജ്ജിക്കുകയില്ല. ഭയപ്പെടേണ്ട. യേശു ലോകത്തിൻ്റെ വെളിച്ചമാകുന്നു, അവൻ്റെ വെളിച്ചം നിങ്ങളുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റും.

PRAYER:

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ വാഗ്‌ദത്തങ്ങളോടുള്ള നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. ഞാൻ അങ്ങയെ നോക്കുന്നു, എൻ്റെ മുഖം പ്രകാശിക്കുമെന്നും ഒരിക്കലും ലജ്ജിക്കില്ലെന്നും വിശ്വസിക്കുന്നു. യേശുവേ, അങ്ങ് ലോകത്തിൻ്റെ വെളിച്ചം ആകുന്നു, എൻ്റെ അന്ധകാരത്തെ വെളിച്ചമായും എൻ്റെ ദുഃഖത്തെ സന്തോഷമായും മാറ്റാനുള്ള അങ്ങയുടെ ശക്തിയിൽ ഞാൻ ആശ്രയിക്കുന്നു. എൻ്റെ ദുഷ്‌കരമായ നിമിഷങ്ങളിൽ, അങ്ങയുടെ പ്രകാശം എൻ്റെ മേൽ പ്രകാശിക്കുമെന്നും, ബഹുമാനം നൽകുമെന്നും, പാപത്തിൻ്റെയും, രോഗത്തിൻ്റെയും, പ്രശ്‌നത്തിൻ്റെയും എല്ലാ നിഴലുകളും അകറ്റുമെന്നും അറിഞ്ഞുകൊണ്ട്, അങ്ങയെ നോക്കുന്നതിനെ ഞാൻ തിരഞ്ഞെടുക്കുന്നു. ഒരു പൈശാചിക ശക്തിക്കോ സാമ്പത്തിക പോരാട്ടത്തിനോ മറ്റുള്ളവരുടെ പരുഷമായ വാക്കുകൾക്കോ എന്നെ താഴ്ത്താൻ കഴിയില്ല, കാരണം ഞാൻ അങ്ങയുടെ പ്രകാശത്താലും കൃപയാലും മൂടപ്പെട്ടിരിക്കുന്നു. കർത്താവേ, ഞാൻ എൻ്റെ ആത്മാവിനെ അങ്ങിലേക്ക് ഉയർത്തുന്നു, എൻ്റെ ജീവിതത്തിലേക്ക്  അങ്ങയുടെ അനുഗ്രഹങ്ങൾ ഒഴുകാനായി അപേക്ഷിക്കുന്നു. അങ്ങിലുള്ള  പ്രത്യാശയാൽ എന്നെ നിറയ്ക്കണമേ. യേശുവേ, അങ്ങ് എൻ്റെ വെളിച്ചവും എൻ്റെ രക്ഷയും ആയതിന് നന്ദി. ഞാൻ അങ്ങിൽ വിശ്വാസമർപ്പിക്കുകയും അങ്ങ് എനിക്കായി കരുതിവച്ചിരിക്കുന്ന അനുഗ്രഹങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. അങ്ങയുടെ വിശുദ്ധ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.