സ്വർഗ്ഗത്തിന്റെ നിത്യ പ്രതിഫലത്തിനായി ജീവിക്കുന്നു

പ്രിയ സ്നേഹിതാ, യഥാർത്ഥ സമാധാനവും ശാശ്വത സുരക്ഷയും കാണപ്പെടുന്ന സ്വർഗ്ഗത്തിലേക്ക് നമ്മുടെ കണ്ണുകൾ ഉയർത്താൻ കർത്താവ് സ്നേഹപൂർവ്വം നമ്മെ വിളിക്കുന്നു.

''കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായൊരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ട്'' (2 കൊരിന്ത്യർ 5:1).

അതെ, തന്റെ പുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നമുക്കായി സ്വർഗ്ഗത്തിൽ ഒരു നിത്യ ഭവനം ഒരുക്കിയിരിക്കുന്നു. എന്നാൽ കർത്താവ് നിത്യ പ്രതിഫലം ഒരുക്കുന്ന ആളുകൾ ആരൊക്കെയാണ്? ഏതുതരം ജീവിതമാണ് ദൈവത്തിന്റെ ഹൃദയത്തെ ആനന്ദിപ്പിക്കുന്നത്?

മത്തായി 10:41,42-ൽ യേശു ഇതിനെക്കുറിച്ച് പറയുന്നു. നമുക്ക് ഈ മൂന്ന് സ്വർഗ്ഗീയ പ്രതിഫലങ്ങളെയും അവ സ്വീകരിക്കുന്ന ജീവിതങ്ങളെയും പരിശോധിക്കാം.

1.വിശ്വസ്തരായ ശിഷ്യന്മാർക്ക്:  യേശുവിനെ പൂർണ്ണഹൃദയത്തോടെ പിന്തുടരുകയും ജീവിതത്തിന്റെ എല്ലാ മേഖലകളെയും രൂപപ്പെടുത്താൻ തിരുവചനത്തെ അനുവദിക്കുകയും ചെയ്യുന്നവനാണ് ശിഷ്യൻ. നാം ലൗകിക വ്യതിചലനങ്ങൾക്കു പകരം പ്രാർത്ഥനയും, വിട്ടുവീഴ്ചയ്ക്കു പകരം വിശുദ്ധിയും, സൗകര്യത്തിനു പകരം അനുസരണവും തിരഞ്ഞെടുക്കുമ്പോൾ കർത്താവ് സന്തോഷിക്കുന്നു. ദിനംപ്രതി തന്നോടൊപ്പം വിശ്വസ്തതയോടെ നടക്കുന്നവരെ അവിടുന്ന് മാനിക്കുന്നു.

'അന്ധകാരം നിറഞ്ഞ നിമിഷങ്ങളിൽ പോലും, മഗ്ദലക്കാരത്തി മറിയ യേശുവിന്റെ അരികിൽ തന്നെ നിന്നു. അവളുടെ സമർപ്പണവും ഭക്തിയും നിമിത്തം, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം കണ്ടവരിൽ ഒരാളായി അവൾ മാറ്റപ്പെട്ടു' (യോഹന്നാൻ 8:31, ലൂക്കോസ് 8:2, യോഹന്നാൻ 19:25)

2.നീതിയോടെ ജീവിക്കുന്നവർക്ക്: നീതി എന്നാൽ ദൈനംദിന ജീവിതത്തിൽ പാപക്ഷമ, വിശുദ്ധി, താഴ്മ എന്നിവയിലൂടെ ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുക എന്നാണ്. നാം നീതിയോടെ ദൈവത്തിനു പൂർണ്ണമായി സമർപ്പിക്കുമ്പോൾ, മറ്റുള്ളവരെ ശക്തിപ്പെടുത്താനും നയിക്കാനും തക്കവണ്ണം കർത്താവ് നമുക്ക് ആത്മീയ അധികാരം നൽകും (ദാനിയേൽ 12:3).

3. തന്റെ ദാസരായ പ്രവാചകന്മാർക്ക്: പ്രവാചക ശുശ്രൂഷ ദൈവത്തിന്റെ മനസ്സലിവ് വെളിപ്പെടുത്തുന്നു, തകർന്ന ജീവിതങ്ങളെ പുനഃസ്ഥാപിക്കുന്നു, കർത്താവ് തങ്ങളെ മറന്നിട്ടില്ലെന്ന് ആളുകളെ ഓർമ്മിപ്പിക്കുന്നു. എന്നാൽ അത് വ്യക്തികളിൽ മാത്രം ഒതുങ്ങുന്നില്ല; നഗരങ്ങൾക്കും രാഷ്ട്രങ്ങൾക്കും നേതാക്കൾക്കും വേണ്ടിയുള്ള തന്റെ ഭാരം വഹിക്കാൻ ദൈവം പ്രവാചക ശബ്ദം ഉയർത്തുന്നു (ആമോസ് 3:7, വെളിപ്പാട് 10:11, 1 കൊരിന്ത്യർ 14:1,3, യിരെമ്യാവ് 1:10, യോഹന്നാൻ 16:33)

'പാസ്റ്റർമാരുടെയും സുവിശേഷകരുടെയും മേൽ മാത്രമല്ല, അധ്യാപകരുടെയും അക്കാദമിക് നേതാക്കളുടെയും മാധ്യമ പ്രൊഫഷണലുകളുടെയും നിയമ വിദഗ്ദ്ധരുടെയും സംരംഭകരുടെയും ബിസിനസ്സുകാരുടെയും ദരിദ്രരെ സേവിക്കുന്നവരുടെയും നീതിക്കുവേണ്ടി നിലകൊള്ളുന്നവരുടെയും മേൽ തന്റെ പ്രവചന കൃപ നിലനിൽക്കുമെന്ന് കർത്താവ് എനിക്ക് പ്രത്യേകമായി കാണിച്ചുതന്നിട്ടുണ്ട്. ഈ അന്ത്യ നാളുകളിൽ തന്റെ മഹത്വത്തിനായി മഹത്തായ കാര്യങ്ങൾ ചെയ്യാൻ ഓരോ കുട്ടിയും ദൈവാത്മാവിനാൽ നിറയും.'

നാം യേശുവിനെ അനുഗമിക്കുമ്പോൾ, തന്റെ സ്നേഹം പ്രതിഫലിപ്പിക്കുമ്പോൾ, തന്റെ പ്രവചന അഭിഷേകം അന്വേഷിക്കുമ്പോൾ, മറ്റുള്ളവരെ കർത്താവിങ്കലേക്ക് അടുപ്പിക്കുമ്പോൾ, നമ്മുടെ വിശ്വസ്തതയ്ക്ക് ഈ ഭൂമിയിൽ മാത്രമല്ല നിത്യതയിലും കർത്താവ് പ്രതിഫലം നൽകും.

സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, അങ്ങയോടൊപ്പം വിശ്വസ്തതയോടെ നടക്കാനും അങ്ങയുടെ ശാശ്വത പ്രതിഫലങ്ങൾക്ക് യോഗ്യരായി ജീവിക്കാനും അങ്ങയുടെ മക്കളെ അനുഗ്രഹിക്കണമേ. മറ്റുള്ളവർക്ക് അനുഗ്രഹമായിരിക്കേണ്ടതിന് അവരെ നീതിയാലും പരിശുദ്ധാത്മശക്തിയാലും നിറയ്ക്കണമേ. അങ്ങയുടെ സ്വർഗ്ഗീയ സമാധാനവും, കൃപയും, പ്രവാചക കൃപയും അവരുടെ ജീവിതത്തിൽ എപ്പോഴും നിലനിൽക്കട്ടെ. യേശുവിന്റെ മഹത്വമുള്ള നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.'

നിങ്ങളുടെ പ്രിയ സഹോദരൻ,
ഡോ. പോൾ ദിനകരൻ


COO യുടെ മേശയിൽ നിന്ന്:
നിങ്ങൾ നിമിത്തം മേയ് മാസം ശുശ്രൂഷയിലുണ്ടായ സ്വാധീനം

കഴിഞ്ഞ മാസം, ദിനകരൻ കുടുംബം വിവിധ കൂട്ടായ്മകളിലും വെളിയോഗങ്ങളിലും ശുശ്രൂഷ ചെയ്തു, ഹൃദയങ്ങൾ സ്പർശിക്കപ്പെട്ടു, കുടുംബങ്ങൾ ആശ്വാസം പ്രാപിച്ചു, പരിശുദ്ധാത്മാവ് ശക്തമായ ഒരു നദി പോലെ ഒഴുകി, ജീവിതങ്ങൾ രൂപാന്തരപ്പെട്ടു. നിങ്ങളുടെ സ്നേഹനിർഭരമായ പ്രാർത്ഥനകൾക്കും ഉദാരമായ സംഭാവനകൾക്കും ഞങ്ങൾ നന്ദി പറയുന്നു. കഴിഞ്ഞ മാസം മാത്രം 3 കോടി 52 ലക്ഷം പ്രാർത്ഥനാ വിഷയങ്ങൾക്കായി ശുശ്രൂഷ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. അതിലൂടെ നിരവധി ജീവിതങ്ങൾക്ക് ദൈവത്തിന്റെ സമാധാനവും അനുഗ്രഹവും ലഭിച്ചു.

  • പ്രാർത്ഥനാ ഗോപുര ശുശ്രൂഷയിലൂടെ, 1.3 ലക്ഷം ആളുകൾ നേരിട്ടുള്ള പ്രാർത്ഥനയും പ്രോത്സാഹനവും നേടി.
  • ടെലഫോൺ പ്രാർത്ഥനാ ഗോപുരത്തിലൂടെ 3.9 ലക്ഷം പേർക്ക് അവരുടെ ആവശ്യവേളകളിൽ ശുശ്രൂഷ ചെയ്തു
  • കത്തുകളിലൂടെയും ഇമെയിലുകളിലൂടെയും 59,100 ആളുകളെ സ്പർശിച്ചു
  • ഡയൽ-എ-പ്രയറിലൂടെ 13,500 ആളുകൾ ശക്തിയും പ്രത്യാശയും പ്രാപിച്ചു.
  • യേശു വിളിക്കുന്നു വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും 2.2 ദശലക്ഷത്തിലധികം ആളുകൾക്ക് ശുശ്രൂഷ നൽകി
  • സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ 3.24 കോടി പ്രേക്ഷകരിലെത്തുകയും, ക്രിസ്തുവിന്റെ പ്രത്യാശയും സ്നേഹവും ജീവിതങ്ങളെയും കുടുംബങ്ങളെയും സ്വാധീനിക്കുകയും ചെയ്തു.
  • ഡൈനാമിക് കിഡ്സ് ക്യാമ്പിലൂടെ 20,000 കുട്ടികൾ അനുഗ്രഹിക്കപ്പെട്ടു.

 

കാരുണ്യ യൂണിവേഴ്സിറ്റി
(ക്രിസ്തു കേന്ദ്രീകൃത വിദ്യാഭ്യാസത്തിലൂടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നു)

  • 2026-ലെ എഞ്ചിനീയറിംഗ് ബിരുദധാരികളിൽ 90% വിദ്യാർത്ഥികളും കാമ്പസ് അഭിമുഖത്തിലൂടെ ജോലികൾ കരസ്ഥമാക്കി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു വിദ്യാർത്ഥിക്ക് 19.56 LPA പാക്കേജോടെ വാസ്കോ മാരിടൈമിൽ നിയമനം ലഭിച്ചു.
  • കോഗ്നിസന്റ് സംഘടിപ്പിച്ച 'ടെക്നോവേഴ്സ് ഹാക്കത്തോൺ 2026'-ൽ, Drug Repurposing-ലെ കണ്ടുപിടിത്തത്തിന് കാരുണ്യ വിദ്യാർത്ഥി സംഘം രണ്ടാം സ്ഥാനവും 1 ലക്ഷം രൂപ ക്യാഷ് അവാർഡും കരസ്ഥമാക്കി.
  • ജീവൻ രക്ഷാ ആപ്ലിക്കേഷനുകൾക്കായി ചെലവു കുറഞ്ഞ CPAP, കുഞ്ഞുങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ഒരു സ്മാർട്ട് തൊട്ടിൽ എന്നിവ വികസിപ്പിച്ചെടുത്ത കാരുണ്യ ഫാക്കൽറ്റി ടീമിന് രണ്ട് പേറ്റന്റുകൾ ലഭിച്ചു.
  • സ്പെയിനിലെ അലിസാന്റെ സർവകലാശാല, കാനഡയിലെ കേപ് ബ്രെട്ടൺ സർവകലാശാല, ലിത്വാനിയയിലെ വിൽനിയസ് സർവകലാശാല, ദക്ഷിണ കൊറിയയിലെ വൂസോങ് സർവകലാശാല എന്നിവിടങ്ങളിലായി ഒമ്പത് കാരുണ്യ വിദ്യാർത്ഥികൾ വിദേശ സെമസ്റ്റർ പരിപാടിയിൽ പങ്കെടുക്കുന്നു. ഓട്ടോമേഷൻ, റോബോട്ടിക്സ് എന്നിവയിൽ നൂതന കോഴ്സുകൾ പഠിക്കുന്നതിനൊപ്പം പ്രൊഫസർമാരുമായി സംയുക്ത പ്രോജക്ടുകളിലും അവർ പങ്കെടുക്കുന്നു.
  • 2026 ലെ കാരുണ്യ സർവകലാശാല പ്രവേശനം ഉടൻ അവസാനിക്കും. www.karunya.edu സന്ദർശിക്കുക.


സീഷ
(സന്തോഷം പകരുകയും ശോഭനമായ ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുന്നു)

  • AI, ജീവിത നൈപുണ്യങ്ങൾ, സോഫ്റ്റ് സ്കിൽസ്, തൊഴിലവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിപണി പ്രസക്തമായ കഴിവുകൾ വികസിപ്പിക്കുന്ന സമഗ്ര നൈപുണ്യ വികസനവും പ്ലേസ്മെന്റ് പരിപാടിയും ചെന്നൈയിലെ വാനഗരത്ത് ദരിദ്രരായ യുവജനങ്ങൾക്കായി ആരംഭിച്ചു.
  • സീഷയുടെ വടക്കേ ഇന്ത്യൻ പദ്ധതി സ്ഥലങ്ങളിലെ പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളിൽ നിന്നുള്ള 755-ലധികം കുട്ടികൾക്ക് വസ്ത്രങ്ങളും സ്കൂൾ കിറ്റുകളും നൽകി.
  • ക്ഷേമകാര്യ കേന്ദ്രം 107 രോഗികൾക്ക് കൗൺസിലിംഗ് സഹായം നൽകി. റാഞ്ചിയിൽ നൈപുണ്യ വികസന പരിപാടികൾ വിജയകരമായി പൂർത്തിയാക്കിയ 68 പരിശീലനാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

 

ജൂണിലെ ശുശ്രൂഷ

ഹൈദരാബാദ് പ്രാർത്ഥനാ ഗോപുരം പണിയാം: പ്രാർത്ഥനയ്ക്കും കൗൺസലിംഗിനുമായി വരുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഹൈദരാബാദിൽ ഒരു വലിയ, പുതിയ പ്രാർത്ഥനാ ഗോപുരം ഞങ്ങൾ നിർമ്മിക്കുന്നു. ഈ പ്രാർത്ഥനാ ഗോപുരത്തിലൂടെ, ഹൃദയം തകർന്നവരും ദുരിതമനുഭവിക്കുന്നവരുമായ 1.2 ലക്ഷം ആളുകളെ പ്രതിവർഷം അനുഗ്രഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ജൂലൈ മാസം ഇത് ആരംഭിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. താഴത്തെ നിലയുടെയും ഒന്നാം നിലയുടെയും പണികൾ പൂർത്തിയായി. ശേഷിക്കുന്ന ഭാഗങ്ങൾ - പ്രാർത്ഥന ആഡിറ്റോറിയങ്ങൾ, ചാപ്പൽ, കൗൺസിലിംഗ് / പ്രാർത്ഥനാ മുറികൾ, ടെലഫോൺ പ്രാർത്ഥനാ ഗോപുരത്തിനുള്ള സൗകര്യങ്ങൾ - പൂർത്തിയാക്കാൻ 5 കോടി രൂപ ആവശ്യമാണ്.

എണ്ണമറ്റ ജീവിതങ്ങൾക്കായി പ്രത്യാശയുടെ സങ്കേതം നിർമ്മിക്കുന്നതിന് സ്പോൺസറായോ സഹ-സ്പോൺസറായോ ഈ മഹത്തായ ദൗത്യത്തിൽ ഞങ്ങളോടൊപ്പം ചേരുക. നിങ്ങളുടെ പേരുകൾ അതാത് മുറികളിലും ചാപ്പലിലും പ്രദർശിപ്പിക്കുന്നതാണ്. ഈ ലിങ്കിലൂടെ നിങ്ങൾക്ക് സംഭാവന നൽകാം: https://bit.ly/HYDPTBF

പ്രാർത്ഥനാ ഗോപുരങ്ങളിലെ പ്രത്യേക യോഗങ്ങൾ:

  • 2026 ജൂൺ 7 (ഞായർ) - പ്രത്യേക അനുഗ്രഹ യോഗം, ഗിൽഗൽ ഹാൾ, ജെസി ഗാർഡൻ, വാനഗരം.പ്രാർത്ഥനാ ഗോപുരങ്ങളിൽ നിന്നുള്ള വെളിയോഗങ്ങൾ:
  • ജൂൺ 6, 7 - എല്ലാ പ്രാർത്ഥനാ ഗോപുരങ്ങളിലും 'എഴുന്നേറ്റു പണിയുക' അനുഗ്രഹ യോഗങ്ങൾ.
  • ജൂൺ 6 - കൊൽക്കത്ത പ്രാർത്ഥനാ ഗോപുരം, കെസ്റ്റോപ്പൂർ നടത്തുന്ന വെളിയോഗം
  • ജൂൺ 13 - തിരുവനന്തപുരം പ്രാർത്ഥനാ ഗോപുരം, നെടുമങ്ങാട് നടത്തുന്ന വെളിയോഗം
  • ജൂൺ 20 - ചിറ്റൂർ പ്രാർത്ഥനാ ഗോപുരം, പലമണേർ നടത്തുന്ന വെളിയോഗം
  • ജൂൺ 27 - അണ്ണാനഗർ പ്രാർത്ഥനാ ഗോപുരം, റെഡ് ഹിൽസ്, ചെന്നൈ നടത്തുന്ന വെളിയോഗം

നിങ്ങൾ ഈ സ്ഥലങ്ങളിലോ പരിസരങ്ങളിലോ താമസിക്കുന്നവരാണെങ്കിൽ, ദയവായി സമീപമുള്ള പ്രാർത്ഥനാ ഗോപുരവുമായി ബന്ധപ്പെട്ട് പങ്കെടുക്കുക.

യേശുവിനെ ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിന് ഈ ശുശ്രൂഷെക്കായി പ്രാർത്ഥിക്കുകയും സംഭാവന നൽകുകയും ചെയ്യുക. നമുക്ക് ഒരുമിച്ച് ഭൂമിയുടെ അറ്റങ്ങളിലേക്ക് സുവിശേഷം പ്രചരിപ്പിക്കുകയും ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുകയും ചെയ്യാം. www.jesuscalls.org സന്ദർശിക്കുക.

യേശു വിളിക്കുന്നു ശുശ്രൂഷയിലൂടെ കർത്താവ് നിങ്ങളെ എങ്ങനെ അനുഗ്രഹിച്ചു എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ സാക്ഷ്യങ്ങൾ ഈ ലിങ്കിൽ ഞങ്ങളുമായി പങ്കിടുക: https://www.jesuscalls.org/testimony