പ്രിയ സ് നേഹിതാ,

ഈ മേയ് മാസത്തിൽ നമ്മുടെ ജീവിതത്തിൽ സകലത്തെയും പുനസ്ഥാപിക്കുമെന്ന് കർത്താവ് വാഗ്ദത്തം ചെയ്യുന്നു. സങ്കീർത്തനം 102:15-ൽ വേദപുസ്തകം പറയുന്നു:

''യഹോവ സീയോനെ പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും ചെയ്യും.''

നമ്മുടെ ജീവിതത്തിൽ എന്തെല്ലാം നശിപ്പിക്കപ്പെട്ടാലും തകർന്നാലും, തന്റെ ശക്തി നൽകുമെന്നും നമ്മുടെ ജീവിതത്തെ പുനർനിർമ്മിക്കുന്നതിനുള്ള മഹത്വത്താൽ നമ്മെ നിറയ്ക്കുമെന്നും ദൈവം വാഗ്ദത്തം ചെയ്യുന്നു. നമുക്ക് വീണ്ടും സന്തോഷവും സ് നേഹവും മഹത്തായ ജീവിതവും ലഭിക്കും (യെശയ്യാവ്  61:4, 40:31, 58:12).

നമ്മുടെ ജീവിതത്തിൽ ദൈവം പുനഃസ്ഥാപിക്കാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

1.നമ്മുടെ ഭാവി പുനർനിർമ്മിക്കപ്പെടും: നമ്മുടെ ബന്ധങ്ങൾ, സാമ്പത്തികം, ആരോഗ്യം, പ്രശസ്തി തുടങ്ങി നമ്മുടെ ജീവിതത്തിലെ സകലതിനെയും പുനർനിർമ്മിക്കാൻ ദൈവം നമ്മുടെ പാറയായിരിക്കുമെന്ന് വാഗ്ദത്തം ചെയ്യുന്നു. നമ്മൾ എന്തു വിതെച്ചാലും അത് ഫലം പുറപ്പെടുവിക്കും. നമ്മുടെ പ്രവൃത്തിയും ജീവിതവും തഴച്ചുവളരും. ദൈവത്തിന്റെ അനുഗ്രഹവും കരുതലുകളും നമ്മുടെ ജീവിതത്തിൽ വെളിപ്പെടും. അതിലൂടെ നാം എഴുന്നേറ്റ് നമ്മുടെ ജീവിതങ്ങളെ പുനർനിർമ്മിക്കും (ആമോസ് 9:14, യെശയ്യാവ്  9:10, 1 കൊരിന്ത്യർ 10:4, അപ്പെ, പ്രവൃത്തി. 15:16).

2.പരിശുദ്ധാത്മാവിലൂടെ നിങ്ങളുടെ കുടുംബം പുനർനിർമ്മിക്കപ്പെടും: കർത്താവ് നമ്മുടെ കുടുംബത്തിലെ സകലരുടെ മേലും തന്റെ ആത്മാവിനെ പകരും. നമ്മുടെ പുത്രന്മാരും പുത്രിമാരും പ്രവചിച്ചുകൊണ്ട് യേശുക്രിസ്തുവിന്റെ സാക്ഷ്യം പങ്കുവയ്ക്കും. കർത്താവ് നമ്മെ തന്റെ വാസസ്ഥലമാക്കുകയും, നമ്മുടെ കുടുംബം മാനിക്കപ്പെടുകയും ചെയ്യും. (യോവേൽ 2:25-27; വെളിപ്പാട്  19:10).

3.നമ്മുടെ പേര് പുനർനിർമ്മിക്കപ്പെടും: നാം നിന്ദ നേരിട്ട അതേ സ്ഥലത്ത് അവിടുന്ന് നമ്മെ ജയിപ്പിക്കുകയും നമുക്ക് പുതിയ പേര് നൽകുകയും ചെയ്യും. പുതിയ സ്ഥാനം, പുതിയ പദവി, പുതിയ നേട്ടങ്ങൾ ഉണ്ടാകും. വലിയ മാനത്തോടെ നമുക്ക് ദൈവത്തിന്റെ മഹത്വം ലഭിക്കും (വെളിപ്പാട്  2:17, യെശയ്യാവ്  62:2, 65:15; സെഫന്യാവ്  3:19).

4.ദൈവം തന്റെ മഹത്വത്താൽ നമ്മുടെ ജീവിതത്തെ പുനർനിർമ്മിക്കും: യേശു തന്റെ മഹത്വത്തിൽ വരുമ്പോൾ, അവൻ സകല ജനതകളെയും, ആകാശത്തെയും, സമുദ്രങ്ങളെയും, കരയെയും ഇളക്കും. അവിടുന്ന് തന്റെ മഹത്വംകൊണ്ട് ജനങ്ങളെ നിറയ്ക്കും. അതുപോലെ, നമ്മുടെ ജീവിതത്തിൽ 'ഇളക്കം' സംഭവിക്കുമ്പോൾ ദൈവമഹത്വം കൂടുതൽ അളവിൽ വെളിപ്പെടും. അവിടുന്ന് നമുക്ക് നൽകുന്ന തന്റെ മഹത്വം മുൻപുള്ള മഹത്വത്തേക്കാൾ വലുതായിരിക്കും (ഹഗ്ഗായി 2:6).

'സ് നേഹവാനായ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ പൈതൽ അനുഭവിച്ച എല്ലാ ലജ്ജയ്ക്കും, വേദനയ്ക്കും, നഷ്ടങ്ങൾക്കും, അപമാനത്തിനും, തകർച്ചയ്ക്കും പകരമായി അങ്ങയുടെ മഹത്വം അവരുടെ ജീവിതത്തിലേക്ക് ഒരിക്കൽക്കൂടെ അയയ് ക്കേണമേ. അവരുടെ ജീവിതത്തെ, ആത്മാവിനെ,  തൊഴിലിനെ, കുടുംബത്തെ, ശുശ്രൂഷയെ പുനർനിർമ്മിക്കേണമേ. അവർക്ക് കൂടുതൽ മഹത്വം ഉണ്ടാകട്ടെ. യേശുവിന്റെ അതിപരിശുദ്ധ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.'

ദൈവം നിങ്ങളെ തന്റെ വാസസ്ഥലമായി പുനർനിർമ്മിക്കുമ്പോൾ മഹത്വത്തിന്റെ നാളുകൾ ആഗതമാകുന്നു.

ഡോ. പോൾ ദിനകരൻ


സിഒഒയുടെ കത്ത്
നിങ്ങളിലൂടെ ഏപ്രിൽ മാസം ശുശ്രൂഷയിലുണ്ടായ സ്വാധീനം

കഴിഞ്ഞ മാസം ലഭിച്ച നിങ്ങളുടെ തീക്ഷ്ണമായ പ്രാർത്ഥനകൾക്കും ഉദാരമായ സംഭാവനകൾക്കും നന്ദി. അതിലൂടെ 2 കോടി 67 ലക്ഷം പ്രാർത്ഥനാ വിഷയങ്ങൾക്കായി പ്രാർത്ഥിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്തുകൊണ്ട് ജീവിതങ്ങളെയും കുടുംബങ്ങളെയും കെട്ടിപ്പടുക്കാൻ സഹായിച്ചു.

  • പ്രാർത്ഥനാ ഗോപുരങ്ങളിൽ 1.5 ലക്ഷം ആളുകൾ നേരിൽ വന്നു പ്രാർത്ഥിച്ചു
  • 24x7പ്രാർത്ഥനാ ഹെൽപ്പ് ലൈനുകൾ വഴി 3.9 ലക്ഷം പേർക്കുവേണ്ടി പ്രാർത്ഥിച്ചു
  • ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ 2.2 ദശലക്ഷം ആളുകൾ ദൈവസ് നേഹം അനുഭവിച്ചു
  • 60,000 കത്തുകളും ഇമെയിലുകളും ലഭിക്കുകയും അവയ്ക്കായി പ്രാർത്ഥിച്ച് മറുപടി നൽകുകയും ചെയ്തു
  • സമൂഹ മാധ്യമത്തിലൂടെ 2.8 കോടി പ്രേക്ഷകരുടെ ജീവിതത്തെ സ്പർശിച്ചു.
  • പ്രാർത്ഥന & പ്രവാചക ശാക്തീകരണ പരിശീലന പരിപാടിയിലൂടെ പരിശീലന നേടിയ 80 വിദ്യാർത്ഥികൾ ഇപ്പോൾ യേശു വിളിക്കുന്നു ശുശ്രൂഷയിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു.
  • എല്ലാ പ്രാർത്ഥനാ ഗോപുരങ്ങളിലുമായി നടത്തപ്പെട്ട 210 വെളിയോഗങ്ങളിലൂടെ 20,600 ആളുകളെ സ്വാധീനിച്ചു.

ഓരോ സംഖ്യയും സ്പർശിക്കപ്പെട്ട ഒരു ജീവിതമാണ് - നിങ്ങൾ ആ അത്ഭുതത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ മാസം, ഇന്നും ജീവിച്ചിരുന്ന് അത്ഭുതം പ്രവർത്തിക്കുകയും ജീവിതങ്ങളെ പുനഃസ്ഥാപിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്ന ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ വിജയത്തെ ഡോ. പോൾ ദിനകരൻ പ്രസ്താവിച്ച എല്ലാ യോഗങ്ങളിലും പരിശുദ്ധാത്മാവ് ശക്തമായ രീതിയിൽ പ്രവർത്തിച്ചു. ദുഃഖ വെള്ളിയാഴ്ച ദിവസം ഡോ. ഡി.ജി.എസ്സ് ദിനകരൻ പ്രാർത്ഥനാ ഗോപുരത്തിൽ നടത്തപ്പെട്ട ശുശ്രൂഷയിൽ ദിനകരൻ കുടുംബം ശുശ്രൂഷകളർപ്പിച്ചു. കുരിശിന്റെ ശക്തിയെയും ഉദ്ദേശ്യത്തെയും കുറിച്ച് ധ്യാനിക്കാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. ഓരോ വ്യക്തിയും വിജയം നേടുന്നതിനും ക്രിസ്തുയേശുവിൽ ഒരു പുതിയ ജീവിതം നയിക്കുന്നതിനും അവർ പ്രാർത്ഥിച്ചു. ഏപ്രിൽ 18-ന് അസ്സാമിലെ ഗുവാഹത്തി നടത്തപ്പെട്ട പങ്കാളികളുടെ യോഗത്തിൽ, ഡോ. പോൾ ദിനകരനും സഹോദരി ഇവാഞ്ചലിൻ പോൾ ദിനകരനും വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ആയിരത്തിലധികം പങ്കാളികളെ ശുശ്രൂഷിച്ചു. ദിഫു, അരുണാചൽ പ്രദേശ്, മേഘാലയ നാഗാലാൻഡ്, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വന്ന, ശുശ്രൂഷയെ വിശ്വസ്തതയോടെ പിന്തുണയ്ക്കുന്ന നൂറുകണക്കിന് പ്രാർത്ഥനാ പടയാളികളെ അവർ നേരിൽ സന്ധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. വടക്കുകിഴക്കൻ ലീഡർമാരുടെയും പങ്കാളികളുടെയും യോഗത്തിൽ പാസ്റ്റർമാരെ പ്രോത്സാഹിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

ലോക രാജ്യങ്ങൾക്ക് (മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ, ചൈന, ഓസ്ട്രേലിയ) എന്ത് സംഭവിക്കുമെന്നും, എതിർക്രിസ്തുവിന്റെ ഉയർച്ചയെയും ക്രിസ്തുവിന്റെ രണ്ടാം വരവിനെയും കുറിച്ച് 2014 ഫെബ്രുവരിയിൽ താൻ നൽകിയ പ്രവചനത്തെ ഡോ. പോൾ ദിനകരൻ ഓർമ്മപ്പെടുത്തി. കാണാൻ ലിങ്കിൽ ക്ലിക്കുചെയ്യുക https://bit.ly/IRANWARPROPHECY

മേയ് മാസത്തെ ശുശ്രൂഷ

ബെഥെസ്ദ പ്രാർത്ഥനാ നഗരം: സന്ദർശകരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി ദീർഘദൂരം യാത്ര ചെയ്തു വരുന്നവർക്ക് സ്ഥലപരിമിതിയും താമസ സൗകര്യങ്ങളുടെ ലഭ്യതക്കുറവും നേരിടുന്നു. ആയതിനാൽ, ബെഥെസ്ദാ കേന്ദ്രത്തെ ഒരു 'പ്രാർത്ഥന നഗരം' ആയി വികസിപ്പിക്കേണ്ടതുണ്ട്. അപ്പോൾ എല്ലാ ആവശ്യങ്ങളും കാലതാമസമില്ലാതെ നിറവേറ്റപ്പെടും.

ഈ വിളി നിറവേറ്റുന്നതിനായി, 3,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ചാപ്പൽ വികസിപ്പിക്കുക, ടെലഫോൺ പ്രാർത്ഥനാ സഹായത്തോടുകൂടിയ ഉയരമുള്ള പ്രാർത്ഥനാ ഗോപുരം നിർമ്മിക്കുക, 2,000 പേർക്ക് ഇരിക്കാവുന്ന ഡോർമിറ്ററി സജ്ജമാക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ദൗത്യത്തിനായി പ്രാർത്ഥിക്കുക, സംഭാവന നൽകിക്കൊണ്ട് പങ്കാളികളാകുക. കൂടാതെ അനേകർ ക്രിസ്തുവിനെ അറിയാനും തന്റെ സ് നേഹം അനുഭവിക്കാനും ഇടയാകുന്നതിന് സന്നദ്ധ ശുശ്രൂഷയ്ക്കായി മുന്നോട്ടു വരുക.

ഡൈനാമിക് കിഡ്സ് ക്യാമ്പ്: ഈ വർഷം, 20,000 കുട്ടികൾ പങ്കെടുക്കുമെന്നും ക്യാമ്പിലെ വിവിധ പ്രവർത്തനങ്ങളിലൂടെ അനുഗ്രഹം പ്രാപിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. കർത്താവ് നിങ്ങളെ പ്രേരപ്പിക്കുന്നതുപോലെ എത്ര കുട്ടികളെ വേണമെങ്കിലും നിങ്ങൾക്ക് സ് പോൺസർ ചെയ്യാവുന്നതാണ്.

പ്രാർത്ഥനാ ഗോപുരങ്ങളിലെ പ്രത്യേക യോഗങ്ങൾ:

  • മേയ് 2,3 - എല്ലാ പ്രാർത്ഥനാ ഗോപുരങ്ങളിലും 'എഴുന്നേറ്റു പണിയുക' അനുഗ്രഹ യോഗം
  • മേയ് 5, 2026 - കർബിന്ദയിലെ ദുംക പ്രാർത്ഥനാ ഗോപുരത്തിന്റെ വെളിയോഗം.
  • മേയ് 16, 2026 - ചിന്ദ്വാരയിലെ ജബൽപൂർ പ്രാർത്ഥനാ ഗോപുരത്തിന്റെ വെളിയോഗം.
  • മേയ് 19 2026 - പൗരിയിൽ ഡെറാഡൂൺ പ്രാർത്ഥനാ ഗോപുരത്തിന്റെ വെളിയോഗം.
  • മേയ് 21 2026 - പോരൂരിൽ ഡോ. ഡി.ജി.എസ്. ദിനകരൻ പ്രാർത്ഥനാ ഗോപുരത്തിന്റെ വെളിയോഗം.

സഹോ. സാമുവൽ ദിനകരന്റെ പ്രത്യേക യോഗങ്ങൾ

  • മേയ് 16 വൈകുന്നേരം 6 മണിക്ക് - ഡാനിഷ് മിഷൻ ഹയർ സെക്കൻഡറി സ് കൂൾ ഗ്രൗണ്ട്, തിരുവണ്ണാമലൈ
  • മേയ് 31 രാവിലെ 9 മണിക്ക് - ജെ.സി. ഹൗസ് ചെന്നൈ 600001-ൽ ഞായർ അനുഗ്രഹ യോഗം

നിങ്ങൾ ഈ സ്ഥലങ്ങളിലോ പരിസരത്തോ താമസിക്കുന്നവരാണെങ്കിൽ, ദയവായി അടുത്തുള്ള പ്രാർത്ഥനാ ഗോപുരവുമായി ബന്ധപ്പെട്ട് പങ്കെടുക്കുക.


കാരുണ്യ സർവകലാശാല

മാനവരാശിയെ സേവിക്കുന്നതിനായി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ എന്നിവയിൽ ഭാവി നേതാക്കളെ സൃഷ്ടിക്കുന്നു

  • റോബോട്ടിക് സിൽ ഗവേഷണത്തിനായി കാരുണ്യ ഫാക്കൽറ്റി ഐഐടി ഐഹബിൽ നിന്ന് 32.88 ലക്ഷം രൂപയുടെ ഗവേഷണ ധനസഹായം നേടി.
  • നൂതനവും കാര്യക്ഷമവുമായ ഭക്ഷ്യ സംസ് കരണ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി കാരുണ്യ ഇൻകുബേറ്റ് MSME ഐഡിയ സ് കീമിന് കീഴിൽ 15.00 ലക്ഷം രൂപയുടെ ഒരു പ്രോജക്റ്റ് കരസ്ഥമാക്കി.
  • കാരുണ്യ സർവകലാശാലയിൽ നടന്ന ജോബ് ഫെയർ 2026-ൽ, ഇരുപതിലധികം പ്രമുഖ കമ്പനികളുടെ എച്ച്ആർമാരെയും 1,000-ത്തിലധികം തൊഴിലന്വേഷകരെയും കൂട്ടിവരുത്തുകയും, അഭിമുഖങ്ങൾ, നെറ്റ്വർക്കിംഗ്, കരിയർ അവസരങ്ങൾ എന്നിവയ്ക്കായി ഊർജ്ജസ്വലമായ ഒരു വേദി സൃഷ്ടിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുകയും ഭാവി കരിയറിലേക്കുള്ള ആത്മവിശ്വാസത്തോടെ ചുവടുകൾ വയ്ക്കുകയും ചെയ്തു.
  • ആട്ടോഡെസ് ക് സംഘടിപ്പിച്ച ഇൻഡ്യ ഡിസൈൻ വീക്ക് ചലഞ്ചിൽ, കാരുണ്യ വിദ്യാർത്ഥികളുടെ മോഡുലാർ ഡിസാസ്റ്റർ-റിലീഫ് റെസ് ക്യൂ കാർട്ടിന്റെ നൂതന രൂപകൽപ്പനയ്ക്ക് ഒന്നാം സമ്മാനവും 50,000 രൂപ ക്യാഷ് അവാർഡും ലഭിച്ചു.
  • അഡ്വാൻസ്ഡ് ബയോമെഡിക്കൽ സെൻസിംഗ്, നെക്സ്റ്റ്-ജനറേഷൻ ഹെൽത്ത് കെയർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയിൽ കാരുണ്യ ഫാക്കൽറ്റിയും വിദ്യാർത്ഥികളും രണ്ട് പേറ്റന്റുകൾ അവതരിപ്പിച്ചു.

2026-27 ബാച്ചിലെ ഓരോ യുജി, പിജി പ്രോഗ്രാമിലെയും പ്രവേശനം നടന്നുവരുന്നു. കോടിക്കണക്കിന് രൂപയുടെ സ് കോളർഷിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://admissions.karunya.edu സന്ദർശിക്കുക


സീഷ
മനസ്സലിവോടെ പ്രത്യാശ പുനഃസ്ഥാപിക്കുകയും ജീവിതം പുനർനിർമ്മിക്കുകയും ചെയ്യുന്നു

  • മാതാപിതാക്കളെ നഷ്ടപ്പെട്ട 55 കുട്ടികൾ മണിപ്പൂരിലെ കലാപഹാറിലുള്ള സീഷയുടെ പഠന കേന്ദ്രത്തിൽ ചേർക്കുകയും സീഷ പുതുവസ്ത്രങ്ങൾ നൽകുകയും ചെയ്തു.
  • കോയമ്പത്തൂരിലെ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ & കൗൺസിലിംഗ് സർവീസസിലൂടെ 107 ഗുണഭോക്താക്കൾക്ക് കൗൺസിലിംഗ് ലഭിച്ചു. ചെന്നൈയിലെ വാനഗരം പുനരധിവാസ കേന്ദ്രത്തിൽ പ്രത്യേക പരിചരണം ആവശ്യമുള്ള 15 കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസവും ഫിസിയോതെറാപ്പിയും നൽകി.
  • കടലൂരിൽ സീഷയിലൂടെ എച്ച് ഐവി/എയ്ഡ്സ് ബാധിതരായ 120 കുട്ടികൾക്ക് പോഷകാഹാര സപ്ലിമെന്റുകൾ നൽകി. കടലൂർ, തഞ്ചാവൂർ, ചെന്നൈ എന്നിവിടങ്ങളിൽ നടത്തപ്പെട്ട സൗജന്യ മെഡിക്കൽ ക്യാമ്പുകളിലൂടെ 100-ലധികം ആളുകൾക്ക് പ്രയോജനം ലഭിച്ചു.

ദൈവകൃപയും നിങ്ങളുടെ പ്രാർത്ഥനകളും നിങ്ങളുടെ ത്യാഗപരമായ സംഭാവനകളും ഇല്ലെങ്കിൽ, ഇതുപോലുള്ള ശുശ്രൂഷകൾ ഒരിക്കലും സാദ്ധ്യമാകയില്ല. നിങ്ങളുടെ വിശ്വാസത്തെ സ്വർഗ്ഗം രേഖപ്പെടുത്തുകയും നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും (2 കൊരിന്ത്യർ 9:6).

പ്രിയ പങ്കാളീ, നിങ്ങൾക്ക് നന്ദി.

വലിയ ദൗത്യങ്ങൾ മുന്നിലുണ്ട്. നിങ്ങളുടെ നിരന്തര സഹായം ഞങ്ങളെ മുന്നോട്ട് നയിക്കും! ഈ മാസത്തെ ഏറ്റവും വലിയ വിളവെടുപ്പ് നമുക്ക് ഒരുമിച്ച് കൊയ്യാം.