എന്റെ പ്രിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, നാം ഹോശേയ 14:7 ധ്യാനിക്കാൻ പോകുന്നു. ഇത് ഒരു വാഗ്‌ദത്ത വാക്യമാണ്, അതിനാൽ എന്നോടൊപ്പം അത് ശ്രദ്ധാപൂർവ്വം വായിക്കുക: “അവർ ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിർക്കയും ചെയ്യും." അതെ, നിങ്ങൾ വിളയിക്കാൻ പോകുന്നു, നിങ്ങൾ തളിർക്കാൻ പോകുന്നു. സങ്കീർത്തനം 66:12 പറയുന്നു, "നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു." ഇന്നത്തെ നിങ്ങളുടെ ജീവിതത്തിനായുള്ള ദൈവത്തിന്റെ വാഗ്‌ദത്തങ്ങളാണിവ.
ഈ അനുഗ്രഹങ്ങളെല്ലാം നമുക്ക് എങ്ങനെ ലഭിക്കും? സദൃശവാക്യങ്ങൾ 28:25 പറയുന്നു, “യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും." കർത്താവായ യേശുക്രിസ്തുവിൽ മാത്രം വിശ്വസിക്കുക. എല്ലാത്തരം ഏകാന്തതയിലൂടെയും ശൂന്യതയിലൂടെയും കടന്നുപോകേണ്ടിവന്നപ്പോൾ, കർത്താവ് ഞങ്ങളെ അവനിലേക്ക് മാത്രം നോക്കാൻ പ്രേരിപ്പിച്ചു. ഞങ്ങളുടെ ആത്മീയ ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ നിന്ന് തന്നെ കർത്താവ് ഈ പാഠം വളരെ വ്യക്തമായി ഞങ്ങളെ പഠിപ്പിച്ചു. അത്രയും ആവശ്യങ്ങളുണ്ടായിരുന്നിട്ടും ഞങ്ങൾ ഒരിക്കലും ഒരു പുരുഷന്റെയോ സ്ത്രീയുടെയോ അടുത്തേക്ക് പോയില്ല. ഞാനും എന്റെ ഭർത്താവും എല്ലായ്പ്പോഴും ദൈവത്തിന്റെ അടുത്തേക്ക് പോകുകയും അവനിലേക്ക് മാത്രം നോക്കുകയും ചെയ്തു.
ഞങ്ങളുടെ കുടുംബജീവിതത്തിന്റെ തുടക്കത്തിൽ, ഞങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിട്ടു; ഞങ്ങളുടെ ജീവിതത്തിൽ പണമോ സന്തോഷമോ സമാധാനമോ ഇല്ലായിരുന്നു. എന്നാൽ ദൈവത്തോട് അടുത്തുവരാൻ ദൈവം ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങൾ കർത്താവിൽ വിശ്വസിക്കുകയും അവനിലേക്ക് നോക്കുകയും ചെയ്തപ്പോൾ, കർത്താവ് ശാന്തവും മനോഹരവുമായ രീതിയിൽ സകലവും നൽകി. സങ്കീർത്തനം 23:1 ൽ ദാവീദ് പറയുന്നു, "യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല." 6-ാം വാക്യത്തിൽ, "നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും." അതെ, എന്റെ സുഹൃത്തേ, ചെറുതോ വലുതോ ആയ എല്ലാ കാര്യങ്ങൾക്കും ദൈവത്തെ നോക്കുന്നത് പരിശീലിക്കുക. അവനെ മുറുകെപ്പിടിക്കുക. ഉടൻ തന്നെ മുട്ടുകുത്തി നിരന്തരം പ്രാർത്ഥിക്കുക, അപ്പോൾ നിങ്ങൾക്ക് ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കും. എന്റെ ജീവിതത്തിൽ എനിക്ക് ദൈവത്തിന്റെ സമൃദ്ധമായ എല്ലാ അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ട്. നിങ്ങൾക്കും ലഭിക്കും.
PRAYER:
സ്നേഹവാനായ പിതാവേ, ഇന്ന് ഞാൻ അങ്ങയെ പൂർണ്ണമായും വിശ്വസിക്കാൻ തീരുമാനിക്കുന്നു. എല്ലാറ്റിനും അങ്ങിലേക്ക് നോക്കാൻ ദയവായി എന്നെ പഠിപ്പിക്കേണമേ. എന്റെ ആവശ്യത്തിൽ, എന്റെ ദാതാവും എന്റെ സമാധാനവുമായിരിക്കേണമേ. ഒരു ഭയവും സംശയവും കൂടാതെ അങ്ങയോട് പറ്റിനിൽക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ശക്തമായ കരങ്ങളാൽ എന്റെ ജീവിതം തഴച്ചുവളരുകയും പൂക്കുകയും ചെയ്യട്ടെ. അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങൾ ഞാൻ നന്ദിയോടെ സ്വീകരിക്കുന്നു. യേശുവിന്റെ വിലയേറിയ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.
കർത്താവിൽ ആശ്രയിക്കുന്നതിലൂടെ അഭിവൃദ്ധിപ്പെടുക


ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now

