എൻ്റെ പ്രിയ സുഹൃത്തേ, ദൈവവചനം നിങ്ങളുമായി പങ്കിടുന്നതിൽ എനിക്ക് വലിയ സന്തോഷം നൽകുന്നു. ഇന്ന് നമുക്ക് ഹബക്കൂക്ക് 3:19-ൽ കാണുന്ന വാഗ്ദത്തത്തെക്കുറിച്ച് ധ്യാനിക്കാം. അത് ഇപ്രകാരം പറയുന്നു, “അവൻ (കർത്താവ് ) എന്റെ കാൽ പേടമാൻ കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.” ദൈവം മാനിൻ്റെ പാദങ്ങളെ ബലപ്പെടുത്തുന്നതുപോലെ, അവൻ നിങ്ങളുടെ പാദങ്ങളെയും ബലപ്പെടുത്തും.

ഒരു ശക്തനായ സിംഹം, വേഗതയുള്ള പുള്ളിപ്പുലി, ശക്തമായ കാലുകളുള്ള ആന  അല്ലെങ്കിൽ ഉയരമുള്ള കാലുകളുള്ള ഒരു ജിറാഫ് എന്നിവയുമായി താരതമ്യപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എൻ്റെ പ്രിയ സുഹൃത്തേ, നിങ്ങൾ ഒരു മാനിൻ്റെ കാലുകൾ നോക്കുമ്പോൾ, അവ മെലിഞ്ഞതായി തോന്നാം, അവ എങ്ങനെ അതിൻ്റെ ശരീരഭാരം വഹിക്കുന്നുവെന്ന് നിങ്ങൾ ചോദിച്ചേക്കാം. എങ്കിലും, ആ കാലുകൾ അവിശ്വസനീയമാംവിധം ശക്തമാണ്, മാനുകളെ താങ്ങിനിർത്താനും, ഇടുങ്ങിയ പാതകളിലൂടെ നടക്കാനും കയറാനും, കുന്നുകൾ, പർവതങ്ങൾ എന്നിവയിലൂടെ ഉയരങ്ങളിലെത്താനും ആ പാദങ്ങൾക്ക് കഴിയുന്നു.

അതുപോലെ, ദൈവം നമ്മുടെ കാലുകളും പാദങ്ങളും മാനുകളുടേതു പോലെ ശക്തമാക്കുന്നു. സങ്കീർത്തനം 18:33- ൽ ദാവീദും പറയുന്നു, "അവൻ എന്റെ കാലുകളെ മാൻ പേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു." ജീവിതത്തിൽ നിങ്ങൾ അഭിമുഖീകരിക്കുന്ന ഇടുങ്ങിയ വഴികളോ വളഞ്ഞ വഴികളോ പ്രശ്നമല്ല, പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും നിങ്ങളുടെ വഴിയിൽ വരുമ്പോൾ, നിങ്ങൾക്ക് അവയിലൂടെ കടന്നുപോകാൻ കഴിയും, കാരണം ദൈവം നിങ്ങളുടെ പാദങ്ങളെ ശക്തിപ്പെടുത്തുകയും ശരിയായ ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങളെ സജ്ജമാക്കുകയും ചെയ്യുന്നു.

അതുകൊണ്ട് എന്റെ സുഹൃത്തേ, ധൈര്യമായിരിക്കുക. ഇന്ന്, നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഇടുങ്ങിയ വഴികളെ അഭിമുഖീകരിക്കുന്നുണ്ടാകാം, എന്നാൽ ഇന്നത്തെ വാഗ്‌ദത്തമനുസരിച്ച്, ദൈവം നിങ്ങളുടെ പാദങ്ങളെ ഒരു മാനിൻ്റെ പാദങ്ങൾ പോലെയാക്കുന്നു, എല്ലാ ഭാരവും നിങ്ങളുടെ ചുമലിൽ വഹിക്കാനും എല്ലാ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കാനും നിങ്ങളെ പ്രാപ്തരാക്കുന്നു. നിങ്ങൾ അനായാസം കയറുകയും ഉയരങ്ങളിലെത്തുകയും ചെയ്യും. നിങ്ങൾ ഉയരങ്ങളിൽ നടക്കുവനായി ദൈവം നിങ്ങളുടെ പാദങ്ങളെ മാനിൻ്റെ പാദങ്ങൾ പോലെയാക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ വാഗ്‌ദത്തങ്ങൾക്കും അങ്ങയുടെ അസാമാന്യമായ ശക്തിക്കും സ്നേഹത്തിനും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. ഉയരങ്ങളിൽ നടക്കാൻ എന്നെ പ്രാപ്തയാക്കിക്കൊണ്ട് അങ്ങ് എൻ്റെ കാലുകളെ മാനിൻ്റെ പാദങ്ങൾ പോലെയാക്കുന്നു. ഇടുങ്ങിയ വഴികളിലൂടെയും കുത്തനെയുള്ള
പർവതനിരകളിലൂടെയും മുകളിലേക്ക് കൊണ്ടുപോകാൻ മാനുകളുടെ കാലുകൾ ശക്തമാകുന്നതുപോലെ, എൻ്റെ ജീവിതത്തിലെ വെല്ലുവിളികളും പ്രതിബന്ധങ്ങളും മറികടക്കാൻ അങ്ങ് എന്നെ സജ്ജമാക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. എൻ്റെ വഴിയിൽ വരുന്ന ഭാരങ്ങൾ താങ്ങാനുള്ള കരുത്ത് നൽകിയതിനും ദുഷ്‌കരമായ പാതകളിലൂടെ എന്നെ നയിച്ചതിനും അങ്ങേക്ക് നന്ദി. പിതാവേ, ഞാൻ ദുഷ്‌കരമായ സമയങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഈ വാഗ്‌ദത്തം ഓർക്കാൻ എന്നെ സഹായിക്കേണമേ. ജീവിതത്തിൻ്റെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കാൻ ആവശ്യമായ ഉപകരണങ്ങളും ശക്തിയും കൊണ്ട് എന്നെ ശക്തമാക്കേണമേ. ഉയരങ്ങളിലെത്താനും എൻ്റെ ജീവിതത്തിനായുള്ള അങ്ങയുടെ ഉദ്ദേശ്യം നിറവേറ്റാനും എന്നെ പ്രാപ്തയാക്കിക്കൊണ്ട് അങ്ങ് എന്നോടൊപ്പമുണ്ടെന്ന് അറിയുന്നതിൽ ഞാൻ എപ്പോഴും  ആശ്വാസം കണ്ടെത്തട്ടെ. ഞാൻ ഇന്ന് ഈ വാഗ്‌ദത്തം സ്വീകരിക്കുകയും അത് എൻ്റെ ജീവിതത്തിൽ പ്രഖ്യാപിക്കുകയും ചെയ്യുന്നു. കർത്താവേ, എൻ്റെ
പാദങ്ങൾ മാനിൻ്റെ പാദങ്ങൾ പോലെയാക്കിയതിന് അങ്ങേക്ക് നന്ദി, അങ്ങനെ ഞാൻ ഉന്നതികളിന്മേൽ നടക്കും. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.