എന്റെ വിലയേറിയ സുഹൃത്തേ, ദൈവം നിങ്ങൾക്കായി ഒരു അത്ഭുതകരമായ വാഗ്‌ദത്തമാണ് നൽകിയിരിക്കുന്നത്. അപ്പൊ. പ്രവൃത്തികൾ 2:17-ൽ അവൻ ഇപ്രകാരം പ്രഖ്യാപിക്കുന്നു, “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും." കർത്താവ് തൻറെ ആത്മാവിനെ നിങ്ങളുടെമേൽ പകരാൻ ആഗ്രഹിക്കുന്നു. ശത്രു നിരുത്സാഹവും അടിച്ചമർത്തലും ഉളവാക്കാൻ ശ്രമിക്കുമ്പോൾ, "എന്റെ ആത്മാവ് നിങ്ങളെ സ്വതന്ത്രരാക്കുന്നു" എന്ന് ദൈവം പറയുന്നു. അവന്റെ ആത്മാവ് വരുമ്പോൾ, നിങ്ങൾ പ്രവചിക്കും, ഭയമോ പരാജയമോ ബലഹീനതയോ കുറിച്ച് സംസാരിക്കുന്നതിനുപകരം ദൈവം സംസാരിക്കുന്നതുപോലെ സംസാരിക്കും. പരിശുദ്ധാത്മാവിനായി പിതാവിനോട് അപേക്ഷിച്ചാൽ, തീർച്ചയായും അവൻ നൽകുമെന്ന് യേശു വാഗ്ദാനം ചെയ്തിരിക്കുന്നു (ലൂക്കൊസ് 11:13). നിങ്ങൾ അനാഥരല്ല. ലൂക്കൊസ് 12:49-50-ൽ അവൻ പറഞ്ഞു, "ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു ... എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാൻ ഉണ്ടു." ആ സ്നാനം അവന്റെ ത്യാഗമായിരുന്നു. അവൻ തന്റെ ജീവൻ നൽകി, ആത്മാവിന്റെ ശക്തിയാൽ വീണ്ടും ഉയിർത്തെഴുന്നേറ്റു, ഇപ്പോൾ അതേ ആത്മാവിനെ നിങ്ങളിലേക്ക് സൗജന്യമായി പകരുന്നു, കാരണം അവൻ നിങ്ങൾക്കുവേണ്ടി ക്രൂശിൽ എല്ലാം കൊടുത്തു കഴിഞ്ഞു.

ദൈവരാജ്യം ഒരു വിവാഹ വിരുന്നിനു സദൃശമാണ് (മത്തായി 22:1-14). ക്ഷണിക്കപ്പെട്ട പലരും വിസമ്മതിച്ചതിനാൽ രാജാവ് തെരുവുകളിൽ നിന്ന് വന്നവരെ വിളിച്ചു. അതുപോലെ, നിങ്ങൾ എത്ര അയോഗ്യരോ നിരസിക്കപ്പെട്ടവരോ ആണെന്ന് തോന്നിയാലും ദൈവം നിങ്ങളെ വിളിക്കുന്നു. വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം. എന്റെ സുഹൃത്തേ, നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവരാണ്, അതുകൊണ്ടാണ് നിങ്ങൾ ഇപ്പോൾ ഇത് വായിക്കുന്നത്. പരിശുദ്ധാത്മാവ് വരുമ്പോൾ, അവൻ നിങ്ങളെ വിശുദ്ധിയിൽ ജീവിക്കാൻ പ്രാപ്തരാക്കുന്നു. വെളിപാട് 22:11-12-ൽ യേശു പറഞ്ഞു, “വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു." വിശുദ്ധി എന്തിനാണ്? അവന്റെ പ്രതിഫലം ലഭിക്കാൻ തന്നെ. എബ്രായർ 12:14 ഇങ്ങനെ പ്രഖ്യാപിക്കുന്നു, "ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല." മറ്റുള്ളവരുമായുള്ള സമാധാനത്തിൽ നിന്നാണ് വിശുദ്ധി ഒഴുകുന്നത്. ക്ഷമയില്ലായ്മ നമ്മുടെ പ്രാർത്ഥനകളെ തടസ്സപ്പെടുത്തുന്നു (യെശയ്യാവ് 1:15; 1 യോഹന്നാൻ 3:15). എന്നിരുന്നാലും, യേശുവിന്റെ രക്തം നമ്മെ ശുദ്ധീകരിക്കുകയും സ്നേഹിക്കാനും ക്ഷമിക്കാനും നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു (എബ്രായർ 12:24). പരിശുദ്ധാത്മാവിനായി വാഞ്ഛിച്ചെങ്കിലും അവനെ സ്വീകരിക്കാൻ കഴിയാത്ത ഒരു മനുഷ്യൻ ഉണ്ടായിരുന്നു. താൻ വഴക്കിടുന്ന ആരുമായും അനുരഞ്ജനം നടത്താൻ പാസ്റ്റർ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. സഹോദരിയോടുള്ള തന്റെ കോപം ഓർത്തുകൊണ്ട് അദ്ദേഹം അവളോട് ക്ഷമ ചോദിച്ചു. പ്രാർത്ഥനയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ഉടൻ തന്നെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. അനുരഞ്ജനവും ക്ഷമയും നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാൻ സജ്ജമാക്കുന്നു. മറ്റുള്ളവരെ അനുഗ്രഹിക്കാനും പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുന്നു. "കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും" (യെശയ്യാവ് 60:22). വിദ്യാഭ്യാസമില്ലാത്ത ഒരു ചെറുപ്പക്കാരി ഒരിക്കൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. പിന്നീട്, അവളുടെ ആലയത്തിൽ, അവൾ കൃത്യമായി പ്രവചിക്കാൻ തുടങ്ങി. ആളുകൾ അനുതപിച്ചു, ആത്മാവിനാൽ നിറഞ്ഞ അവളുടെ അനുസരണത്തിലൂടെ സഭ ആയിരങ്ങളായി വളർന്നു. ദൈവത്തിന് അവളെ ഉപയോഗിക്കാൻ കഴിയുമെങ്കിൽ, അവന് നിങ്ങളെയും ഉപയോഗിക്കാൻ കഴിയും. ദൈവത്തിന്റെ ആത്മാവ് ജ്ഞാനം, കൃപ, വളർച്ച എന്നിവയും നൽകുന്നു. ലൂക്കൊസ് 2:52 യേശുവിനെക്കുറിച്ച് ഇപ്രകാരം പറയുന്നു, "യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു." നിങ്ങളുടെ ജോലിസ്ഥലത്തും സമൂഹത്തിലും അവൻ നിങ്ങൾക്ക് പ്രാവചനിക പരിഹാരങ്ങൾ നൽകും. പരിശുദ്ധാത്മാവ് നിങ്ങളിലൂടെ സംസാരിക്കുമെന്നതിനാൽ നേതാക്കൾ നിങ്ങളിലേക്ക് നോക്കും.

ഇത് സ്വീകരിക്കുന്നതിന്, നാം കൊച്ചുകുട്ടികളെപ്പോലെ നമ്മെത്തന്നെ താഴ്ത്തണം. മത്തായി 18:3 ൽ യേശു പറഞ്ഞു, “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയിവരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല." ദൈവം തന്റെ രഹസ്യങ്ങൾ താഴ്മയുള്ളവർക്ക് വെളിപ്പെടുത്തുന്നു (ലൂക്കൊസ് 10:21). ശിശുക്കളെപ്പോലെ ആയിരിക്കുക, അവനോട് നിലവിളിക്കുക, അവൻ നിങ്ങളെ നിറയ്ക്കും. ധൈര്യത്തോടെ ഇരട്ടി വിഹിതം ആവശ്യപ്പെട്ട എലീശയെപ്പോലെ നിങ്ങൾക്കും ചോദിക്കാം (2 രാജാക്കന്മാർ 2:9). ഈ തലമുറയിൽ തൻറെ പ്രവചനാത്മാവിനാൽ നിറഞ്ഞ പുത്രന്മാരെയും പുത്രിമാരെയും ദൈവം ആഗ്രഹിക്കുന്നു. എന്റെ സുഹൃത്തേ, പരിശുദ്ധാത്മാവ് ഇപ്പോഴും നിങ്ങളുടെ അടുത്താണ്. നിങ്ങളെ നിറയ്ക്കാനും നയിക്കാനും പരിവർത്തനം ചെയ്യാനും അവൻ തയ്യാറാണ്. നിങ്ങളുടെ ഹൃദയം തുറന്ന് പ്രാർത്ഥിക്കുക: "കർത്താവായ യേശുവേ, എനിക്കുവേണ്ടി മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തതിന് നന്ദി. പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ എന്ന് ഞാൻ ഇപ്പോൾ അപേക്ഷിക്കുന്നു. എന്നെ ശുദ്ധീകരിക്കണമേ, എന്നെ അങ്ങയുടെ ആലയമാക്കണമേ, മറ്റുള്ളവരെ അനുഗ്രഹിക്കാൻ എന്നെ അങ്ങയുടെ പൈതലായി ഉപയോഗിക്കണമേ." നിങ്ങൾ യാചിക്കുമ്പോൾ, പരിശുദ്ധാത്മാവ് നിങ്ങളെ നിറയ്ക്കും, നിങ്ങൾ ഒരിക്കലും പഴയതുപോലെയാകില്ല.

PRAYER:
സ്വർഗ്ഗീയ പിതാവേ, എല്ലാ മനുഷ്യരുടെയും മേൽ അങ്ങയുടെ ആത്മാവിനെ പകരും എന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് അങ്ങേയ്ക്ക് നന്ദി. പരിശുദ്ധാത്മാവിന്റെ ഈ വിലമതിക്കാനാവാത്ത ദാനം എനിക്ക് ലഭിക്കുന്നതിനായി കുരിശിൽ മരിക്കുകയും വീണ്ടും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തതിന് അങ്ങേക്ക് നന്ദി. ഞാൻ ഇന്ന് താഴ്മയോടെ അങ്ങയുടെ മുമ്പിൽ വരികയും അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കാൻ അങ്ങയോട് അപേക്ഷിക്കുകയും ചെയ്യുന്നു. അങ്ങയുടെ രക്തം കൊണ്ട് എൻറെ ഹൃദയത്തെ ശുദ്ധീകരിക്കണമേ, ക്ഷമിക്കാത്തതിന്റെ എല്ലാ അടയാളങ്ങളും അങ്ങ് നീക്കേണമേ, അങ്ങ് വിശുദ്ധനായിരിക്കുന്നതുപോലെ എന്നെയും വിശുദ്ധനാക്കണമേ. കർത്താവേ, എന്നെ അങ്ങയുടെ ആലയമാക്കേണമേ, സകല  സത്യത്തിലേക്കും എന്നെ നയിക്കേണമേ, അങ്ങയുടെ സ്നേഹത്തിലും നീതിയിലും ജീവിക്കാൻ എന്നെ ശക്തിപ്പെടുത്തേണമേ. മറ്റുള്ളവരെ അനുഗ്രഹിക്കാനും അങ്ങയുടെ വചനം ധൈര്യത്തോടെ സംസാരിക്കാനും അങ്ങയുടെ വെളിച്ചം ഈ ലോകത്തേക്ക് കൊണ്ടുപോകാനും എന്നെ അങ്ങയുടെ പൈതലായി ഉപയോഗിക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.