എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം യോവേൽ 2:25 നെക്കുറിച്ച് ധ്യാനിക്കുന്നു, "വെട്ടുക്കിളി തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും". വെട്ടുക്കിളികളെക്കുറിച്ച് നാം ചിന്തിക്കുമ്പോൾ അവ എന്താണ് ചെയ്യുന്നത്? വിളകൾ, തണ്ടുകൾ, പുറംതൊലി, പൂക്കൾ തുടങ്ങി ഒന്നും അവശേഷിപ്പിക്കാതെ എല്ലാം വിഴുങ്ങുന്നു. അവ വിനാശകരവും നിര്‍ത്താതെ ആക്രമിക്കുന്നവയും ആകുന്നു. അതുപോലെ, നിങ്ങളുടെ ജീവിതത്തിലെ എല്ലാം തിന്നുതീർക്കുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം. ഒരു പ്രശ്നം മാത്രമല്ല, നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ സാമ്പത്തികം, ആരോഗ്യം, ജോലി, കുടുംബ സമാധാനം, എല്ലാം ഒറ്റയടിക്ക് നഷ്ടപ്പെട്ടതായി തോന്നാം. ഓരോ വാതിലും അടഞ്ഞതായി തോന്നാം, ആസ്വദിക്കാൻ ഒന്നും അവശേഷിക്കുന്നില്ലെന്ന് തോന്നാം.
പക്ഷേ, എന്റെ പ്രിയ സുഹൃത്തേ, ദൈവം നിങ്ങളുടെ കഥ അവസാനിപ്പിച്ചിട്ടില്ല. കവർന്നെടുത്തതെല്ലാം പുനഃസ്ഥാപിക്കുമെന്ന് അവൻ പറയുന്നു. നിങ്ങൾ ചിന്തിച്ചേക്കാം, "പകരം നൽകുകയല്ലാതെ പുന:സ്ഥാപിക്കേണ്ടത് എന്തിന്?" കാരണം, ദൈവം പുന:സ്ഥാപിക്കുമ്പോൾ നഷ്ടപ്പെട്ടതിന്റെ ഇരട്ടി നൽകുന്നു. കുടുംബം, ആരോഗ്യം, സമ്പത്ത്, അന്തസ്സ് എന്നിവയെല്ലാം നഷ്ടപ്പെട്ട ഇയ്യോബിന് ചാരമല്ലാതെ മറ്റൊന്നും അവശേഷിച്ചില്ല. എന്നിരുന്നാലും, അവൻ ദൈവത്തെ മുറുകെ പിടിക്കുകയും ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്തതിനാൽ, അവന് മുമ്പുണ്ടായിരുന്നതിനേക്കാൾ ഇരട്ടി നൽകി ദൈവം അവനെ പുനഃസ്ഥാപിച്ചു. അവന്റെ അവസാന നാളുകൾ അവന്റെ തുടക്കത്തേക്കാൾ വളരെ വലുതായിരുന്നു. ദൈവം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന പുന:സ്ഥാപനം അതാണ്.
അതിനാൽ ഇപ്പോൾ നിരാശരാകരുത്. പാഴായിപ്പോയെന്ന് നിങ്ങൾക്ക് തോന്നുന്ന വർഷങ്ങളും, നഷ്ടപ്പെട്ട സമാധാനവും, നഷ്ടപ്പെട്ട ബഹുമാനവും തകർന്ന പ്രത്യാശയുമെല്ലാം ദൈവം ഇരട്ടിയായി പുനഃസ്ഥാപിക്കും. അവൻ തകർന്ന ഭാഗങ്ങൾ നന്നാക്കുക മാത്രമല്ല, നിങ്ങളുടെ ജീവിതത്തെ നന്മയാൽ നിറയ്ക്കുകയും ചെയ്യും. ഈ സമയത്ത് കർത്താവിനെ മുറുകെപ്പിടിക്കുക. അവന് നിങ്ങളുടെ പിൻതുണയുണ്ടെന്ന് വിശ്വസിക്കുക. അവൻ നിങ്ങളെ ഉയർത്തുകയും നിങ്ങൾക്ക് വിജയം നൽകുകയും വെട്ടുക്കിളികൾ ഭക്ഷിച്ച വർഷങ്ങൾ നിങ്ങൾക്ക് തിരികെ നൽകുകയും ചെയ്യും.
PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങ് എനിക്ക് എല്ലാം ഇരട്ടിയായി തിരികെ നൽകുമെന്ന അങ്ങയുടെ സ്നേഹപൂർണ്ണമായ വാഗ്‌ദത്തത്തിന് ഞാൻ നന്ദി പറയുന്നു. കർത്താവേ, അങ്ങയുടെ കരുണയ്ക്കായി ഞാൻ അങ്ങയെ മഹത്വപ്പെടുത്തുന്നു. ഞാൻ നഷ്ടങ്ങളുടെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും, എന്റെ സഹായം വരുന്നവനായ അങ്ങിലേക്ക് ഞാൻ നോക്കുന്നു, യോവേൽ 2:25 ൽ നിന്നുള്ള അങ്ങയുടെ വാഗ്‌ദത്തം ഞാൻ മുറുകെ പിടിക്കുന്നു. അങ്ങ് പുനഃസ്ഥാപിക്കുന്ന ദൈവമാണ്, പകരം നൽകുക മാത്രമല്ല, ഇരട്ടിയായി പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അങ്ങ് ഇയ്യോബിനെ ഉയർത്തിയതുപോലെ, അങ്ങ് എന്നെയും ഉയർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവേ, എന്റെ വിശ്വാസം ശക്തിപ്പെടുത്തണമേ, അങ്ങയെ ഒരിക്കലും ഉപേക്ഷിക്കാതിരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ പുനഃസ്ഥാപനവും രോഗശാന്തിയും അത്ഭുതവും ഇന്ന് ഞാൻ സ്വീകരിക്കുന്നു. എന്റെ ജീവിതത്തിൽ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


