"നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും" എന്ന് മലാഖി 4:2 പറയുന്നു. യേശു നീതിസൂര്യനാണ്. അതെ, നീതി വരുമ്പോൾ രോഗശാന്തി വരും. നിങ്ങളുടെ ജീവിതത്തിലേക്ക് നീതി കൊണ്ടുവരികയും നിങ്ങളുടെ ജീവിതത്തിലേക്ക് രോഗശാന്തി കൊണ്ടുവരികയും ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നു. ഇന്ന്, നിങ്ങൾ നിങ്ങളുടെ ജീവിതം യേശുവിന്റെ കൈകളിൽ ഏൽപ്പിച്ച്, "കർത്താവേ, എന്നെ ശുദ്ധീകരിക്കണമേ, എന്റെ ജീവിതത്തിൽ എന്ത് തെറ്റ് സംഭവിച്ചാലും ദയവായി എന്നോട് ക്ഷമിക്കുകയും നീതിയിൽ നടക്കാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ എന്ന് പറയുമോ?" എങ്കിൽ മാത്രമേ നിങ്ങൾക്ക് ജീവിതത്തിൽ രോഗശാന്തിയോടുകൂടെ നടക്കാൻ കഴിയൂ. നിങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം അപ്പോൾ തിരികെ ലഭിക്കും. പിശാചുക്കൾക്കും ദുഷ്ടർക്കും ഒരിക്കലും നിങ്ങളെ സ്പർശിക്കാൻ കഴിയില്ല. നമുക്ക് നീതിയിലേക്ക് തിരിയാം.

രണ്ടാമതായി, വിശക്കുന്നവർ, ദരിദ്രർ, വീടില്ലാത്തവർ, വസ്ത്രമില്ലാതെ നഗ്നരായവർ എന്നിവരെ പരിപാലിക്കുമ്പോൾ അവരെ നമ്മുടെ സ്വന്തം എന്ന് കരുതി പരിപാലിക്കുകയും അവർക്ക് വേണ്ടതെല്ലാം നൽകുകയും ചെയ്യുമ്പോൾ, നമ്മുടെ നീതി നമ്മുടെ മുമ്പിൽ പോകും എന്ന് യെശയ്യാവു 58:7-8 പറയുന്നു. ദൈവം നമ്മെ വിശുദ്ധരാക്കും. യേശുവിന്റെ നീതിയുടെ ആത്മാവ് നമ്മിലേക്ക് വരും. അതുകൊണ്ടാണ് നമുക്ക് സീഷയും യേശു വിളിക്കുന്നു ശുശ്രൂഷകളും ഉള്ളത്. ജീവിതത്തിൽ ആവശ്യങ്ങളുള്ള ആളുകളോടൊപ്പമാണ് ഇരുപത്തിനാല് മണിക്കൂറും ഞങ്ങൾ പ്രാർത്ഥിക്കുന്നത്. യേശു പറഞ്ഞു, "നിങ്ങളിൽ രണ്ടുപേർ ഐകമത്യപ്പെട്ടാൽ അത് ഞാൻ സ്വർഗത്തിൽ ചെയ്യും". അതിനാൽ ആവശ്യമുള്ള ആളുകളോടൊപ്പം പ്രാർത്ഥിക്കാൻ ഞങ്ങൾ 24 മണിക്കൂറും സന്നദ്ധരാണ്. വസ്ത്രങ്ങളോ വീടുകളോ വിദ്യാഭ്യാസമോ ഇല്ലാത്ത പാവപ്പെട്ടവരെയും ഞങ്ങൾ പരിപാലിക്കുന്നു. ശുശ്രൂഷയെയും ഞങ്ങളുടെ പേരുകളെയും ദൈവം സംരക്ഷിച്ചിരിക്കുന്നു. നിങ്ങൾ സീഷ, യേശു വിളിക്കുന്നു എന്നിവയുമായി പങ്കാളികളാകുമ്പോൾ, ഈ ദൗത്യങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സേവിക്കുകയും പ്രാർത്ഥിക്കുകയും നൽകുകയും ചെയ്യുമ്പോൾ, ദൈവത്തിന്റെ നീതി നിങ്ങളുടെ മേൽ വരും. അവൻ നിങ്ങളുടെ പേരിനെ കാത്തുസൂക്ഷിക്കുകയും തന്റെ പദ്ധതിയനുസരിച്ച് നിങ്ങളെ നേർവഴിയിലാക്കുകയും മനുഷ്യരുടെയും ദൈവത്തിന്റെയും ദൃഷ്ടിയിൽ നിങ്ങൾക്ക് അനുഗ്രഹം നൽകുകയും ദുഷ്ടന്റെയും പിശാചിന്റെയും ആക്രമണങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

നാം ദൈവജനത്തെ സേവിക്കുമ്പോൾ, നീതിയിൽ നടക്കാനുള്ള കൃപ ദൈവം നമുക്ക് നൽകുന്നു. യേശു തന്റെ ശിഷ്യന്മാരെ അവസാനത്തോളം സ്നേഹിച്ചു എന്ന് യോഹന്നാൻ 13:1-2 പറയുന്നു. അവൻ ഒരു തുവർത്തു എടുത്തു അരയിൽ ചുറ്റി, ഒരു വേലക്കാരനെപ്പോലെ അവരുടെ കാലുകൾ കഴുകി. "കർത്താവേ, ഞങ്ങൾക്ക് അങ്ങയുടെ പാദങ്ങൾ കഴുകണം" എന്ന് അവർ പറഞ്ഞപ്പോഴും യേശു പറഞ്ഞു, "എന്റെ മാതൃക പിന്തുടരുക." തന്നെ കാണിച്ചുകൊടുക്കുന്നവന്റെ കാലുകൾ പോലും അവൻ കഴുകി. അവൻ അവനോട് സ്നേഹം കാണിച്ചു, ആ സ്നേഹം അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. യേശു തന്റെ ശിഷ്യന്മാരെ പരിപാലിക്കുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്തു. യോഹന്നാൻ 21:5-9 പറയുന്നു, "അവൻ അവർക്കുവേണ്ടി പാചകം ചെയ്തു". നിങ്ങൾ ദൈവത്തിന്റെ പൈതലാണോ, ദൈവത്തിന്റെ ദാസനാണോ? അവൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഭക്ഷണം നൽകും. ശുശ്രൂഷയുടെ എല്ലാ ആവശ്യങ്ങളും അവൻ നിറവേറ്റും. ദൈവത്തിന്റെ ദാസൻ എന്ന നിലയിൽ നിങ്ങൾ ദൈവത്തിന്റെ മറ്റ് ദാസന്മാരെയും പരിപാലിക്കുക. അവരുടെ പാദങ്ങൾ കഴുകുക, അവരുടെ ആവശ്യങ്ങൾ നിറവേറ്റുക, അപ്പോൾ കർത്താവ് നിങ്ങളുടെ നീതിയെ ലോകമെമ്പാടും പ്രകാശിക്കുന്ന വെളിച്ചമായി പ്രകാശിപ്പിക്കും. ദൈവം നിങ്ങൾക്ക് ഈ കൃപ നൽകട്ടെ.

PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങ് നീതിസൂര്യനാണ്. അങ്ങയുടെ വിലയേറിയ  രക്തം കൊണ്ട് എന്റെ ജീവിതം ശുദ്ധീകരിക്കുകയും എന്റെ എല്ലാ തെറ്റുകളും ക്ഷമിക്കുകയും ചെയ്യേണമേ. നീതിയിൽ നടക്കാനും അങ്ങയുടെ സൌഖ്യം പ്രാപിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ ശുശ്രൂഷകരെയും മറ്റുള്ളവരെയും എന്റെ സ്വന്തം ആളുകളെപ്പോലെ പരിചരിക്കാൻ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ നീതിയുടെ ആത്മാവിനാൽ എന്നെ നിറയ്‌ക്കേണമേ. എന്റെ പേരിനെയും എന്റെ ജീവിതത്തെയും കാത്തുകൊള്ളേണമേ. അങ്ങയുടെ വെളിച്ചം എന്നിലൂടെ പ്രകാശിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.