എന്റെ സുഹൃത്തേ, ദൈവം നമ്മെ വളരെയധികം കരുതുന്നു, അവൻ നിങ്ങളെയും വാസ്തവമായി പരിപാലിക്കുന്നു. കഷ്ടതകൾ നിങ്ങളെ വലയം ചെയ്യുകയും അന്ധകാരം മൂടുകയും ചെയ്യുമ്പോൾ, നിങ്ങളുടെ പ്രാർത്ഥനകൾ സ്വർഗത്തിൽ എത്തുന്നില്ലെന്ന് തോന്നിയേക്കാം. അത്തരം നിമിഷങ്ങളിൽ, കുറ്റബോധം, ഏകാന്തത, നിസ്സഹായത എന്നിവയാൽ നിങ്ങൾ ഭാരപ്പെട്ടതായി തോന്നിയേക്കാം. എന്നിട്ടും, യേശു ഇപ്രകാരം വാഗ്ദാനം ചെയ്തിട്ടുണ്ട്, "ഞാൻ നിങ്ങളെ ഒരിക്കലും കൈവിടുകയില്ല; ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല, ഉപേക്ഷിക്കയുമില്ല." നിങ്ങൾക്ക് അവനെ അനുഭവിക്കാൻ കഴിയാത്തപ്പോഴും, അവൻ നിങ്ങളോടൊപ്പമുണ്ട്. വിശ്വാസത്തോടുകൂടെ ഇങ്ങനെ പറയുക, "നന്ദി, കർത്താവേ. എനിക്ക് അങ്ങയെ അനുഭവപ്പെടുന്നില്ലെങ്കിലും, അങ്ങ് എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം." ആവർത്തനപുസ്തകം 32:10 പ്രഖ്യാപിക്കുന്നതുപോലെ, “ദൈവം അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു." തീമതിലുപോലെ അവൻ നിങ്ങളെ വളയുകയും ദോഷത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു (സെഖര്യാവ് 2:5).
ദൈവത്തിന്റെ കരുതൽ ആർദ്രവും അനുകമ്പയുള്ളതുമാണ്. മത്തായി 14:14-ലും 15:32-ലും യേശു ജനക്കൂട്ടത്തെ കണ്ടപ്പോൾ, അവൻ മനസ്സലിഞ്ഞു, അവരെ വിശപ്പോടെ പറഞ്ഞയക്കാൻ വിസമ്മതിച്ചു. വെറും അഞ്ച് അപ്പവും രണ്ട് മീനും കൊണ്ട് അവൻ ആ ഭക്ഷണത്തെ അനുഗ്രഹിച്ചു, അത് വർദ്ധിപ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ പോഷിപ്പിക്കുകയും എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്തു. അതുപോലെ, അവൻ നിങ്ങൾക്കും നൽകും. നിങ്ങളുടെ ജീവിതത്തിൽ ഒന്നിനും കുറവുണ്ടാകില്ല. നിങ്ങളുടെ ആത്മാവിനെയും, നിങ്ങളുടെ പേരിനെയും, നിങ്ങളുടെ കുടുംബത്തെയും, അവൻ നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന എല്ലാറ്റിനെയും അവൻ സംരക്ഷിക്കും. അവൻ നൽകിയത് നഷ്ടപ്പെടുമെന്ന് നിങ്ങൾ ഭയപ്പെടേണ്ടതില്ല, കാരണം അവൻ അതിനെ സംരക്ഷിക്കാൻ വിശ്വസ്തനാണ്.
ജാർഖണ്ഡിലെ ബൊക്കാറോയിൽ നിന്നുള്ള ശ്രീമതി വിനിത ഗുരിയയുടെ ഒരു അത്ഭുതകരമായ സാക്ഷ്യം ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ബാലജന പങ്കാളിത്ത പദ്ധതിയിൽ ചേർന്ന അവരുടെ മകൻ ശലോമോൻ 2019 - ൽ തന്റെ കിടപ്പുമുറിയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ വിശക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പിതാവിനെ വിളിച്ചു. പിതാവ് ലഘുഭക്ഷണം എടുക്കുന്നതിനായി അടുക്കളയിലേക്ക് പോയി, ശലോമോൻ അയാളെ പിന്തുടർന്നു. മുറിയിൽ നിന്ന് ഇറങ്ങിയ ഉടനെ, അവന്റെ മുകളിൽ കറങ്ങികൊണ്ടിരുന്ന സീലിംഗ് ഫാൻ വീണു; അത് നിമിഷങ്ങൾക്ക് മുമ്പ് സംഭവിച്ചിരുന്നെങ്കിൽ, അത് ഗുരുതരമായ പരിക്കിന് കാരണമാകുമായിരുന്നു. ദൈവം ആ കുട്ടിയെ സംരക്ഷിച്ചു, പക്ഷേ അത്ഭുതം അവിടെ അവസാനിച്ചില്ല. പിറ്റേന്ന് രാവിലെ, കുടുംബം യേശു വിളിക്കുന്നു ടിവി പരിപാടി കണ്ടുകൊണ്ടിരിക്കുമ്പോൾ, ഞാൻ പ്രസംഗിക്കുകയായിരുന്നു, പ്രാർത്ഥനാ സമയത്ത് ഞാൻ പറഞ്ഞു, “ശലോമോൻ! നിന്റെ പേര് ശലോമോൻ എന്നാണ്. നീ വലിയ ഒരു അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടിരിക്കുന്നത്.” അവർ ഞെട്ടിപോയി, പരിപാടികൾ മാസങ്ങൾക്ക് മുമ്പ് റെക്കോർഡ് ചെയ്തതാണെന്ന് അവർക്കറിയാമായിരുന്നു, എന്നിട്ടും അവരോടുള്ള ദൈവത്തിന്റെ കരുതൽ സ്ഥിരീകരിക്കുന്നതിനുള്ള സന്ദേശം തക്ക നിമിഷത്തിലാണ് വന്നത്. ദൈവം സ്വർഗത്തിലാണെങ്കിലും, അവൻ നിങ്ങളോടൊപ്പമുണ്ട്, നിങ്ങൾക്ക് ചുറ്റുമുണ്ട്, നിങ്ങളെ പരിപാലിക്കുന്നു, നിങ്ങളെ നിരീക്ഷിക്കുന്നു. അതുകൊണ്ടാണ് പ്രാർത്ഥനാ ഗോപുരത്തിൽ ദിവസേന പ്രാർത്ഥനകൾ നടത്തുന്ന യേശു വിളിക്കുന്നു ബാലജന പങ്കാളിത്ത പദ്ധതിയിൽ നിങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും ചേർക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. അവിടെ പ്രാർത്ഥനാ ഗോപുരത്തിൽ അവർക്കുവേണ്ടി ദിവസേന പ്രാർത്ഥനകൾ അർപ്പിക്കുന്നു. ഈ കുട്ടികളിലൂടെ, ഹൃദയം തകർന്നവരും ലക്ഷക്കണക്കിന് ജീവിതങ്ങളെ സ്പർശിക്കുന്നവരുമായവരെ സേവിക്കുന്ന ദൈവത്തിന്റെ ശുശ്രൂഷ പിന്തുണയ്ക്കപ്പെടുന്നു. ഓരോ സംഭാവനയും മറ്റുള്ളവരെ നേരിട്ട് അനുഗ്രഹിക്കുന്നു, അതിലൂടെ, നിങ്ങളുടെ കുട്ടിയോ പേരക്കുട്ടിയോ സംരക്ഷിക്കപ്പെടും, അവരുടെ ആത്മാവ് സുരക്ഷിതമായിരിക്കും, അവരുടെ ജീവിതം ദൈവകൃപയാൽ മൂടപ്പെടും.
PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, എന്റെ ജീവിതത്തിലെ അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനും നിരന്തര സാന്നിധ്യത്തിനും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അന്ധകാരം എന്നെ വലയം ചെയ്യുമ്പോഴും ഞാൻ ഒറ്റയ്ക്കാണെന്ന് തോന്നുമ്പോഴും അങ്ങ് എന്നെ അങ്ങയുടെ കരുതലാൽ വലയം ചെയ്യുകയും കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെ പരിപാലിക്കുകയും ചെയ്യുന്നുവെന്ന് ദയവായി എന്നെ ഓർമ്മിപ്പിക്കണമേ. അങ്ങ് എന്നെ ഒരിക്കലും ഉപേക്ഷിക്കുകയോ കൈവിടുകയോ ചെയ്യുകയില്ല എന്ന അങ്ങയുടെ ഒരിക്കലും പരാജയപ്പെടാത്ത വാഗ്‌ദത്തത്തിൽ ഞാൻ വിശ്വസിക്കുന്നു. കർത്താവേ, എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റണമേ, എന്റെ ആത്മാവിനെ സംരക്ഷിക്കണമേ, എന്റെ കുടുംബത്തെ കാത്തുപരിപാലിക്കണമേ, അങ്ങ് എന്നെ ഏൽപ്പിച്ചതെല്ലാം സൂക്ഷിക്കണമേ. അങ്ങ് എനിക്കും എന്റെ വീടിനും ചുറ്റും തീമതിൽ പോലെയാണെന്നും എന്റെ ജീവിതത്തിൽ വിശ്വസ്തനായ ഒരു ഇടയനാണെന്നും എന്റെ ഹൃദയം എല്ലായ്പ്പോഴും ഉറപ്പിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.