ബിസിനസ്സ് അനുഗ്രഹ പദ്ധതി

 

 * വർദ്ധനവ്    * സമൃദ്ധി   * അഭിവൃദ്ധി

 

ആളുകളുടെ ജീവിതത്തിൽ വിതയ്ക്കുക; നിങ്ങളുടെ ബിസിനസ്സിൽ അനുഗ്രഹങ്ങൾ കൊയ്യുക

 

ഉദാരമായി നൽകി വൻ നേട്ടം കൈവരിക്കുക

ബിസിനസ്സ് സ്ഥാപനങ്ങൾ/ഭവനങ്ങൾ, ബിസിനസ്സുകാർ, ബിസിനസ്സുകൾ അഭിവൃദ്ധി പ്രാപിച്ച് ദൈവരാജ്യ നിർമ്മിക്കായി വിനിയോഗിക്കപ്പെടുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കേണ്ടതിന് ഡോ. പോൾ ദിനകരന് പരിശുദ്ധാത്മാവ് നൽകിയ ദിവ്യ പദ്ധതിയാണ് യേശു വിളിക്കുന്നു ബിസിനസ്സ് അനുഗ്രഹ പദ്ധതി.

നിങ്ങളുടെ കട, കച്ചവടം, ബിസിനസ്സ്, വ്യവസായം മുതലായവ ബിസിനസ്സ് അനുഗ്രഹ പദ്ധതിയിൽ നിങ്ങൾ ചേർക്കുമ്പോൾ സർവ്വശക്തനായ ദൈവം നിശ്ചയമായും നിങ്ങൾക്കും നിങ്ങളുടെ ബിസിനസ്സിനും ദൈവീക സംരക്ഷണവും അഭിവൃദ്ധിയും നൽകും. ലാഭകരമായിരിക്കുന്നതിനും നിങ്ങളുടെ ബിസിനസ്സിനെ വിശാലമാക്കുന്നതിനും കർത്താവ് നിങ്ങൾക്ക് ഉപദേശം നൽകും. അത് ഒരു പുതിയ സംരംഭമാണെങ്കിലോ നടന്നുകൊണ്ടിരിക്കുന്ന ബിസിനസ്സാണെങ്കിലോ കർത്താവിൽ ആശ്രയം വയ്ക്കുക. അവിടുന്ന് നഷ്ടം നേരിടുവാൻ നിങ്ങളെ അനുവദിക്കുകയില്ല. നിങ്ങൾക്ക് സകലതും ഇരട്ടി അളവിൽ കർത്താവ് തിരികെ നൽകേണ്ടതിനും, നൂറു മടങ്ങ് അനുഗ്രഹം നേടേണ്ടതിനും (ഉല്പത്തി 26:12) നിങ്ങളുടെ കൈകളുടെ അദ്ധ്വാനം സമാധാനത്തോടും സന്തോഷത്തോടും ആസ്വദിക്കേണ്ടതിനും ദൈവം നിങ്ങളെ സഹായിക്കും.

ഈ പദ്ധതിയിൽ നൽകിയിരിക്കുന്ന സമൃദ്ധി

ഈ കാലത്ത് ലോകം സാമ്പത്തിക കുഴപ്പങ്ങളിലും വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ലഭ്യത കുറവ്, അനാരോഗ്യകരമായ മത്സരം, പ്രകൃതി ദുരന്തങ്ങൾ, ജനങ്ങൾക്കിടയിൽ ഭിന്നത മുതലായവ ബിസിനസ് സമൂഹത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. എന്നാൽ ഈ പ്രതികൂലങ്ങളുടെയെല്ലാം മദ്ധ്യത്തിലും ദൈവരാജ്യം പണിയുന്ന തൻറെ ജനത്തിന് മലാഖി 3:10,11 പ്രകാരം അഭിവൃദ്ധി നൽകുവാൻ കർത്താവ് ആഗ്രഹിക്കുന്നു. ''ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ഞാൻ വെട്ടുക്കിളിയെ ശാസിക്കും.''

ബിസിനസ് സ്ഥാപനങ്ങളെയും, ഭവനങ്ങളെയും, ബിസിനസ്സ് ചെയ്യുന്നവരെയും സംരംഭങ്ങളെയും ആകാശത്തിലെ കിളിവാതിലുകൾ തുറന്ന് അനുഗ്രഹിക്കുന്നതിനും നഷ്ടം വരുത്തുന്ന ദുഷ്ടശക്തികളെ ശാസിക്കുന്നതിനും, ദൈവജനത്തിന് അനുഗ്രഹം പകരേണ്ടതിന് ശുശ്രൂഷയ്ക്ക് സംഭാവന നൽകുന്നവരെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ദൈവം ആഗ്രഹിക്കുന്നു. 

യെശയ്യാവ് 60:5 പ്രകാരം, വരും നാളുകളിൽ ദൈവം തന്റെ ജനത്തെ രാജ്യത്തിന്റെ സമ്പത്തിന് അവകാശികൾ ആക്കുകയും രാജ്യത്തെ അനുഗ്രഹിക്കേണ്ടതിന് ദൈവവുമായി പൊരുത്തപ്പെടുന്ന ദേശീയ നയങ്ങളിൽ സംഭാവന നൽകാൻ പ്രാപ്തരാക്കുകയും ചെയ്യും. അത് രാജ്യത്തിലെ ഓരോ പൗരനെയും അഭിവൃദ്ധിപ്പെടുത്തും. ഇത് നീതിയിലേക്കും രാജ്യത്തിലെ സകലരിലേക്കും സമ്പത്ത് തുല്യമായി വിതരണം ചെയ്യുന്നതിനും അതിലൂടെ ദൈവമഹത്വം ഓരോ വ്യക്തിയുടെ മേൽ നിലനിൽക്കുന്നതിനും സഹായിക്കും (യെശയ്യാവ് 66:21). അപ്പോൾ രാജ്യം സന്തോഷിക്കും (യെശയ്യാവ് 25:8). ഈ സാഹചര്യത്തിലാണ് പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് അനുസരിച്ച് ബിസിനസ്സ് അനുഗ്രഹ പദ്ധതി നിങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്നത്.

ആർക്കൊക്കെ ഇതിൽ ചേരാം?

ഇതിൽ ചേരുവാൻ ആഗ്രഹിക്കുന്ന പങ്കാളി ഒരു ബിസിനസ് സ്ഥാപനമോ, ബിസിനസ്സുകാരനോ, ബിസിനസ്സിനായി പ്രവർത്തിക്കുന്ന വ്യക്തിയോ ആയിരിക്കണം. അവർ,

  • ശുശ്രൂഷയ്ക്ക് പ്രതിമാസം സംഭാവന നൽകുവാൻ ഒരുക്കമായിരിക്കണം.
  • ഓരോ വർഷവും വാർഷിക ലാഭത്തിന്റെ ഒരു ഭാഗം യേശു വിളിക്കുന്നു ശുശ്രൂഷയ്ക്ക് നൽകുന്നവരാകണം
  • എല്ലാ മാസത്തിന്റെയും ആദ്യദിവസം ലഭിക്കുന്ന വരുമാനം യേശു വിളിക്കുന്ന ശുശ്രൂഷയ്ക്ക് നൽകുന്നവരാകണം
  • ഓരോ മാസവും ബിസിനസ്സിൽ ലഭിക്കുന്ന ആദ്യത്തെ പെയ്‌മെന്റ് യേശു വിളിക്കുന്ന ശുശ്രൂഷയ്ക്ക് നൽകുന്നവരാകണം. അത് പ്രാർത്ഥനാപൂർവ്വം ജനങ്ങളുടെ ജീവിതത്തിൽ വിതെക്കുകയും പ്രാർത്ഥന, കൗൺസലിംഗ്, സാമൂഹിക-സാമ്പത്തിക സഹായം, വിദ്യാഭ്യാസ സഹായം മുതലായവയിലൂടെ മനം തകർന്ന ജനങ്ങളുടെ ജീവിതങ്ങൾക്ക് ആശ്വാസം പകരുകയും ദൈവസ്‌നേഹത്തിലും ശക്തിയിലൂടെയും അവർക്ക് ജീവൻ പകരുകയും ചെയ്യുന്നു.
     
ഇതിൽ ചേരുന്നതിലെ നേട്ടങ്ങൾ
  • ഡോ. പോൾ ദിനകരനോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ബിസിനസ്സ് അനുഗ്രഹ പദ്ധതിയിലെ പങ്കാളികളെ കാലാകാലങ്ങളിൽ അവരുടെ ബിസിനസ്സിനു വേണ്ടി പ്രത്യേക യോഗങ്ങളിലൂടെയോ വ്യക്തിപരമായ ഇടപെടലിലൂടെയോ പ്രാർത്ഥിക്കുന്നു.
  • എല്ലാ ദിവസവും പ്രാർത്ഥനാ പടയാളികൾ പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കുന്നു.
  • ബിസിനസ് ചർച്ചകൾ, ബിസിനസ് ഇടപാടുകൾ തീർപ്പാക്കൽ, സർക്കാർ ഉത്തരവുകൾക്കായുള്ള കാത്തിരിപ്പ്, മുതലായവയെക്കുറിച്ച് പങ്കാളികൾ തങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ സഹിതം ഇമെയിൽ, ടെലഫോൺ, കത്ത് മുതലായ മാർഗ്ഗങ്ങളിലൂടെ പ്രാർത്ഥനാ ഗോപുരവുമായി ബന്ധപ്പെടുമ്പോൾ അവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കുന്നതാണ്.
  • 24 മണിക്കൂർ ചങ്ങല പ്രാർത്ഥനയിലും പ്രാർത്ഥനാ ഗോപുരങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കപ്പെടുന്നു
  • മാസത്തിൽ ഒരിക്കൽ ഇന്ത്യയിലെമ്പാടുമുള്ള എല്ലാ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരങ്ങളിലും ബിസിനസ്സുകാരുടെയും ബിസിനസ് സംരംഭത്തിന്റെയും വ്യാപാരികളുടെയും വ്യവസായികളുടെയും അനുഗ്രഹത്തിനായി ബിസിനസ്സ് അനുഗ്രഹ യോഗം നടത്തപ്പെടുന്നു.
  • ദിനകരൻ കുടുംബത്തിന്റെ പ്രാർത്ഥനകളും ബിസിനസ്സ് സംരംഭങ്ങളിൽ ദൈവഹിതം അന്വേഷിക്കുന്നവർക്കുവേണ്ടിയുള്ള ദൈവഹിതവും വെളിപ്പെടുന്നു.
ബിസിനസ് അനുഗ്രഹ പദ്ധതിയിൽ ചേർന്നതിലൂടെ അനുഗ്രഹിക്കപ്പെട്ട ഒരു സഹോദരന്റെ സാക്ഷ്യം വായിക്കുക.
സമൃദ്ധിയായി അനുഗ്രഹിക്കപ്പെട്ടു

കഴിഞ്ഞ അഞ്ചുവർഷമായി പ്രാർത്ഥനയ്ക്കായി ഞാൻ നിരന്തരം യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിൽ വരാറുണ്ട്. ഞാൻ ഒരു വസ്ത്ര വ്യാപാരിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ അതിൽനിന്നും വിടുതൽ ലഭിക്കേണ്ടതിന് പ്രാർത്ഥിക്കുവാൻ പ്രാർത്ഥനാ പടയാളികളോട് അഭ്യർത്ഥിച്ചു. ഇവിടെയുള്ള പ്രാർത്ഥനാ പടയാളികൾ എന്റെ വായ്പ അനുവദിച്ച് കിട്ടേണ്ടതിനും എന്റെ വസ്ത്ര വ്യാപാര ബിസിനസ്സിനെ ദൈവം അനുഗ്രഹിക്കേണ്ടതിനും പ്രാർത്ഥിച്ചു. എന്റെ ബിസിനസ് വർദ്ധിക്കേണ്ടതിന് പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ ഡോ. പോൾ ദിനകരനും കത്തെഴുതി. അദ്ദേഹവും എനിക്ക് വേണ്ടി ആത്മഭാരത്തോടെ പ്രാർത്ഥിച്ചു. കൂടാതെ ഞാൻ ബിസിനസ്സ് അനുഗ്രഹ പദ്ധതിയിൽ പങ്കാളിയായി ചേർന്നു. അതിനുശേഷം ദൈവം എന്റെ ബിസിനസ്സിനെ അനുഗ്രഹിക്കുവാൻ തുടങ്ങി. ദൈവകൃപയാൽ ഒന്നിന് പിന്നാലെ ഒന്നായി എനിക്ക് ഓർഡറുകൾ ലഭിക്കുവാൻ തുടങ്ങി. എന്റെ വ്യക്തിജീവിതത്തിലും ഞാൻ ദൈവസാന്നിദ്ധ്യം അനുഭവിക്കുകയും എല്ലാ പ്രശ്‌നങ്ങളും ഒന്നൊന്നായി മാറിപ്പോകുന്നത് ഞാൻ അനുഭവിക്കുകയും ചെയ്യുന്നു. എന്റെ വ്യക്തി ജീവിതത്തിലും ബിസിനസിലും കർത്താവ് എന്നെ സമൃദ്ധിയായി അനുഗ്രഹിച്ചിരിക്കുന്നു. അവിടുന്ന് എനിക്ക് സമാധാനവും സന്തോഷവും നൽകിയിരിക്കുന്നു. ദൈവത്തിന്റെ അളവറ്റ കൃപയ്ക്കായി മഹത്വം അർപ്പിക്കുകയും എനിക്കുവേണ്ടി പ്രാർത്ഥിച്ച ഡോ. പോൾ ദിനകരനും പ്രാർത്ഥനാ പടയാളികൾക്കും നന്ദി പറയുകയും ചെയ്യുന്നു. ഈ അത്ഭുത ശുശ്രൂഷയെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ മഹത്വവും ദൈവത്തിന്.

- നാരായൺ അൾഡാർ, വാട്ഗോ‌ൺ ഷേരി, പൂന

അതുകൊണ്ട്, നിങ്ങൾ ഈ പദ്ധതിയിൽ ചേരുകയും യേശുക്രിസ്തുവിന് മുൻഗണന നൽകുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ ബിസിനസ്സ് സുഖമായി മുന്നേറും.

 

യേശു വിളിക്കുന്നു ശുശ്രൂഷയുടെ ഈ പദ്ധതിയിലൂടെ ദശലക്ഷങ്ങൾക്ക് അനുഗ്രഹമായിരിക്കുക.
ദൈവപ്രവൃത്തിക്ക് നൽകുക, വലിയ നേട്ടത്തിന് നിങ്ങൾ സാക്ഷ്യം വഹിക്കും.

 


ശുശ്രൂഷയെക്കുറിച്ചുള്ള സംശയങ്ങൾക്ക് പാർട്ണർ കെയറുമായി ബന്ധപ്പെടുക: 044- 23456677 (7am to 9 pm)

ജനങ്ങളുടെ ജീവിതത്തിൽ വിതെക്കുക, ബിസിനസ്സിൽ അനുഗ്രഹങ്ങൾ കൊയ്യുക.