"യഹോവ ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു" (ഹബക്കൂക് 3:19).

ആത്മീയ ശക്തി, വിശുദ്ധി, അനുസരണം, വിനയം, സന്തോഷം, പ്രത്യാശ എന്നിവയുടെ ഉന്നതികളിലേക്ക് ഘോഷത്തോടുകൂടെ നമ്മെ കൊണ്ടുപോകുവാൻ ദൈവം ആഗ്രഹിക്കുന്നു (യിരെമ്യാവ് 31:12). ഈ പുതിയ മാസത്തിൽ ദേശത്തിന്റെ ഉന്നതികളിൽ ദൈവം തന്നെ നമ്മെ വഴി നടത്തുകയും (ആവർത്തനം 32:12,13), നമ്മുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടു നമ്മെ പോഷിപ്പിച്ച് അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും.

എവിടെ നിന്നാണ് ദൈവം നമ്മെ ഉയർത്തുന്നത്? (ആവർത്തനം 32:10,11)

മരുഭൂമിയിൽ നിന്നും: മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശങ്ങളിൽ നിന്നും ദൈവം നമ്മെ കണ്ടെത്തി, നമ്മെ സംരക്ഷിക്കുകയും, പരിപാലിക്കുകയും, തന്റെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുകയും ചെയ്യും. ഒരു കഴുകനെപ്പോലെ അവിടുന്ന് നമ്മെ തന്റെ ചിറകുകളിൽ വഹിക്കുകയും മരുഭൂമിയോ ഓളി കേൾക്കുന്ന സ്ഥലങ്ങളോ ഇല്ലാത്ത ഉന്നതികളിലേക്ക് നമ്മെ കൊണ്ടുപോവുകയും ചെയ്യും.

ദൈവം ആരെയാണ് ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നത്? (യെശയ്യാവ് 40:27-32).

  • 'ദൈവം തന്റെ പാത എന്നിൽ നിന്നും മറച്ചിരിക്കുന്നു; ഞാൻ വളരെയേറെ പ്രാർത്ഥിച്ചു, എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്നില്ല' എന്ന് പറയുന്നവരെ ദൈവം തന്റെ സ്‌നേഹത്താൽ ഉയർത്തി പരിപാലിക്കും.
  • തളർന്നും ക്ഷീണിച്ചുമിരിക്കുന്നവരെ അവിടുന്ന് തന്റെ ചിറകിൽ വഹിച്ച് ഉയർത്തും, നാം ഒരിക്കലും തളരുകയോ ക്ഷീണിക്കുകയോ ചെയ്യുകയില്ല.

എങ്ങനെയുള്ളതാണ്‌ മാൻ പേടയുടെ കാലുകൾ? (സങ്കീർത്തനം 18:32-34).

അത് ശക്തിയേറിയ കാലുകളാണ്. ഒരു മാനിന്റെ കാലുകൾ പോലെയുള്ള കാലുകൾ ദൈവം നമുക്ക് നൽകുകയും ഏറ്റവും ഉന്നതികളിലേക്ക് കയറി പോകുവാൻ നമ്മെ പ്രാപ്തരാക്കുകയും തന്റെ മക്കളെന്ന നിലയിൽ നമ്മെ നിഷ്‌കളങ്കരാക്കിത്തീർക്കുകയും ചെയ്യും. മരുഭൂമിയിലും ഏകാന്തതയിലും ദൈവത്തിന്റെ ശബ്ദം തന്റെ ശിഷ്യനായ യോഹന്നാനെ എടുത്തുയർത്തുകയും ഭാവിയെക്കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. യോനാഥാൻ ഉന്നതങ്ങളിലേക്ക് കയറിയതിനാൽ, അവർ എണ്ണത്തിൽ കുറവായിരുന്നെങ്കിലും ദൈവം അവരോട് കൂടെ പോയി യുദ്ധം ചെയ്തതിനാൽ ശത്രുക്കളായ ഫെലിസ്ത്യരെ പരാജയപ്പെടുത്തുവാൻ അവന് സാധിച്ചു (1 ശമൂവേൽ 14:12).

നിങ്ങളുടെ നിരാശയുടെ വേളയിൽ ദൈവം നിങ്ങളോട് സംസാരിക്കുകയും തന്റെ പരിശുദ്ധാത്മാവിനാൽ നിങ്ങളെ നിറയ്ക്കുകയും നിങ്ങളുടെ ഭാവി വെളിപ്പെടുത്തുകയും നിങ്ങളുടെ യുദ്ധങ്ങളിൽ നയിക്കുകയും ജീവിതത്തിലെ എല്ലാ മേഖലകളിലും ജയം നൽകുകയും ചെയ്യും.

പ്രാർത്ഥന:
സ്‌നേഹവാനായ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ മക്കളെ അനുഗ്രഹിക്കേണമേ. അവരെ ഉയർത്തി ശക്തിപ്പെടുത്തി തങ്ങളുടെ ജോലികളിൽ, ശുശ്രൂഷയിൽ, ബിസിനസ്സിൽ ഉയരങ്ങൾ കീഴടക്കുവാനും വിശുദ്ധ ജീവിതം നയിക്കുവാനും സഹായിക്കേണമേ. പിശാചിന്റെ പ്രവർത്തികളെ തകർത്തു, മാൻപേടയെപ്പോലെ അങ്ങയുടെ മക്കളെ ഉന്നതങ്ങളിലേക്ക് കയറുവാൻ സഹായിക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.