ഹായ് സുഹൃത്തേ, ഇന്ന് ഞാൻ എന്റെ പ്രിയ കുഞ്ഞ് ജേഡനൊപ്പമാണ് ഇവിടെയുള്ളത്. നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് നിങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. അതെ, നിങ്ങൾക്ക് ഏകാന്തത തോന്നിയാലും കർത്താവ് എല്ലായ്പ്പോഴും നിങ്ങളുടെ പക്ഷത്താണെന്ന് ഓർക്കുക. ഒരു കുഞ്ഞിന് തന്റെ അമ്മയോടുള്ള ഈ സ്നേഹത്തിന് നിങ്ങളിൽ പലരും സാക്ഷ്യം വഹിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതെ, ഒരു വശത്ത്, അമ്മ കുഞ്ഞിനെ വളരെയധികം സ്നേഹിക്കുന്നു, മറുവശത്ത്, കുഞ്ഞിന് അമ്മയോട് വളരെ അടുപ്പമുണ്ട്.
ജേഡൻ ഇപ്പോൾ നന്നായി ഇഴഞ്ഞു നീങ്ങാൻ തുടങ്ങിയിരിക്കുന്നു. ഞാൻ അവനെ ഒരു മുറിയിൽ ഇരുത്തി, ബാത്ത്റൂമിൽ പോയാൽ പോലും, അവന്റെ കൈകളും കാലുകളും എന്റെ നേരെ ഇഴയുന്നത് എനിക്ക് കേൾക്കാം. അതെ, കർത്താവും നമ്മോട് വളരെ അടുത്തിരിക്കാൻ ആഗ്രഹിക്കുന്നു. ഇന്ന്, നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെട്ടേക്കാം, പക്ഷേ പ്രിയ സുഹൃത്തേ, കർത്താവ് നിങ്ങളുടെ അടുത്ത് തന്നെയുണ്ട്.
ചിലപ്പോൾ നമുക്ക് ചുറ്റും നിരവധി ആളുകൾ, നമ്മുടെ കുടുംബം, നമ്മുടെ സുഹൃത്തുക്കൾ എന്നിവരുണ്ടായിരിക്കാം. എന്നിട്ടും, നമുക്ക് ഏകാന്തത അനുഭവപ്പെടുന്നു. പുറപ്പാട് 6:7 -ൽ വേദപുസ്തകം പറയുന്നു, "ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും." അതെ, കർത്താവാണ് നിങ്ങളുടെ ദൈവം. എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളോടൊപ്പം ആരും ഇല്ലെങ്കിലും, കർത്താവ് നിങ്ങളോടൊപ്പമുണ്ട്.
PRAYER:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, ഞാൻ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് എന്നെ ഓർമ്മിപ്പിച്ചതിന് അങ്ങേക്ക് നന്ദി. എന്റെ ഹൃദയം ഏകാന്തത അനുഭവിക്കുമ്പോഴും, അങ്ങ് എല്ലായ്പ്പോഴും എന്റെ കൂടെയുണ്ടെന്ന് ഓർമ്മിക്കാൻ എന്നെ സഹായിക്കേണമേ. കർത്താവേ, എന്നെ അങ്ങയോട് കൂടുതൽ അടുപ്പിക്കേണമേ. ഒരു കുഞ്ഞ് തന്റെ അമ്മയോടു ചേർന്നു നിൽക്കുന്നതുപോലെ ഞാൻ അങ്ങയോടു ചേർന്നുനിൽക്കട്ടെ. അങ്ങയുടെ സാന്നിധ്യത്തിന്റെ ആശ്വാസം കൊണ്ട് ദയവായി എന്റെ ഹൃദയം നിറയ്‌ക്കേണമേ. ശൂന്യതയുടെ എല്ലാ അനുഭവങ്ങളും നീക്കികളഞ്ഞ് അതിനു പകരം അങ്ങയുടെ സമാധാനം നൽകേണമേ. ഓരോ നിമിഷവും അങ്ങ് എന്നോടൊപ്പം നടക്കുന്നുവെന്ന് വിശ്വസിക്കാൻ എന്നെ സഹായിക്കേണമേ. എന്നെ അങ്ങയുടെ സ്വന്തം എന്ന് വിളിച്ചതിനും എന്റെ ദൈവമായതിനും അങ്ങേക്ക് നന്ദി. അങ്ങയുടെ സ്നേഹം ഇന്നും എല്ലായ്പ്പോഴും എന്നെ വലയം ചെയ്യട്ടെ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


