പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്തം യെശയ്യാവ് 27:3-ൽ നിന്നുള്ളതാണ്, “യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.” നമ്മുടെ സ്നേഹവാനായ പിതാവിൽനിന്നുള്ള എത്ര അത്ഭുതകരമായ ഉറപ്പ്! നമ്മുടെ ദൈവം തന്റെ മക്കളെ പരിപാലിക്കുകയും അവരെ സംരക്ഷിക്കുകയും അവർക്ക് അഭിവൃദ്ധി പ്രാപിക്കാൻ വേണ്ടി കരുതുകയും ചെയ്യുന്ന ഒരു ദൈവമാണ്. ഈ ലോകത്തിൽ നാം പ്രലോഭനങ്ങളെയും അപകടങ്ങളെയും അഭിമുഖീകരിക്കുന്നു, എന്നാൽ കർത്താവ് തന്നെ നമ്മെ സംരക്ഷിക്കുമെന്ന് പറയുന്നു. യെശയ്യാവു 27:1-ൽ, പിശാചിനെ പ്രതിനിധീകരിക്കുന്ന സർപ്പമായ ലിവ്യാഥാനെക്കുറിച്ച് നാം വായിക്കുന്നു. ദൈവത്തെ അനുസരിക്കാതിരിക്കാൻ സാത്താൻ ആദാമിനെയും ഹവ്വയെയും പ്രലോഭിപ്പിച്ചതുപോലെ, പാപത്തിലൂടെയും ഭയത്തിലൂടെയും നിരുത്സാഹത്തിലൂടെയും നമ്മെ ദൈവത്തിൽ നിന്ന് അകറ്റാൻ അവൻ ഇപ്പോഴും ശ്രമിക്കുന്നു. എന്നാൽ കർത്താവ് വാഗ്ദാനം ചെയ്യുന്നു, "ഞാൻ ആ സർപ്പത്തെ എന്റെ ബലമുള്ള വാൾ കൊണ്ട് കൊന്നുകളയും." നമുക്കെതിരെ ഉയരുന്ന ശത്രുവിന്റെ ശക്തികളെ അവൻ നശിപ്പിക്കുകയും തന്റെ സ്നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ ശ്രമിക്കുന്ന ശക്തികളെ നീക്കം ചെയ്യുകയും ചെയ്യും.

നമ്മുടെ കർത്താവ് ശത്രുവിനെ നശിപ്പിക്കുക മാത്രമല്ല തന്റെ മക്കളെ സുരക്ഷിതമായി നയിക്കുകയും ചെയ്യുന്നു. പുറപ്പാട് 23:20-ൽ ദൈവം പറയുന്നു: "ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു." എത്ര സ്നേഹവാനായ ഒരു സംരക്ഷകനാണ് നമുക്കുള്ളത്! സങ്കീർത്തനം 121:4 നമ്മെ ഓർമ്മിപ്പിക്കുന്നത്, "യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും." ഇന്ന്, നിങ്ങളുടെ കുടുംബത്തെയും ജോലിയെയും ആരോഗ്യത്തെയും ആത്മീയ ജീവിതത്തെയും സാമ്പത്തിക കാര്യങ്ങളെയും പോലും സംരക്ഷിക്കുമെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു. അവൻ നിങ്ങളെ സ്നേഹിക്കുന്നതിനാൽ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളും അവൻ ശ്രദ്ധിക്കുന്നു. സങ്കീർത്തനം 32:8 പറയുന്നു, “ ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും." തീർച്ചയായും, നിങ്ങളെ നയിക്കാനും അനുഗ്രഹിക്കാനും സംരക്ഷിക്കാനും രാവും പകലും അവന്റെ കണ്ണുകൾ നിങ്ങളുടെ മേൽ ഉണ്ട്.

യോഹന്നാൻ 7:38-39-ൽ യേശു തന്നെ പറയുന്നു, " എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു ജീവജലത്തിന്റെ നദികൾ ഒഴുകും.” യേശു നൽകുന്ന പരിശുദ്ധാത്മാവ് പ്രതിദിനം നമ്മെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ജീവജലത്തിന്റെ ഉറവാണ്. അവൻ നിങ്ങളുടെ ആത്മാവിനെ സംരക്ഷിക്കുകയും നിങ്ങളുടെ ആത്മാവിനെ പുതുക്കുകയും നിങ്ങളുടെ ജീവിതം അനുഗ്രഹങ്ങളാൽ നിറയ്ക്കുകയും ചെയ്യും. സങ്കീർത്തനം 23:2 പറയുന്നതുപോലെ, അവൻ നിങ്ങളെ പച്ചയായ പുല്പുറങ്ങളിലേക്ക് നയിക്കുകയും നിങ്ങളുടെ ആത്മാവിനെ പുനഃസ്ഥാപിക്കുകയും ചെയ്യും. എന്റെ പ്രിയ സുഹൃത്തേ, ഭയപ്പെടേണ്ട. നിങ്ങളുടെ ശരീരവും, മനസ്സും, ആത്മാവും നിങ്ങളെ കാത്തുസൂക്ഷിക്കുന്നവന്റെ കരങ്ങളിൽ ഏൽപ്പിക്കുക. ഇന്ന്, അവന്റെ ദിവ്യ സംരക്ഷണവും, മാർഗനിർദേശവും, സമൃദ്ധിയും നിങ്ങളുടെ മേൽ വരുന്നു. ദൈവം നിങ്ങൾക്കായി ആസൂത്രണം ചെയ്ത ഏത് അനുഗ്രഹവും തീർച്ചയായും അവന്റെ ജീവജലത്തിലൂടെ നിങ്ങളുടെ ജീവിതത്തിലേക്ക് ഒഴുകും. അവനെ വിശ്വസിക്കുക, ഓരോ ചുവടുവയ്പിലും അവന്റെ കരം നിങ്ങളെ സംരക്ഷിക്കുന്നത് നിങ്ങൾ കാണും.

PRAYER:
സ്നേഹവാനായ പിതാവേ, എന്റെ സംരക്ഷകനും ദാതാവുമായതിന് അങ്ങേക്ക് നന്ദി. രാവും പകലും എന്നെ കാത്തുകൊള്ളേണമേ; ഒരു തിന്മയും എന്നെ സ്പർശിക്കാതിരിക്കട്ടെ. അങ്ങയുടെ പരിശുദ്ധാത്മാവിന്റെ സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നയിക്കേണമേ, എന്നെ സമാധാനം കൊണ്ട് നിറയ്ക്കണമേ. എന്റെ കുടുംബത്തെയും ജോലിയെയും എന്റെ ഭാവിയെയും അങ്ങയുടെ ദിവ്യ സംരക്ഷണത്താൽ അനുഗ്രഹിക്കണമേ. കർത്താവേ, അങ്ങയുടെ അനുഗ്രഹത്തിലേക്ക് എന്നെ നയിച്ചതിന് അങ്ങേയ്ക്ക് നന്ദി. യേശുവിന്റെ നാമത്തിൽ, ആമേൻ.