എന്റെ പ്രിയ സുഹൃത്തേ, നമ്മുടെ കർത്താവ് കുടുംബങ്ങളുടെ ദൈവമാണെന്ന്, ഇന്ന് ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതെ, ഒരു തലമുറ ദൈവത്തെ പിന്തുടരാൻ തുടങ്ങുമ്പോൾ, വരാനിരിക്കുന്ന എല്ലാ തലമുറകളെയും കർത്താവ് സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. യിരെമ്യാവ് 31:3-ൽ വേദപുസ്തകം പറയുന്നു, "നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു." അതെ, ഇന്ന് നിങ്ങൾക്ക് നഷ്ടവും ഏകാന്തതയും അനുഭവപ്പെടുന്നുണ്ടോ? ആരും നിങ്ങളെ സ്നേഹിക്കുന്നില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാവരെയും നിങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിലും ആരും നിങ്ങളെ സ്നേഹിക്കുന്നില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എന്നാൽ അവൻ നിങ്ങളെ നിത്യ സ്നേഹത്തോടെ സ്നേഹിക്കുന്നുവെന്ന് യേശു പറയുന്നു. എത്ര അത്ഭുതകരമായ ഒരു വാഗ്‌ദത്തം! നമ്മെ ഓരോരുത്തരെയും സ്നേഹിക്കാൻ കർത്താവ് തിരഞ്ഞെടുത്തതിന് നാം ആരാണ്? യിരെമ്യാവു 31-ആം അധ്യായത്തിന്റെ തുടക്കത്തിൽ, അവർ തന്റെ ജനമാണെന്നും അവൻ അവരെ തന്റെ കുടുംബത്തെപ്പോലെ സ്നേഹിക്കുമെന്നും കർത്താവ് പറയുന്നു.
ദിനകരൻ കുടുംബത്തിലും നാം കാണുന്നത് അതാണ്. ഞങ്ങളുടെ പ്രിയ അപ്പച്ചൻ യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ചപ്പോൾ, അദ്ദേഹം കർത്താവിനോട് പറഞ്ഞു, "കർത്താവേ, ഞാൻ അങ്ങേക്കായി എല്ലാം ചെയ്യാം, പക്ഷേ അങ്ങ് എന്നോടൊപ്പം വസിക്കുമെന്ന് വാഗ്ദാനം ചെയ്യണം". കർത്താവ് അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചു. ആ സ്നേഹം അടുത്ത തലമുറയിലേക്കും, അടുത്ത തലമുറയിലേക്കും, ജേഡൻ വരെ തുടർന്നുകൊണ്ടിരിക്കുന്നു. അതെ, എന്റെ പ്രിയ സുഹൃത്തേ, അതുപോലെ, നിങ്ങൾ നിങ്ങളുടെ ജീവിതം യേശുവിന് സമർപ്പിച്ച്, അവനു കീഴങ്ങുമ്പോൾ, ദൈവം നിങ്ങളെ തന്റെ നിത്യ സ്നേഹം കൊണ്ട് മൂടും. അവൻ തന്റെ ദയ നിങ്ങൾക്ക് ദീർഘമാക്കിത്തരും, അത് തലമുറതലമുറയായി നിങ്ങളെ പിന്തുടരും.
നിങ്ങളുടെ കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടും. നിങ്ങളുടെ കുടുംബങ്ങൾ സംരക്ഷിക്കപ്പെടും. നിങ്ങൾ ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ല, കാരണം ദൈവം എല്ലാം പരിപാലിക്കും. ഞങ്ങളുടെ കുടുംബമാണ് ഏറ്റവും വലിയ മാതൃക. ഇന്ന്, നിങ്ങൾക്ക് നഷ്ടവും ഏകാന്തതയും അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ജീവിതം യേശുവിന് സമർപ്പിക്കുക, അവൻ നിങ്ങളെ തന്റെ നിത്യ സ്നേഹം കൊണ്ട് മൂടും.
PRAYER:
സ്വർഗ്ഗീയ പിതാവേ, എന്നെ നിത്യവും അചഞ്ചലവുമായ സ്നേഹത്തോടെ സ്നേഹിച്ചതിന് അങ്ങേക്ക് നന്ദി. എനിക്ക് നഷ്ടവും ഏകാന്തതയും അനുഭവപ്പെടുമ്പോൾ പോലും, ഞാൻ അങ്ങയുടേതാണെന്ന് എന്നെ ഓർമ്മിപ്പിക്കേണമേ. കർത്താവേ, ഞാൻ ഇന്ന് എന്റെ ജീവിതം പൂർണ്ണമായും അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു. അങ്ങയുടെ ദയയും കൃപയും കൊണ്ട് എന്നെ അങ്ങയോട് കൂടുതൽ അടുപ്പിക്കണമേ. അങ്ങയുടെ സ്നേഹം എന്നിലൂടെ എന്റെ കുടുംബത്തിലേക്കും ഭാവി തലമുറയിലേക്കും ഒഴുകട്ടെ. കർത്താവേ, എന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ ജീവിതം അങ്ങയുടെ വിശ്വസ്തതയുടെ സാക്ഷ്യമായിരിക്കട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


