എന്റെ വിലയേറിയ സുഹൃത്തേ, "നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും." ഇയ്യോബ് 22:27 ൽ നിന്ന് ദൈവം നിങ്ങൾക്ക് നൽകിയ വാഗ്‌ദത്തമാണിത്. പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്ന ഒരു ദൈവം നമുക്കുണ്ട്; അവൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കാൻ കാത്തിരിക്കുന്നു. സങ്കീർത്തനം 65:2 പറയുന്നു, "പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു." 1 യോഹന്നാൻ 5:14 നമ്മോട് പറയുന്നത് നമ്മുടെ ധൈര്യം ആകുന്നു: "യേശുവിന്റെ നാമത്തിൽ നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു." യെശയ്യാവ് 65:24 പറയുന്നു, "അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും." അതെ, നമ്മുടെ ദൈവം നാം പ്രാർത്ഥിക്കുന്ന ഓരോ വാക്കും കേൾക്കുന്നു.
ഒന്നാമതായി, നമ്മുടെ കഷ്ടങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രാർത്ഥനകൾ അവൻ കേൾക്കുന്നു. സങ്കീർത്തനം 34:17 പറയുന്നു, "നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു." ഭയപ്പെടേണ്ട. നിങ്ങൾ നിലവിളിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, അവൻ നിങ്ങളെ നിങ്ങളുടെ എല്ലാ കഷ്ടങ്ങളിൽ നിന്നും മോചിപ്പിക്കും. ഇന്ന് അവൻ അത് ചെയ്തുതരും. ഇന്ന് നിങ്ങൾ നിങ്ങളുടെ കഷ്ടങ്ങളിൽ നിന്ന് പുറത്തുവരുമെന്ന് വിശ്വസിക്കുക. ദൈവം നിങ്ങൾക്കായി നീതി പ്രവർത്തിക്കും!
രണ്ടാമതായി, നമ്മുടെ പാപത്തെക്കുറിച്ചും നമുക്ക് രോഗശാന്തി ആവശ്യമാണെന്നും നാം പ്രാർത്ഥിക്കുമ്പോൾ ദൈവം ശ്രദ്ധിക്കുന്നു. II ദിനവൃത്താന്തം 7:14 പറയുന്നു, "എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും." നിങ്ങൾ ഇന്ന് പ്രാർത്ഥിക്കുകയും ദൈവത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾ പാപത്തിൽ നിന്ന് പുറത്തുവരും, നമ്മുടെ ദേശത്തിന്നു സമൃദ്ധിയും സമാധാനവും ലഭിക്കും. മൂന്നാമതായി, രോഗത്തിനായുള്ള നമ്മുടെ പ്രാർത്ഥനകൾ ദൈവം ശ്രദ്ധിക്കുന്നു. 2 രാജാക്കന്മാർ 20:5 പറയുന്നു, "ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൌഖ്യമാക്കും" എന്നു യഹോവ അരുളിച്ചെയ്യുന്നു. അതെ, നമ്മുടെ രോഗശാന്തിക്കായി നാം പ്രാർത്ഥിക്കുമ്പോൾ അവൻ നമ്മെ രോഗത്തിൽ നിന്ന് സൌഖ്യമാക്കും. ആകയാൽ, സന്തോഷമുള്ളവരായിരിക്കുക!
PRAYER:
സ്വർഗ്ഗീയ പിതാവേ, എന്റെ പ്രാർത്ഥന കേട്ടതിന് അങ്ങേക്ക് നന്ദി. ഇപ്പോൾ തന്നെ ഞാൻ എന്റെ കഷ്ടങ്ങളും പാപങ്ങളും രോഗങ്ങളും അങ്ങയുടെ അടുക്കൽ കൊണ്ടുവരുന്നു. എന്റെ ജീവിതത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും ദയവായി എന്നെ വിടുവിക്കേണമേ. കർത്താവേ, എന്നോട് ക്ഷമിക്കണമേ, എന്നെ ശുദ്ധീകരിക്കണമേ, എന്നെ പൂർണ്ണമായും സൗഖ്യമാക്കണമേ. കർത്താവേ, അങ്ങ് എന്റെ പ്രാർത്ഥനയുടെ ഓരോ വാക്കും കേൾക്കുകയും എന്റെ ജീവിതത്തിൽ നീതി പുലർത്തുകയും ചെയ്യുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയതിന് നന്ദി. യേശുവിന്റെ വിലയേറിയ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


