പ്രിയ സുഹൃത്തേ, ഇന്നും നിങ്ങൾ ഒറ്റയ്ക്കല്ല. ദൈവം തന്നേ നിങ്ങളുടെ കൂടെ നിൽക്കുന്നു; നിങ്ങൾക്കുവേണ്ടി എല്ലാ യുദ്ധങ്ങളിലും പോരാടുന്നു, നിങ്ങൾക്കായി അവൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും  നിറവേറ്റുമെന്ന് ഉറപ്പുനൽകുന്നു. സർവ്വശക്തൻ നിങ്ങളുടെ സംരക്ഷകനും, നിങ്ങളുടെ പരിചയും, നിങ്ങളുടെ ബലമുള്ള ഗോപുരവുമാണെന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്! ആവർത്തനപുസ്തകം 28:7-ൽ ദൈവവചനം വാഗ്ദാനം ചെയ്യുന്നത്, നിങ്ങൾക്കു വിരോധമായി എഴുന്നേൽക്കുന്ന നിങ്ങളുടെ ശത്രുക്കളെ ഒക്കെയും നിങ്ങളുടെ കൺമുന്നിൽ പരാജയപ്പെടുത്തും എന്നാണ്. ഹല്ലേലൂയ! മന്ത്രവാദം, ദുഷ്ടശക്തികൾ, അല്ലെങ്കിൽ അപ്രതീക്ഷിത തടസ്സങ്ങൾ, പെട്ടെന്നുള്ള തൊഴിൽ നഷ്ടം, ആരോഗ്യ പ്രതിസന്ധികൾ, നിങ്ങളുടെ മക്കളുടെ  ജീവിതത്തിലെ പരാജയങ്ങൾ അല്ലെങ്കിൽ വിശദീകരിക്കാനാകാത്ത രോഗങ്ങൾ എന്നിവയാൽ നിങ്ങൾ ബന്ധിതരാണെന്ന് തോന്നുന്നുണ്ടോ? നിങ്ങൾ ദുർബലരായതുപോലെ, ആശയക്കുഴപ്പത്തിലായതുപോലെ, കാണാനാവാത്ത ശക്തികൾകൊണ്ട് കുടുങ്ങിയതുപോലെ നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ഇന്ന് നിങ്ങൾ സ്വാതന്ത്ര്യം അവകാശപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു. വേദപുസ്തക കാലഘട്ടത്തിൽ നിങ്ങളുടെ ആത്മീയ ശത്രുക്കളെ പരാജയപ്പെടുത്തിയ അതേ ആത്മാവ് ഇപ്പോൾ നിങ്ങൾക്ക് വേണ്ടി പോരാടാൻ തയ്യാറായി നിൽക്കുന്നു. നിങ്ങളുടെ ജോലി, നിങ്ങളുടെ ബിസിനസ്സ്, നിങ്ങളുടെ ശുശ്രൂഷ, നിങ്ങളുടെ ജീവിതത്തിന്റെ കാലതാമസം നേരിട്ട സകല ലക്ഷ്യങ്ങൾ എന്നിവയിലെല്ലാം, ഇപ്പോൾ ദൈവത്തിന്റെ ശക്തമായ കരം നിങ്ങൾക്ക് അനുകൂലമായി ചലിക്കുന്നത് അനുഭവിക്കും.

സുവിശേഷങ്ങളിലെ ഭൂതബാധിതനായ ബാലന്റെ കഥയെക്കുറിച്ച് ചിന്തിക്കുക. അവന്റെ സംസാരം, കേൾവി, ഉദ്ദേശ്യപൂർവ്വം ജീവിതം നയിക്കാനുള്ള കഴിവ് എന്നിവയെല്ലാം ദുരാത്മാവ് കവർന്നെടുത്തു. അവനെ  തീയിലും വെള്ളത്തിലും തള്ളിയിട്ടു. അക്രമപരമായി ചുറ്റിക്കറങ്ങുകയും മനുഷ്യ നിയന്ത്രണത്തിന് അതീതമായ ശക്തികളാൽ ബന്ധിപ്പിക്കുകയും ചെയ്തു. എന്നാൽ യേശുവിന് കരുണ തോന്നി. അവൻ ഭൂതത്തെ ശാസിക്കുകയും അത് ബാലനെ എന്നെന്നേക്കുമായി വിട്ടുപോകാൻ കൽപിക്കുകയും ചെയ്തു. ഉടൻ തന്നെ, വിടുതൽ വന്നു, ആ ബാലന് സംസാരിക്കാനും കേൾക്കാനും പൂർണ്ണമായി ജീവിക്കാനും കഴിഞ്ഞു. ഇന്ന്, ആ ബാലനെ പുനഃസ്ഥാപിച്ച അതേ യേശു നിങ്ങളുടെ ജീവിതത്തെ ബന്ധിപ്പിക്കുന്ന എല്ലാ ചങ്ങലകളെയും തകർക്കാൻ സന്നദ്ധനായി നിങ്ങളോടൊപ്പം നിൽക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് കാലതാമസം വരുത്തിയതെന്തും, അത് രോഗമോ സാമ്പത്തിക പോരാട്ടങ്ങളോ പരാജയപ്പെട്ട ബന്ധങ്ങളോ ആത്മീയ അടിച്ചമർത്തലോ ആകട്ടെ, അത് ഇപ്പോൾതന്നെ നീക്കിക്കളയും. തന്റെ വാഗ്‌ദത്തങ്ങളിലേക്ക് നടക്കാനും വിജയകരമായി ജീവിക്കാനും ദൈവം നിങ്ങളെ വിടുവിക്കുന്നു. നിങ്ങൾ എഴുന്നേറ്റ് ഇപ്രകാരം  പ്രഖ്യാപിക്കുക: "ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക." (സങ്കീർത്തനം 118:24).

പ്രിയരേ, ഇത് വിജയത്തിന്റെ കാലമാണ്! നമുക്ക് ഒരുമിച്ച് നിലവിളിക്കുകയും ദൈവത്തിന്റെ വിടുതൽ അവകാശമാക്കുകയും ചെയ്യാം. കർത്താവിനോട് പറയുക: "കർത്താവേ, ശത്രുവിനെ പരാജയപ്പെടുത്തേണമേ, എല്ലാ ചങ്ങലകളും തകർക്കേണമേ, എല്ലാ തടസ്സങ്ങളും നീക്കേണമേ, അങ്ങയുടെ അനുഗ്രഹങ്ങൾ എന്റെ ജീവിതത്തിലേക്ക് പകരേണമേ. എനിക്ക് തുറന്ന വാതിലുകളും അമാനുഷിക അനുഗ്രഹവും നൽകേണമേ. അത്ഭുതങ്ങളും നല്ല വാർത്തകളും എന്റെ ഭവനത്തിലേക്കും ബിസിനസ്സിലേക്കും ഒഴുകട്ടെ. എനിക്കു വിരുദ്ധമായുള്ള പിശാചിന്റെ എല്ലാ പദ്ധതികളും നിഷ്ഫലമാകട്ടെ. അങ്ങയുടെ ആത്മാവ് എന്നെ വിജയത്തിലേക്ക് നയിക്കട്ടെ. എന്റെ ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയും നിറയ്‌ക്കേണമേ. കർത്താവേ, പ്രവർത്തിക്കുന്ന അങ്ങയുടെ ശക്തമായ കരത്തിന് നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ സ്വതന്ത്രനാണെന്ന് ഞാൻ പ്രഖ്യാപിക്കുന്നു." നിങ്ങളുടെ  ദൈവം വിശ്വസ്തനാണ്. പരാജയമുള്ളിടത്ത് വിജയവും ദുഃഖമുള്ളിടത്ത് സന്തോഷവും അഭാവമുള്ളിടത്ത് അനുഗ്രഹവും അവൻ കൊണ്ടുവരും. പ്രിയരേ, വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ ഇന്നു മുന്നോട്ടു പോകുവിൻ; എന്തെന്നാൽ കർത്താവ് നിങ്ങളുടെ യുദ്ധങ്ങൾ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്.

PRAYER:
സ്‌നേഹവാനായ പിതാവേ, എല്ലാ യുദ്ധങ്ങളിലും എന്നോടൊപ്പം നിൽക്കുന്നതിന് അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ എനിക്കു വിരോധമായി എഴുന്നേൽക്കുന്ന എല്ലാ ശത്രുക്കളെയും പരാജയപ്പെടുത്തേണമേ. എന്റെ ജീവിതത്തിലെ എല്ലാ ചങ്ങലകളും ബന്ധനങ്ങളും തടസ്സങ്ങളും തകർക്കേണമേ. രോഗം, നഷ്ടം അല്ലെങ്കിൽ പരാജയം എന്നിവയുടെ എല്ലാ ആക്രമണങ്ങളെയും നീക്കിക്കളയണമേ. അനുഗ്രഹത്തിന്റെയും കൃപയുടെയും അവസരത്തിന്റെയും വാതിലുകൾ തുറക്കേണമേ. അത്ഭുതങ്ങളും ശുഭവാർത്തകളും സന്തോഷവും എന്നിൽ ചൊരിയണമേ. എല്ലായ്പ്പോഴും എന്നെ നയിക്കാനും സംരക്ഷിക്കാനും അങ്ങയുടെ ആത്മാവിനെ വിടുതൽ ചെയ്യണമേ. എന്റെ വീടും, കുടുംബവും, ജോലിയും അങ്ങയുടെ സമൃദ്ധമായ സമാധാനത്താൽ നിറയ്ക്കണമേ. എന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും അങ്ങയുടെ ജയം വ്യക്തമായി പ്രകടമാകട്ടെ. യേശുവിന്റെ മഹത്തായ  നാമത്തിൽ ഞാൻ സ്വാതന്ത്ര്യവും വിജയവും പ്രഖ്യാപിക്കുന്നു, ആമേൻ.