എന്റെ പ്രിയ സുഹൃത്തുക്കളേ, മത്തായി 6:6-ൽ കാണുന്ന മനോഹരമായ വാഗ്‌ദത്തത്തെക്കുറിച്ച് നമുക്ക് ഇന്ന് ധ്യാനിക്കാം: "രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും." നിങ്ങൾ രഹസ്യമായി അർപ്പിച്ച ഓരോ പ്രാർത്ഥനയും ദൈവം കണ്ടിട്ടുണ്ട്. വിശ്വാസത്തിന്റെ ഓരോ പ്രവൃത്തിയും, ഓരോ കണ്ണുനീരും, അവന്റെ സന്നിധിയിൽ നിങ്ങൾ നിശബ്ദമായി ചുമന്ന ഓരോ ഭാരവും അവൻ ശ്രദ്ധിക്കാതെ പോയിട്ടില്ല. ദൈവം നിങ്ങളുടെ ഹൃദയം കാണുന്നു, നിങ്ങളുടെ ചിന്തകൾ അറിയുന്നു, മറ്റാർക്കും അറിയാത്ത എല്ലാ നിലവിളികളും കേൾക്കുന്നു.
ഈ സത്യത്തിന്റെ അത്ഭുതകരമായ ഒരു ഉദാഹരണം ജോർജ്ജ് മുള്ളറുടെ ജീവിതത്തിൽ കാണപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ അനാഥരായ ആയിരക്കണക്കിന് കുട്ടികളെ അദ്ദേഹം പരിപാലിച്ചു. അദ്ദേഹം ഒരിക്കലും ആരോടും സാമ്പത്തിക സഹായം ചോദിച്ചിട്ടില്ല. പകരം, ഓരോ ആവശ്യവും നിറവേറ്റുന്നതിനായി ദൈവത്തിൽ ആശ്രയിച്ച് പ്രാർത്ഥിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഒരു ദിവസം രാവിലെ, അനാഥാലയത്തിൽ നിന്നുള്ള ഒരു പ്രവർത്തകൻ ജോർജ്ജ് മുള്ളറുടെ അടുത്ത് വന്ന് പറഞ്ഞു, "ഇന്ന് കുട്ടികൾക്ക് ഭക്ഷണമില്ല. നമ്മൾ എന്ത് ചെയ്യും?" ജോർജ്ജ് മുള്ളർ ശാന്തമായി മറുപടി പറഞ്ഞു: "എപ്പോഴും ചെയ്യുന്നതുപോലെ കുട്ടികളെ ഭക്ഷണമേശയ്ക്കു ചുറ്റും കൂട്ടുക; ദൈവം നൽകാൻ പോകുന്ന ഭക്ഷണത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രാർത്ഥിക്കാൻ അവരോട് ആവശ്യപ്പെടുക." യാതൊരു ചോദ്യവും ചോദിക്കാതെ കുട്ടികൾ എല്ലാവരും ഒരുമിച്ചുകൂടി പ്രാർത്ഥിച്ചു. അവർ പ്രാർത്ഥന പൂർത്തിയാക്കിയപ്പോൾ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. ഒരു പ്രാദേശിക ബേക്കർ നിൽക്കുന്നുണ്ടായിരുന്നു; അദ്ദേഹം പറഞ്ഞു: "ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കുട്ടികൾക്കായി അപ്പം ഉണ്ടാക്കികൊടുക്കണമെന്ന് ദൈവം എന്നോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു; അതിനാൽ ഞാൻ അത് അവരുടെ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നു." താമസിയാതെ, അപ്രതീക്ഷിതമായി മറ്റൊരു അനുഗ്രഹവും വന്നു. ഒരു പാൽക്കാരന്റെ വണ്ടി അനാഥാലയത്തിന്റെ മുന്നിൽവെച്ച് തകരാറിലായി. പാൽ കേടാകുമെന്ന് അറിഞ്ഞ അദ്ദേഹം അകത്ത് വന്ന് പറഞ്ഞു, "ഈ പാൽ മുഴുവൻ കേടാകുന്നതിന് മുമ്പ് ദയവായി ഈ പാലെല്ലാം എടുത്തുകൊള്ളൂ".
പ്രാർത്ഥനയ്ക്കുള്ള എത്ര അത്ഭുതകരമായ ഉത്തരം! കുട്ടികൾ അകത്തിരുന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, പുറത്തുള്ളവരുടെ ഹൃദയങ്ങളിൽ ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശരിയായ സമയത്ത് അവർക്ക് ആവശ്യമുള്ളത് കൃത്യമായി നൽകിക്കൊണ്ട് കർത്താവ് അവരുടെ വിശ്വാസത്തിന് പ്രതിഫലം നൽകി. അതുപോലെ, നിങ്ങളിൽ പലരും യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിലേക്ക് വരികയും കർത്താവിന്റെ മുൻപിൽ മുട്ടുകുത്തുകയും ചെയ്യുന്നു. മറ്റാരോടും പങ്കുവെക്കാൻ കഴിയാത്ത ഭാരങ്ങളുമായി നിങ്ങൾ അവന്റെ അടുക്കൽ വരുന്നു. നിങ്ങൾ രഹസ്യമായി ദൈവത്തിന്റെ മുൻപിൽ നിങ്ങളുടെ ഹൃദയം ചൊരിയുന്നു. നമ്മുടെ വിശ്വസ്തനായ ദൈവം അത്തരം എണ്ണമറ്റ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയിട്ടുണ്ട്.
ഡെറാഡൂണിൽ നിന്നുള്ള മിസ്. എലിയാസർ ഒ 'ഷീൻ, ചാപ്പലിൽ പ്രാർത്ഥിക്കുകയും, ദൈവം അവൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കുകയും ചെയ്തു. അതുപോലെ, ചെന്നൈയിൽ നിന്നുള്ള മിസ്റ്റർ. രാജഗോപാൽ തന്റെ മകളുടെ പഠനത്തിനായി പ്രാർത്ഥിച്ചു, കഠിനമായ മത്സരത്തിനിടയിലും മികച്ച മാർക്ക് നേടി മികവ് തെളിയിക്കാൻ അവളെ അനുഗ്രഹിച്ചു. മുംബൈയിൽ നിന്നുള്ള ശ്രീമതി രാജലക്ഷ്മി സുരക്ഷിതമായ ഗർഭധാരണത്തിനും തന്റെ ഗർഭസ്ഥ ശിശുവിന്റെ ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിച്ചു. അവൾക്ക് ആരോഗ്യകരമായ പ്രസവം നൽകുകയും സുന്ദരനായ ഒരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കുകയും ചെയ്തുകൊണ്ട് കർത്താവ് അവളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി.
എന്റെ പ്രിയ സുഹൃത്തേ, നിങ്ങൾ ചൊരിയുന്ന ഓരോ കണ്ണുനീരും ദൈവം കാണുന്നു. നിങ്ങൾ രഹസ്യമായി അർപ്പിക്കുന്ന ഓരോ പ്രാർത്ഥനയും അവൻ കേൾക്കുന്നു. നിങ്ങളുടെ ഹൃദയത്തിന്റെ ആഴത്തിൽ മറഞ്ഞിരിക്കുന്ന എല്ലാ ഭാരങ്ങളും അവൻ അറിയുന്നു. നിരാശരാകരുത്. നിങ്ങളുടെ സ്വർഗീയ പിതാവ് ശ്രദ്ധിക്കുന്നുണ്ട്, അവൻ നിങ്ങളുടെ വിശ്വാസത്തിന് പ്രതിഫലം നൽകും. അവൻ നിങ്ങൾക്കായി ഒരു അത്ഭുതം പ്രവർത്തിക്കുകയും തന്റെ തക്ക സമയത്ത് നിങ്ങളെ മാനിക്കുകയും ചെയ്യും.
PRAYER:
പ്രിയ കർത്താവേ, രഹസ്യമായി അർപ്പിക്കുന്ന ഓരോ പ്രാർത്ഥനയും കാണുകയും തന്നെ ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്ക് പ്രതിഫലം നൽകുകയും ചെയ്യുന്ന ദൈവമായതിന് അങ്ങേയ്ക്ക് നന്ദി. ഞാൻ വഹിക്കുന്ന ഓരോ ഭാരവും, നിശ്ശബ്ദമായി ചൊരിഞ്ഞ ഓരോ കണ്ണുനീരും, എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഓരോ അപേക്ഷയും അങ്ങ് അറിയുന്നു. ഇന്ന് ഞാൻ അങ്ങയുടെ സന്നിധിയിൽ വരുമ്പോൾ, എന്റെ പ്രാർത്ഥന കേൾക്കുകയും അങ്ങയുടെ പരിപൂർണ്ണ ഹിതപ്രകാരം എനിക്ക് ഉത്തരം നൽകുകയും ചെയ്യണമേ. ഉത്തരം കാണാൻ കഴിയാത്ത സാഹചര്യങ്ങളിലും അങ്ങിൽ ആശ്രയിക്കാനുള്ള വിശ്വാസം എനിക്ക് നൽകി ബലപ്പെടുത്തണമേ. അങ്ങ് ജോർജ്ജ് മുള്ളറിന് നൽകുകയും അങ്ങയുടെ കുട്ടികളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും ചെയ്തതുപോലെ, എന്റെ ജീവിതത്തിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരണമേ. എനിക്ക് വേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും എല്ലാ തടസ്സങ്ങളും നീക്കുകയും അനുഗ്രഹത്തിന്റെ പുതിയ വാതിലുകൾ തുറന്നുതരികയും അങ്ങയുടെ അചഞ്ചലമായ സ്നേഹം കൊണ്ട് എന്നെ മാനിക്കുകയും ചെയ്യണമേ. അങ്ങയുടെ ദൈവിക കരുതലും സമാധാനവും കൃപയും എന്റെ ജീവിതത്തിൽ അനുഭവിക്കുവാൻ എന്നെ അനുവദിക്കേണമേ. എന്റെ വിശ്വാസത്തിന് പ്രതിഫലം നൽകുകയും എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയ്ക്കുകയും ചെയ്യുന്ന അങ്ങയെ, എന്റെ ജീവിതം മഹത്വപ്പെടുത്തട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


