എന്റെ സുഹൃത്തേ, ഇന്ന് കർത്താവ് യെഹെസ്കേൽ 11:19-ൽ നിന്ന് നിങ്ങൾക്ക് ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: “ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും." അതെ, ഈ വാഗ്‌ദത്തം നിങ്ങൾക്കുള്ളതല്ല, മറിച്ച് നിങ്ങളുടെ ശത്രുക്കൾക്കുള്ളതാണ്. അവർക്ക് വിഭജിക്കാനാവാത്ത ഒരു ഹൃദയം നൽകുമെന്നും അവർക്ക് ഒരു പുതിയ ആത്മാവിനെ നൽകുമെന്നും കർത്താവ് പറയുന്നു. ഇന്ന്, നിരവധി ആളുകൾ നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുണ്ടാകാം, നിങ്ങളുടെ സ്വന്തം കുടുംബത്തിനുള്ളിൽ പോലും നിങ്ങൾക്ക് ശത്രുക്കൾ ഉണ്ടായിരിക്കാം.
നിങ്ങളുടെ സ്വന്തം ടീം അംഗങ്ങൾക്കുള്ളിൽ പോലും ശത്രുതയുണ്ടാകാം, എല്ലാവരും സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നുണ്ടാകാം. അതെ, എന്നാൽ ഇന്ന് താൻ എല്ലാവരെയും ഒന്നിപ്പിക്കാൻ പോകുന്നുവെന്ന് കർത്താവ് പറയുന്നു. നിങ്ങളുടെ ടീം വിജയിക്കണമെന്ന് നിങ്ങൾ പ്രാർത്ഥിക്കുന്നുണ്ടോ? നിങ്ങളുടെ കുടുംബം വീണ്ടും ഒന്നിക്കാനായി നിങ്ങൾ പ്രാർത്ഥിക്കുന്നുണ്ടോ? നിങ്ങളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകണമെന്ന് നിങ്ങൾ പ്രാർത്ഥിക്കുന്നുണ്ടോ?
അതെ, വിഭജിക്കപ്പെടാത്ത ഒരു ഹൃദയവും ഏകഹൃദയവും നൽകുമെന്നും അവരിൽ ഒരു പുതിയ ആത്മാവിനെ സ്ഥാപിക്കുമെന്നും കർത്താവ് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ശത്രുക്കളെല്ലാം നിങ്ങളുടെ സുഹൃത്തുക്കളാകും. അവരുടെ എല്ലാവരുടെയും ദൃഷ്ടിയിൽ നിങ്ങൾക്ക് കൃപ ലഭിക്കും, നിങ്ങൾ എല്ലാവരും ഒരേ ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കും. ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, അത് നിങ്ങൾക്കായി മാറ്റുമെന്നും നിങ്ങളെ വിജയിപ്പിക്കുമെന്നും കർത്താവ് വാഗ്ദാനം ചെയ്യുന്നു. നമുക്ക് ഇത് വിശ്വസിക്കുകയും ഇന്ന് നമ്മെ അനുഗ്രഹിക്കണമെന്ന് കർത്താവിനോട് പ്രാർത്ഥിക്കുകയും ചെയ്യാം.
PRAYER:
സ്വർഗ്ഗീയ പിതാവേ, ഒരു പുതിയ ഹൃദയത്തെയും പുതിയ ആത്മാവിനെയും കുറിച്ചുള്ള അങ്ങയുടെ വാഗ്‌ദത്തത്തിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. കർത്താവേ, എനിക്കെതിരെ പ്രവർത്തിക്കുന്ന ആളുകളെ അങ്ങ് സ്പർശിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ദയവായി എല്ലാ ഭിന്നതകളും നീക്കിക്കളഞ്ഞ് അതിന് പകരം ഐക്യവും സമാധാനവും സ്ഥാപിക്കേണമേ. എന്റെ കുടുംബത്തിൽ സ്നേഹവും ജോലിസ്ഥലത്ത് ഐക്യവും പുന:സ്ഥാപിക്കേണമേ. എല്ലാ വശങ്ങളിലും അങ്ങയുടെ കൃപ എന്നെ വലയം ചെയ്യട്ടെ. കർത്താവേ, എന്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളെ ദയവായി മാറ്റണമേ. അങ്ങയുടെ മഹത്വത്തിനായി അങ്ങ് എന്നിലും എന്റെ ചുറ്റിലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


