പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങൾ കർത്താവിന്റെ അനുഗ്രഹം തേടി വന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അവന്റെ ദയ രാവിലെതോറും പുതിയതാണ്, ഇന്ന് നമ്മൾ അവന്റെ പുതിയ ദയയെക്കുറിച്ച് പഠിക്കാനും അത് സ്വീകരിക്കാനും പോകുന്നു. യെശയ്യാവ് 43:1 ൽ, കർത്താവ് പ്രഖ്യാപിക്കുന്നു, "ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ." അതെ, നിങ്ങൾ അവന്റേതാണ്. അവൻ നിങ്ങളെ പേർചൊല്ലി വിളിച്ചിരിക്കുന്നു. അതുകൊണ്ട് കുറ്റബോധം നിങ്ങളെ അവനിൽ നിന്ന് അകറ്റാൻ അനുവദിക്കരുത്. "ഞാൻ വളരെയധികം തെറ്റ് ചെയ്തു" എന്ന് പറയരുത്. നിങ്ങളുടെ പാപം വളരെ വലുതാണെന്ന നുണ വിശ്വസിക്കരുത്. നിങ്ങൾ അവന്റേതാണെന്ന് കർത്താവ് പറയുന്നു, അവൻ നിങ്ങളെ വിളിക്കുന്നു, സ്നേഹത്തോടും കൃപയോടും കൂടി നിങ്ങളുടെ പേര് വിളിക്കുന്നു.
ഈ ശക്തമായ വാക്യം നമ്മോട് പറയുന്നത് അവൻ നമ്മെ വീണ്ടെടുക്കുന്നുവെന്നും അവൻ നമ്മെ തന്നിലേക്ക് വിളിക്കുന്നു എന്നുമാണ്. നാം എപ്പോഴും അവനുള്ളവരായിരിക്കുന്നതിന് നാം ദൈവത്തിന് നന്ദി പറണം. അതാണ് അവന്റെ കൃപ, അതാണ് അവന്റെ സ്നേഹം. എഫെസ്യർ 2:13-ൽ പൗലൊസ് നമ്മെ ഓർമ്മിപ്പിക്കുന്നു, "മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു." എന്തൊരു വാഗ്‌ദത്തം! യേശുവിന്റെ രക്തത്താൽ നിങ്ങൾ അടുത്തുവരുന്നു. പൗലൊസിന് ഇത് വ്യക്തിപരമായി അറിയാമായിരുന്നു. അവൻ കർത്താവിന്റെ ജനത്തെ പീഡിപ്പിച്ചു, കഷ്ടപ്പാടുകൾ വരുത്തി, വിശ്വസിച്ചവരെ പിന്തുടർന്നു. എന്നിട്ടും അവൻ ദൈവത്തിന്റെ കാരുണ്യത്തിന് അതീതനല്ലായിരുന്നു.
പൌലോസ് ചെയ്തതെല്ലാം ഉണ്ടായിരുന്നിട്ടും, കർത്താവ് അവനെ വിളിച്ചു, അവന് ഒരു പുതിയ പേര് നൽകി, “പൗലൊസ്, നീ എന്റേതാണ്” എന്ന് പറഞ്ഞു. തന്റെ രക്തത്താൽ, കർത്താവ് പൗലൊസിനെ തന്നിലേക്ക് ആകർഷിച്ചു, പൗലൊസ് ഒരു പുതിയ വ്യക്തിയായി. ആ നിമിഷം മുതൽ, അവൻ പൂർണ്ണഹൃദയത്തോടെ യേശുവിന്റെ പിന്നാലെ ഓടി. അവന്റെ ജീവിതം എന്നെന്നേക്കുമായി മാറി. അതേ രൂപാന്തരം ഇന്ന് നിങ്ങൾക്കും വാഗ്ദാനം ചെയ്യുന്നു. എന്റെ പ്രിയ സുഹൃത്തേ, ഒരു കുറ്റബോധവും വലുതല്ല. ഒരു ഭൂതകാലവും ഇരുണ്ടതല്ല. കർത്താവ് നിങ്ങളെ വിളിക്കുന്നു. അവൻ നിങ്ങളെ പേർചൊല്ലി വിളിക്കുന്നു, നിങ്ങളെ വീണ്ടെടുക്കുന്നു, നിങ്ങളെ പുതിയവരാക്കുന്നു. ഇന്ന് നിങ്ങളെ അവനു സമർപ്പിക്കുമോ?
PRAYER:
പ്രിയ കർത്താവേ, എന്നെ പേർചൊല്ലി വിളിച്ചതിനും എന്നെ അങ്ങയുടെ സ്വന്തമാണെന്ന് അവകാശപ്പെട്ടതിനും നന്ദി. ഞാൻ അയോഗ്യനാണെന്ന് തോന്നിയപ്പോഴും, അങ്ങ് സ്നേഹത്തോടെ എന്നെ സമീപിക്കുകയും യേശുവിന്റെ രക്തത്താൽ എന്നെ അങ്ങയുടെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്തു. എന്റെ കുറ്റബോധം കഴുകിക്കളയണമേ, ലജ്ജാകരമായ എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കണമേ, ഞാൻ യഥാർത്ഥത്തിൽ അങ്ങയുടേതാണെന്ന് വിശ്വസിക്കാൻ എന്നെ സഹായിക്കണമേ. പൗലൊസിനെ അങ്ങ് രൂപാന്തരപ്പെടുത്തിയതുപോലെ, കർത്താവേ, എന്നെ രൂപാന്തരപ്പെടുത്തി, എന്നെ പുതുതാക്കേണമേ. എന്റെ ജീവിതത്തെ അങ്ങയുടെ ഉദ്ദേശ്യത്താൽ നിറയ്ക്കണമേ. ഇന്ന്, എന്റെ ഭൂതകാലവും, എന്റെ ഭയങ്ങളും, എന്റെ പരാജയങ്ങളും ഞാൻ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. എനിക്ക് അങ്ങയുടെ പുതിയ കാരുണ്യം ലഭിക്കുന്നു, എന്നെ ഒരിക്കലും ഉപേക്ഷിക്കാത്തതിന് ഞാൻ അങ്ങയോട് നന്ദി പറയുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.