പ്രിയ സുഹൃത്തേ, നിങ്ങൾക്ക് വളരെ സന്തോഷകരമായ ക്രിസ്തുമസ് ആശംസിക്കുന്നു. ഈ അനുഗ്രഹീതമായ ക്രിസ്തുമസ് ദിനത്തിൽ, ലൂക്കൊസ് 1:32-ൽ നിന്നുള്ള ഒരു അത്ഭുതകരമായ വാഗ്‌ദത്ത വാക്യം നമുക്കുണ്ട്, അവിടെ വേദപുസ്തകം പറയുന്നു, "അവൻ (യേശു) വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും." അതെ, യേശു പരമോന്നതനാണ്. യേശു സർവ്വാധികാരിയാണ്. അവൻ രാജാധിരാജാവാണ്. അവനാണ് എല്ലാറ്റിലും വലിയവൻ. അവൻ സർവ്വശക്തനും എല്ലാ ശക്തിയുമുള്ളവനുമാണ്. അതുകൊണ്ടാണ് മത്തായി 28:18-ൽ യേശു തന്നെ പറയുന്നത്, "സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു." യഹോവ അവനെ ഭൂമിയിലെ രാജാക്കന്മാരിൽ ഉന്നതനാക്കിയിരിക്കുന്നു." വെളിപാട് 19:16 പറയുന്നത്, "രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു." നാം ഇത് തിരിച്ചറിയുകയും അവനെ പരമോന്നതനായി ആരാധിക്കുകയും വേണം. മറ്റാരെയും അവനുമായി താരതമ്യം ചെയ്യാൻ കഴിയില്ല.

ഈ ലോകത്തിൽ, ആളുകൾ അലക്സാണ്ടർ ദി ഗ്രേറ്റ്, ചാൾസ് ദി ഗ്രേറ്റ്, അല്ലെങ്കിൽ ഫ്രെഡറിക് ദി ഗ്രേറ്റ് എന്ന് വിളിച്ചേക്കാം, എന്നാൽ എക്കാലത്തും ജീവിച്ചവരിൽ ഏറ്റവും വലിയവനാണ് യേശു. വേദപുസ്തകം പറയുന്നു, "നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ". നിങ്ങൾ എല്ലായ്പ്പോഴും ഇത് തിരിച്ചറിയുകയും ഈ മഹത്തായ ദൈവത്തെ സ്തുതിക്കുകയും വേണം. അതുകൊണ്ടാണ് യോഹന്നാൻ സ്നാപകൻ പറഞ്ഞത്, "അവൻ വളരേണം, ഞാനോ കുറയേണം." ദൈവം നമ്മെ എത്രത്തോളം അനുഗ്രഹിക്കുന്നുവോ, അത്രത്തോളം നാം "കർത്താവേ, അങ്ങ് വളരുകയും ഞാൻ കുറയുകയും വേണം" എന്ന് പറയണം. "ഞാനാണ് ഏറ്റവും വലിയവൻ" എന്ന് സ്വയം ഉയർത്തിപറയാൻ നമുക്ക് കഴിയില്ല. യേശു പറയുന്നു, "ഞാനില്ലാതെ നിങ്ങൾ ഒന്നുമല്ല". ഈ മഹത്തായ യേശുവിനാലാണ് നിങ്ങൾ ഈ ലോകത്തിൽ ഉള്ളത്. ഈ മഹത്തായ ദൈവത്തെ തന്റെ ഗർഭപാത്രത്തിൽ വഹിക്കാൻ മറിയയ്ക്ക് എത്ര ഭാഗ്യമുണ്ടായി.

അതുപോലെ, പ്രിയ സുഹൃത്തേ, ഈ മഹത്തായ യേശുവിനെ നിങ്ങളുടെ ഉള്ളിൽ വഹിക്കാനുള്ള ഭാഗ്യവും ദൈവം നിങ്ങൾക്ക് നൽകിയിട്ടുണ്ട്. ഈ മഹാനായ യേശുവിനെ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ, അവൻ നിങ്ങളുടെ ജീവിതത്തിൽ മഹത്തായതും അത്ഭുതകരവുമായ പ്രവൃത്തികൾ ചെയ്യും. നിങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടത് വീണ്ടെടുക്കപ്പെടുന്നു, മികച്ച കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നു.

PRAYER:
കർത്താവായ യേശുവേ, ക്രിസ്തുമസിന്റെ ഏറ്റവും വലിയ ദാനമായി വന്നതിന് ഞാൻ ഇന്ന് അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് വലിയവനാണ്, അങ്ങ് പരമാധികാരിയാണ്, അങ്ങ് രാജാധിരാജാവായി ഭരിക്കുന്നു. എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ പരമോന്നത കർത്താവായി ആരാധിക്കുന്നു. എന്റെ ഹൃദയത്തിൽ വസിക്കാൻ തിരഞ്ഞെടുത്തതിന് അങ്ങേക്ക് നന്ദി. അങ്ങയുടെ മഹത്തായ ശക്തി ഇന്ന് എന്റെ ജീവിതത്തിൽ ശക്തമായി പ്രവർത്തിക്കട്ടെ. എന്റെ ജീവിതത്തിൽ അങ്ങേക്ക് മാത്രം ചെയ്യാൻ കഴിയുന്ന അത്ഭുതങ്ങൾ ചെയ്യേണമേ. നഷ്ടപ്പെട്ടതെല്ലാം പുനഃസ്ഥാപിക്കുകയും ഞാൻ ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി എന്നെ അനുഗ്രഹിക്കുകയും ചെയ്യേണമേ. എന്റെ ഹൃദയത്തെ സന്തോഷവും നന്ദിയും കൊണ്ട് നിറയ്ക്കണമേ. എന്റെ പരമോന്നത രാജാവായ യേശുവേ, എന്റെ ജീവിതം എന്നേക്കുമായി ഭരിക്കാനായി ഞാൻ അങ്ങയെ സ്വാഗതം ചെയ്യുന്നു. ആമേൻ.ജാവായ യേശുവേ, എന്റെ ജീവിതം എന്നേക്കുമായി ഭരിക്കാനായി ഞാൻ അങ്ങയെ സ്വാഗതം ചെയ്യുന്നു.