എന്റെ പ്രിയ സുഹൃത്തേ, ഇന്ന് രാവിലെ നിങ്ങളെ അഭിവാദ്യം ചെയ്യാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സന്തോഷത്തെക്കുറിച്ച് പറയുമ്പോൾ, ഇന്നത്തെ വാക്യം നെഹെമ്യാവ് 8:10 ൽ നിന്ന് എടുത്തതാണ്, അത് പറയുന്നു, "യഹോവയിങ്കലെ സന്തോഷം എന്റെ ബലം ആകുന്നു." അതെ, ഈ വാക്യം കേൾക്കുമ്പോഴെല്ലാം, അതിന്റെ ആഴമേറിയ സത്യത്തെക്കുറിച്ച് ഞാൻ ഓർക്കാറുണ്ട്. ആളുകൾ പലപ്പോഴും ചോദിക്കാറുണ്ട്, “നിങ്ങൾ എങ്ങനെയാണ് പോസിറ്റീവായി തുടരുന്നത്?” “വിമർശനങ്ങളും നിഷേധാത്മകതയും നിങ്ങളെ ചുറ്റിപ്പറ്റിയിരിക്കുമ്പോഴും നിങ്ങൾ എങ്ങനെയാണ് പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നത്?” എല്ലായ്‌പ്പോഴും എന്റെ ഒരേയൊരു ഉത്തരം ഇതാണ്: ‘യഹോവയിങ്കലെ സന്തോഷം എന്റെ ബലം ആകുന്നു.’ എന്റെ ജീവിതത്തിൽ ഞാൻ അത് ശരിക്കും അനുഭവിച്ചിട്ടുണ്ട്.

അപ്പോൾ, ഈ സന്തോഷം - നമ്മുടെ ദൈനംദിന ശക്തിയായി മാറുന്ന ഈ സന്തോഷം, നമുക്ക് എങ്ങനെ ലഭിക്കും? സമ്മർദ്ദം അനുഭവപ്പെടുമ്പോൾ സന്തോഷമോ ആശ്വാസമോ തേടുന്നത് സ്വാഭാവികമാണ്. ഒരുപക്ഷേ നിങ്ങൾ ജോലി സമ്മർദ്ദത്താൽ വലഞ്ഞിരിക്കാം. നിങ്ങളുടെ ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ വാക്കുകൾ നിങ്ങളുടെ ഹൃദയത്തെ ഭാരപ്പെടുത്തുന്നുണ്ടാകാം. നിങ്ങളുടെ സാമ്പത്തികം, ജോലി, ബിസിനസ്സ് - എല്ലാം തകർന്നുവീഴുന്നത് പോലെ തോന്നിയേക്കാം. നിങ്ങൾക്ക് കുറച്ച് ആശ്വാസം ലഭിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. പലപ്പോഴും, നമ്മുടെ മനസ്സിനെ ആശ്വസിപ്പിക്കാൻ നമ്മൾ സുഹൃത്തുക്കളിലേക്കോ വിനോദത്തിലേക്കോ തിരിയുന്നു. എന്നാൽ നമ്മൾ നമ്മുടെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തുമ്പോൾ, സമ്മർദ്ദം അപ്പോഴും നിലനിൽക്കുന്നു. സമ്മർദ്ദം നമ്മെ താഴേക്ക് വലിച്ചിഴച്ചുകൊണ്ടേയിരിക്കും. അപ്പോൾ, നമുക്ക് എങ്ങനെ പോസിറ്റീവായി തുടരാം? നമ്മുടെ പോരാട്ടങ്ങൾക്കിടയിൽ നമുക്ക് എങ്ങനെ യഥാർത്ഥ ശക്തി ലഭിക്കും? ദൈവം നമുക്ക് നൽകുന്ന സന്തോഷത്തിൽ നിന്ന് മാത്രമേ എല്ലാ ദിവസവും രാവിലെ പുതുമയുള്ളതായി വരാൻ കഴിയൂ. രാവിലെ നാം അവനുമായി ബന്ധപ്പെടുമ്പോൾ, അവൻറെ വചനം വായിക്കുകയും പ്രാർത്ഥനയിൽ അവനോട് സംസാരിക്കുകയും ചെയ്യുമ്പോൾ, അവൻ നമുക്ക് ആ ദിവസത്തേക്കുള്ള മാർഗനിർദേശവും നമ്മുടെ ആത്മാവിനുള്ള ഭക്ഷണവും നമ്മുടെ ജീവിതത്തിനുള്ള അടുത്ത പാതയും നൽകുന്നു.

"വേദപുസ്തകം വളരെക്കാലം മുമ്പാണ് എഴുതപ്പെട്ടത്. ഇന്ന് അത് എങ്ങനെയാണ് ബാധകമാകുന്നത്?" എന്ന് നിങ്ങൾ ചിന്തിച്ചേക്കാം, പക്ഷേ അവന്റെ വചനം ഇപ്പോഴും ജീവനും സജീവവുമാണ്. ദൈവം ഇപ്പോഴും അതിലൂടെ സംസാരിക്കുന്നു, നിങ്ങളുടെ ആത്മാവിനെ ഉയർത്തുകയും നിങ്ങളുടെ പാതയെ നയിക്കുകയും ചെയ്യുന്നു. നിങ്ങൾ ഉയർന്ന നിലയിലായാലും താഴ്ന്ന നിലയിലായാലും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ സംതൃപ്തി കണ്ടെത്തും, കാരണം നിങ്ങളെ പുറത്തുകൊണ്ടുവന്ന് വിജയത്തിലേക്ക് നയിക്കാൻ ദൈവം നിങ്ങളോടൊപ്പമുണ്ടെന്ന് നിങ്ങൾ അറിയും. ഫിലിപ്പിയർ 4:12-13-ൽ നാം കാണുന്നത് അതാണ്, " താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു." അതുകൊണ്ട്, പൗലൊസ് പറയുന്നതുപോലെ, എല്ലാ സാഹചര്യങ്ങളിലും സംതൃപ്തരായിരിക്കാനുള്ള ശക്തിയും, “എന്നെ ശക്തനാക്കുന്ന ക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാൻ കഴിയും” എന്ന് പറയാനുള്ള ആത്മവിശ്വാസവും ദൈവം നിങ്ങൾക്ക് നൽകും.

അതുകൊണ്ട് എന്റെ സുഹൃത്തേ, എല്ലാ ദിവസവും രാവിലെ, കർത്താവിൽ നിന്ന് ഈ സന്തോഷം സ്വീകരിക്കുക, ആ സന്തോഷം നിങ്ങളുടെ ബലമായി  മാറും, എല്ലാ വെല്ലുവിളികളെയും മറികടക്കാനുള്ള ഇന്ധനമാകും. ദൈവം നിങ്ങളോടൊപ്പമുണ്ടെന്നും, എല്ലാ കാര്യങ്ങളിലും അവൻ നിങ്ങൾക്ക് വിജയവും നേട്ടവും നൽകുമെന്നും ഉള്ള ആത്മവിശ്വാസം നിങ്ങൾ വഹിക്കും. എല്ലാത്തിലും അവൻ നിങ്ങളോടൊപ്പമുണ്ടാകും.

PRAYER:
പ്രിയ കർത്താവേ, അങ്ങിൽ നിന്നു മാത്രം വരുന്ന സന്തോഷത്തിന്; ഓരോ ദിവസവും എന്റെ ശക്തിയായി മാറുന്ന തികഞ്ഞ സന്തോഷത്തിന് അങ്ങേക്ക് നന്ദി. ജീവിതത്തിലെ ദൈനംദിന സമ്മർദ്ദങ്ങളുടെയും ഭാരങ്ങളുടെയും നടുവിലും, കർത്താവേ, ഞാൻ അങ്ങയെ അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ ദിവസവും രാവിലെ അങ്ങയുടെ വചനം, അങ്ങയുടെ സമാധാനം, അങ്ങയുടെ സന്തോഷം എന്നിവയാൽ എന്നെ നിറയ്ക്കണമേ. അങ്ങയുടെ സന്തോഷം എന്റെ ഭാരങ്ങളെക്കാൾ ഉയർന്നുവന്ന് എന്റെ ഹൃദയത്തിന് ശാന്തതയും ശക്തിയും നൽകട്ടെ. സമൃദ്ധിയായാലും ആവശ്യത്തിലായാലും എല്ലാ സാഹചര്യങ്ങളിലും സംതൃപ്തിയോടിരിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്നെ ശക്തനാക്കുന്ന ക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാൻ കഴിയുമെന്ന് വിശ്വാസത്തോടെ ഞാൻ പ്രഖ്യാപിക്കുന്നു. കർത്താവേ, എല്ലാത്തിലും എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിന് നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.