പ്രിയ സുഹൃത്തേ, ഇന്ന് നാം യെശയ്യാവ് 41:10-ൽ നിന്നുള്ള വാക്യം എടുത്തിരിക്കുന്നു. ഇവിടെ കർത്താവ് തന്നെ പറയുന്നു, "ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും." ഇവിടെ, പല പ്രാവശ്യം കർത്താവ് പറയുന്നു, "ഞാൻ..., ഞാൻ..., ഞാൻ അത് ചെയ്യും. നിങ്ങൾ ഭയപ്പെടേണ്ടതില്ല. ഞാൻ നിങ്ങൾക്കായി ഇവിടെയുണ്ട്." അതുകൊണ്ടാണ് സങ്കീർത്തനം 23:4 - ൽ ദാവീദ് പറയുന്നത്, "കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ." "ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?" ഒരു ദോഷവും നമ്മെ സ്പർശിക്കില്ല. അതുകൊണ്ടാണ് വിശുദ്ധൻ ഇവിടെ പറയുന്നത്, "യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?" നാം ആരെയും ഭയപ്പെടേണ്ടതില്ല. നമുക്കെതിരെ വരുന്ന ഒന്നിനെയും നാം ഭയപ്പെടേണ്ടതില്ല. നിങ്ങൾ കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും, "എന്റെ എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിങ്ങളെ താങ്ങും" എന്ന് ദൈവം പറയുന്നു.
ചെന്നൈയിലെ പടിയനല്ലൂരിൽ താമസിക്കുന്ന സഹോദരൻ എബനേസറിനെക്കുറിച്ച് ഒരു സാക്ഷ്യം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 17 വർഷമായി അദ്ദേഹം വിവാഹിതനായിരുന്നു. വിവാഹത്തിന് മുമ്പ് ഇടയ്ക്കിടെ മദ്യപിക്കാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഏകദേശം അഞ്ച് വർഷത്തിന് ശേഷം ഭർത്താവും ഭാര്യയും തമ്മിൽ ചെറിയ തർക്കമുണ്ടായി. ഇത് വലുതാവുകയും അവർ വേർപിരിയുകയും ചെയ്തു. അദ്ദേഹം വളരെ ആശങ്കാകുലനായി, കൂടുതൽ മദ്യപിക്കാൻ തുടങ്ങി. ചില സമയങ്ങളിൽ, മദ്യപിച്ച് റോഡിൽ ബോധരഹിതനായി വീഴുമായിരുന്നു. ഈ ശീലം കാരണം അദ്ദേഹത്തിന് ജോലിയും നഷ്ടപ്പെട്ടു. ബന്ധുക്കൾ അദ്ദേഹത്തെ ഒഴിവാക്കി. അദ്ദേഹത്തിന്റെ സഹോദരി മേരി മാത്രമാണ് അദ്ദേഹത്തെ ഒരു അമ്മയെപ്പോലെ പരിചരിച്ചത്. അവൾ അദ്ദേഹത്തെ ചെന്നൈയിലെ ജെ സി ഹൌസ് പ്രാർത്ഥനാ ഗോപുരം എന്നും അറിയപ്പെടുന്ന യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിലേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹത്തിനായി പ്രാർത്ഥനകൾ നടത്തുകയും അദ്ദേഹത്തിന് വളരെ ആശ്വാസം ലഭിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഇടയ്ക്കിടെ പ്രാർത്ഥനാ ഗോപുരം സന്ദർശിക്കാൻ തുടങ്ങി. ഒരു ദിവസം ചാപ്പലിൽവെച്ച് അദ്ദേഹം "കർത്താവേ, എന്റെ എല്ലാ പാപങ്ങളും ക്ഷമിക്കണമേ, ഈ ദുഷിച്ച ശീലം നീക്കണമേ. കർത്താവേ, ദയവായി എന്നെ സഹായിക്കണമേ"എന്ന് നിലവിളിച്ചു. ദിവസങ്ങൾ കഴിയുന്തോറും എല്ലാവരും അദ്ദേഹത്തെ വിട്ടുപോയി.
പക്ഷേ ദൈവം അദ്ദേഹത്തെ വിട്ടുപോയില്ല. ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹം അദ്ദേഹത്തെ പൂർണ്ണമായും വിടുവിച്ചു. അദ്ദേഹം ഈ മദ്യപാന ശീലത്തിൽ നിന്ന് പുറത്തുവന്നു. കർത്താവ് അദ്ദേഹത്തെ പൂർണ്ണമായും സ്വതന്ത്രനാക്കി. 30 വർഷത്തെ മദ്യപാനത്തിനുശേഷം കർത്താവ് അത്ഭുതകരമായി അദ്ദേഹത്തെ വിടുവിച്ചു. അദ്ദേഹത്തിന്റെ ഭാര്യ വീണ്ടും വന്നു. ഇന്ന് അവർ സന്തോഷകരമായജീവിതം നയിക്കുന്നു. രണ്ടര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്ന് അദ്ദേഹം ഇങ്ങനെ പറയുന്നു, "ഞാൻ എല്ലാ മദ്യപാന ശീലങ്ങളിൽ നിന്നും മുക്തനാണ്." അദ്ദേഹം പ്രാർത്ഥന ഗോപുരത്തിൽ വന്ന് ദൈവത്തിന് നന്ദി പറഞ്ഞു. എന്റെ സുഹൃത്തേ, നിങ്ങളുടെ പാപത്തെക്കുറിച്ച് കുറ്റബോധം തോന്നരുത്. നിങ്ങളുടെ പാപം മറച്ചുവെക്കാതെ, നിങ്ങൾ നിങ്ങളുടെ പാപങ്ങൾ ദൈവത്തിന്റെ മുമ്പാകെ ഏറ്റുപറയുകയാണെങ്കിൽ, നിങ്ങളുടെ എല്ലാ പാപങ്ങളും ക്ഷമിക്കാൻ അവൻ വളരെ കരുണയുള്ളവനാണ്. പരിഭ്രാന്തരാകരുത്. ഭയപ്പെടരുത്. നിങ്ങളുടെ എല്ലാ പാപകരമായ ആസക്തികളിൽ നിന്നും പുറത്തുവരാൻ ദൈവം നിങ്ങളെ സഹായിക്കും.
PRAYER:
പ്രിയ സ്നേഹവാനായ പിതാവേ, എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നതിന് അങ്ങേക്ക് നന്ദി. ഭയം ഉയരുമ്പോൾ, കർത്താവേ, എന്നെ സഹായിക്കാൻ അങ്ങ് എന്നോടൊപ്പമുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കേണമേ. എനിക്ക് ബലഹീനത വരുമ്പോൾ അങ്ങ് എന്റെ ശക്തിയും, ഞാൻ വീഴുമ്പോൾ അങ്ങ് എന്റെ പ്രത്യാശയുമാണ്. അങ്ങയുടെ നീതിയുള്ള വലങ്കൈകൊണ്ട് എന്നെ ചേർത്തുപിടിക്കണമേ. കർത്താവേ, എന്റെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും എന്റെ ഹൃദയത്തെ ശുദ്ധീകരിക്കുകയും ചെയ്യണമേ. എന്റെ ജീവിതത്തിലെ ആസക്തിയുടെയും നിരാശയുടെയും എല്ലാ ശൃംഖലകളും തകർക്കേണമേ. അങ്ങയുടെ സാന്നിധ്യത്തിൽ നിർഭയമായി നടക്കാൻ എന്നെ പഠിപ്പിക്കണമേ. ഒരിക്കലും പരാജയപ്പെടാത്ത അങ്ങയുടെ ശാശ്വതമായ കാരുണ്യത്തിന് നന്ദി. ഇന്നും എന്നേക്കും ഞാൻ അങ്ങയെ പൂർണ്ണമായും വിശ്വസിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


