എന്റെ സുഹൃത്തേ, ഇന്ന് നിങ്ങൾ കർത്താവിന്റെ സന്തോഷം കൊണ്ട് നിറയാൻ പോകുന്നു. അതെ, അതാണ് കർത്താവ് ഇന്ന് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഉല്പത്തി 21:6 ൽ കർത്താവ് പറയുന്നു, “ദൈവം എനിക്കു ചിരിയുണ്ടാക്കി." അതുപോലെ, ദൈവം ഇന്ന് തന്റെ ചിരിയും സന്തോഷവും കൊണ്ട് നിങ്ങളെ നിറയ്ക്കാൻ പോകുന്നു. കുഞ്ഞുങ്ങൾ ആദ്യമായി കാര്യങ്ങൾ കാണുമ്പോൾ അവർ എങ്ങനെ ചിരിക്കുന്നുവെന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ? ഞങ്ങളുടെ കൊച്ചുകുട്ടിയായ ജേഡനും, ഫാനിലേക്ക് നോക്കുമ്പോഴെല്ലാം അവൻ വളരെ ആശ്ചര്യപ്പെടുകയും തുടർച്ചയായി ചിരിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
ഒരു ദിവസം, ഞങ്ങൾ എല്ലാവരും കാറിൽ പോകുമ്പോൾ, അവൻ മുൻസീറ്റിൽ എന്റെ മടിയിൽ ഇരിക്കുകയായിരുന്നു, ഞാനും ഭർത്താവ് സാമും മകൾ കേറ്റിയും കൂളിംഗ് ഗ്ലാസുകൾ ധരിച്ചിരുന്നു. പെട്ടെന്ന്, ജേഡൻ ഞങ്ങളെ എല്ലാവരെയും നോക്കി, അത്ഭുതത്തോടെ ചിരിക്കാൻ തുടങ്ങി. ആ ചിരിയിൽ എത്രയോ നിഷ്കളങ്കതയുണ്ടായിരുന്നു. അതുപോലെ, നിങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും നിങ്ങൾ സന്തോഷം കണ്ടെത്തുന്നതിന് ദൈവം ഇന്ന് നിങ്ങളെ ആ ചിരി കൊണ്ട് നിറയ്ക്കാൻ പോകുന്നു. നിങ്ങൾ കർത്താവിന്റെ സമാധാനവും സന്തോഷവും കൊണ്ട് നിറയും.
നിരവധി കാര്യങ്ങൾ നമ്മെ അലട്ടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ പരീക്ഷകളെക്കുറിച്ചും ഭാവിയെക്കുറിച്ചും നമ്മുടെ കുട്ടികളെക്കുറിച്ചും നമ്മൾ ആശങ്കാകുലരാണ്, എന്നാൽ ഇന്ന് കർത്താവ് നിങ്ങളെ തന്റെ സമാധാനം കൊണ്ട് നിറയ്ക്കാൻ പോകുന്നു, അങ്ങനെ നിങ്ങൾ ചിരിച്ചുകൊണ്ടേയിരിക്കും. ഒരു ദിവസം, ഞാൻ കോളേജിൽ ആയിരുന്നപ്പോൾ, എന്നോടൊപ്പം ജോലി ചെയ്തിരുന്നവരിൽ ഒരാൾ എന്നോട് പറഞ്ഞു, "മാഡം, നിങ്ങൾ എങ്ങനെയാണ് എപ്പോഴും സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കുന്നത്?" ഞാൻ പറഞ്ഞു, "എനിക്കറിയില്ല, സഹോദരി, കർത്താവിന്റെ സന്തോഷം എന്നിൽ ഉണ്ട്". അതുപോലെ, കർത്താവിന്റെ സന്തോഷം നിങ്ങളെ നിറയ്ക്കുകയും ഇന്ന് നിങ്ങളുടെ ജീവിതം ഏറ്റെടുക്കുകയും ചെയ്യും.
PRAYER:
സ്വർഗ്ഗീയ പിതാവേ, അങ്ങ് എന്നിൽ അർപ്പിച്ച ദിവ്യ സന്തോഷത്തിന് അങ്ങേക്ക് നന്ദി. ഇന്ന് അങ്ങയുടെ ചിരിയും സമാധാനവും കൊണ്ട് എന്റെ ഹൃദയം നിറയ്‌ക്കേണമേ. എന്റെ മനസ്സിൽ നിന്ന് എല്ലാ ആശങ്കകളും ഭയവും ഭാരവും നീക്കേണമേ, ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ സന്തോഷം എന്നിലും എന്നിലൂടെയും കവിഞ്ഞൊഴുകട്ടെ. അങ്ങയുടെ പരിപൂർണ്ണ സമാധാനം എപ്പോഴും എന്റെ ഹൃദയത്തെ കാത്തുസൂക്ഷിക്കട്ടെ. അങ്ങയുടെ വാഗ്‌ദത്തം ഞാൻ നന്ദിയോടെ സ്വീകരിക്കുന്നു. യേശുവിന്റെ മഹത്തായ നാമത്തിൽ, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


