എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നമുക്ക് യേശുവിനെ പൂർണ്ണമായി അനുഭവിക്കാം. ഏതൊരു അനുഗ്രഹത്തേക്കാളും ഉപരിയായി, അവൻ നമ്മിൽ പര്യാപ്തത നൽകുന്നു. ഇന്ന്, അവൻ നമ്മുടെ ഉള്ളിൽ ഉണ്ട്, 1 പത്രൊസ് 1:8,9 ൽ നിന്ന് നമ്മോട് സംസാരിക്കുന്നു. അവൻ നമുക്ക് ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു, "നിങ്ങൾ പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു." അതെ, ഇത്തരത്തിലുള്ള സന്തോഷമാണ് അവൻ നമ്മിലേക്ക് പകരാൻ തയ്യാറായിരിക്കുന്നത്. ഈ ലോകത്തിൽ ഇത്രയും സന്തോഷം നിങ്ങൾ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? നിങ്ങൾ നിരാശരാക്കപ്പെട്ടിട്ടുണ്ടോ? നിങ്ങളുടെ ഹൃദയത്തിൽ സന്തോഷമോ പൂർണ്ണമായ സന്തോഷമോ ഇല്ലാതെ, ദിവസങ്ങൾ എത്രയും വേഗം കഴിഞ്ഞു പോകട്ടെ എന്നു നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? എന്റെ സുഹൃത്തേ, നിങ്ങൾ അത്യധികം സന്തോഷത്തോടെ പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ ആനന്ദം അനിഭവിക്കാൻ കർത്താവ് ഇന്ന് ഒരു വഴി തുറന്നിരിക്കുന്നു.
ഈ വാക്യം പറയുന്നു, "അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോൾ കാണാതെ വിശ്വസിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കർത്താവായ ഞാൻ, നിങ്ങൾക്ക് ആനന്ദിക്കാനും അത്യധികം സന്തോഷിക്കാനുമുള്ള ഒരു മഹത്തായ മാർഗം നൽകുന്നത്." ഞങ്ങൾ റായ്പൂർ പ്രാർത്ഥനാ ഗോപുരം സന്ദർശിച്ചപ്പോൾ, എന്റെ അടുത്ത് വന്ന വളരെ ചെറുപ്പക്കാരനായ ഒരു കൌമാരക്കാരൻ പറഞ്ഞു, "അണ്ണാ, എനിക്ക് യു-ടേൺ ടീമിന്റെ ഭാഗമാകണം, യുവജന ശുശ്രൂഷയുടെ ഭാഗമാകണം, കാരണം എനിക്ക് ഡിസൈനുകളും ഗ്രാഫിക് ഡിസൈനുകളും വരയ്ക്കാനും നിർമ്മിക്കാനും കഴിയും. ആകയാൽ ഞാൻ സഹായിക്കാൻ ആഗ്രഹിക്കുന്നു." അത് വളരെ നല്ല കാര്യമാണ്, എന്നു പറഞ്ഞ് ഞാൻ അവനു വേണ്ടി പ്രാർത്ഥിച്ചു. പ്രാർത്ഥനയ്ക്കിടയിൽ പരിശുദ്ധാത്മാവ് അവനെ നിറെച്ചു. അവന്റെ ഹൃദയത്തിലുണ്ടായ കർത്താവിന്റെ സന്തോഷകരമായ സാന്നിധ്യത്താൽ അവൻ കരയാൻ തുടങ്ങി. അവന് നിർത്താൻ കഴിഞ്ഞില്ല, അവന് അത് ഒതുക്കിനിർത്താൻ കഴിഞ്ഞില്ല.
ഞങ്ങൾ മറ്റുള്ളവരെ കാണുകയും അവർ പോകുകയും ചെയ്യുന്ന സമയത്ത് പോലും അവൻ മുട്ടുകുത്തി കരയുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നതായി ഞാൻ ശ്രദ്ധിച്ചു. ദൈവത്തിന്റെ സാന്നിധ്യം നിയന്ത്രിക്കാൻ അവന് കഴിഞ്ഞില്ല. ആ അതിരറ്റ സന്തോഷത്തോടെ നിങ്ങൾ എല്ലാ ദിവസവും ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അത്തരമൊരു സന്തോഷമുള്ള ഹൃദയം ഒരിക്കലും ഭയപ്പെടുകയോ ഒന്നിനെക്കുറിച്ചും വിഷമിക്കുകയോ ചെയ്യില്ല. ദൈവം നിങ്ങളിൽ തന്നെ പര്യാപ്തനാകുന്നു. ഈ ഹൃദയത്തിനായി നമുക്ക് അവനെ സ്തുതിക്കുകയും അത് സ്വീകരിക്കുകയും ചെയ്യാമോ?
PRAYER:
സ്നേഹവാനായ കർത്താവേ, ഇന്ന്, അങ്ങയെ പൂർണ്ണമായി അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെ നിറയ്‌ക്കേണമേ, അങ്ങയെ വിശ്വസിക്കുന്നതിലൂടെയും ആശ്രയിക്കുന്നതിലൂടെയും മാത്രം ലഭിക്കുന്ന പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷം കൊണ്ട് എന്റെ ഹൃദയം നിറയ്‌ക്കേണമേ. സന്തോഷം ഏറെ അകലെയായി തോന്നിയ ദിവസങ്ങൾ ഉണ്ടായിരുന്നുവെന്ന് ഞാൻ സമ്മതിക്കുന്നു, ആ ദിവസം കടന്നുപോകുമെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കർത്താവേ, ഇന്ന് അങ്ങ് എനിക്ക് ഒരു പുതിയ വഴി തുറക്കുന്നു; ആഴമായി സന്തോഷിക്കാനുള്ള ഒരു വഴി. ഈ സന്തോഷം എന്റെ ആത്മാവിന്റെ എല്ലാ മേഖലകളിലും നിറയുകയും എന്റെ ഭയത്തിനും സങ്കടത്തിനും പകരം അങ്ങയുടെ സ്നേഹനിർഭരമായ സാന്നിധ്യം നൽകുകയും ചെയ്യട്ടെ. അങ്ങ് എന്റെ ജീവിതത്തിന് മതിയായതിനേക്കാൾ കൂടുതലായതിന് ഞാൻ അങ്ങയോട് നന്ദി പറയുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.