എന്റെ സുഹൃത്തേ, ഇന്നത്തെ വാക്യം ഉല്പത്തി 22:14 ൽ നിന്ന് എടുത്തതാണ്, “യഹോവ-യിരേ." യഹോവയുടെ പർവ്വതത്തിൽ നിന്ന് അത് നൽകപ്പെടും. അതെ, കർത്താവ് ഇന്ന് നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും നൽകാൻ പോകുന്നു. നിങ്ങൾ കാത്തിരുന്നതെല്ലാം കർത്താവ് നിങ്ങൾക്ക് നൽകാൻ പോകുന്നു. അത് മാത്രമല്ല, അവൻ നൽകുമ്പോൾ, അവൻ നിങ്ങളെ വലിയ അളവിൽ മാനിക്കുന്ന വിധത്തിൽ നൽകും. നിങ്ങളെ താഴ്ത്തിയ അതേ സ്ഥലത്ത് തന്നെ കർത്താവ് നിങ്ങളെ ആദരിക്കും. ആളുകൾ നിങ്ങളെ പരിഹസിച്ച അതേ സ്ഥലത്ത് തന്നേ, കർത്താവ് നിങ്ങളെ മാനിക്കും.
അതെ, എല്ലാം നിങ്ങൾക്ക് എതിരാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ചിലപ്പോൾ നമ്മൾ ആരെയെങ്കിലും വളരെയധികം വിശ്വസിക്കുന്നു, പക്ഷേ അവർ നമ്മെ മോശമായി നിരാശരാക്കുന്നു. ഒന്നും നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നില്ലെന്ന് കരുതി നിങ്ങൾക്ക് വേദനയും നിരാശയും തോന്നിയേക്കാം. എന്നാൽ അതേ വ്യക്തിയുടെ മുന്നിൽ നിങ്ങൾ ആദരിക്കപ്പെടുന്നതിനായി കർത്താവ് അനുഗ്രഹങ്ങൾ നൽകാൻ പോകുന്നു. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ, എന്റെ അധ്യാപകരിൽ ഒരാളോട് ഞാൻ പറഞ്ഞത് ഓർക്കുന്നു, "മാഡം, ഓഫീസിലെ ഈ വ്യക്തി എല്ലായ്പ്പോഴും എന്നെ കളിയാക്കുന്നു, ഞാൻ ചെയ്യുന്ന ഒരു കാര്യത്തിലും എന്നെ പിന്തുണയ്ക്കുന്നില്ല, അത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു." അന്നത്തെ ആ അധ്യാപിക പറഞ്ഞ ഒരു കാര്യമാണ് ഇന്നും എന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നത്.
അവർ പറഞ്ഞു, "നിന്റെ ജീവിതം ഒരു തീവണ്ടി പോലെയാണ്. നീ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കും, ഓരോരുത്തരും ഒരു പ്രത്യേക സ്റ്റേഷൻ വരെ മാത്രമേ വരൂ. അവർ നിന്നെ തടയാനും നിന്നെ താഴെയിറക്കാനും ശ്രമിച്ചേക്കാം, പക്ഷേ നീ ഏറ്റവും ഉയർന്ന ലക്ഷ്യസ്ഥാനത്ത് എത്താൻ ദൈവം നിനക്ക് എല്ലാം നൽകികൊണ്ടിരിക്കും." ആളുകൾ നിങ്ങളെ താഴെയിറക്കാനും, നിങ്ങളുടെ വളർച്ച തടയാനും, മഹത്തായ ഉയരങ്ങളിൽ എത്തുന്നത് നിർത്താനും ശ്രമിക്കും. എന്നാൽ കർത്താവിന്റെ കരുതൽ കാരണം നിങ്ങൾ അവയേക്കാൾ ഉയർന്ന നിലകളിലെത്തും, അവൻ നിങ്ങളെ ബഹുമാനിക്കും. 10-15 വർഷങ്ങൾക്ക് ശേഷവും, 'നിങ്ങളുടെ ജീവിതാവസാനം വരെ അവർ വരില്ല' എന്ന സത്യം ഞാൻ ഇപ്പോഴും ഓർക്കുന്നു. നിങ്ങളെ താഴെയിറക്കാൻ അവർ അവിടെ ഉണ്ടായിരിക്കാം, പക്ഷേ നിങ്ങളെ ഉയർത്താൻ ദൈവം അവിടെയുണ്ട്. ഈ കരുതൽ വരുന്നത് കർത്താവിന്റെ പർവ്വതത്തിൽ നിന്നാണ്, യേശുവിൽ നിന്ന് നേരിട്ട് വരുന്ന ഏറ്റവും വലിയ അനുഗ്രഹം തന്നെ. അതിനാൽ ഇന്ന് നമുക്ക് ഇത് യേശുവിൽ നിന്ന് സ്വീകരിക്കാം.
PRAYER:
പ്രിയ കർത്താവേ, എന്റെ ദാതാവായ യഹോവ-യിരേ എന്ന നിലയിൽ ഞാൻ അങ്ങിൽ ആശ്രയിക്കുന്നു. എന്നെ മുറിവേൽപ്പിക്കുകയും താഴെയിടുകയും ചെയ്ത സ്ഥലങ്ങൾ അങ്ങ് കാണുന്നു. കർത്താവേ, ദയവായി അതേ സ്ഥലത്ത് എന്നെ പരിപാലിക്കുകയും എന്നെ ബഹുമാനിക്കുകയും ചെയ്യേണമേ. ആളുകൾ എന്നെ തടയാൻ ശ്രമിക്കുമ്പോൾ എന്നെ ഉയർത്തേണമേ. അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന ഏറ്റവും ഉയർന്ന ലക്ഷ്യസ്ഥാനത്തേക്ക് എന്നെ കൊണ്ടുപോകേണമേ. അങ്ങയുടെ വിശുദ്ധപർവ്വതത്തിൽ നിന്ന് അങ്ങയുടെ ദിവ്യകരുതൽ ഞാൻ സ്വീകരിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


