എന്റെ സുഹൃത്തേ, "വിശ്വസിക്കുന്ന നിങ്ങളിൽ ദൈവവചനം വ്യാപരിച്ചുകൊണ്ടിരിക്കുന്നു" (1 തെസ്സലൊനീക്യർ 2:13). ദൈവത്തിന്റെ വചനം നിങ്ങളിൽ പ്രവർത്തിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുമ്പോൾ ദൈവവചനം നിങ്ങളിൽ ശക്തമായി പ്രവർത്തിക്കും. ദൈവം നിങ്ങൾക്ക് നൽകുന്ന വചനത്തിൽ വിശ്വസിക്കുക. ഇന്ന്, ദൈവം നിങ്ങൾക്ക് നൽകുന്ന വചനത്തിനനുസൃതമായും വാഗ്‌ദത്തങ്ങൾക്കനുസൃതമായും നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ പ്രവൃത്തികൾ നിങ്ങൾ കാണും. എന്താണ് ഈ ദൈവവചനം? ആ വചനം യേശു ആകുന്നു. യോഹന്നാൻ 1:1 പറയുന്നു, " ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു." ആ വചനം യേശുക്രിസ്തുവാണ്. അതെ, യേശു നിങ്ങളുടെ ഹൃദയത്തിൽ വരുമ്പോൾ ആ വചനം നിങ്ങളിലേക്ക് വരുകയും ആ വചനം നിങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യും. വചനം ആകുന്ന യേശു നിങ്ങളിൽ പ്രവർത്തിക്കും, അങ്ങനെ സകലവും ദൈവത്തിന്റെ ശക്തിക്കനുസരിച്ച് സംഭവിക്കും. അതിനാൽ, ഭയപ്പെടരുത്.
നാം അപേക്ഷിക്കുന്നതെന്തും ദൈവത്തിന്റെ വചനം നൽകുന്നു (യോഹന്നാൻ 15:7). യേശു പറഞ്ഞു, "നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും." നിങ്ങൾ ആഗ്രഹിക്കുന്ന അത്ഭുതങ്ങൾ എന്തുതന്നെയായാലും അത് നൽകപ്പെടും. നിങ്ങൾക്ക് ആവശ്യമുള്ള സഹായങ്ങൾ എന്തുതന്നെയായാലും അത് ലഭിക്കും. നീക്കപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഏതു കാര്യവും നീക്കപ്പെടും. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്. നിങ്ങളിലുള്ള വചനമാകുന്ന യേശുവിന് ശക്തിയുണ്ട്. ദൈവ വചനത്തിനു സൃഷ്ടിക്കാനുള്ള ശക്തിയുണ്ട് (യെശയ്യാവ് 43:1; റോമർ 4:17). അവിടെ ഇല്ലാത്തതെന്തും, അത് അവിടെയുള്ളതുപോലെ അവൻ വിളിക്കുന്നു, ദൈവത്തിന്റെ വചനം മുന്നോട്ട് പോകുമ്പോൾ, അത് നിങ്ങളുടെ ജീവിതത്തിൽ ദൈവം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നതെന്തും സൃഷ്ടിക്കുന്നു.
ഒരു സ്ത്രീയുടെ ഏക മകൾ കടുത്ത പനി ബാധിച്ച് മരണാസന്നയായി കിടക്കുകയായിരുന്നു. ആ സ്ത്രീയെ സഹായിക്കാൻ ഭർത്താവില്ലായിരുന്നു. അവൾ വളരെ ദരിദ്രയുമായിരുന്നു. ആശുപത്രിയിൽ, ഡോക്ടർ മകൾക്ക് തെറ്റായ കുത്തിവയ്പ്പ് നൽകിയതിനാൽ പനി കൂടുതൽ ഉയർന്നു, കുട്ടിയുടെ കണ്ണുകൾ ഉണങ്ങിയ തക്കാളി പോലെ മാറി, അവൾക്ക് കാഴ്ച നഷ്ടപ്പെട്ടു. അവൾ വലിയ വേദനയിലാവുകയും മരണാസന്നയാവുകയും ചെയ്തു. യെശയ്യാവ് 43:1-2 ലൂടെ ദൈവവചനം ആ സ്ത്രീക്ക് ലഭിച്ചപ്പോൾ, "ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ. നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും. നീ തീയിൽകൂടി നടന്നാൽ വെന്തു പോകയില്ല." ദൈവത്തിന്റെ ശക്തി വന്നു, ആ കൊച്ചു പെൺകുട്ടി പറഞ്ഞു, "അമ്മേ", പനി മാറിപ്പോയി, അവളുടെ ജീവൻ രക്ഷപ്പെട്ടു. അതെ, ദൈവവചനം നമ്മെ ശുദ്ധീകരിക്കുന്നു (1 തെസ്സലൊനീക്യർ 4:8; എബ്രായർ 4:12) നമുക്ക് പുതിയ ജീവൻ നൽകുകയും വലിയ ആശ്വാസം നൽകുകയും ചെയ്യുന്നു. ദൈവത്തിന്റെ ഈ വചനം നിങ്ങളിൽ പ്രവർത്തിക്കുന്നു. ഈ വചനം വഹിച്ചുകൊണ്ട് അതിൽ വിശ്വസിക്കുക, അപ്പോൾ നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ മഹത്തായ പ്രവൃത്തികൾ നിങ്ങൾ കാണും.
PRAYER:
സ്വർഗ്ഗീയ പിതാവേ, എന്നിൽ പ്രവർത്തിക്കുന്ന അങ്ങയുടെ ജീവനുള്ള വചനത്തിന് അങ്ങേയ്ക്ക് നന്ദി. അങ്ങയുടെ ഓരോ വചനവും ഞാൻ വിശ്വസിക്കുന്നു. വിലയേറിയ വചനമായ യേശു എന്റെ ഹൃദയത്തിൽ സമൃദ്ധമായി വസിക്കട്ടെ. എല്ലാ ഭയവും ഇല്ലാതാക്കി അങ്ങയുടെ വചനങ്ങളിൽ ആശ്രയിക്കാൻ ദിവ്യവിശ്വാസം കൊണ്ട് എന്നെ നിറയ്‌ക്കേണമേ. കർത്താവേ, എന്റെ ജീവിതത്തിൽ ഇല്ലാത്തത് അങ്ങയുടെ ശക്തമായ വചനത്താൽ സൃഷ്ടിക്കാൻ അങ്ങേയ്ക്ക് കഴിയുമെന്ന് ഇപ്പോഴും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. അങ്ങയുടെ ജീവദായക വചനത്താൽ എന്നെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യണമേ. അങ്ങയുടെ മഹത്തായ പ്രവൃത്തികൾ എന്നിൽ കാണപ്പെടട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now