പ്രിയ സുഹൃത്തേ, “നീ യഹോവയിൽ പ്രമോദിക്കും; ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കും." ഇത് യെശയ്യാവ് 58:14-ൽ എഴുതിയിരിക്കുന്ന നിങ്ങൾക്കുള്ള ദൈവത്തിന്റെ വാഗ്‌ദത്തമാണ്. അതെ, നിങ്ങൾ എല്ലാ കാര്യങ്ങളിലും വിജയിക്കും. അതിനാൽ പേടിക്കേണ്ടതില്ല. നിങ്ങളുടെ ജീവിതം സന്തോഷത്താൽ നിറയും. നിങ്ങളുടെ ജീവിതം വിജയകരമായ അനുഗ്രഹങ്ങളുടെ ജീവിതമായിരിക്കും, നിങ്ങളുടെ ജീവിതം അനുഗ്രഹങ്ങളുടെ ഏറ്റവും ഉയർന്ന തലത്തിലായിരിക്കും. യേശുവിന്റെ നാമത്തിൽ ഞാൻ ഈ അനുഗ്രഹം നിങ്ങൾക്ക് പ്രഖ്യാപിക്കുന്നു. കർത്താവിൽ നിങ്ങൾക്ക് ഈ സന്തോഷം എങ്ങനെ ലഭിക്കും? ലൂക്കൊസ് 15:7 ഉം 10 ഉം ഇപ്രകാരം പറയുന്നു, " നിങ്ങൾ നിങ്ങളുടെ പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പെടുകയും മാനസാന്തരപ്പെട്ട വ്യക്തിയായി യേശുവിങ്കലേക്ക് തിരിയുകയും ചെയ്യുമ്പോൾ, സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടാകും. ആ സന്തോഷം നിങ്ങളുടെ ഹൃദയത്തെ നിറയ്ക്കും." ഇന്ന്, നിങ്ങൾക്കും യേശുവിനും ഇടയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ, ആ ബന്ധത്തിൽ, ക്ഷമിക്കാൻ യേശുവിനോട് അപേക്ഷിക്കുക, നിങ്ങൾക്ക് കുടുംബത്തിലോ മറ്റാരുമായോ എന്തെങ്കിലും ഭിന്നതയുണ്ടെങ്കിൽ, അനുരഞ്ജനം നടത്തുകയും ക്ഷമിക്കുകയും ചെയ്യുക. യേശു പറഞ്ഞതുപോലെ, ആരെങ്കിലും നിങ്ങളുടെ വസ്തുവകകൾ അന്യായമായി എടുത്തിട്ടുണ്ടെങ്കിൽ അത് വിട്ടുകൊടുക്കുക. ദൈവം അത് ഇരട്ടി അളവിൽ നിങ്ങൾക്ക് തിരികെ നൽകും. ആളുകൾ നിങ്ങളിൽ നിന്ന് വലിച്ചെടുക്കുന്നതെന്തും ഉപേക്ഷിച്ച് വീണ്ടും ആരംഭിക്കുക. ദൈവം നിങ്ങളെ അഭിവൃദ്ധിപ്പെടുത്തും.
ഒരു ടെലിവിഷൻ കമ്പനി നടത്തിക്കൊണ്ടിരുന്ന ഒരാളെ, ഒരു മനുഷ്യൻ വഞ്ചിച്ചു. അപ്പോൾ ആ വ്യക്തി പറഞ്ഞു: “എനിക്ക് ആത്മഹത്യ ചെയ്യാതെ മറ്റൊരു വഴിയും ഇല്ല.” അത്തരമൊരു സാഹചര്യത്തിൽ, ആരോ അയാളെ എന്റെ പിതാവായ ഡി.ജി.എസ്. ദിനകരന്റെ അടുത്തേക്ക് കൊണ്ടുവന്നു. എൻറെ പിതാവ് പ്രാർത്ഥിച്ചപ്പോൾ കർത്താവ് പറഞ്ഞു, "അവന് നഷ്ടപ്പെട്ടതെല്ലാം ഉപേക്ഷിക്കാൻ അവനോട് ആവശ്യപ്പെടുക. അവനോട് പോയി മറ്റൊരു ടെലിവിഷൻ കമ്പനി ആരംഭിക്കാൻ ആവശ്യപ്പെടുക. ഞാൻ അവനെ ഇരട്ടിയായി അനുഗ്രഹിക്കും." അയാൾ ഒരു ക്രിസ്ത്യാനിയായിരുന്നില്ല, പക്ഷേ എന്റെ പിതാവിന്റെ വാക്കുകളിലൂടെ അയാൾ കർത്താവായ യേശുവിനെ അനുസരിക്കുകയും ഒരു പുതിയ ടെലിവിഷൻ ബ്രാൻഡ് ആരംഭിക്കുകയും ചെയ്തു. ദൈവം അതിനെ എട്ട് മടങ്ങ് അനുഗ്രഹിച്ചു. അയാൾ വളരെ സമ്പന്നനായി. അയാൾ ഒരു ബാങ്കിന്റെ ഡയറക്ടറായി, കാരുണ്യ ഇൻസ്റ്റിറ്റ്യൂഷൻ നിർമ്മിക്കുന്നതിനുള്ള ആദ്യ വായ്പ ലഭിക്കാൻ അതേ വ്യക്തി എന്റെ പിതാവിനെ സഹായിച്ചു.
ദൈവം നിങ്ങളെയും സഹായിക്കും. അവനിൽ ആനന്ദം അനുഭവിക്കാൻ അവൻ നിങ്ങളെ പ്രാപ്തരാക്കും. നിങ്ങൾ അനുതപിക്കുകയും ദൈവവചനം കേൾക്കുകയും അവൻ നിങ്ങളോട് ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യുകയും ചെയ്യുമ്പോൾ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കാനുള്ള കൃപ അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യും. ഈ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ നഷ്ടങ്ങളിലും ദൈവം നിങ്ങളെ വിജയിപ്പിക്കുകയും വലിയ വിജയം നൽകുകയും ചെയ്യട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, അങ്ങിൽ ശുദ്ധമായ സന്തോഷം അനുഭവിക്കാനും ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി എന്നെ വിജയകരമായി ഓടുമാറാക്കാനും അങ്ങ് എന്നെ സഹായിക്കുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് ഞാൻ നന്ദി പറയുന്നു. കർത്താവായ യേശുവേ, എല്ലാ പാപങ്ങളും ക്ഷമിക്കണമെന്നും എനിക്കും അങ്ങേക്കും ഇടയിലുള്ള എല്ലാ തടസ്സങ്ങളും നീക്കം ചെയ്യണമെന്നും അപേക്ഷിക്കുന്ന അനുതാപമുള്ള ഹൃദയത്തോടെ ഞാൻ ഇപ്പോൾ അങ്ങയുടെ മുമ്പിൽ വരുന്നു. സ്വർഗ്ഗത്തിലെ സന്തോഷം കൊണ്ട് എന്റെ ഹൃദയത്തെ നിറയ്ക്കണമേ. എന്റെ ജീവിതത്തിൽ നഷ്ടങ്ങൾ ഉള്ളിടത്ത്, ദയവായി പുനഃസ്ഥാപനം കൊണ്ടുവരണമേ. വേദനയുള്ളിടത്ത് രോഗശാന്തി കൊണ്ടുവരണമേ. ഭയമുള്ളിടത്ത് ധൈര്യം കൊണ്ടുവരണമേ. എന്റെ ജീവിതം ദൈവിക സന്തോഷത്താലും വിജയത്താലും അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങളാലും നിറയട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.