എന്റെ സുഹൃത്തേ, എഫെസ്യർ 1:2-ൽ കാണുന്ന വാഗ്‌ദത്തപ്രകാരം ദൈവം നിങ്ങൾക്ക് കൃപയും സമാധാനവും നൽകാൻ പോകുന്നു, അത് ഇപ്രകാരം പറയുന്നു: “നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ." അതെ, എഫെസ്യർ 1:2 പറയുന്നു, കൃപ കർത്താവായ യേശുക്രിസ്തുവിൽ നിന്നാണെന്ന്, ഇയ്യോബ് 25:2 -ൽ വീണ്ടും പറയുന്നു, ദൈവം തന്റെ ഉന്നതസ്ഥലങ്ങളിൽ സമാധാനം പാലിക്കുന്നു, അതിനാൽ കൃപയും സമാധാനവും നിങ്ങൾക്ക് നൽകപ്പെടും. കൃപ എങ്ങനെ വരുന്നു, എവിടെ നിന്നാണ് കൃപ വരുന്നത്? "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ" എന്ന് റോമർ 6:23 പറയുന്നു. കൃപ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും യേശുക്രിസ്തുവിലൂടെ നിത്യജീവൻ നൽകുകയും ചെയ്യുന്നു.
രണ്ടാമതായി, നമ്മുടെ ബലഹീനതയിൽ കൃപ നമ്മെ സഹായിക്കുന്നു. നാം ജഡത്തിൽ ബലഹീനരാണെന്ന് നിലവിളിക്കുമ്പോൾ, നമ്മെ ഒരു ശൂലം കുത്തുമ്പോൾ, ദൈവം തന്റെ കൃപ അയയ്ക്കുന്നുവെന്ന് II കൊരിന്ത്യർ 12:9 നമ്മോട് പറയുന്നു. ആ കൃപ നമ്മെ ശക്തിപ്പെടുത്തുകയും ആ ബലഹീനതയിൽ നിന്ന് നമ്മെ പുറത്തേക്കു കൊണ്ടുവരാൻ അവന്റെ ശക്തി പുറത്തുവിടുകയും ചെയ്യുന്നു. അത് ആത്മീയ ബലഹീനതയോ, മാനസിക ബലഹീനതയോ, പാപസുഖങ്ങൾ മൂലമുണ്ടാകുന്ന ബലഹീനതയോ, അസുഖം മൂലമുണ്ടാകുന്ന ബലഹീനതയോ, നമുക്ക് വേണ്ടത്ര സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ ഉണ്ടാകുന്ന ബലഹീനതയോ ആകാം. എന്നാൽ കൃപ വരികയും നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നമുക്കുവേണ്ടി ബലഹീനതയിലൂടെ കടന്നുപോയ യേശുവിൽ നിന്നാണ് അത് വരുന്നത്. അതിനാൽ ഭയപ്പെടേണ്ട.
മൂന്നാമതായി, യേശുവിന്റെ നിറവിൽ നിന്ന്, നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ, ഒന്നിനുപുറകെ ഒന്നായി നമുക്ക് കൃപമേൽ കൃപ ലഭിക്കുന്നു എന്ന് യോഹന്നാൻ 1:16 പറയുന്നു. കൃപയോടൊപ്പം സമാധാനവും വരുന്നു. യേശുവിന്റെ സമാധാനം ഇന്നു നിങ്ങളിലേക്കു വരും എന്ന് യോഹന്നാൻ 14:27 പറയുന്നു. ആ സമാധാനം എല്ലാ സങ്കടങ്ങളെയും തകർക്കും, നിങ്ങൾ ദൈവത്തിന്റെ സമാധാനം കൊണ്ട് നിറയുമ്പോൾ, പ്രാർത്ഥനയിൽ നിങ്ങൾ ആവശ്യപ്പെടുന്നതിനെല്ലാം ഉത്തരം ലഭിക്കും. കൊലൊസ്സ്യർ 1:20 പറയുന്നതുപോലെ ഈ സമാധാനം യേശുക്രിസ്തുവിന്റെ രക്തത്തിൽ നിന്നാണ് വരുന്നത്. എബ്രായർ 12:24 നമ്മോട് പറയുന്നു, അവന്റെ രക്തം ഗുണകരമായി സംസാരിക്കുകയും നിങ്ങൾക്ക് ആവശ്യമുള്ളത് വരുകയും നിങ്ങളുടെ ജീവിതത്തിൽ സമാധാനം നിറയുകയും ചെയ്യും. ദൈവം നിങ്ങൾക്ക് ഈ കൃപയും സമാധാനവും നൽകട്ടെ. യേശുവിൽ രണ്ടും ഉണ്ട്. അതിനാൽ, ഇപ്പോൾ അവനെ സ്വീകരിക്കുക.
PRAYER:
കർത്താവായ യേശുവേ, എന്റെ ബലഹീനതയിലും ആവശ്യത്തിലും ഞാൻ ഇന്ന് അങ്ങയുടെ അടുക്കൽ വരുന്നു. കർത്താവേ, അങ്ങ് എന്റെ പാപങ്ങൾ ക്ഷമിച്ച കൃപയുടെ ദാനത്തിന് അങ്ങേക്ക് നന്ദി. എനിക്ക് പൂർണ്ണമായും നിസ്സഹായത തോന്നുമ്പോൾ എന്നെ ശക്തിപ്പെടുത്തുന്ന കൃപയ്ക്ക് നന്ദി. കർത്താവേ, എന്റെ ശരീരത്തിലോ മനസ്സിലോ ആത്മാവിലോ ആകട്ടെ, എനിക്ക് ബലഹീനത തോന്നുന്ന എല്ലാ മേഖലകളിലും അങ്ങയുടെ ശക്തി പകരണമേ എന്ന് ഞാൻ ഇപ്പോൾ തന്നെ പ്രാർത്ഥിക്കുന്നു. കൃപമേൽ കൃപ എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപിക്കട്ടെ, അങ്ങയുടെ പൂർണ്ണ സമാധാനം എന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളെയും തകർക്കട്ടെ. അങ്ങയുടെ രക്തം ഇന്ന് എന്റെ ജീവിതത്തിൽ ഗുണകരമായി സംസാരിക്കട്ടെ. കർത്താവായ യേശുവേ, ഇപ്പോൾ ഞാൻ അങ്ങയുടെ കൃപയും സമാധാനവും സ്വീകരിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


