എന്റെ വിലയേറിയ ദൈവമക്കളേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ നിങ്ങൾക്കെല്ലാവർക്കും സ്നേഹവന്ദനം! ഇന്നത്തെ വാഗ്ദത്തം ആവർത്തനപുസ്തകം 6:10–12 അടിസ്ഥാനമാക്കിയുള്ളതാണ്: "നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തി പ്രാപിക്കയും ചെയ്യുമ്പോൾ നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക." നമുക്ക് ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും കർത്താവിൽ നിന്നാണ് വരുന്നതെന്ന് ഈ ഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു. അത് ഒരു വീടോ തൊഴിലോ കുടുംബമോ സമൃദ്ധമായ ഒരു കരുതലോ, എന്തുതന്നെയായാലും, ഈ ദാനങ്ങളെല്ലാം കൃപയോടെ നൽകുന്നത് ദൈവമാണ്. എന്നാൽ അവന്റെ അനുഗ്രഹങ്ങൾ ലഭിച്ചതിന് ശേഷം അവനെ മറക്കരുതെന്നും അവൻ നമുക്ക് മുന്നറിയിപ്പ് നൽകുന്നു. നാം പഠിക്കേണ്ട ഏറ്റവും വലിയ പാഠം എല്ലാ ദിവസവും പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുക എന്നതാണ്.
യെശയ്യാവ് 1:19-ൽ വേദപുസ്തകം ഇപ്രകാരം പ്രഖ്യാപിക്കുന്നു, "നിങ്ങൾ മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും." തന്റെ മക്കളെ അനുഗ്രഹിക്കുന്നതിൽ ദൈവം സന്തോഷിക്കുന്നു. എന്നിരുന്നാലും, ശരിയായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിലോ ഒരു നല്ല ജോലി നേടുന്നതിലോ അല്ലെങ്കിൽ തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ കൃപ അനുഭവിക്കുന്നതിലോ തങ്ങൾ എന്തുകൊണ്ട് നിരന്തരം പ്രയാസപ്പെടുന്നു എന്ന് പലരും ചിന്തിക്കാറുണ്ട്. നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കാൻ കർത്താവ് നമ്മെ ക്ഷണിക്കുന്നു. യെശയ്യാവ് 57:13 ഇപ്രകാരം പറയുന്നു "എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപർവ്വതത്തെ കൈവശമാക്കും."
സ്വയം ചോദിക്കുക: ഞാൻ കർത്താവിൽ എത്രത്തോളം ആശ്രയിക്കുന്നു? അവന്റെ സാന്നിധ്യത്തിൽ ഞാൻ എത്ര സമയം ചെലവഴിക്കുന്നു? ഞാൻ അവനെ പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുന്നുണ്ടോ? ഞാൻ എല്ലാ ദിവസവും അവന്റെ വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നുണ്ടോ? അവന്റെ ശബ്ദം അനുസരിക്കാൻ ഞാൻ തയ്യാറാണോ?
നാം അവനുമായി കൂടുതൽ അടുക്കുമ്പോൾ, നമ്മുടെ ജീവിതം രൂപാന്തരപ്പെടുകയും അവന്റെ അനുഗ്രഹങ്ങൾ കവിഞ്ഞൊഴുകാൻ തുടങ്ങുകയും ചെയ്യുന്നു. മലാഖി 3:12-ൽ കർത്താവ് ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു, "നിങ്ങൾ മനോഹരമായോരു ദേശം ആയിരിക്കയാൽ സകലജാതികളും നിങ്ങളെ ഭാഗ്യവാന്മാർ എന്നു പറയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു." ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കാൻ തയ്യാറാണ്. നിങ്ങൾ അവനെ സ്നേഹിക്കുകയും അവനിൽ ആശ്രയിക്കുകയും അനുസരണത്തിൽ നടക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവന്റെ നന്മ നിങ്ങൾ കാണാൻ തുടങ്ങും. അപ്പോൾ, നിങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾ ഓരോന്നായി എണ്ണാനും, കർത്താവ് നിങ്ങൾക്കായി ചെയ്ത കാര്യങ്ങളെയോർത്ത് അത്ഭുതപ്പെടാനും നിങ്ങൾക്ക് യഥാർത്ഥത്തിൽ കഴിയും. അതിനാൽ ഇന്ന്, നമുക്ക്പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കാനുള്ള നമ്മുടെ സമർപ്പണത്തെ പുതുക്കാം.
PRAYER:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനും സമൃദ്ധമായ അനുഗ്രഹങ്ങൾക്കും നന്ദി. പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കാനും അങ്ങിൽ പൂർണ്ണമായി ആശ്രയിക്കാനും അങ്ങയുടെ വചനത്തിൽ അനുസരണയോടെ നടക്കാനും എന്നെ സഹായിക്കണമേ. എന്നെ അങ്ങയോട് അടുപ്പിക്കുകയും എന്റെ ജീവിതം അങ്ങയുടെ നാമത്തിന് മഹത്വം നൽകുകയും ചെയ്യട്ടെ. എന്റെ കുടുംബത്തെ അനുഗ്രഹിക്കയും എന്റെ കൈകളുടെ പ്രവൃത്തിയെ സ്ഥിരപ്പെടുത്തുകയും മഹത്വത്തോടെ അങ്ങയുടെ ധനത്തിന്നൊത്തവണ്ണം എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്യണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


