പ്രിയ സുഹൃത്തേ, ഇന്ന് നാം 2 തെസ്സലൊനീക്യർ 3:3 ധ്യാനിക്കാൻ പോകുന്നു, അത് ഇപ്രകാരം പറയുന്നു, "കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും." യുക്തിരഹിതവും ദുഷ്ടരുമായ ആളുകളിൽ നിന്ന് ദൈവം തന്നെ മോചിപ്പിക്കുന്നതിനായി തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ പൌലൊസ് ആളുകളോട് അപേക്ഷിക്കുകയായിരുന്നു. അതെ, പ്രിയ സുഹൃത്തേ, ദൈവത്തിന്റെ വേല ചെയ്യുമ്പോൾ, യുക്തിരഹിതരും ദുഷ്ടരുമായ ആളുകൾ അവനെ ബുദ്ധിമുട്ടിക്കുകയായിരുന്നു. പൌലൊസ് എവിടെയെല്ലാം പോയാലും അവിടെ  പീഡനങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് 2 തെസ്സലൊനീക്യർ 3:5-ൽ പൗലൊസ് പറയുന്നത്, "കർത്താവു താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണതയിലേക്കും തിരിക്കുമാറാകട്ടെ." ബുദ്ധിമുട്ടുകൾ സഹിക്കാൻ, തെസ്സലൊനീക്യർക്ക് ക്രിസ്തുവിന്റെ ക്ഷമ ദൈവം നൽകണമെന്ന് പൌലൊസ് പ്രാർത്ഥിക്കുന്നു.

അവർക്ക് യുദ്ധം ചെയ്യണമെങ്കിൽ ദൈവത്തിന്റെ സ്നേഹം ആവശ്യമാണ്. പിശാച് എല്ലായ്പ്പോഴും നമ്മുടെ അനുഗ്രഹങ്ങളെ നശിപ്പിക്കാനും കൊല്ലാനും മോഷ്ടിക്കാനും ശ്രമിക്കുന്നു, ഈ ലോകത്തിലെ ദുഷ്ട ജനങ്ങളും ദുഷിച്ച പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ഇതാണ് യേശു പത്രൊസിനോടു പറഞ്ഞത്. പത്രൊസിന്നു ശിമോൻ എന്നു പേർ. അവനോടു യേശു, ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു എന്നു പറഞ്ഞു. പിശാചും ഈ ലോകത്തിലെ ദുഷ്ടജനവും നമുക്കെതിരെ തിന്മകൾ ചെയ്യാൻ ശ്രമിച്ചേക്കാം, എന്നാൽ ദൈവത്തിന്റെ അനുമതിയില്ലാതെ പിശാചിന്റെ ദുഷ്ട തന്ത്രങ്ങളിൽ ഒന്നും നമ്മെ ഉപദ്രവിക്കില്ല.

എന്നിരുന്നാലും, അടുത്ത വാക്യത്തിൽ യേശു ശിമോനോടു പറഞ്ഞു, "ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു". കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോൾ, നമുക്ക് വിശ്വാസം നഷ്ടപ്പെടുമെന്ന് പലപ്പോഴും തോന്നുന്നു, അതിനാലാണ് യേശു നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നത്. എബ്രായർ 7:25 പറയുന്നു, യേശു നമുക്കുവേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നു. യേശു മരിച്ചു, ഉയിർത്തെഴുന്നേറ്റു, മൂന്ന് ദിവസത്തിന് ശേഷം നാം ജീവിക്കേണ്ടതിനായി ജീവനോടെ തിരിച്ചുവന്നു. അവൻ പറയുന്നു, "ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും." യേശു എപ്പോഴും നിങ്ങളുടെ പക്ഷത്താണ്. യോഹന്നാൻ 17-ൽ, കർത്താവ് തന്റെ ശിഷ്യന്മാർക്കുവേണ്ടി പ്രാർത്ഥിക്കുന്നു, അവൻ നിങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. അവൻ നിങ്ങൾക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുകയും നിങ്ങൾക്കും ദൈവത്തിനും ഇടയിൽ മധ്യസ്ഥനാകുകയും ചെയ്യുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല യുദ്ധം ചെയ്യുന്നത്. ദൈവം നിങ്ങളുടെ പക്ഷത്താണ്. പോരാടുവാനായി അവൻ നിങ്ങളെ ശക്തിപ്പെടുത്തും. കർത്താവ് എപ്പോഴും വിശ്വസ്തനാണ്. അവൻ നിങ്ങളെ സംരക്ഷിക്കുകയും തിന്മയിൽ നിന്ന് നിങ്ങളെ കാത്തുസൂക്ഷിക്കുകയും ചെയ്യും.

PRAYER:
സ്വർഗ്ഗീയ പിതാവേ, അങ്ങ് വിശ്വസ്തനായ ദൈവമായതിനാൽ ഞാൻ അങ്ങേക്ക് നന്ദി പറയുന്നു, അങ്ങ് ഒരിക്കലും പരാജയപ്പെടുകയില്ല. കർത്താവേ, എന്റെ ജീവിതത്തിൽ യുക്തിരഹിതരും ദുഷ്ടരുമായ ആളുകളെ അഭിമുഖീകരിക്കുമ്പോൾ എന്നെ ശക്തിപ്പെടുത്തേണമേ. ദയവായി ദുഷ്ടന്റെ എല്ലാ ദുഷ്ട തന്ത്രങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കണമേ. അങ്ങയുടെ സ്നേഹത്താലും ക്രിസ്തുവിന്റെ ക്ഷമയാലും എന്റെ ഹൃദയം നിറയ്‌ക്കേണമേ. യേശുവേ, എന്റെ ബലഹീനതയിലും എന്റെ വിശ്വാസം പരാജയപ്പെടാതിരിക്കാൻ എന്റെ പ്രയാസകരമായ സമയങ്ങളിലും എനിക്കുവേണ്ടി മധ്യസ്ഥത വഹിച്ചതിന് അങ്ങേക്ക് നന്ദി. ഞാൻ അങ്ങിൽ പൂർണ്ണമായി ആശ്രയിക്കുന്നു. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.  ആമേൻ.