എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നാം കൊലൊസ്സ്യർ 2:10-നെക്കുറിച്ച് ധ്യാനിക്കാൻ പോകുന്നു. അത് ഇപ്രകാരം പറയുന്നു, "എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു." കർത്താവിൽ പരിപൂർണ്ണമായ ഒരു ജീവിതം നയിക്കാൻ കഴിയുക എന്നത് എത്ര അനുഗ്രഹീതമായ ജീവിതമാണ്!
നിങ്ങൾ സദൃശവാക്യങ്ങൾ 28:20 വായിക്കുകയാണെങ്കിൽ, അത്ഇ ങ്ങനെ പറയുന്നു," വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ." അതെ, എന്റെ പ്രിയ പൈതലേ, കർത്താവിനെ പിന്തുടരുന്നതിലും ദൈവവചനം വായിക്കുന്നതിലും പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നതിലും നാം വിശ്വസ്തരായിരിക്കണം. ഈ കാര്യങ്ങളിലെല്ലാം ആത്മാർത്ഥമായി അവനെ പിന്തുടരാൻ നാം ശ്രദ്ധിക്കണം. ഇത് ജീവിതത്തിന്റെ പൂർണ്ണത അനുഭവിക്കാൻ നമ്മെ സഹായിക്കും.
നിങ്ങൾ എഫെസ്യർ 3:16-19 വായിക്കുകയാണെങ്കിൽ, ഇക്കാര്യം മനോഹരമായി വിശദീകരിച്ചിരിക്കുന്നു. അവന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടുവാൻ അവൻ നിങ്ങൾക്ക് കൃപ നൽകുമാറാകട്ടെ എന്ന് അവിടെ പറയുന്നു. ഇതാണ് ആദ്യത്തെ കാര്യം: വിശ്വാസത്താൽ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കുകയും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി, എല്ലാ വിശുദ്ധന്മാരോടും കൂടെ അതിന്റെ വീതിയും നീളവും ആഴവും ഉയരവും എന്തെന്ന് ഗ്രഹിക്കാൻ പ്രാപ്തരാകുകയും വേണം.
ഒന്നാമതായി, നമ്മുടെ അകത്തെ മനുഷ്യനിലുള്ള അവന്റെ ആത്മാവിലൂടെ നാം ശക്തിയോടെ ബലപ്പെടണം. പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ ശക്തിയാൽ നിങ്ങൾ നിറയുമ്പോൾ, ഈ അനുഗ്രഹീത ജീവിതം നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും. രണ്ടാമത്തെ കാര്യം, നിങ്ങൾ കർത്താവിനോടുള്ള സ്നേഹത്തിൽ വേരൂന്നിയവരും അടിസ്ഥാനപ്പെട്ടവരുമായിരിക്കണം എന്നതാണ്. മൂന്നാമത്തെ കാര്യം, ദൈവത്തിന്റെ സകല വിശുദ്ധന്മാരോടുംകൂടെ അവന്റെ സ്നേഹത്തിന്റെ മഹത്വം ഗ്രഹിപ്പാൻ നിങ്ങൾക്ക് കഴിയണം എന്നതാണ്. അവസാനമായി, നിങ്ങൾ ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം.
ദൈവത്തിന്റെ വിലയേറിയ വിശുദ്ധരേ, കർത്താവിൽ പൂർണ്ണമായ ഒരു ജീവിതം നയിക്കുക എന്നതിന്റെ അർത്ഥം ഇതാണ്. നമുക്ക് ഈ വാഗ്‌ദത്തങ്ങൾ അവകാശമാക്കുകയും നമ്മുടെ ജീവിതത്തിൽ ഇവയെല്ലാം നിറവേറ്റിത്തരണമെന്ന് കർത്താവിനോട് അപേക്ഷിക്കുകയും ചെയ്യാം.
PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങയുടെ നാമത്തിൽ വാഗ്‌ദത്തം ചെയ്യപ്പെട്ട എല്ലാ അനുഗ്രഹങ്ങളും ഞാൻ സ്വീകരിക്കുന്നു. ദയവായി ദൈവത്തിന്റെ ശക്തിയാലും പരിശുദ്ധാത്മാവിനാലും എന്നെ അളവില്ലാതെ നിറയ്ക്കണമേ. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ നിറവേറട്ടെ. അങ്ങയുടെ അനുഗ്രഹത്തിനായി ഞാൻ കാത്തിരിക്കുമ്പോൾ എന്നെ സ്പർശിക്കണമേ. നാഥാ, എന്റെ ജീവിതത്തെ പുതുക്കണമേ. എനിക്ക് പരിശുദ്ധാത്മാവിന്റെ പൂർണ്ണതയും ദൈവത്തിന്റെ സമൃദ്ധമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുമാറാകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


