പ്രിയ സുഹൃത്തേ, യെഹെസ്കേൽ 37:14-ൽ കർത്താവ് പറയുന്നു, “നിങ്ങൾ ജീവക്കേണ്ടതിന്നു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും." യിസ്രായേല്യരുടെ പ്രവാസകാലത്തെ നിരാശയെ പ്രതിഫലിപ്പിക്കുന്ന ഒരു ദർശനമായ ഉണങ്ങിയ അസ്ഥികളുടെ താഴ്വരയിലേക്ക് യെഹെസ്കേൽ പ്രവാചകൻ നയിക്കപ്പെട്ടു. അവർ ഇങ്ങനെ നിലവിളിച്ചു, “ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങൾ തീരേ മുടിഞ്ഞിരിക്കുന്നു” (യെഹെസ്കേൽ 37:11). ഒരുപക്ഷേ നിങ്ങൾക്കും ഇങ്ങനെ തോന്നിയേക്കാം - നിങ്ങളുടെ ജീവിതം ശൂന്യമാണെന്നും നിങ്ങളുടെ ശക്തി ഇല്ലാതായെന്നും നിങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും. ഒരുപക്ഷേ നിങ്ങൾ പറയുന്നു, "എന്റെ ജീവിതത്തിൽ എല്ലാം മരിച്ചിരിക്കുന്നു, എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല, എപ്പോഴാണ് ഞാൻ വെളിച്ചം കാണുന്നത്?" എന്നാൽ യിസ്രായേലിന് ജീവനും പുനഃസ്ഥാപനവും വാഗ്ദാനം ചെയ്ത കർത്താവാണ് ഇന്ന് നിങ്ങളോട് സംസാരിക്കുന്ന ദൈവം. അവന് മാത്രമേ തൻ്റെ ആത്മാവിനെ നിർജീവസ്ഥാനങ്ങളിലേക്ക് ഊതുവാനും ശാരീരികമായും ആത്മീയമായും എല്ലാം പുനരുജ്ജീവിപ്പിക്കാനും കഴിയൂ.

ഞാൻ നിങ്ങളുമായി ഒരു സാക്ഷ്യം പങ്കിടട്ടെ. ബെംഗളൂരിൽ നിന്നുള്ള അമുദ എന്ന പ്രിയ സഹോദരി ഏഴ് വർഷമായി ഗുരുതരമായ രക്തസ്രാവ പ്രശ്നത്താൽ ബുദ്ധിമുട്ടുന്നു. ഒടുവിൽ അവളുടെ ഗർഭപാത്രം നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ അവളോട് പറഞ്ഞു. ഇതിനുപുറമെ, ഭർത്താവ് അവളെ ഉപേക്ഷിച്ചു, അവൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും ശരീരത്തിലെ ബലഹീനതയും നേരിടേണ്ടിവന്നു. അവൾക്ക് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. എന്നാൽ ഒരു ദിവസം അവൾ യേശു വിളിക്കുന്നു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു. അവൾ പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്തപ്പോൾ, അവൾ ഒരു ശോഭയുള്ള വെളിച്ചം കാണുകയും "നീ രോഗിയായിരിക്കുമ്പോൾ ഞാൻ നിന്നെ സുഖപ്പെടുത്തുകയില്ലേ?" എന്ന് പറയുന്ന കർത്താവിന്റെ ശബ്ദം കേൾക്കുകയും ചെയ്തു. ഉടൻ തന്നെ, അവളുടെ ശരീരത്തിലെ രോഗവും തടസ്സങ്ങളും അപ്രത്യക്ഷമായി. ശസ്ത്രക്രിയ കൂടാതെ ദൈവം അവളെ പൂർണ്ണമായും സുഖപ്പെടുത്തി. താമസിയാതെ അവളുടെ ഭർത്താവ് തിരിച്ചെത്തി, ഇന്ന് അവൾ സന്തുഷ്ടവും അനുഗ്രഹീതവുമായ കുടുംബജീവിതം നയിക്കുന്നു. ഉണങ്ങിയ അസ്ഥികളിലേക്ക് ജീവൻ ഊതിയ അതേ ദൈവവം അവളിലേക്കും ജീവൻ ഊതി. "നിങ്ങൾ ജീവക്കേണ്ടതിന്നു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും" എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ. പ്രിയ സുഹൃത്തേ, അവൻ നിങ്ങൾക്കും അങ്ങനെ ചെയ്യില്ലേ?

ഇന്ന്, നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ കുടുംബം, നിങ്ങളുടെ സാമ്പത്തികം, നിങ്ങളുടെ ആത്മാവ് എന്നിങ്ങനെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ മൃതാവസ്ഥകളിലേക്കും തന്റെ ആത്മാവിനെ ഊതാൻ ദൈവം തയ്യാറാണ്. കർത്താവിന്റെ ആത്മാവ് എവിടെയാണോ അവിടെ ജീവനും വിടുതലും ഉണ്ട്. യേശു വന്നത് പരാജയത്തിലല്ല, പൂർണ്ണമായ അളവിൽ നമുക്ക് ജീവൻ നൽകാനാണ്. നിങ്ങളുടെ ജീവിതത്തിലെ എല്ലാ നിർജ്ജീവമായ മേഖലകളും ഇന്ന് അവന്റെ ശക്തിയാൽ പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന് വിശ്വസിക്കുക. നിങ്ങളുടെ ശരീരത്തെ സുഖപ്പെടുത്താനും തകർന്ന ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും നിങ്ങളുടെ ഹൃദയത്തിന് സമാധാനം നൽകാനും നിരാശയിൽ നിന്ന് നിങ്ങളെ ഉയർത്താനും അവന് കഴിയും. ഉപേക്ഷിക്കരുത്. ഇരട്ടി അളവിൽ നിങ്ങളെ പുനഃസ്ഥാപിക്കാൻ തയ്യാറായി കർത്താവ് നിങ്ങളുടെ അരികിൽ നിൽക്കുന്നു.

PRAYER:
സ്നേഹവാനായ പിതാവേ, അങ്ങയുടെ വാഗ്‌ദത്തത്തിന് നന്ദി. കർത്താവേ, ഇന്ന് അങ്ങയുടെ ജീവദായകമായ ആത്മാവിനെ എന്നിലേക്ക് ഊതണമേ. എന്റെ ജീവിതത്തിലെ എല്ലാ നിർജ്ജീവ സാഹചര്യങ്ങളെയും പുനരുജ്ജീവിപ്പിക്കണമേ. എന്റെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും അങ്ങയുടെ ശക്തിയാൽ സൗഖ്യമാക്കണമേ. എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിടത്ത് സമാധാനവും സന്തോഷവും ശക്തിയും പുനഃസ്ഥാപിക്കണമേ. കർത്താവായ യേശുവേ, എന്റെ കുടുംബത്തിലും ബന്ധങ്ങളിലും ജീവൻ വരുത്തേണമേ. സർവ്വ രോഗങ്ങളും ബന്ധനങ്ങളും അങ്ങയുടെ നാമത്തിൽ നശിപ്പിക്കപ്പെടട്ടെ. പരിശുദ്ധാത്മാവേ, അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെ നിറച്ച് എന്നെ വിടുവിക്കണമേ. കർത്താവേ, പുനരുത്ഥാനശക്തി എന്നിൽ പ്രവർത്തിക്കുന്നതിനാൽ അങ്ങേയ്ക്ക് നന്ദി. യേശുവിന്റെ മഹത്തായ  നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.