എന്റെ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്ത വാക്യം മലാഖി 3:18 ൽ നിന്ന് എടുത്തതാണ്, "നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും." ഇന്ന്, നിങ്ങൾ നീതിയുള്ള ഒരു വ്യക്തിയായി ജീവിക്കുന്നുണ്ടോ? നിങ്ങൾക്ക് എത്ര ബുദ്ധിമുട്ടുകൾ നേരിട്ടാലും, നീതിപൂർവകമായ ജീവിതം നയിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടോ? നിങ്ങളെ മഹത്തായ ഉയരങ്ങളിലേക്ക് ഉയർത്തുമെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു.

സദൃശവാക്യങ്ങൾ 21:21 നമുക്ക് വായിക്കാം: " നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും." അതെ, എന്റെ പ്രിയ സുഹൃത്തേ, നിങ്ങളുടെ നീതി നിമിത്തം കർത്താവ് ഇന്ന് നിങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്താൻ പോകുന്നു. നിങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നതിനാൽ, നിങ്ങളുടെ ജീവിതവും നീതിപൂർവകമായ ജീവിതം നയിക്കാത്തവരുടെ ജീവിതവും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങളുടെ കുടുംബാംഗങ്ങൾ പോലും ആശ്ചര്യപ്പെട്ട് ഇങ്ങനെ പറയും, "അവൾ നീതിപൂർവകമായ ജീവിതം നയിച്ചതിനാൽ ദൈവം അവളെ അനുഗ്രഹിച്ചു."

മത്തായി 13:12-ൽ വേദപുസ്തകം പറയുന്നു, " ഉള്ളവന്നു കൊടുക്കും; അവന്നു സമൃദ്ധിയുണ്ടാകും." ദൈവം നിങ്ങൾക്ക് നൽകിയ ചെറിയ കാര്യങ്ങളിൽ നിങ്ങൾ നീതിയുള്ളവരാകുമ്പോൾ, ദൈവം നിങ്ങളെ വളരെയധികമായി അനുഗ്രഹിക്കും. അതെ, എന്റെ പ്രിയ സുഹൃത്തേ, ഇതാണ് കർത്താവ് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. സമൃദ്ധിയോടൊപ്പം, നിങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മുന്നിൽ കർത്താവ് നിങ്ങളെ ആദരിക്കാൻ പോകുന്നു. നമുക്ക് അത് വിശ്വസിക്കുകയും അവനിൽ നിന്ന് സ്വീകരിക്കുകയും ചെയ്യാം. നിങ്ങളുടെ കഷ്ടപ്പാടുകളുടെയും കണ്ണുനീരിന്റെയും ആശങ്കകളുടെയും ദിവസങ്ങൾ മതി. മനുഷ്യർ നിങ്ങളെ അവമതിക്കുകയും താഴെയിറക്കുകയും ചെയ്യുന്ന ദിവസങ്ങൾ മതി. ഇന്ന്, കർത്താവ് നിങ്ങളെ മാനിക്കാൻ പോകുന്നു.

PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ മുമ്പിൽ നീതിപൂർവകമായ ജീവിതം നയിക്കാൻ ഞാൻ തീരുമാനിക്കുന്നു. ബുദ്ധിമുട്ടുകളിൽപ്പോലും നീതിയിൽ നടക്കാൻ എന്നെ സഹായിക്കണമേ. സമൃദ്ധിയിലും സമ്പത്തിലും ബഹുമാനത്തിലുമുള്ള ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ വാഗ്‌ദത്തത്തിൽ ഞാൻ വിശ്വസിക്കുന്നു. അങ്ങ് എന്നെ ഏൽപ്പിച്ചിരിക്കുന്ന ചെറിയ കാര്യത്തെ അനുഗ്രഹിക്കണമേ. എന്റെ ജീവിതം എപ്പോഴും അങ്ങയുടെ നന്മയും വിശ്വസ്തതയും പ്രതിഫലിപ്പിക്കട്ടെ. എന്റെ കണ്ണുനീർ സന്തോഷമായും എന്റെ ലജ്ജ ബഹുമാനമായും മാറ്റേണമേ. കർത്താവേ, മറ്റുള്ളവർ എന്നെ താഴ്ത്തിയിടത്ത് എന്നെ ഉയർത്തേണമേ. അങ്ങയുടെ അനുഗ്രഹം ഞാൻ വിശ്വാസത്തോടെ സ്വീകരിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.