എന്റെ സുഹൃത്തേ, മെയ് മാസത്തിലേക്ക് സ്വാഗതം. ദൈവം നിങ്ങളെ ഈ മാസത്തിൽ അനുഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു എന്ന് എനിക്കറിയാം. ഇന്നത്തെ അനുഗ്രഹത്തെക്കുറിച്ച് കേൾക്കാൻ നാം ഇവിടെയുണ്ട്. 1 തിമൊഥെയൊസ് 6:17 ഇതിനെക്കുറിച്ച് സംസാരിക്കുന്നു: "ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശവെപ്പാനും ആജ്ഞാപിക്ക." ഈ വാക്യം ഒരു ധനികനെക്കുറിച്ചാണ് സംസാരിക്കുന്നത്.

ആരാണ് ഒരു ധനികൻ? വളരെയധികം സമ്പത്തും, വളരെയധികം പണവും, വളരെയധികം സ്വത്തും, വളരെയധികം വസ്തുക്കളും ഉള്ള ഒരാളല്ല ധനികൻ. അതല്ല ഒരു വ്യക്തിയെ സമ്പന്നനാക്കുന്നത്. ഈ വാക്യം പറയുന്നു, "ഇവ നിമിത്തം അഭിമാനിക്കരുത്." എന്തുകൊണ്ട്? കാരണം അവ ശാശ്വതമല്ല. അവ അനിശ്ചിതമായ കാര്യങ്ങളാണ്. ദൈവം അത് ഇയ്യോബിന് കാണിച്ചുകൊടുത്തു. ഇയ്യോബിനെപ്പോലെ സമ്പന്നൻ മറ്റാരുമുണ്ടായിരുന്നില്ല. അവന് എല്ലാ സ്വത്തുക്കളും എല്ലാ അധികാരങ്ങളും ഒരു വലിയ കുടുംബവും ഉണ്ടായിരുന്നു. ഒരാൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതെല്ലാം! എന്നാൽ നിമിഷങ്ങൾക്കകം എല്ലാം നഷ്ടമായി. ദൈവം ഇയ്യോബിന് അത് കാണിച്ചുതരികയും കാര്യങ്ങൾ വരികയും പോകുകയും ചെയ്യാമെന്ന് നമുക്കും കാണിച്ചുതരികയും ചെയ്യുന്നു.

ഈ ലോകത്തിൽ നാം പണിയുന്നതെല്ലാം ഒരു നിമിഷം കൊണ്ട് എടുത്തുകളയാൻ കഴിയും. ഇതെല്ലാം നിങ്ങൾക്കുള്ളതുകൊണ്ടല്ല നിങ്ങൾ സമ്പന്നരാകുന്നത്. ഞാൻ നിങ്ങൾക്കുള്ളതുകൊണ്ടാണ് നിങ്ങൾ സമ്പന്നരാകുന്നത് എന്ന് കർത്താവ് പറയുന്നു. ഞാൻ നിങ്ങളുടെ ഉള്ളിൽ ഉള്ളപ്പോൾ, എനിക്ക് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് എന്തും നൽകാൻ കഴിയും. ഹഗ്ഗായി പറയുന്നതുപോലെ, "സ്വർണ്ണവും വെള്ളിയും എന്റേതാണ്" എന്ന് കർത്താവ് അരുളിച്ചെയ്യുന്നു. ഇയ്യോബിന് തൻറെ എല്ലാ സ്വത്തുക്കളും വീടുകളും കുടുംബവും മുമ്പത്തേതിനേക്കാൾ കൂടുതൽ മനോഹരവും മുമ്പത്തേതിനേക്കാൾ ഇരട്ടിയിലധികവും തിരികെ നൽകാൻ തനിക്ക് കഴിയുമെന്ന് ദൈവം കാണിച്ചുകൊടുത്തു. അതെ, ദൈവത്തിന് അത് ചെയ്യാൻ കഴിയും. നിങ്ങൾക്ക് യേശു ഉള്ളപ്പോൾ നിങ്ങൾ സമ്പന്നരാണ്. ദൈവമേ, ഞങ്ങൾക്ക് അനുഭവിപ്പാൻ കഴിയുന്നതെല്ലാം സമൃദ്ധമായി നൽകേണമേ. അതാണ് ഇന്നത്തെ നമ്മുടെ വാഗ്‌ദത്തം. നിങ്ങൾ അത് അവകാശപ്പെടുമോ?

PRAYER:
പ്രിയ കർത്താവേ, ഈ പുതിയ മെയ് മാസത്തിന് നന്ദി. എനിക്ക്  അനുഭവിപ്പാൻ ആവശ്യമായതെല്ലാം സമൃദ്ധമായി നൽകുന്നവൻ അങ്ങാണ്. അനിശ്ചിതമായ സമ്പത്തിൽ ഒരിക്കലും എന്റെ പ്രതീക്ഷ വയ്ക്കാതിരിക്കാൻ എന്നെ സഹായിക്കേണമേ. എന്റെ ജീവിതത്തിന്റെ യഥാർത്ഥ നിധിയായ അങ്ങിൽ മാത്രം എന്റെ ഹൃദയം വിശ്രമിക്കട്ടെ. ഇയ്യോബിനെപ്പോലെ, എല്ലാ കാലങ്ങളിലും, ലാഭനഷ്ടങ്ങളിലും ഞാൻ അങ്ങിൽ ആശ്രയിക്കുന്നു. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്, ഇരട്ടിയായി തിരികെ നൽകാൻ അങ്ങേക്കു കഴിയുമെന്ന് എനിക്കറിയാം. അങ്ങ് എന്റെ ദാതാവും എന്റെ ഓഹരിയും എന്റെ സമാധാനവുമാണ്. അങ്ങ് ഉള്ളപ്പോൾ എനിക്ക് ഒന്നിനും കുറവില്ലെന്ന് അറിഞ്ഞുകൊണ്ട് ഞാൻ സന്തോഷിക്കട്ടെ. ഇന്ന്, നന്ദിയോടും സന്തോഷത്തോടും കൂടി ഞാൻ അങ്ങയുടെ വാഗ്‌ദത്തം അവകാശപ്പെടുന്നു. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു,ആമേൻ.