എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം ലേവ്യപുസ്തകം 26:12 ധ്യാനിക്കുന്നു, അത് ഇപ്രകാരം പറയുന്നു, "ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും." അതെ, എന്റെ പ്രിയ സുഹൃത്തേ, ദൈവം നമ്മുടെ ഇടയിൽ നടക്കുകയും അവൻ നമ്മെ തന്റെ ജനം എന്ന് വിളിക്കുകയും ചെയ്യുന്നത് എത്ര വലിയ ഭാഗ്യമാണ്. ലേവ്യപുസ്തകം 26:3-ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പിന്തുടരുമ്പോൾ ദൈവം നമുക്ക് ഈ അനുഗ്രഹം വാഗ്ദാനം ചെയ്യുന്നു. അത് എന്താണ് പറയുന്നത്? "നിങ്ങൾ എന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാൽ ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും." അതെ, നാം ദൈവത്തിന്റെ കൽപ്പനകൾ പ്രമാണിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുമ്പോൾ, നാം അവന്റെ ജനം എന്ന് വിളിക്കപ്പെടും.

ഒരു കുട്ടി അവന്റെ പിതാവിനോടോ മാതാവിനോടോ കൂടെ നടക്കുന്നത് കാണുമ്പോൾ, കുട്ടിക്ക് ലോകത്ത് യാതൊരു ഭയമോ ചിന്തയോ ഇല്ലെന്ന് നമുക്ക് തോന്നും, കാരണം അവന്റെ മാതാപിതാക്കൾ അവനോടൊപ്പം നടക്കുന്നു. അവൻ റോഡ് മുറിച്ചുകടക്കുമ്പോഴോ ബുദ്ധിമുട്ടുള്ളതും ഭയപ്പെടുത്തുന്നതുമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴോ അവൻ ഭയപ്പെടില്ല, കാരണം അവന്റെ മാതാപിതാക്കൾ അവനെ സംരക്ഷിക്കുകയും അവന്റെ വഴിയിൽ അവനെ നയിക്കുകയും എല്ലാ ഉപദ്രവങ്ങളിൽ നിന്നും അവനെ  സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് അവനറിയാം. ഇതാണ് ദൈവം തന്റെ മക്കൾക്കുവേണ്ടി ചെയ്യുന്നത്. അതിനാൽ ഇന്ന്, നാം ദൈവത്തിന്റെ കൽപ്പന പ്രമാണിക്കുകയും അവനെ അനുസരിക്കുകയും അവന്റെ ഇഷ്ടം പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, ദൈവം നമ്മുടെ ഇടയിൽ നടക്കും. അവൻ നമ്മുടെ ദൈവവും നാം അവന്റെ ജനവുമായിരിക്കും.

ദൈവം തന്റെ മക്കൾക്ക് ഒരു കുറവും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുന്നു. അവൻ നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളെ സുരക്ഷിതരാക്കുകയും നിങ്ങൾക്ക് നല്ല ആരോഗ്യം നൽകുകയും നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും. നിങ്ങൾക്ക് ഒരു കുറവും ഇല്ലെന്ന് ഉറപ്പാക്കും. നിങ്ങൾ ചെയ്യേണ്ടത് അവന്റെ ചട്ടം ആചരിച്ചു അവന്റെ കല്പന പ്രമാണിച്ചു അനുസരിക്കുക മാത്രമാണ്. അവൻ നിങ്ങളുടെ പിതാവായിരിക്കും, അവൻ നിങ്ങളുടെ ദൈവമായിരിക്കും, നിങ്ങളുടെ ഓരോ ചുവടുകളും നയിക്കുകയും നിങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യും. ഇന്ന്, ദൈവത്തെ അനുഗമിക്കാനും അനുസരിക്കാനുമുള്ള ഈ പ്രതിബദ്ധത നമുക്ക് നടത്താം, അപ്പോൾ അവൻ നമ്മെ അനുഗ്രഹിക്കും.

PRAYER:
പ്രിയ കർത്താവേ, അങ്ങ് ഞങ്ങളുടെ ഇടയിൽ നടക്കുമെന്ന അങ്ങയുടെ സ്നേഹനിർഭരമായ വാഗ്‌ദത്തത്തിന് അങ്ങേക്ക്  നന്ദി. അങ്ങയുടെ ചട്ടങ്ങൾ പ്രമാണിക്കാനും അങ്ങയുടെ കൽപ്പനകൾ വിശ്വസ്തതയോടെ അനുസരിക്കാനും എന്നെ സഹായിക്കണമേ. ഞാൻ എടുക്കുന്ന ഓരോ ചുവടിലും അങ്ങയുടെ സാന്നിധ്യം എന്നോടൊപ്പം ഉണ്ടാകട്ടെ. എന്റെ ഹൃദയത്തിൽ നിന്ന് ഭയം നീക്കം ചെയ്ത് അങ്ങയുടെ സമാധാനം കൊണ്ട് എന്നെ നിറയ്‌ക്കേണമേ. എന്നെ നയിക്കേണമേ, എന്നെ കാത്തുസൂക്ഷിക്കേണമേ, എല്ലാ ഉപദ്രവങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കേണമേ. എല്ലായ്പ്പോഴും അങ്ങയോട് അടുത്ത് നിൽക്കാൻ എന്നെ പഠിപ്പിക്കേണമേ. ഞാൻ യഥാർത്ഥത്തിൽ അങ്ങയുടെ പൈതലായിയിരിക്കട്ടെ, അങ്ങ് എന്റെ ദൈവമായിരിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.