എന്റെ സുഹൃത്തേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ അതുല്യമായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, നാം യോഹന്നാൻ 10:11 ധ്യാനിക്കാൻ പോകുന്നു, അവിടെ നമ്മുടെ കർത്താവായ യേശു പറയുന്നു, “ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു." അതെ, എന്റെ സുഹൃത്തേ, അവൻ നിങ്ങളുടെ ഇടയനായിരിക്കണം. 1 രാജാക്കന്മാർ 22:17-ൽ, ഒരു പ്രവാചകൻ ജനങ്ങളെക്കുറിച്ച് ഇപ്രകാരം പറഞ്ഞു, "ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു." എന്റെ സുഹൃത്തേ, നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതാണ് ? യേശുവിനെ നിങ്ങളുടെ ഇടയനായി നിങ്ങൾക്കുണ്ടോ? നിങ്ങൾ നിങ്ങളുടെ ജീവിതം ദൈവത്തിൻറെ കൈകളിൽ ഏൽപ്പിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ എല്ലാ ദിവസവും ദൈവം നിങ്ങളെ നയിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങൾ 23-ാം സങ്കീർത്തനം വായിക്കുകയാണെങ്കിൽ, ദാവീദിന് ആ അനുഭവം ഉണ്ടായിരുന്നതായി നാം കാണുന്നു. സങ്കീർത്തനം 23:1-ൽ ദാവീദ് പറയുന്നു, "യഹോവ എന്റെ ഇടയനാകുന്നു." എന്റെ സുഹൃത്തേ, നിങ്ങളുടെ ഇടയനായി യേശു ഉണ്ടോ? പിന്നെ ദാവീദ് തുടർന്നു പറയുന്നു, “എനിക്കു മുട്ടുണ്ടാകയില്ല.”
യേശു തന്റെ ഇടയനാണെങ്കിൽ തനിക്ക് എന്ത് അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് ആറ് വാക്യങ്ങളിലും അവൻ നമ്മോട് പറയുന്നുണ്ട്. ഈ സങ്കീർത്തനം വീണ്ടും വീണ്ടും വായിക്കാനും നിങ്ങളുടെ സ്വന്തം ജീവിതത്തിൽ അതേ അനുഭവങ്ങൾ ഉണ്ടാകാനും ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കർത്താവായ യേശുക്രിസ്തുവിനോട് നിങ്ങളുടെ ജീവിതത്തിലേക്ക് വരാൻ അപേക്ഷിക്കുക. കുരിശിങ്കലേക്ക് നോക്കുക. ശൗൽ ഒരു ദുഷ്ട മനുഷ്യനായിരുന്നു, പക്ഷേ ദൈവം അവനെ തന്റെ കൈകളിലെ അത്ഭുതകരമായ ഒരു മനുഷ്യനാക്കി, ഒരു യഥാർത്ഥ ദൈവപുരുഷനാക്കി മാറ്റി. ഇത് എങ്ങനെ സംഭവിച്ചു? യേശുവിനെ തൻറെ രക്ഷകനായി അവൻ സ്വീകരിച്ചു. അതുപോലെ, എന്റെ സുഹൃത്തേ, ഇപ്പോൾ നിങ്ങളുടെ ഹൃദയം കർത്താവിന് സമർപ്പിക്കുക. കർത്താവായ യേശുക്രിസ്തുവിങ്കലേക്ക് നോക്കി അവനോട് പറയുക, "കർത്താവേ, അങ്ങ് എന്റെ ഇടയനാകണം. എന്റെ ജീവിതത്തിലേക്ക് വരേണമേ. എന്നെ ശുദ്ധീകരിച്ച് ഒരു പുതിയ മനുഷ്യനാക്കേണമേ ."
അപ്പോൾ ദൈവം നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും. സങ്കീർത്തനം 23-ന്റെ മുഴുവൻ അധ്യായവും ശ്രദ്ധാപൂർവ്വം വായിക്കുക, യേശുവിനെ നിങ്ങളുടെ രക്ഷകനായി സ്വീകരിക്കുമ്പോൾ ആ അനുഗ്രഹങ്ങളെല്ലാം നിങ്ങളുടെ ജീവിതത്തിലേക്ക് വരുമെന്ന് നിങ്ങൾ മനസ്സിലാക്കും. നിങ്ങളുടെ എല്ലാ പാപങ്ങളും ഏറ്റുപറയുക, അവനോടൊപ്പം നീതി പ്രാപിക്കുക, അവൻ സന്തോഷത്തോടെ നിങ്ങളുടെ രക്ഷകനായിത്തീരും. നിങ്ങളുടെ പാപങ്ങൾക്കുവേണ്ടി ക്രൂശിൽ ചൊരിയപ്പെട്ട തന്റെ രക്തത്താൽ അവൻ നിങ്ങളെ ശുദ്ധീകരിക്കും. അവൻ നിങ്ങളുടെ ഇടയനായിരിക്കും. നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാകില്ല.
PRAYER:
സ്നേഹവാനായ പിതാവേ, എനിക്കുവേണ്ടി തൻ്റെ ജീവൻ ബലിയർപ്പിച്ച നല്ല ഇടയനായതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ എല്ലാ ബലഹീനതകളോടും പാപങ്ങളോടും ആവശ്യങ്ങളോടും കൂടി ഞാൻ ഇന്ന് അങ്ങയുടെ മുമ്പിൽ വരുന്നു, ക്രൂശിൽ ചൊരിയപ്പെട്ട അങ്ങയുടെ വിലയേറിയ രക്തം കൊണ്ട് എന്നെ ശുദ്ധീകരിക്കാൻ ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നു. കർത്താവേ, എന്റെ ഇടയനായിരിക്കണമേ, എല്ലാ ദിവസവും എന്നെ നയിക്കണമേ, ശൗലിനെ പൗലൊസാക്കി മാറ്റിയതുപോലെ, അങ്ങയുടെ സ്നേഹനിർഭരമായ കരങ്ങളിൽ എന്നെ ഒരു പുതിയ വ്യക്തിയാക്കണമേ. സമാധാനത്തിന്റെ പച്ചപ്പുൽപ്പുറങ്ങളിലേക്ക് എന്നെ നയിക്കുകയും അങ്ങയുടെ വചനപ്രകാരം എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്യേണമേ. എന്റെ ജീവിതം പൂർണ്ണമായും അങ്ങേക്കു സമർപ്പിക്കുകയും അങ്ങ് എന്റെ നല്ല ഇടയനാണെന്നും എനിക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകില്ലെന്നും വിശ്വാസത്തോടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.