നിങ്ങളുടെ ജീവിതത്തിനായി ദൈവത്തിന് മഹത്തായ ഒരു പദ്ധതിയുണ്ട്. പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ പ്രവചിക്കുന്ന തന്റെ മകനോ മകളോ ആകാൻ അവൻ ആഗ്രഹിക്കുന്നു. 2 പത്രൊസ് 1:21 പ്രകാരം, "പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ." എത്ര അത്ഭുതകരമായ വിളി! നിങ്ങൾ അവന്റെ വാക്കുകൾ സംസാരിക്കാനും അവന്റെ പദ്ധതികൾ വെളിപ്പെടുത്താനും വേണ്ടി കർത്താവ് തന്റെ ആത്മാവിനെ നിങ്ങളുടെമേൽ ചൊരിയുന്നു. അവന്റെ ആത്മാവ് നിങ്ങളെ നിറയ്ക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ ഹൃദയത്തിൽ നിന്ന് സംസാരിക്കും. യേശു വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നതുപോലെ നിങ്ങളും വാക്കിലും പ്രവൃത്തിയിലും ശക്തരായിരിക്കും. കർത്താവിനോട് നിലവിളിച്ചുകൊണ്ട് പറയുക, "യേശുവേ, എന്നെ അങ്ങയുടെ പ്രവാചകനും അങ്ങയുടെ പ്രവാചകിയുമാക്കിയതിന് അങ്ങേക്ക് നന്ദി". നിങ്ങൾ അവന് നിങ്ങളെത്തന്നെ സമർപ്പിക്കുമ്പോൾ, അവന്റെ ആത്മാവ് നിങ്ങളെ നിറയ്ക്കുകയും നിരവധി ആളുകൾക്ക് ജീവനും മാർഗനിർദേശവും നൽകാൻ നിങ്ങളെ ഉപയോഗിക്കുകയും ചെയ്യും.
രണ്ടാമതായി, ദൈവത്തിന്റെ പ്രവാചകനോ പ്രവാചകിയോ എന്ന നിലയിൽ നിങ്ങൾ ദൈവത്തിൽ നിന്ന് സംസാരിക്കും. ആമോസ് 3:7 ൽ വേദപുസ്തകം പറയുന്നു, "യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല." അതെ, ദൈവം തന്റെ ഹൃദയത്തോടടുത്തിരിക്കുന്ന മക്കളോടു തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിൽ ആനന്ദിക്കുന്നു. അവൻ നിങ്ങളോട് സംസാരിക്കുമ്പോൾ, മറ്റുള്ളവർക്ക് ആശ്വാസവും മുന്നറിയിപ്പും രോഗശാന്തിയും പ്രത്യാശയും നൽകുന്ന വാക്കുകൾ അവൻ നിങ്ങൾക്ക് നൽകും. നിങ്ങളുടെ ചിന്തകൾ പറയാനല്ല, മറിച്ച് ദൈവത്തിന്റെ പദ്ധതികൾ പ്രഖ്യാപിക്കാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. അവൻ തൻ്റെ വചനങ്ങൾ നിങ്ങളുടെ വായിലും അഗ്നിയെ നിങ്ങളുടെ ഹൃദയത്തിലും സ്ഥാപിക്കും. നിങ്ങൾ അവന്റെ വചനത്തെ ധ്യാനിക്കുമ്പോൾ നിങ്ങളുടെ ആത്മാവ് അവന്റെ ശബ്ദത്തോടു സൂക്ഷ്മബോധമുള്ളതായിരിക്കും. അവൻ മോശയോടും ശമൂവേലിനോടും ഏലിയാവിനോടും ദാനിയേലിനോടും സംസാരിച്ചതുപോലെ നിങ്ങളോടും സംസാരിക്കും. ദൈവത്തിൽനിന്ന് കേൾക്കാനും അവന്റെ സത്യം പ്രഖ്യാപിക്കാനും കഴിയുന്നവരെ ലോകം കാത്തിരിക്കുകയാണ്. നിങ്ങൾ അവരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു - ഇടിവിൽ നിൽക്കാനും സ്വർഗ്ഗത്തിന്റെ സന്ദേശം ഭൂമിയിലേക്ക് കൊണ്ടുവരാനും.
മൂന്നാമതായി, നിങ്ങൾ ദൈവാത്മാവിനാൽ വഹിക്കപ്പെടും. സുവിശേഷം പ്രസംഗിക്കാനായി കർത്താവിന്റെ ആത്മാവ് ഫിലിപ്പൊസിനെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോയതായി വേദപുസ്തകം പറയുന്നു. ആത്മാവ് ഏലീയാവിന്മേലും ഇറങ്ങി, രാജാവായ ആഹാബിന്റെ രഥത്തിന്ന് മുമ്പേ ഓടുവാൻ അത്ഭുതകരമായ ശക്തി അവനു നൽകി. അതുപോലെ, നിങ്ങൾ പോകണമെന്ന് അവൻ ആഗ്രഹിക്കുന്നിടത്തെല്ലാം നിങ്ങളും ആത്മാവിനാൽ നയിക്കപ്പെടും. ആത്മാവ് പ്രവർത്തിക്കുമ്പോൾ നിങ്ങൾ രോഗശാന്തി, പുനഃസ്ഥാപനം, പുനരുജ്ജീവനം എന്നിവ കൊണ്ടുവരും. യെഹെസ്കേൽ 47 വിവരിക്കുന്നതുപോലെ, ദൈവത്തിന്റെ നദി അവന്റെ സിംഹാസനത്തിൽ നിന്ന് ഒഴുകുകയും അത് പോകുന്നിടത്തെല്ലാം ജീവൻ നൽകുകയും ചെയ്യുന്നു-ആ നദി നിങ്ങളിലൂടെ ഒഴുകുന്ന പരിശുദ്ധാത്മാവാണ്! ഈ ദൈവിക നദിയാൽ നിങ്ങൾ വഹിക്കപ്പെടുമ്പോൾ, ആളുകൾ സുഖം പ്രാപിക്കും, മരിച്ച ആത്മാക്കൾ ജീവൻ പ്രാപിക്കും, പലരും യേശുവിലേക്ക് ആകർഷിക്കപ്പെടും. നിങ്ങൾ ധ്യാനിക്കുമ്പോൾ നിങ്ങളുടെ ഹൃദയം നിങ്ങളുടെ ഉള്ളിൽ തീപോലെ കത്തുന്നു, അതാണ് നിങ്ങളുടെ ഉള്ളിൽ പ്രവചനത്തിന്റെ ആത്മാവിനെ ഉണർത്തുന്ന പരിശുദ്ധാത്മാവ് (സങ്കീർത്തനങ്ങൾ 39:3). അപ്പോൾ, റോമർ 8:26-27 പറയുന്നതുപോലെ, ആത്മാവിന്റെ മദ്ധ്യസ്ഥതയിലൂടെ ദൈവഹിതം നടപ്പിലാക്കുവാൻ നിങ്ങൾ പ്രാർത്ഥിക്കും. ഇതാണ് നിങ്ങളും കർത്താവും തമ്മിലുള്ള ദൈവിക പങ്കാളിത്തം - അവന്റെ ആത്മാവ് നിങ്ങളെ പ്രേരിപ്പിക്കുന്നു, നിങ്ങൾ സംസാരിക്കുന്നു, അവന്റെ ഇഷ്ടം ഭൂമിയിൽ നിറവേറ്റപ്പെടുന്നു.
PRAYER:
സ്‌നേഹവാനായ സ്വർഗ്ഗീയപിതാവേ, എന്നെ അങ്ങയുടെ പൈതലായും അങ്ങയുടെ സന്ദേശവാഹകനായും തിരഞ്ഞെടുത്തതിന് അങ്ങേക്ക് നന്ദി. അങ്ങയുടെ പരിശുദ്ധാത്മാവു എന്നെ നിറയ്ക്കുകയും എന്നെ പ്രവചനപാത്രമാക്കുകയും ചെയ്യണമേ. അങ്ങയുടെ വചനങ്ങൾ എന്റെ ഹൃദയത്തിൽ തീപോലെ കത്തുകയും ശക്തിയോടെ എന്റെ വായിൽ കൂടി ഒഴുകുകയും ചെയ്യട്ടെ. അങ്ങ് വെളിപ്പെടുത്തുന്ന കാര്യങ്ങൾ മാത്രം സംസാരിക്കാനും മറ്റുള്ളവർക്ക് ആശ്വാസവും സത്യവും നൽകാനും എന്നെ പഠിപ്പിക്കേണമേ. കർത്താവേ, അങ്ങയുടെ വചനം ആവശ്യമുള്ള സ്ഥലങ്ങളിലേക്ക്, അങ്ങയുടെ ആത്മാവിനാൽ എന്നെ കൊണ്ടുപോകണമേ. അങ്ങയുടെ ജീവനദി എന്നിലൂടെ ഒഴുകുകയും തകർന്നവർക്ക് രോഗശാന്തി നൽകുകയും ചെയ്യട്ടെ. അങ്ങയുടെ പൂർവ്വപ്രവാചകന്മാരോടു ചെയ്തതുപോലെ അങ്ങയുടെ രഹസ്യങ്ങൾ എനിക്ക് വെളിപ്പെടുത്തണമേ. വിശുദ്ധിയിലും അങ്ങയുടെ വിളിക്കനുസരിച്ചും നടക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ മഹത്വത്തിനായി ഞാൻ വാക്കിലും പ്രവൃത്തിയിലും ശക്തനായിരിക്കട്ടെ. അങ്ങയുടെ പ്രാവചനികകൃപയാൽ എന്നെ അഭിഷേകം ചെയ്തതിന് നന്ദി, യേശുവിന്റെ മഹത്തായ നാമത്തിൽ, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


