എന്റെ സുഹൃത്തേ, ദൈവം നിങ്ങളെ സൗഖ്യമാക്കുവാൻ ആഗ്രഹിക്കുന്നു. യേശുക്രിസ്തു ഒരു സൗഖ്യദായകനാണ്. യേശുക്രിസ്തു സമാധാനത്തിന്റെ പ്രഭുവാണ്. യേശുക്രിസ്തു നിങ്ങൾക്ക് സുരക്ഷിതത്വം നൽകുന്ന നിങ്ങളുടെ നിത്യപിതാവാണ്. "ഞാൻ എന്റെ ജനത്തെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും" എന്ന് യിരെമ്യാവ് 33:6 പറയുന്നു. ഇത് നിങ്ങൾക്കുള്ള ദൈവത്തിന്റെ വാഗ്‌ദത്തമാണ്. ഇന്ന്, നിങ്ങൾ എല്ലാ വശത്തും രോഗിയായിരിക്കാം, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ രോഗിയായിരിക്കാം, നിങ്ങളുടെ ആത്മാവിൽ രോഗിയായിരിക്കാം, നിങ്ങളുടെ മനസ്സിൽ രോഗിയായിരിക്കാം, നിങ്ങളുടെ കുടുംബത്തിൽ രോഗിയായിരിക്കാം. നിങ്ങളുടെ പേര് രോഗി എന്നായിരിക്കാം. എല്ലാം രോഗബാധിതമായിരിക്കാം, പക്ഷേ ദൈവം നിങ്ങളെ സുഖപ്പെടുത്തിക്കൊണ്ട് നിങ്ങളെ ഉയിർപ്പിക്കും. യിരെമ്യാവ് 30:17-ൽ വേദപുസ്തകം പറയുന്നു, "ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും." യേശുവിന്റെ നാമത്തിൽ ദൈവം ഇപ്പോൾ തന്നെ നിങ്ങളുടെ മുറിവുകൾ സുഖപ്പെടുത്തട്ടെ. ഭയപ്പെടേണ്ട. നിങ്ങൾ സുഖം പ്രാപിക്കും. എഴുന്നേറ്റ് യേശുവിന്റെ നാമത്തിൽ സൌഖ്യം പ്രാപിക്കുവിൻ. യെശയ്യാവ് 61:1 ലും ലൂക്കൊസ് 4:18 ലും യേശു പറയുന്നു, "കർത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാൻ അവൻ എന്നെ അയച്ചിരിക്കുന്നു." നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതെങ്ങനെയെന്നും അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചുവെന്നും അപ്പൊ. പ്രവൃത്തികൾ 10:38 പറയുന്നു. കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. ഇന്ന്, പരിശുദ്ധാത്മാവ് നിങ്ങളെ അളവില്ലാതെ നിറയ്ക്കണമെന്നും നിങ്ങൾ ഒരു പുതിയ പുരുഷനായി, ഒരു പുതിയ സ്ത്രീയായി മാറണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു. സൗഖ്യം ഉണ്ടാകട്ടെ.
മത്തായി 10:8 നമ്മോട് പറയുന്നു, "രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ." യേശു പറയുന്നു, ഞാൻ നിങ്ങൾക്ക് ദൈവത്തിന്റെ ആത്മാവിനെ നൽകുന്നു. ഇരുന്ന് പരാതിപ്പെടുകയും പിറുപിറുക്കുകയും പാപത്തിൽ ജീവിക്കുകയും ചെയ്തുകൊണ്ട് നിങ്ങളുടെ സമയം പാഴാക്കരുത്. എഴുന്നേറ്റ് രോഗികളെ സുഖപ്പെടുത്തുവിൻ. യേശു വിളിക്കുന്നു എന്ന ശുശ്രൂഷയോടൊപ്പം സഹപ്രവർത്തകരായി, പ്രാർത്ഥനാമദ്ധ്യസ്ഥരായി പങ്കുചേരുവിൻ. നിങ്ങളുടെ സ്വന്തം വീട്ടിൽ ഇരുന്നുതന്നെ പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കാളിയാകാം. പ്രാർത്ഥനാ ഗോപുര ശുശ്രൂഷയുടെ ഭാഗമായി എത്തുന്ന കോളുകൾ സ്വീകരിച്ച് രോഗികൾക്കായി പ്രാർത്ഥിക്കുവിൻ. ഏത് ഭാഷയിലും നിങ്ങൾക്ക് പ്രാർത്ഥിക്കാം. യേശു സുഖപ്പെടുത്തും. ദൈവത്തിന്റെ കൽപ്പന അനുസരിക്കുക. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, മർക്കൊസ് 16:17 പറയുന്നു, "വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും." ദൈവം നിങ്ങൾക്ക് ഈ കൃപ നൽകട്ടെ.
രണ്ടാമതായി, കർത്താവ് നിങ്ങളെ സമാധാനവും സത്യവും ആസ്വദിക്കുവാൻ ഇടയാക്കും. സങ്കീർത്തനം 147:13-14 പറയുന്നു, " യഹോവ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു. അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു." അസ്വസ്ഥതയോ ഉത്കണ്ഠയോ ദുർവാർത്തയോ പിശാചോ ഒരിക്കലും നിങ്ങളുടെ ഭവനത്തിലേക്ക് വരില്ല. അവൻ നിങ്ങൾക്ക് ഏറ്റവും മികച്ച അനുഗ്രഹങ്ങൾ നൽകും. യേശുവിന്റെ നാമത്തിൽ ഞാൻ ഈ അനുഗ്രഹം നിങ്ങളുടെ മേൽ വയ്ക്കുന്നു. ആർക്കാണ് അവൻ ഈ അനുഗ്രഹം നൽകുന്നത്? സങ്കീർത്തനം 147:11 പറയുന്നു, "തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു." നിങ്ങൾ കർത്താവിനെ ഭയപ്പെടുകയും അവന്റെ അചഞ്ചലമായ സ്നേഹത്തിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുമ്പോൾ കർത്താവ് നിങ്ങളിൽ പ്രസാദിക്കട്ടെ.
PRAYER:
പ്രിയ കർത്താവേ, അങ്ങ് എന്റെ സൗഖ്യദായകനും സമാധാനത്തിന്റെ പ്രഭുവുമാണ്. എന്റെ മുറിവുകൾ സുഖപ്പെടുത്തുകയും എന്നെ എഴുന്നേൽപ്പിക്കുകയും ചെയ്യേണമേ. അങ്ങയുടെ പരിശുദ്ധാത്മാവ് എന്നെ അളവില്ലാതെ നിറയ്ക്കട്ടെ. എല്ലാ പീഡനങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കണമേ. എന്റെ ഭവനത്തിന് സമാധാനവും എന്റെ കുടുംബത്തിന് സുരക്ഷിതത്വവും കൊണ്ടുവരേണമേ. എന്റെ ഹൃദയത്തിൽ നിന്ന് എല്ലാ ഭയവും ഉത്കണ്ഠയും നീക്കേണമേ, അങ്ങയെ ഭയപ്പെടാനും അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിൽ എന്റെ പ്രത്യാശ വയ്ക്കുവാനും എന്നെ സഹായിക്കേണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


