എന്റെ പ്രിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നാം 2 കൊരിന്ത്യർ 2:15 ധ്യാനിക്കാൻ പോകുന്നു. അത് ഇപ്രകാരം പറയുന്നു, “രക്ഷിക്കപ്പെടുന്നവരുടെ ഇടയിൽ ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൌരഭ്യവാസന ആകുന്നു." എന്റെ സുഹൃത്തേ, എങ്ങനെ ഒരു ജീവിതം രക്ഷിക്കാനാവും? യേശുക്രിസ്തു ക്രൂശിൽ സ്വയം സമർപ്പിച്ചുകൊണ്ട് തൻ്റെ ജീവൻ ബലിയർപ്പിച്ചു. ഗലാത്യർ 2:20 ൽ നാം പൌലൊസിനെക്കുറിച്ച് വായിക്കുന്നു. അവൻ ആദിയിൽ ശൌലായിരുന്നു; കർത്താവായ യേശുക്രിസ്തുവിനു വിരോധമായ എല്ലാ തരത്തിലുള്ള തെറ്റായ പ്രവൃത്തികളും അവൻ ചെയ്തുകൊണ്ടിരുന്നു. ഒരു ദിവസം, യേശു അവനെ കണ്ടുമുട്ടുകയും അവനോട് "ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു?" എന്ന് ചോദിക്കുകയും ചെയ്തു. അന്ന് അവൻ തന്റെ ഹൃദയം കർത്താവിന് സമർപ്പിച്ചു.

ഗലാത്യർ 2:20 - ൽ പൌലൊസ് പറയുന്നു: "ഞാൻ എന്റെ ഹൃദയത്തെ കർത്താവിനു സമർപ്പിച്ചു. ക്രൂശിൽ ചൊരിഞ്ഞ തന്റെ വിലയേറിയ രക്തം കൊണ്ട് യേശു എന്നെ കഴുകി. ഞാൻ ക്രിസ്തുവിൽ ഒരു പുതിയ വ്യക്തിയായി മാറിയിരിക്കുന്നു." എന്റെ പൈതലേ, നിന്റെ കാര്യം എന്താണ്? മാതാപിതാക്കളേ, നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ കർത്താവിന് സമർപ്പിച്ചിട്ടുണ്ടോ? ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹം നിറഞ്ഞ നിങ്ങളുടെ ജീവിതം നിങ്ങളുടെ മക്കൾക്ക് ഒരു മാതൃകയായിരിക്കണം. അത്തരമൊരു ജീവിതം നിങ്ങൾക്കുണ്ടോ? വരൂ, നിങ്ങളുടെ ജീവിതം യേശുക്രിസ്തുവിന് സമർപ്പിക്കുക. അവന്റെ വിലയേറിയ രക്തം കൊണ്ട് നിങ്ങളെ ശുദ്ധീകരിക്കാൻ അവനോട് അപേക്ഷിക്കുക, അങ്ങനെ നിങ്ങൾക്ക് ഒരു പുതിയ വ്യക്തിയാകാം. അപ്പോൾ ക്രിസ്തുവിന്റെ സൌരഭ്യവാസന നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും.

1 പത്രൊസ് 2:12 പ്രകാരം നിങ്ങൾ ചെയ്യേണ്ട നല്ല പ്രവൃത്തികൾ എന്തൊക്കെയാണ്? നിങ്ങൾ ദൈവത്തിന്റെ മാതൃക പിന്തുടരണം. കൊലൊസ്യർ 1:10 പറയുന്നത്, നിങ്ങൾ കർത്താവിന്റെ മുമ്പാകെ പ്രസാദകരമായ ജീവിതം നയിക്കണമെന്നാണ്. യേശുക്രിസ്തുവിന്റെ രക്തത്താൽ നിങ്ങൾ കഴുകപ്പെടുമ്പോൾ, നിങ്ങൾ ഒരു പുതിയ വ്യക്തിയായിത്തീരും. അപ്പോൾ കർത്താവ് നിങ്ങളെ നയിക്കുകയും നിങ്ങളെ വഴിനടത്തുകയും എല്ലായ്പ്പോഴും നിങ്ങളുടെ മുമ്പിൽ പോകുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഒരു സൌരഭ്യവാസന  പുറത്തുവരും. നിങ്ങൾ കർത്താവിന്റെ മുമ്പാകെ ഒരു വെളിച്ചംപോലെ പ്രകാശിക്കും. യോഹന്നാൻ 5:35 പറയുന്നു, "യോഹന്നാൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു." ഫിലിപ്പിയർ 2:14 പറയുന്നു, ദൈവത്തിന്റെ മഹത്വത്തിനായി നിങ്ങൾക്കും പ്രകാശിപ്പിക്കാൻ കഴിയും. 1 തിമൊഥെയൊസ് 2:10 ൽ നാം വായിക്കുന്നത് ദൈവമഹത്വത്തിനായി സ്ത്രീകളും പ്രകാശിക്കണം എന്നാണ്. ഇപ്പോൾ നമുക്ക് നമ്മുടെ ജീവിതത്തിൽ യേശുക്രിസ്തുവിന്റെ സുഗന്ധത്താൽ നിറഞ്ഞവരാകാം. ആ മഹത്തായ ജീവിതം കൊണ്ട് നമ്മെ നിറയ്ക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

PRAYER:
പ്രിയ കർത്താവായ യേശുവേ, എന്റെ ഹൃദയം പൂർണ്ണമായും അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയുടെ വിലയേറിയ രക്തം കൊണ്ട് എന്നെ കഴുകി അങ്ങിൽ എന്നെ ഒരു പുതിയ വ്യക്തിയാക്കേണമേ. കർത്താവേ, എന്റെ ജീവിതം അങ്ങയുടെ സൌരഭ്യവാസന വഹിക്കട്ടെ. അങ്ങയുടെ സന്നിധിയിൽ പ്രസാദകരമായി നടക്കാൻ എന്നെ സഹായിക്കണമേ. എന്നെ നയിക്കുകയും എന്നെ വഴിനടത്തുകയും എന്റെ മുമ്പേ പോകുകയും ചെയ്യേണമേ. എന്റെ ജീവിതം അങ്ങയുടെ മഹത്വത്തിനായി മാത്രം പ്രകാശിക്കട്ടെ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.