പ്രിയ സുഹൃത്തേ, ഇന്ന്, നിങ്ങൾ യേശു വിളിക്കുന്നു ആപ്പ് അല്ലെങ്കിൽ കലണ്ടർ നോക്കുമ്പോൾ, ഇന്നത്തെ വാഗ്‌ദത്ത വചനം നിങ്ങൾക്ക് കാണാൻ കഴിയും. ദൈവം അത് നിങ്ങൾക്കായി നിറവേറ്റും. പുറപ്പാട് 16:4-ൽ നാം വായിക്കുന്നു, "ഞാൻ നിങ്ങൾക്കു ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും." ആമേൻ. ദൈവത്തിൽ നിന്നുള്ള ഈ അത്ഭുതകരമായ പരിപാലനത്തിനായി നിങ്ങൾ കാത്തിരിക്കുകയായിരിക്കാം. അത് വരുന്നുണ്ട് സുഹൃത്തേ. അത് വിശ്വാസത്തോടെ സ്വീകരിക്കുക. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുകയും അനുസരിക്കുകയും, അവന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും, പാത ദുഷ്കരമാണെന്ന് തോന്നിയാലും അവനോടൊപ്പം നടക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത് ഒരു മരുഭൂമി പാതയാണെന്നും വരണ്ട പാതയാണെന്നും നിങ്ങൾക്കറിയാമായിരുന്നുവെങ്കിലും യാത്രയ്ക്ക് പണം ഇല്ലായിരുന്നെങ്കിലും നിങ്ങൾ അപ്പോഴും കർത്താവിനെ അനുസരിക്കുകയും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തു. ഇന്ന്, നിങ്ങളുടെ വലിയ ആവശ്യത്തിനിടയിൽ ദൈവം നിങ്ങളെ ബഹുമാനിക്കുന്നു. അവൻ നിങ്ങൾക്ക് അത്ഭുതകരമായി നൽകുന്നു, ഇന്ന് മുതൽ അവൻ എല്ലായ്പ്പോഴും നിങ്ങളുടെ ദാതാവായിരിക്കും.
യിസ്രായേല്യർക്ക് മരുഭൂമിയിൽ സ്വർഗ്ഗത്തിൽ നിന്ന് അപ്പം ലഭിച്ചതുപോലെ, ശരിയായ സമയത്ത് എങ്ങനെ നൽകണമെന്ന് ദൈവത്തിന് അറിയാം. അതിശയകരമായി, വളരെ സാധാരണമായ ഒരു കുടുംബം നടത്തിവന്നിരുന്ന ഒരു അനാഥാലയം ഉണ്ടായിരുന്നു; അത് പൂർണ്ണമായും ദൈവത്തെ ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്. ഒരു ദിവസം രാവിലെ, നിരവധി കുട്ടികൾ പ്രഭാതഭക്ഷണത്തിനായി വിശപ്പോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ അവർക്ക് ഭക്ഷണമോ പണമോ ഉണ്ടായിരുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് അറിയില്ലായിരുന്നു, അതിനാൽ അവർ പ്രാർത്ഥിച്ചു, "കർത്താവേ, അങ്ങാണ് ഞങ്ങളുടെ ദാതാവ്. അങ്ങ് ഞങ്ങൾക്ക് ഈ ദർശനം നൽകി. ദയവായി ഞങ്ങൾക്ക് നൽകേണമേ." ആ നിമിഷം തന്നെ അവർ ഒരു ഡോർബെൽ കേട്ടു. അത് അവരുടെ വീടിന് മുന്നിൽ തന്നെ തകരാറിലായ ഒരു പാൽ ലോറിയുടെ ഡ്രൈവറായിരുന്നു. അയാൾ പറഞ്ഞു, "ഈ പാൽ മുഴുവൻ എന്തുചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ ലോറി ശരിയാക്കാൻ നിരവധി മണിക്കൂറുകൾ എടുക്കും, അപ്പോഴേക്കും പാൽ കേടാകും. ദയവായി ഈ പാൽ എടുക്കാമോ? " അത് എടുക്കാൻ അയാൾ അവരോട് അപേക്ഷിക്കുകയായിരുന്നു. ദൈവം തങ്ങൾക്കായി കരുതുകയും എല്ലാ കുട്ടികളുടെയും വയർ പാൽകൊണ്ട് നിറയ്ക്കുകയും ചെയ്തതിനാൽ അവർ കർത്താവിനെ സ്തുതിച്ചു.
എന്റെ പ്രിയ സുഹൃത്തേ, കർത്താവ് നിങ്ങളെ കാണുന്നു, അവൻ നിങ്ങളുടെ ദാതാവായിരിക്കും. അവൻ നിങ്ങൾക്ക് സ്വന്തം വീട് നൽകുകയും നിങ്ങളുടെ കടം തീർക്കുകയും നിങ്ങൾക്ക് വളരെ ആവശ്യമുള്ള സമയത്ത് നിങ്ങളെ പരിപാലിക്കുകയും ചെയ്യും. നിങ്ങൾ തേടുന്ന ആ അനുമതി നിങ്ങളിലേക്കു വരുന്നു. നിങ്ങൾ കാത്തിരിക്കുന്ന ഉത്തരം വന്നുകൊണ്ടിരിക്കുകയാണ്. തന്നിൽ വിശ്വസിക്കുന്നവരെ ദൈവം ഒരിക്കലും പരാജയപ്പെടുത്തുകയില്ല. ഇന്ന്, വിശ്വാസത്താൽ അവന്റെ കരുതൽ സ്വീകരിക്കുകയും ആകാശത്തുനിന്നു അപ്പം വർഷിപ്പിച്ച ദൈവം നിങ്ങളുടെ ജീവിതത്തിലെ എല്ലാ ആവശ്യങ്ങളും തീർച്ചയായും നിറവേറ്റുമെന്ന് വിശ്വസിക്കുകയും ചെയ്യുക. നമുക്ക് പ്രാർത്ഥിക്കാമോ?
PRAYER:
സ്നേഹവാനായ പിതാവേ, എന്റെ പരിപാലകനും ജീവിതത്തിന്റെ ഓരോ കാലങ്ങളിലും എന്റെ ഏക ഉറവിടവുമായതിന് അങ്ങേക്ക് നന്ദി. കർത്താവേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു, മുന്നോട്ടുള്ള വഴി കാണാൻ കഴിയാത്തപ്പോൾ പോലും അങ്ങയുടെ ശബ്ദം അനുസരിച്ചുകൊണ്ട് വിശ്വാസത്താൽ നടക്കാൻ ഞാൻ തിരഞ്ഞെടുക്കുന്നു. അങ്ങ് എന്റെ വഴിയാകുന്നു, അതിനാൽ ദയവായി എനിക്ക് ഒരു വഴിയില്ലെന്ന് തോന്നുന്നിടത്ത് ഒരു വഴിയൊരുക്കേണമേ. എനിക്ക് ആവശ്യമായ പരിപാലനവും ധനസഹായവും സാമ്പത്തിക അനുഗ്രഹവും ശരിയായ സമയത്ത് ലഭിക്കുവാൻ എന്നെ സഹായിക്കണമേ. കർത്താവേ, ഞാൻ എഴുന്നേറ്റ് ശക്തിയോടും സന്തോഷത്തോടുംകൂടെ അങ്ങയുടെ ഹിതം പ്രവർത്തിക്കേണ്ടതിന് എന്റെ ശരീരത്തിൽ രോഗശാന്തി നൽകേണമേ. എല്ലാ തടസ്സങ്ങളും നീങ്ങട്ടെ, അങ്ങയുടെ കൃപ എന്റെ മുൻപിൽ പോകട്ടെ. എന്റെ വിശ്വാസത്തെ മാനിക്കുകയും എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്തതിന് അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


