ശുശ്രൂഷയിലെ പ്രിയപ്പെട്ട പങ്കാളി,

പണിയുന്നതിനും അഭിവൃദ്ധിപ്പെടുന്നതിനുമുള്ള വർഷം

2026-ൽ ദൈവം നൽകിയ വാഗ്ദത്തം 2 ശമുവേൽ 7:11: അവിടെ ദൈവം ഇപ്രകാരം പറയുന്നു: ''യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കും.'' ദാവീദിന്റെ കുടുംബത്തെയും വംശാവലിയെയും എന്നേക്കും യഥാസ്ഥാനപ്പെടുത്തുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു. ഇസ്രായേലിൽ ഇന്നും ഈ വാഗ്ദത്തം പ്രകടമാണ്. അതുപോലെ, നമ്മുടെ കുടുംബങ്ങളെ ദൃഢമായി പണിയുമെന്നും, നമ്മുടെ ഭാവി സുരക്ഷിതമാക്കുമെന്നും, ഭയത്തിനും അനിശ്ചിതത്വത്തിനും ഇടയിൽ പോലും സമാധാനം നൽകുമെന്നും ദൈവം നമുക്ക് ഉറപ്പുനൽകുന്നു. ഈ വർഷം നമ്മുടെ ജീവിതവും കുടുംബം യേശുവിനാൽ യേശുവിൽ പണിയപ്പെട്ടിരിക്കും.

ഈ വർഷം ദൈവം നമ്മുടെ ഭവനം എങ്ങനെ പണിയും?

ദൈവം നമ്മെ എന്നേക്കും നിലനിൽക്കുന്നതും, താൻ വസിക്കുന്നതുമായ തന്റെ സ്വന്തം കൊട്ടാരമായി പണിയും. അതിനെ തന്റെ സാന്നിദ്ധ്യത്താലും, സമാധാനത്താലും, സമൃദ്ധിയാലും നിറയ്ക്കും.

യേശു അടിസ്ഥാനമായുള്ള ഒരു കൊട്ടാരമായി പണിയും: കുലുങ്ങാതെ നിൽക്കുന്ന മഹത്വമുള്ള ഒരു കൊട്ടാരമായി നമ്മെ പണിയപ്പെടേണ്ടതിന്, നമ്മുടെ പാപങ്ങൾ പരിഹരിക്കുന്നതിനായി ക്രിസ്തു തന്റെ വിലയേറിയ രക്തം ചൊരിഞ്ഞു, ഉയരത്തിൽ നിന്നുള്ള തന്റെ മഹത്വം വെടിഞ്ഞു, കഷ്ടപ്പെട്ടു, മരിച്ചു, നാം യേശുവിനെ നമ്മുടെ ഉറപ്പുള്ള അടിസ്ഥാനമാക്കുമ്പോൾ, അവിടുന്ന് നമ്മുടെ ജീവിതത്തെ ഉയർത്തി ഉറപ്പിച്ചു നിർത്തും. (1 കൊരിന്ത്യർ 3:11).

പരിശുദ്ധാത്മാവ് വസിക്കുന്ന ഒരു കൊട്ടാരമായി നിർമ്മിക്കപ്പെടും: യേശുവാണ് അടിസ്ഥാനം. എന്നാൽ നമ്മെ ഒരു കൊട്ടാരമായി പണിയുന്നത് പരിശുദ്ധാത്മാവാണ്. നമ്മുടെ ബലഹീനതയിൽ നമ്മെ സംരക്ഷിക്കാനും, നമ്മെ ശക്തിപ്പെടുത്താനും, തന്റെ വാസസ്ഥലം വിശുദ്ധമായി നിലനിർത്താനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. ദൈവവചനത്താൽ, നമുക്ക് ജീവൻ ലഭിക്കുന്നു, യേശു വസിക്കുന്ന ഒരു കൊട്ടാരമായി, ജീവനുള്ള കല്ലുകളായി നിർമ്മിക്കപ്പെടുന്നു. (എഫെസ്യർ 2:20,22; റോമർ 8:26; യെശയ്യാവ് 59:19; 1 കൊരിന്ത്യർ 14:15; മർക്കൊസ് 16:16-18).

സമാധാനത്തിന്റെ വേലിയാൽ ചുറ്റപ്പെട്ട കൊട്ടാരമായി നിർമ്മിക്കപ്പെടും: പിശാചിനെയോ, നമ്മെ എതിർക്കുന്ന ആളുകളെയോ, ഈ ലോകത്തിലെ സമ്മർദ്ദങ്ങളെയോ നാം ഭയപ്പെടേണ്ടതില്ല. ദൈവം നമുക്ക് ചുറ്റും യേശുവാകുന്ന തീയുടെ മതിലും സമാധാനത്തിന്റെ വേലിയും സ്ഥാപിച്ചിരിക്കുന്നു. സമാധാനം വിശുദ്ധി ഉളവാക്കുന്നു, വിശുദ്ധിയിലൂടെ നാം ദൈവത്തെ കാണുന്നു. (സങ്കീർത്തനം 147:14, റോമർ 16:20, ഇയ്യോബ് 1:10 & എബ്രായർ 12:14)

ഏറ്റവും മികച്ച അനുഗ്രഹങ്ങളാൽ ഒരു കൊട്ടാരമായി നിർമ്മിക്കപ്പെടും: യേശു സമ്പന്നനായിരുന്നിട്ടും തന്റെ ദാരിദ്ര്യത്താൽ നാം സമ്പന്നരാകേണ്ടതിന് അവിടുന്ന് നമുക്കുവേണ്ടി ദരിദ്രനായിത്തീർന്നു. ദൈവം നമ്മെ ഒരു കൊട്ടാരമാക്കുമ്പോൾ, തന്റെ ജനത്തിനും ദൈവരാജ്യത്തിനും നമ്മെ അനുഗ്രഹമാക്കുന്നതിനുള്ള അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കും. (സങ്കീർത്തനം 81:16, 2 ശമുവേൽ 6:11, 2 ശമുവേൽ 7:29, 2 കൊരിന്ത്യർ 8:9, 9:8)

സ്നേഹവാനായ പിതാവേ, എന്റെ ജീവിതത്തിന്റെ അടിസ്ഥാനമായിരുന്ന് പരിശുദ്ധാത്മാവിലൂടെ എന്നെ അങ്ങയുടെ കൊട്ടാരമാക്കിത്തീർക്കുകയും അങ്ങയുടെ, വചനത്തിലൂടെ എന്നെ ജീവനുള്ള കല്ലുകളാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യേണമേ. എന്റെ ജീവിതത്തെ ദിവ്യമായ വേലി കൊണ്ട് ചുറ്റുകയും, അങ്ങയുടെ അനുഗ്രഹങ്ങളാൽ സമൃദ്ധമായ ജീവിതം ആസ്വദിക്കാൻ സഹായിക്കുകയും ചെയ്യേണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ, ആമേൻ.


സ്നേഹത്തോടും പ്രാർത്ഥനയോടും,

നിങ്ങളുടെ പ്രിയ സഹോദരൻ,

ഡോ. പോൾ ദിനകരൻ

 

സിഒഒയുടെ കത്ത്

നിങ്ങൾ നിമിത്തം 2025-ൽ ഉണ്ടായ സ്വാധീനം

2025-നെ കുറിച്ച് ചിന്തിക്കുമ്പോൾ, യേശു വിളിക്കുന്നു ശുശ്രൂഷയിലെ ദൈവത്തിന്റെ വിശ്വസ്തതയ്ക്കും യാത്രയിലുടനീളം നിങ്ങളെ ഞങ്ങളോടൊപ്പം ലഭിച്ചതിനും ദൈവത്തോടുള്ള നന്ദിയാൽ ഞങ്ങൾ നിറയപ്പെടുന്നു. നിങ്ങളെപ്പോലുള്ള പങ്കാളികളുടെ ഉദാരമായ സഹായത്തിലൂടെ കഴിഞ്ഞ വർഷം ഇന്ത്യയിലുടനീളമുള്ള 2.4 കോടി ആത്മാക്കളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

അനുഗ്രഹ മാരിയുടെ വർഷം (യെഹെസ്കേൽ 34.26) എന്ന 2025-ലെ വാഗ്ദത്തത്തിലൂടെ എല്ലാ ശുശ്രൂഷാ വിഭാഗങ്ങളും മികച്ച വിളവെടുപ്പും അത്ഭുത വികസനങ്ങളും കൊണ്ട് നിറവേറ്റപ്പെട്ടു.

പ്രാർത്ഥനാ ഗോപുര ശുശ്രൂഷ: ഇന്ത്യയിലുടനീളമുള്ള 104 പ്രാർത്ഥനാ ഗോപുരങ്ങളിൽ എത്തിച്ചേർന്ന 19,07,500 സന്ദർശകരെ പ്രാർത്ഥനാ പടയാളികൾ ശുശ്രൂഷിച്ചു. പ്രാർത്ഥനാ ഗോപുരങ്ങളിൽ നടത്തപ്പെട്ട 43,000+ പരിപാടികളിലൂടെ 15.7 ലക്ഷം പേർ അനുഗ്രഹിക്കപ്പെട്ടു. 10.21 ലക്ഷം ആളുകൾക്ക് സൗജന്യമായി പ്രാർത്ഥിച്ച എണ്ണ വിതരണം ചെയ്തു. യേശു വിളിക്കുന്നു ജീവനക്കാരോടൊപ്പം, ഈ വർഷം മാത്രം, ഏകദേശം 20,157 സന്നദ്ധശുശ്രൂഷകരാണ് ഈ ശുശ്രൂഷകളെല്ലാം സാധ്യമാക്കിയത്.

കത്ത് - ഇമെയിൽ ശുശ്രൂഷ: ഇമെയിൽ, കത്ത് എന്നിവയിലൂടെ ലഭിച്ച 7 ലക്ഷം പ്രാർത്ഥനാ വിഷയങ്ങൾക്കായി ഡോ. പോൾ ദിനകരനും കുടുംബവും ജീവനക്കാരും പ്രാർത്ഥിക്കുകയും ദൈവവാഗ്ദത്തവും ഉറപ്പും നൽകുകയും ചെയ്തു.

ടെലഫോൺ ശുശ്രൂഷ: ഞങ്ങളുടെ പ്രാർത്ഥനാ പടയാളികൾ 13 ഭാഷകളിലായി 46 ലക്ഷം പ്രാർത്ഥനാ വിഷയങ്ങൾക്കായി പ്രാർത്ഥിച്ചു. 5,86,309 പങ്കാളികൾക്ക് തങ്ങളുടെ ജന്മദിന-വിവാഹ വാർഷിക ദിനത്തിൽ ദൈവത്തിന്റെ വാഗ്ദത്തവും പ്രത്യേക പ്രാർത്ഥനകളും ലഭിച്ചു.

സമൂഹ മാധ്യമ ശുശ്രൂഷ: ഗാനങ്ങളിലൂടെ 24 ലക്ഷം ആളുകളും ഡിജിറ്റൽ മാധ്യ ശുശ്രൂഷയിലൂടെ 21 ദശലക്ഷം ആളുകളും ഉൾപ്പെടെ, ആത്മീയ പോസ്റ്റുകൾ, ഗാനങ്ങൾ, തത്സമയ പരിപാടികൾ, ഹ്രസ്വചിത്രങ്ങൾ, സംവാദങ്ങൾ, ടോക്ക് ഷോകൾ, പ്രതിദിന വാഗ്ദത്തം എന്നിവയിലൂടെ ഈ വർഷം ഞങ്ങൾ 18 കോടി ആത്മാക്കളെ സന്ധിച്ചു.

ടിവി ശുശ്രൂഷ: എല്ലാ പ്രായക്കാർക്കും അനുഗ്രഹം നൽകുന്നതിനായി ഞങ്ങൾ പുതിയ പരിപാടികൾ ആരംഭിച്ചു. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഒന്നിലധികം ചാനലുകളിലൂടെ 1,875 പരിപാടികൾ സംപ്രേക്ഷണം ചെയ്തു. 14.4 ദശലക്ഷം പ്രേക്ഷകരെയും 'ഫാമിലി ചാനൽ' വഴി ദശലക്ഷക്കണക്കിന് ആളുകളെയും അനുഗ്രഹിച്ചു.

സഭകൾക്കുള്ള പിന്തുണ: ഈ വർഷം, 810 പാസ്റ്റർമാർക്ക് സാമ്പത്തിക സഹായം നൽകി. 23 പുതിയ പള്ളികൾ നിർമ്മിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്തു.

 

ജനുവരിയിലെ ശുശ്രൂഷ

2026 'വാഗ്ദത്ത ഗാനം': പുതുവത്സര അനുഗ്രഹത്തിനായി ഞങ്ങൾ യൂ ട്യൂബിൽ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരു 'വാഗ്ദത്ത ഗാനം 2026' പുറത്തിറക്കി. ദയവായി ഈ ഗാനങ്ങൾ കേൾക്കുകയും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കിടുകയും ചെയ്യുക. ലിങ്ക്...…

റാഞ്ചി പ്രാർത്ഥനാ ഗോപുരം, ജാർഖണ്ഡ്: കഴിഞ്ഞ വർഷം, ഈ പ്രാർത്ഥനാ ഗോപുരത്തിലെ ശുശ്രൂഷയിലൂടെ ഞങ്ങൾ 37,500 ആളുകളെ സന്ദർശിച്ചു. ഈ വർഷം 50,000 ആളുകൾക്ക് ശുശ്രൂഷ ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുന്നു. 3 കോടി രൂപ ചെലവിൽ മീറ്റിംഗ് ഹാൾ, കൗൺസിലിംഗ് മുറികൾ, ആഡിയോവിഷ്വൽ മുറികൾ, പൊതുയോഗങ്ങൾ നടത്തുന്നതിനുള്ള മുറികൾ എന്നിവ നവീകരിച്ചും കൂടുതൽ ടെലഫോൺ പ്രാർത്ഥനാ പടയാളികൾക്കായി ഇരിപ്പിടങ്ങൾ സജ്ജമാക്കിയും റാഞ്ചി പ്രാർത്ഥനാ ഗോപുര സൗകര്യങ്ങൾ വിപുലീകരിക്കാൻ പോകുന്നു.

കാരുണ്യ സർവകലാശാല - വിദ്യാഭ്യാസം, നവീകരണം, കാരുണ്യം എന്നിവയിലൂടെ ജീവിതങ്ങളെ സ്വാധീനിക്കുന്നു

  • കാരുണ്യ സർവകലാശാലയ്ക്ക് NAAC A++ അംഗീകാരം, NBA, ICAR, ACCA (UK) അംഗീകാരങ്ങൾ, QS I-GAUGE പ്ലാറ്റിനം, QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്, ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) വേൾഡ് റാങ്കിംഗ് 2025 എന്നിവയിലൂടെ ആഗോള അംഗീകാരം ലഭിച്ചു.
  • 2025-26 അധ്യയന വർഷത്തേക്ക് അർഹരായ 1,092 വിദ്യാർത്ഥികൾക്ക് കോടിക്കണക്കിന് രൂപയുടെ സ്കോളർഷിപ്പുകൾ നൽകി. ഇതിൽ പിന്നോക്ക വിദ്യാർത്ഥികൾക്കും മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും പ്രതിസന്ധി നേരിടുന്നവർക്കുമുള്ള 100% ട്യൂഷൻ ഫീസ് ഇളവുകളും ഉൾപ്പെടുന്നു.
  • കാരുണ്യ സർവകലാശാല പാപുവ ന്യൂ ഗിനിയയിൽ നിന്നുള്ള 25 വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുകയും 85+ രാജ്യങ്ങളിലെ സെമസ്റ്റർ വിദേശ പരിപാടികളിലൂടെയും അന്താരാഷ്ട്ര ഇന്റേൺഷിപ്പുകളിലൂടെയും ആഗോള സർവകലാശാലകളുമായും വ്യവസായങ്ങളുമായും പുതിയ സഹകരണങ്ങൾ രൂപീകരിക്കുകയും ചെയ്തു.
  • കാരുണ്യ സർവകലാശാലയിൽ 2026-27 വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. പുതുതായി വരുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ ട്യൂഷൻ ഫീസ് ഇളവുകളും മറ്റ് നിരവധി സ്കോളർഷിപ്പുകളും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. സന്ദർശിക്കുക: https://admissions.karunya.edu

സീഷ - ജീവിതവും ഉപജീവനമാർഗ്ഗവും പുനർനിർമ്മിക്കുന്നു

  • ഇന്ത്യയുടെ പല ഭാഗങ്ങളിലായി പിന്നോക്കം നിൽക്കുന്ന 30,000-ത്തിലധികം കുട്ടികൾ സ്കൂൾ കിറ്റുകളും പുതുവസ്ത്രങ്ങളും സ്വീകരിക്കുന്നതിന്റെ സന്തോഷം അനുഭവിച്ചു.
  • ഈ വർഷം, കദ്രു (റാഞ്ചി), കോട്ടയം (കേരളം), മണിപ്പൂർ, തിരുവള്ളൂർ, വിക്രവണ്ടി (വില്ലൂപ്പുറം), വ്യാസാർപാടി എന്നിവിടങ്ങളിൽ ആറ് പുതിയ സീഷ പഠന കേന്ദ്രങ്ങൾ ആരംഭിച്ചു, ഇതോടെ ഇന്ത്യയിലുടനീളമുള്ള ആകെ എണ്ണം 63 ആയി.
  • റോയിംഗിലും ഇറ്റാനഗറിലും (അരുണാചൽ പ്രദേശ്) പുതിയ തയ്യൽ കേന്ദ്രങ്ങൾ സീഷ ആരംഭിച്ചു. കൂടാതെ പിന്നാക്കാവസ്ഥയിലുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ചെന്നൈയിലെ താംബരം, പാരിസ് എന്നിവിടങ്ങളിൽ സൗജന്യ തയ്യൽ കേന്ദ്രങ്ങളും ആരംഭിച്ചു.
  • ഇതിനുപുറമെ, നൈപുണ്യ വികസന പരിപാടികൾ, ട്യൂഷൻ കേന്ദ്രങ്ങൾ, മെഡിക്കൽ സഹായങ്ങൾ, ദുരന്ത നിവാരണം, വയോജനങ്ങൾക്കുള്ള സേവനം തുടങ്ങിയവയിലൂടെ ഇന്ത്യയിലുടനീളമുള്ള ദരിദ്ര സമൂഹങ്ങളിലെ ആയിരക്കണക്കിന് ജീവിതങ്ങളെ സീഷ സന്ദർശിച്ചു.

ഈ വർഷം, എല്ലാ സംസ്ഥാനങ്ങളിലും ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും, പരിശീലന പരിപാടികളിലൂടെ പുതിയ സ്ഥാനപതിമാർ, യുവനേതാക്കൾ, പ്രാർത്ഥനാ പടയാളികൾ എന്നിവരെ എഴുന്നേൽപ്പിക്കുന്നതിനും, യേശു വിളിക്കുന്നു ശുശ്രൂഷകളിലൂടെ 25 കോടി ജനങ്ങളുടെ കണ്ണുനീർ തുടയ്ക്കുന്നതിനും, സീഷയിലൂടെ ദരിദ്രർക്ക് കാരുണ്യ പരിചരണം നൽകുന്നതിനും ലക്ഷ്യമിട്ടിരിക്കുന്നു.

ഈ വർഷം 25 കോടി ആത്മാക്കൾക്ക് ശുശ്രൂഷ ചെയ്യാനും അവരുടെ ജീവിതത്തിൽ പ്രത്യാശയും അത്ഭുതങ്ങളും കൊണ്ടുവരാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ഈ ലിങ്കിലൂടെ സഹായം നൽകിക്കൊണ്ട് ഈ എല്ലാ പ്രവർത്തനങ്ങളിലും ഞങ്ങളോടൊപ്പം പങ്കെടുക്കാനും പ്രാർത്ഥിക്കാനും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. https://www.jesuscalls.org