പ്രിയ സ്‌നേഹിതാ, നിങ്ങളുടെ ഭവനത്തെ എങ്ങനെ നിലനിർത്താം? നമ്മുടെ ജീവിതം എങ്ങനെ നിലനിർത്താം? എന്നതിനെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ പോകുന്നു. അതിനുള്ള ഏക മാർഗം സങ്കീർത്തനം 127:1-ൽ കാണുന്നു:
''യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു.''
അതെ. സകലതും നിർമ്മിച്ചത് ദൈവമാണ് (എബ്രായർ 3:4). ഈ മാസം നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം തകർന്നും, നശിച്ചും ഇരുന്നാലും അവയെ എല്ലാം താൻ പണിയുമെന്ന് കർത്താവ് വാഗ്ദത്തം ചെയ്യുന്നു.
1.ദൈവം ഒരു വീട് പണിയുമ്പോൾ, അതിനെ ഒരു 'സമാധാന ഭവനം' ആയി പണിയുന്നു: ദൈവം ആഗ്രഹിക്കുന്ന രീതിയിൽ നാം നീതിപൂർവ്വം ജീവിക്കുമ്പോൾ, അത് നമ്മുടെ ജീവിതത്തിൽ സമാധാനവും സമൃദ്ധിയും സംരക്ഷണവും വർദ്ധനവും കൊണ്ടുവരും. അവിടുന്ന് നമുക്കായി സകലതും പരിപാലിക്കുകയും, നമുക്ക് സ്വസ്ഥതയും സമാധാനവുമുള്ള ജീവിതം ലഭിക്കുകയും ചെയ്യും (യെശയ്യാവ് 32:18, സങ്കീർത്തനം 147:14, അപ്പൊ. പ്രവൃത്തി 9:31).
2.ദൈവം തന്റെ 'രക്ഷ'യാൽ നിറയപ്പെട്ട ഒരു ഭവനം നമുക്ക് നൽകുന്നു. ഒരു കുടുംബത്തിൽ ഒരു വ്യക്തി രക്ഷ പ്രാപിച്ച് യേശുവിനെ അനുഗമിക്കുമ്പോൾ, മറ്റുള്ളവരും പരിശുദ്ധാത്മാവിന്റെ സ്വാധീനത്താൽ ദൈവപൈതലായി രൂപാന്തരപ്പെടുന്നു. ഭാര്യാഭർത്താക്കന്മാർ പരസ്പരം വിശ്വാസം നിലനിർത്തുമ്പോൾ, അവരുടെ മക്കൾ രക്ഷിക്കപ്പെട്ട് ദൈവഭക്തിയിൽ വളരുകയും പിന്മാറ്റത്തിൽ നിന്ന് കർത്താവിങ്കലേക്ക് മടങ്ങുകയും ചെയ്യും. (അപ്പൊ. പ്രവൃത്തി 16:31, 1 കൊരിന്ത്യർ 7:14, മലാഖി 2:14, യിരെമ്യാവ്. 3:22).
3.ദൈവം നമ്മുടെ കുടുംബത്തെ, നമ്മുടെ ഭവനത്തെ 'സേവിക്കുന്ന കുടുംബ'മായി പണിയുന്നു: നാം കർത്താവിനെ സേവിക്കുമ്പോൾ, ജനങ്ങളോട് തന്റെ സ്‌നേഹം പങ്കുവെക്കുമ്പോൾ, അവർക്കായി നമ്മുടെ ഭവനം തുറന്നുകൊടുക്കുമ്പോൾ, നാം കർത്താവിന്റെ അടയാളങ്ങളായിത്തീരുകയും, ദൈവം നമ്മുടെ കുടുംബത്തെ തന്റെ പുനരുത്ഥാനത്താൽ മാനിക്കുകയും ചെയ്യും.
യേശുവിനെ കേൾക്കാൻ ജനങ്ങൾക്ക് കടന്നു വരുന്നതിനായി മാർത്തയും, മറിയയും, ലാസറും തങ്ങളുടെ ഭവനം തുറന്നു കൊടുത്തു. പിന്നീട് യേശു ലാസറിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കുകയും, ആ അത്ഭുത സംഭവത്തിലൂടെ നിരവധി ജനങ്ങൾ യേശുവിൽ വിശ്വസിക്കാൻ ഇടയാക്കുകയും ചെയ്തു (ലൂക്കോസ് 10:38-42, യോഹന്നാൻ 11:38-43).
4.നിങ്ങളുടെ ഭവനം 'ശക്തമായി സ്ഥാപിതമായ ഭവന'മായി മാറും: ദൈവവചനത്തിലൂടെ നമ്മുടെ ജീവിതവും ഭവനവും യഥാസ്ഥാനപ്പെടുകയും, ദൈവം നമ്മെ നയിക്കുന്ന കാര്യങ്ങൾ നിറവേറ്റുകയും ചെയ്യുമ്പോൾ, കൊടുങ്കാറ്റടിച്ചാലും, വെള്ളപ്പൊക്കമുണ്ടായാലും, ശക്തമായി മഴ പെയ്താലും നമ്മുടെ ഭവനം കുലുങ്ങാതെ എന്നേക്കും നിലനിൽക്കും. അത് കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് നമ്മെ ഒരു അനുഗ്രഹമാക്കുവാൻ തക്കവണ്ണം കുടുംബത്തിനുള്ളിൽ ശക്തമായ ഐക്യവും ബന്ധവും നിലനിൽക്കും (യെശയ്യാവ് 8:18, 1 കൊരിന്ത്യർ 10:4, എഫെസ്യർ 2:20, 5:22,23,31).
5.നിങ്ങളുടെ ഭവനം ഒരു 'അനുഗൃഹീത ഭവനം' ആയിരിക്കും: നാം കൊടുക്കുമ്പോൾ - ആദ്യം ദൈവവേലയ്ക്കും, പിന്നീട് ദൈവദാസന്മാരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായും, തുടർന്ന് നമ്മുടെ ബന്ധുക്കൾക്കും ദരിദ്രർക്കും - നമ്മുടെ വീട് അനുഗ്രഹിക്കപ്പെടുകയും ശക്തമാക്കപ്പെടുകയും ചെയ്യും (സങ്കീർത്തനം 115:12, മത്തായി 6:33, ലൂക്കൊസ് 6:38, മലാഖി 3:10, സങ്കീർത്തനം 16:2,3, 1 തിമൊഥയൊസ് 5:8, യെശയ്യാവ് 58:7,8).
നിങ്ങളുടെ ഹൃദയം ദൈവത്തിനായി തുറക്കുക. ഇന്ന് നിങ്ങളുടെ ജീവിതത്തിൽ യേശു പണിയപ്പെടട്ടെ.
കുടുംബ അനുഗ്രഹ പദ്ധതിയിൽ ചേർന്ന് കർത്താവുമായി ബന്ധപ്പെട്ടിരിക്കുക. പ്രാർത്ഥനാ ഗോപുരത്തിൽ നിങ്ങൾക്കായി എല്ലാ ദിവസവും പ്രാർത്ഥന ഉയരട്ടെ. പ്രാർത്ഥനയിൽ നിങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ അനുഗ്രഹങ്ങളെല്ലാം നിങ്ങളുടെ വീട്ടിൽ വരട്ടെ, ദൈവം നിങ്ങളുടെ കുടുംബത്തെ പണിയട്ടെ. https://bit.ly/jc_fbp ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
ഈ മാസം ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷം, ദൈവം നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും നിങ്ങളുടെ ജീവിതത്തിൽ എല്ലാം കെട്ടിപ്പടുക്കുകയും ചെയ്യട്ടെ.
'സ്‌നേഹവാനായ സ്വർഗ്ഗസ്ഥ പിതാവേ, അങ്ങയുടെ പൈതലിന്റെ ജീവിതത്തെ കെട്ടിപ്പടുക്കേണമേ. അവരുടെ ആരോഗ്യം, ജോലി, വീട്, ബന്ധങ്ങൾ മുതലായവയെ പണിയേണമേ. അങ്ങയുടെ വചനത്തിലൂടെ അവയെ കെട്ടിപ്പടുക്കാനും ഈ അനുഗ്രഹങ്ങളെല്ലാം ആസ്വദിക്കാൻ അവർക്ക് കൃപയും സ്വസ്ഥതയും നൽകേണമേ. അങ്ങയുടെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.'
സ്നേത്തോടും പ്രാർത്ഥനയോടും,
നിങ്ങളുടെ പ്രിയ സഹോദരൻ,
ഡോ. പോൾ ദിനകരൻ
സിഈഒ യുടെ കത്ത്:
നിങ്ങൾ നിമിത്തം മാർച്ച് മാസത്തിലുണ്ടായ സ്വാധീനം
കഴിഞ്ഞ മാസം, പരിശുദ്ധാത്മാവിന്റെ ഒരു മഹത്തായ പ്രവൃത്തിക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു. ആളുകളെ സൗഖ്യമാക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും പാപത്തിന്റെയും ആസക്തികളുടെയും ചങ്ങലകൾ തകർക്കുന്നതിനും ദൈവസാന്നിധ്യം ജനങ്ങളുടെമേൽ ഉണ്ടായിരുന്നു. ജനക്കൂട്ടം യേശുവിന്റെ സ്‌നേഹത്തിന് തങ്ങളുടെ ഹൃദയങ്ങളെ സമർപ്പിച്ചു. കഴിഞ്ഞ മാസം നിരവധി സ്ഥലങ്ങളിൽ ദിനകരൻ കുടുംബം ശുശ്രൂഷ ചെയ്തു. തമിഴ്നാട്ടിലെ അരുമനൈയിൽ നടന്ന യേശു വിളിക്കുന്നു പാസ്റ്റർമാരുടെ അനുഗ്രഹ യോഗത്തിൽ അവർ ശുശ്രൂഷ അർപ്പിക്കുകയും, ബാംഗ്ലൂരിലെ ഫ്രേസർ ടൗൺ പ്രാർത്ഥനാ ഗോപുരത്തിൽ ദിവസം മുഴുവൻ യേശു വിളിക്കുന്നു പങ്കാളികൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
'ദൈവം വിശുദ്ധന്മാർക്കും നീതിമാന്മാർക്കും ന്യായം ചെയ്യുന്നു' എന്ന് കഴിഞ്ഞ മാസം പരിശുദ്ധാത്മാവ് ഡോ. പോൾ ദിനകരനോട് പറഞ്ഞതുപോലെ, മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നടന്ന പ്രാർത്ഥനാ മഹോത്സവത്തിൽ ഈ വാഗ്ദത്തത്തിന്റെ പൂർത്തീകരണത്തിന് ഞങ്ങൾ സാക്ഷ്യം വഹിച്ചു. മഹോത്സവം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുംബൈ ഹൈക്കോടതിയിൽ ഒരു പരാതി ഫയൽ ചെയ്യപ്പെട്ടു. എന്നാൽ, ദൈവം ഞങ്ങൾക്ക് വേണ്ടി ശക്തമായി ഇടപെട്ടു. പോലീസിന്റെ അനുമതി റദ്ദാക്കൽ നോട്ടീസ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതിയിൽ നിന്ന് ശ്രദ്ധേയമായ ഒരു വിധി ഞങ്ങൾക്ക് ലഭിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിൽ പ്രാർത്ഥനാ മഹോത്സവം നടത്താൻ അനുമതി ലഭിച്ചു. ഏകദേശം 50,000 ആളുകൾ ഒത്തുകൂടുകയും, സമൂഹമാധ്യമത്തിലൂടെ ലക്ഷക്കണക്കിന് ആളുകൾ സാക്ഷ്യം വഹിക്കുകയും ചെയ്തു. ദിനകരൻ കുടുംബം പാസ്റ്റർമാർക്കിടയിൽ ശുശ്രൂഷ ചെയ്തു. ദൈവത്തിന്റെ പുതിയ അഭിഷേകവും സ്പർശവും അവർ പ്രാപിച്ചു. കൂടാതെ അവിടെയുണ്ടായിരുന്ന പങ്കാളികൾക്കുവേണ്ടിയും പ്രാർത്ഥിച്ചു.
ഈ യോഗങ്ങളിലെല്ലാം ശക്തിയേറിയ സാക്ഷ്യങ്ങൾ ഞങ്ങൾ കേട്ടു, യേശുവിന്റെ നാമം മഹത്വപ്പെട്ടു. ദിനകരൻ കുടുംബത്തോടൊപ്പം നിന്നതിന് നിങ്ങൾക്ക് നന്ദി. കുടുംബത്തിനും ശുശ്രൂഷയ്ക്കും വേണ്ടിയുള്ള നിങ്ങളുടെ തുടർച്ചയായ പ്രാർത്ഥനകളെ ഞങ്ങൾ വിലമതിക്കുന്നു. കഴിഞ്ഞ മാസം ഞങ്ങളുടെ ശുശ്രൂഷയിൽ നിങ്ങൾ ഉദാരമായി വിതച്ചതിലൂടെയുണ്ടായ സ്വാധീനം ചുവടെ കൊടുക്കുന്നു.
- ടെലഫോൺ പ്രാർത്ഥനാ ഗോപുരത്തിലൂടെ 3.7 ലക്ഷം ആളുകളെ ശുശ്രൂഷിച്ചു
- ഡയൽ എ പ്രയറിലൂടെ 12,720 പേർ അനുഗ്രഹിക്കപ്പെട്ടു
- കത്തുകളിലൂടെയും ഇമെയിലുകളിലൂടെയും 59,860 പേർ അനുഗ്രഹിക്കപ്പെട്ടു
- ഞങ്ങളുടെ പ്രാർത്ഥനാ ഗോപുരങ്ങൾ സന്ദർശിച്ച 1.38 ലക്ഷം പേർ അനുഗ്രഹിക്കപ്പെട്ടു
- സമൂഹ മാധ്യമത്തിലൂടെ പ്രത്യാശയുടെയും ദൈവസ്‌നേഹത്തിന്റെയും സന്ദേശം ജനങ്ങളുടെ ജീവിതത്തിലേക്ക് എത്തിച്ചു, ഏകദേശം 2.50 കോടി പ്രേക്ഷകരെ ലഭിച്ചു.
- പ്രാർത്ഥനാ ഗോപുരങ്ങളിലൂടെ 3290 പരിപാടികൾ നടത്തപ്പെടുകയും, 1.03 ലക്ഷം പേർ സ്പർശിക്കപ്പെടുകയും ചെയ്തു.
ഏപ്രിൽ മാസത്തെ ശുശ്രൂഷ
ഡൈനാമിക് കിഡ്സ് ക്യാമ്പ്: ഈ ഏപ്രിൽ/മെയ് മാസങ്ങളിൽ, ഇന്ത്യയിലുടനീളമുള്ള എല്ലാ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരങ്ങളിലും 6 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി 6 ദിവസത്തെ ഡൈനാമിക് കിഡ്സ് ക്യാമ്പ് ഞങ്ങൾ സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യം. ഈ വർഷം 20,000 കുട്ടികൾ പങ്കെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനാൽ, നിങ്ങളുടെ മക്കളെ അയയ്ക്കുകയും അതിൽ പങ്കാളികളാവുകയും ചെയ്യുക. കർത്താവ് നിങ്ങളെ നയിക്കുന്നതുപോലെ നിങ്ങൾക്ക് ഒരു കുട്ടിയെ (രൂപ 300/-) അല്ലെങ്കിൽ രണ്ട് കുട്ടികളെ (രൂപ 600/-) അല്ലെങ്കിൽ എത്ര കുട്ടികളെ വേണമെങ്കിലും സ്‌പോൺസർ ചെയ്യാവുന്നതാണ്.
കുട്ടികളെ പഠിപ്പിക്കാനോ നയിക്കാനോ നിങ്ങളുടെ സമയം സ്വമേധയാ വിനിയോഗിക്കാനും കഴിയും. കൂടുതൽ വിവരങ്ങൾക്ക് [email protected]
ഗാട്‌കോപ്പർ പ്രാർത്ഥനാ ഗോപുരം: ഇത് മുംബൈ നഗരത്തിലെ ജനങ്ങൾക്ക് പ്രത്യാശയുടെയും രോഗശാന്തിയുടെയും രൂപാന്തരത്തിന്റെയും കേന്ദ്രമാണ്. നാളിതുവരെ, ഈ പ്രാർത്ഥനാ ഗോപുരത്തിലൂടെ 3 ദശലക്ഷത്തിലധികം ജീവിതങ്ങൾ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം, 1,20,000 ജീവിതങ്ങളെ ക്രിസ്തുവിന്റെ സ്‌നേഹത്താൽ രൂപാന്തരപ്പെടുത്താൻ, നൂറുകണക്കിന് പ്രാർത്ഥനാ പടയാളികളെ പരിശീലിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്തുകൊണ്ട് ഞങ്ങളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രാർത്ഥിക്കുകയും ലക്ഷ്യമിടുകയും ചെയ്യുന്നു.
പ്രാർത്ഥനാ ഗോപുര പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള വാർഷിക ചെലവ് 60 ലക്ഷം രൂപയാണ്. നിങ്ങളുടെ പ്രാർത്ഥനാപർവ്വമായ സംഭാവനകൾ ഈ ശുശ്രൂഷയെ നിലനിർത്താനും ജീവിതങ്ങളെ കെട്ടിപ്പടുക്കാനും സഹായിക്കും. ഈ ദൗത്യത്തിനായി പ്രാർത്ഥിക്കുക, സ്‌പോൺസർ ചെയ്തുകൊണ്ട് അതിൽ പങ്കാളിയാകുക, അവിടെ ശുശ്രൂഷിക്കുന്നതിനോ ജനങ്ങളെ പരിപാലിക്കുന്നതിനോ നിങ്ങളുടെ സമയം സ്വയം സമർപ്പിക്കുക.
കാരുണ്യ സർവകലാശാല
മാനവകുലത്തെ സേവിക്കുന്നതിനായി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ എന്നിവയിൽ ഭാവി നേതാക്കളെ സൃഷ്ടിക്കുന്നു
- കാരുണ്യയിലെ ഞങ്ങളുടെ കാർഷിക വിദ്യാർത്ഥികളിൽ ഒരാൾക്ക് ഒരു ജർമ്മൻ കമ്പനിയിൽ പ്രതിവർഷം 31 ലക്ഷം രൂപയുടെ ഇന്റേൺഷിപ്പ് ഓഫർ ലഭിച്ചിരിക്കുന്നു.
- ജപ്പാനിലെ ഒസാക്ക സർവകലാശാലയിൽ മൂന്നാം വർഷ ബയോടെക്‌നോളജി വിദ്യാർത്ഥി ഇന്റേൺഷിപ്പ് നേടി. പോളണ്ടിലെ ലോഡ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ മൂന്ന് കാരുണ്യ വിദ്യാർത്ഥികൾ വിദേശത്ത് സെമസ്റ്റർ പ്രോഗ്രാം ചെയ്യുന്നു. കൂടാതെ ഓട്ടോമേഷൻ, റോബോട്ടിക്‌സ് എന്നിവയെക്കുറിച്ചുള്ള നൂതന കോഴ്‌സുകളിൽ ഏർപ്പെടുകയും ചെയ്യുന്നു.
- ദേശീയ തലത്തിൽ 24 മണിക്കൂർ ഹാക്കത്തോണായ 'Aurelion 2026' കാരുണ്യ സംഘടിപ്പിച്ചു. 168 ടീമുകൾക്ക് വ്യവസായ-സജ്ജമായ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും ഇത് സഹായകമായി.
- കാരുണ്യ സർവകലാശാലയിൽ 2026-27 വർഷത്തേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ട്യൂഷൻ ഫീസിൽ പൂർണ്ണ ഇളവുകളും മറ്റ് നിരവധി മെറിറ്റ് സ്‌കോളർഷിപ്പുകളും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://admissions.karunya.edu
സീഷ
പ്രതീക്ഷ പുനഃസ്ഥാപിക്കുകയും മനസ്സലിവോടെയുള്ള ശുശ്രൂഷയാൽ ജീവിതങ്ങളെ പുനർനിർമ്മിക്കുകയും ചെയ്യുന്നു.
- ഇന്ത്യയിലുടനീളമുള്ള സീഷ പദ്ധതി പ്രദേശങ്ങളിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. 540-ലധികം വനിതകൾ പങ്കെടുത്തു. പലരും തങ്ങളുടെ നൈപുണ്യ പരിശീലന കോഴ്സ് പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റുകൾ അഭിമാനത്തോടെ കൈപ്പറ്റുകയും, ശാക്തീകരിക്കപ്പെടുകയും ചെയ്തു.
- കോയമ്പത്തൂരിലുള്ള സീഷ പഠന കേന്ദ്രങ്ങളിലെ 200 കുട്ടികൾക്ക് പുതുവസ്ത്രങ്ങളും വാനഗരത്തിലെ 60 സ്‌കൂൾ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസും സ്‌കൂൾ കിറ്റുകളും നൽകി.
- കൂടാതെ, സീഷ അതിന്റെ സാമൂഹ്യ വികസന പരിപാടിയുടെ ഭാഗമായി ഇന്ത്യയിലുടനീളം 44 പദ്ധതി ഗ്രാമങ്ങളിൽ പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ പരിപാടി (PRA) ആരംഭിച്ചു.
യേശുവിനെ ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിനുള്ള ഈ ദൗത്യത്തിനും സഹായത്തിനും വേണ്ടി പ്രാർത്ഥിക്കുക. ദൈവരാജ്യത്തിനായി നമുക്ക് ആത്മാക്കളെ നേടുകയും, ദൈവമഹത്വം ലോകത്തിന് പ്രതിഫലിപ്പിക്കുകയും ചെയ്യാം.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


