ദൈവം നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യും

എന്റെ പ്രിയ സ് നേഹിതാ, ഈ മാസത്തിനായി നിങ്ങൾക്കുവേണ്ടി ഞാൻ പ്രാർത്ഥിച്ചപ്പോൾ, കർത്താവ് എന്റെ ഹൃദയത്തിൽ ഈ വാഗ്ദത്തം നൽകി:

''നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരുശലേമിന്റെ മതിലുകളെ പണിയേണമേ'' (സങ്കീർത്തനം 51:18).

നമ്മുടെ ദൈവം തന്റെ കുഞ്ഞുങ്ങളെ അഭിവൃദ്ധിപ്പെടുത്തുക മാത്രമല്ല, അവരുടെ ജീവിതത്തിലെ ഓരോ തകർന്ന മേഖലയെയും പുനർനിർമ്മിക്കുകയും ചെയ്യുന്നു. സീയോൻ എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? അത് ദൈവത്തിന്റെ വാസസ്ഥലമാണ്. ഇന്ന്, യേശുക്രിസ്തുവിലൂടെ, നിങ്ങളുടെ ഹൃദയം ദൈവത്തിന്റെ വാസസ്ഥലമായിരിക്കുന്നു (1 യോഹന്നാൻ 4:4; 3 യോഹന്നാൻ 2). കർത്താവ് നിങ്ങളുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുവാൻ ആഗ്രഹിക്കുന്ന ആറ് മനോഹരമായ വഴികളെക്കുറിച്ച് ഇന്ന് നമുക്ക് ധ്യാനിക്കാം.

1.നീതിയിൽ അഭിവൃദ്ധിപ്പെടുത്തും: നമ്മുടെ ആത്മാവിനെ പുനസ്ഥാപിച്ചുകൊണ്ടാണ്  കർത്താവ് എപ്പോഴും നമ്മുടെ ജീവിതത്തിൽ തന്റെ പ്രവൃത്തി ആരംഭിക്കുന്നത്. നമ്മുടെ ജീവിതം നീതിയിൽ പടുത്തുയർത്തപ്പെടുമ്പോൾ, ഒരു തിന്മെക്കും നമ്മെ ജയിക്കാൻ കഴിയില്ല. കർത്താവ് നമ്മെ മാനിക്കുകയും, നമ്മെ സംരക്ഷിച്ച് വഴിനടത്തുകയും ചെയ്യും (സങ്കീർത്തനം 23:3).

യോസഫിന്റെ ജീവിതത്തിന്റെ പുറംമേഖലകൾ വീണ്ടെടുക്കുന്നതിനുമുമ്പ്, ദൈവം അവന്റെ ആത്മാവിനെ ആദ്യം വീണ്ടെടുക്കുകയും നീതിപാതകളിലേക്ക് നയിക്കുകയും ചെയ്തു. കർത്താവ് അവന് ഉള്ളത്തിൽ നിന്നും രൂപാന്തരം വരുത്തി.

2.സ്തുതിയിൽ നിങ്ങളെ അഭിവൃദ്ധിപ്പെടുത്തും: സാഹചര്യങ്ങൾ പരിഗണിക്കാതെ ദൈവത്തെ സ്തുതിക്കാനുള്ള ഒരു ഹൃദയമാണ്, ദൈവത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന്. ഉത്തരം ലഭിക്കുന്നതിന് മുമ്പ് തന്നെ തന്നോടു നന്ദി പറയാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. സ്തുതി നമ്മുടെ ഹൃദയത്തിൽ നിറയുമ്പോൾ, എല്ലാ പ്രശ് നങ്ങളെക്കാളും വലിയവനായ ദൈവത്തിങ്കലേക്ക് നമ്മുടെ കണ്ണുകൾ ഉയർത്തപ്പെടുന്നു (സങ്കീർത്തനം 63:3: 103:1).

3.തന്റെ അത്ഭുത സൃഷ്ടിയായി നിങ്ങളെ അഭിവൃദ്ധിപ്പെടുത്തും: നമ്മുടെ ഉള്ളത്തിൽ ദൈവം തന്റെ സിംഹാസനം സ്ഥാപിച്ചിട്ടുണ്ടെന്ന്  നാം തിരിച്ചറിയുമ്പോൾ, നാം നമ്മെത്തന്നെ വ്യത്യസ്തമായി കാണാൻ തുടങ്ങും. നമ്മുടെ ബലഹീനതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവത്തിന്റെ മഹത്വം നാം കാണാൻ തുടങ്ങും. കർത്താവ് നമുക്കുവേണ്ടിയും നമ്മിലൂടെയും  അത്ഭുതങ്ങൾ ചെയ്യും (സങ്കീർത്തനം 139:14).

4.ജ്ഞാനത്തിലും അറിവിലും അഭിവൃദ്ധിപ്പെടുത്തും: ഈ ജ്ഞാനം കേവലം മാനുഷിക ബുദ്ധിയോ വിദ്യാഭ്യാസമോ അല്ല. ദൈവത്തെ വ്യക്തിപരമായി അറിയുന്നതിലൂടെ ലഭിക്കുന്നതാണ്. കർത്താവിന്റെ ജ്ഞാനത്തിലും അറിവിലും നമ്മുടെ ആത്മാവ് അഭിവൃദ്ധി പ്രാപിക്കുമ്പോൾ, നമ്മുടെ മുമ്പിലുള്ള എല്ലാ നല്ല വഴികളും ദൈവം വെളിപ്പെടുത്തുകയും നമ്മെ ഉന്നതങ്ങളിലേക്ക് ഉയർത്തുകയും ചെയ്യും (സദൃശവാക്യങ്ങൾ 2:5,9).

5.നന്മയും സമൃദ്ധിയും കൊണ്ട്  നിങ്ങളെ അഭിവൃദ്ധിപ്പെടുത്തും: നമുക്ക് ക്ഷീണവും നിരുത്സാഹവും തോന്നുന്നുവെങ്കിൽ, നമുക്ക് ഏലിയാവിനെ ഓർക്കാം. അവൻ ക്ഷീണിതനായി തോന്നിയപ്പോൾ, ദൈവം അവനെ ഉന്മേഷവാനാക്കി, ശക്തിപ്പെടുത്തുകയും അവനുവേണ്ടി കരുതുകയും ചെയ്തു. കർത്താവ് നമ്മുടെ ക്ഷീണിച്ച ആത്മാവിനെ ഉന്മേഷപ്പെടുത്തുകയും, നമ്മുടെ ദുർബല ഹൃദയത്തെ ശക്തിപ്പെടുത്തുകയും, നമ്മുടെ ജീവിതത്തെ തന്റെ നിറഞ്ഞൊഴുകുന്ന നന്മയും സമൃദ്ധിയും കൊണ്ട് നിറയ്ക്കുകയും ചെയ്യും (യിരെമ്യാവു 31:14,25).

6.തന്റെ സ് നേഹം പങ്കിടുന്നതിൽ നിങ്ങളെ അഭിവൃദ്ധിപ്പെടുത്തും: നിങ്ങളുടെ ഹൃദയത്തെ രൂപപ്പെടുത്താൻ നിങ്ങൾ യേശുവിനെ അനുവദിക്കുമ്പോൾ, അവിടുന്ന് നിങ്ങളെ തന്റെ സൗമ്യത, എളിമ, കാരുണ്യം, ഔദാര്യം എന്നിവയാൽ നിറയ്ക്കും. നാം ആളുകളെ ദൈവത്തിന്റെ കണ്ണുകളിലൂടെ കാണാനും തന്റെ സ് നേഹത്താൽ അവരെ സ് നേഹിക്കാനും തുടങ്ങും. (മത്തായി 11:29).

പ്രിയ സ് നേഹിതാ, ദൈവത്തിന്റെ കരം നമ്മുടെ ജീവിതത്തിലുണ്ട്. സങ്കീർത്തനം 51:18-ലെ വാഗ്ദത്തമനുസരിച്ച്, അവിടുന്ന് നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും തന്റെ പൂർണ്ണമായ ഹിതത്തിനും കൃപയ്ക്കും അനുസൃതമായി പണിയുകയും ചെയ്യും.

പ്രാർത്ഥന: സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ മക്കളെ പൂർണ്ണമായും അഭിവൃദ്ധിപ്പെടുത്തേണമേ. അവരുടെ ജീവിതത്തിലെ എല്ലാ തകർന്ന മേഖലയെയും കെട്ടിപ്പടുക്കേണമേ, അവരുടെ ഹൃദയങ്ങളിൽ നിന്ന് എല്ലാ ദുഃഖങ്ങളെയും അകറ്റേണമേ. അങ്ങയുടെ ജ്ഞാനവും അറിവും കൊണ്ട്  അവരെ നിറയ് ക്കേണമേ, അങ്ങയുടെ പൂർണ്ണഹിതത്തിനും കൃപയ്ക്കും അനുസൃതമായി അവരെ അനുഗ്രഹിക്കേണമേ. യേശുവിന്റെ നാമത്തിൽ, ആമേൻ.

സ്നേഹത്തോടും പ്രാർത്ഥനയോടും,

നിങ്ങളുടെ പ്രിയ സഹോദരൻ,
ഡോ. പോൾ ദിനകരൻ


COO യുടെ കത്ത്:
ജൂണിൽ നിങ്ങൾ നിമിത്തമുള്ള സ്വാധീനം


കഴിഞ്ഞ മാസം, ചെന്നൈയിലെ പാരീസിലും വാനഗരത്തുമുള്ള യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരങ്ങളിലും നടത്തപ്പെട്ട ഞായർ അനുഗ്രഹ യോഗങ്ങളിൽ സഹോ. സാമുവൽ ദിനകരനും, ചെന്നൈയിലെ സഹോ. ഡി.ജി.എസ്സ് ദിനകരൻ പ്രാർത്ഥനാ ഗോപുരത്തിൽ നടത്തപ്പെട്ട ഞായർ അനുഗ്രഹ യോഗത്തിൽ ഞങ്ങളുടെ സ്ഥാപകൻ ഡോ. പോൾ ദിനകരനും ശുശ്രൂഷകളർപ്പിച്ചു. പരിശുദ്ധാത്മാവിന്റെ നിറവ്, രോഗശാന്തി, കുടുംബങ്ങളുടെ പുനഃസ്ഥാപനം, ആത്മീയ വരങ്ങൾ, ദിവ്യ മുന്നേറ്റങ്ങൾ എന്നിവയ്ക്കായി വ്യക്തിഗതമായി പ്രാർത്ഥനകൾ അർപ്പിച്ചപ്പോൾ കർത്താവ് ശക്തമായി പ്രവർത്തിച്ചു. ആയിരക്കണക്കിന് ആളുകൾ ഈ യോഗങ്ങളിൽ പങ്കെടുക്കുകയും, വലിയ അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്തു. പാരീസിലെ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിൽ ജൂൺ 22-ന് ആരംഭിച്ച ''പ്രാർത്ഥനയും പ്രവചന ശാക്തീകരണവും'' (PPE) കോഴ്സിന്റെ അഞ്ചാം ബാച്ചിന്, ഡോ. പോൾ ദിനകരനും സഹോ. സാമുവൽ ദിനകരനും നേതൃത്വം നൽകി. ആകെ 180 വിദ്യാർത്ഥികൾ (115 പേർ നേരിട്ടും 65 പേർ ഓൺലൈനായും) പങ്കെടുത്തു.

മാത്രമല്ല, നിങ്ങളുടെ സ് നേഹപൂർവ്വമായ പ്രാർത്ഥനകളാലും ഉദാരമായ പിന്തുണയാലും കഴിഞ്ഞ മാസം 3 കോടി 37 ലക്ഷം പ്രാർത്ഥനാ വിഷയങ്ങൾക്കായി പ്രാർത്ഥിക്കാനും ശുശ്രൂഷിക്കാനും ഞങ്ങൾക്ക് സാധിച്ചു. അതിലൂടെ ഹൃദയം തകർന്നവർക്ക് ദൈവത്തിന്റെ ആശ്വാസവും രോഗശാന്തിയും ലഭിച്ചു.

  • വ്യക്തിപരമായ പ്രാർത്ഥന ആഗ്രഹിച്ചുകൊണ്ട് 1.7 ലക്ഷം ആളുകൾ ഞങ്ങളുടെ പ്രാർത്ഥനാ ഗോപുരങ്ങൾ സന്ദർശിച്ചു.
  • ഞങ്ങളുടെ 24X7 പ്രാർത്ഥനാ ഹെൽപ്പ്ലൈനുകളിലൂടെ, 3.9 ലക്ഷം പേർക്ക് ഞങ്ങൾ ശുശ്രൂഷ ചെയ്തു.
  • ഡയൽ-എ-പ്രെയർ ശുശ്രൂഷയിലൂടെ, 4,830 ആളുകൾക്ക് പ്രാർത്ഥനകളും ആത്മീയ പിന്തുണയും ലഭിച്ചു.
  • ഏകദേശം 60,000 കത്തുകൾക്കും ഇമെയിലുകൾക്കും വേണ്ടി വ്യക്തിപരമായി പ്രാർത്ഥിച്ചു.
  • ഞങ്ങളുടെ പ്രാർത്ഥനാ പടയാളികൾ 1,47,200 പങ്കാളികൾക്കായി അവരുടെ ജന്മദിനങ്ങളിലും 43,560 കുടുംബ അനുഗ്രഹ പദ്ധതി പങ്കാളികൾക്കായി അവരുടെ വിവാഹ വാർഷികങ്ങളിലും പ്രാർത്ഥിച്ചു.
  • യേശു വിളിക്കുന്നു വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഒരു ലക്ഷം ആളുകൾ ദൈവസ് നേഹവും പ്രോത്സാഹനവും അനുഭവിച്ചു.
  • ഞങ്ങളുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ 3.25 കോടിയിലധികം ആളുകൾക്ക് വിശ്വാസം, ആശ്വാസം, പ്രത്യാശ എന്നിവയുടെ സന്ദേശങ്ങൾ നൽകി.
  • യേശു വിളിക്കുന്നു മാസികയിലൂടെ ഏകദേശം 3 ലക്ഷം വായനക്കാരെ ശക്തിപ്പെടുത്തി.

 

കാരുണ്യ സർവകലാശാല
(ക്രിസ്തു കേന്ദ്രീകൃത വിദ്യാഭ്യാസത്തിലൂടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നു)

  • പുനരധിവാസ സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്തുന്നതിന്  ചെലവു കുറഞ്ഞ മികച്ച പ്രവർത്തക്ഷമത വികസിപ്പിക്കുന്നതിന് കാരുണ്യ ഫാക്കൽറ്റിക്ക് ഐഐടി മാണ്ഡിയിലെ ഐഹബ്ബിൽ നിന്ന് 31.46 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റ് ലഭിച്ചു.
  • സഹകരണ ഗവേഷണം, വ്യവസായ സംയോജിത പഠനം, ഇന്റേൺഷിപ്പുകൾ, കരിയർ അവസരങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനായി ബയോസെൻ, പ്രാഡോ എന്നിവയുമായി പങ്കാളിത്തത്തിൽ കാരുണ്യ ഏർപ്പെട്ടു.
  • അഭിമാനകരമായ ഹാക്ക് വിത്ത് ഇൻഫി 2027 പരിപാടിയിലൂടെ, ഇൻഫോസിസിൽ നിന്ന് 11 ലക്ഷം രൂപ വരെയുള്ള വാർഷിക പാക്കേജുകളുടെ പ്രീ-പ്ലേസ്മെന്റ് ഓഫറുകൾ പത്ത് കാരുണ്യ വിദ്യാർത്ഥികൾക്ക് ലഭിച്ചു.

 

സീഷ
(സന്തോഷം പകരുകയും ശോഭനമായ ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുന്നു)

  • 2026-ലെ വാർഷിക സ് കൂൾ കിറ്റ് വിതരണ പരിപാടി സീഷ ആരംഭിച്ചു. ആരംഭ ദിനത്തിൽ ചെന്നൈയിലെ പിന്നാക്ക കുടുംബങ്ങളിൽ നിന്നുള്ള 700 വിദ്യാർത്ഥികൾക്ക് സ് കൂൾ കിറ്റുകൾ വിതരണം ചെയ്തു.
  • 2026 ലെ 10, 12 ക്ലാസ്സ് പരീക്ഷാ ഫലങ്ങൾ വന്നപ്പോൾ സീഷയുടെ വിദ്യാർത്ഥികൾക്ക് ശ്രദ്ധേയമായ വിജയം ലഭിച്ചു.  എല്ലാ വിദ്യാർത്ഥികളും വിജയിക്കുകയും 400-ൽ അധികം മാർക്ക് നേടുകയും ചെയ്തു. ഉന്നത വിജയം നേടിയവരെ അവാർഡുകൾ നൽകി ആദരിച്ചു.
  • ദക്ഷിണേന്ത്യയിലും വടക്കേ ഇന്ത്യയിലും നടത്തിയ മദ്ധ്യവേനൻ ക്യാമ്പിലൂടെ സീഷ പഠന കേന്ദ്രങ്ങളിൽ നിന്നും പ്രാദേശിക സമൂഹങ്ങളിൽ നിന്നുമുള്ള 677 കുട്ടികൾ അനുഗ്രഹം പ്രാപിച്ചു. പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതിനായി ചെന്നൈയിൽ 'കാണുക, പുഞ്ചിരിക്കുക' സൗജന്യ നേത്ര മെഡിക്കൽ ക്യാമ്പ് നടത്തി.

 


ജൂലൈയിലെ ശുശ്രൂഷ

ഗാട് കോപ്പർ പ്രാർത്ഥനാ ഗോപുരം: ഇത് മുംബൈ നഗരത്തിലെ ജനങ്ങൾക്ക് പ്രത്യാശയുടെയും രോഗശാന്തിയുടെയും രൂപാന്തരത്തിന്റെയും കേന്ദ്രമാണ്. ഈ വർഷം, നൂറുകണക്കിന് വിശ്വസ്ത പ്രാർത്ഥനാ പടയാളികളെ പരിശീലിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്തുകൊണ്ട് ഞങ്ങളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ ക്രിസ്തുവിന്റെ സ് നേഹത്താൽ 1,20,000 ജീവിതങ്ങളെ ശുശ്രൂഷിക്കാൻ ഞങ്ങൾ പ്രാർത്ഥനാപൂർവ്വം ലക്ഷ്യം വയ്ക്കുന്നു. പ്രാർത്ഥനാ ഗോപുര പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള വാർഷിക ചെലവ് 60 ലക്ഷം രൂപയാണ്. നിങ്ങളുടെ പ്രാർത്ഥനാപൂർവ്വമായ സംഭാവനകൾ ഈ ശുശ്രൂഷകളെ നിലനിർത്താൻ സഹായിക്കുകയും എണ്ണമറ്റ ജീവിതങ്ങൾക്ക് ദൈവത്തിന്റെ സമാധാനവും സന്തോഷവും രോഗശാന്തിയും നൽകാൻ സഹായിക്കുകയും ചെയ്യും. സഹായിക്കുവാൻ ക്ലിക്ക് ചെയ്യുക https://bit.ly/GHATKOPARPTBF

ടെലഫോൺ പ്രാർത്ഥനാ ഗോപുരം: എല്ലാ മാസവും യേശു വിളിക്കുന്നു ടെലഫോൺ പ്രാർത്ഥനാ ഗോപുരങ്ങളിലൂടെ 5,00,000-ത്തിലധികം ആളുകൾക്ക് 7 ഇന്ത്യൻ ഭാഷകളിൽ പ്രാർത്ഥനയും പ്രത്യാശയും നൽകുന്നു. ബംഗാളി, ഭോജ്പുരി, ഗുജറാത്തി ഭാഷകളിലേക്ക് ഞങ്ങളുടെ ശുശ്രൂഷ വ്യാപിപ്പിക്കുകയും ഇന്ത്യയിലുടനീളം കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഒരു പുതിയ സംവിധാനത്തിലൂടെ, ഫോൺ വിളിക്കുന്നവർക്ക് അവരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനായി വ്യക്തിഗത, ആവശ്യാധിഷ്ഠിത പ്രാർത്ഥനകളും തിരുവെഴുത്തുകളിലെ വാഗ്ദത്തങ്ങളും ലഭ്യമാക്കുന്നതാണ്. സ് പോൺസർ ചെയ്യാൻ ക്ലിക്ക് ചെയ്യുക https://bit.ly/TELPT

 

പ്രത്യേക അനുഗ്രഹ യോഗങ്ങൾ:

  • ജൂലൈ 5 - 12-ആം വാർഷിക അനുഗ്രഹ യോഗം, അണ്ണാനഗർ പ്രാർത്ഥനാ ഗോപുരം - സഹോ. സാമുവൽ ദിനകരൻ ശുശ്രൂഷിക്കുന്നു
  • ജൂലൈ 11 - ബെഥെസ്ദാ അനുഗ്രഹ ശുശ്രൂഷ, കോയമ്പത്തൂർ - ഡോ. പോൾ ദിനകരനും കുടുംബവും ശുശ്രൂഷിക്കുന്നു

നിങ്ങൾ ഈ പ്രദേശത്തോ പരിസരത്തോ താമസിക്കുന്നവരാണെങ്കിൽ, ഈ യോഗങ്ങളിൽ പങ്കെടുക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

ദൈവരാജ്യത്തിനായുള്ള ഞങ്ങളുടെ ഏറ്റവും വലിയ ശുശ്രൂഷ ഇനിയുമധികം മുന്നിലുണ്ട്. ഈ എല്ലാ ലക്ഷ്യങ്ങൾക്കുമായി പ്രാർത്ഥിക്കുക. www.jesuscalls.org-ൽ അവയെ സഹായിച്ചുകൊണ്ട് അതിന്റെ ഭാഗമാകുക.