ഇത് പുതുവർഷമാണ്, എന്നാൽ ഈ പുതുവർഷത്തിൽ നിങ്ങളിൽ എത്രപേർ യഥാർത്ഥത്തിൽ സന്തുഷ്ടരാണ്? നിങ്ങളിൽ പലർക്കും നിങ്ങളുടെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടിട്ടുണ്ടാകാം, അത് നിങ്ങളുടെ ഹൃദയം തകർത്ത് കാണും. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് വളരെ വേദനാജനകമാണ്. അത് കുറച്ച് വർഷങ്ങൾക്ക് മുൻപ് സംഭവിച്ചിരുന്നാലും ആ വേദന മാറുന്നില്ല. നിങ്ങൾക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെക്കുറിച്ച് ചിന്തിക്കുന്ന നിങ്ങളിൽ പലരും ഇന്ന് ആ അവസ്ഥയിലായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു, എന്നാൽ ഇന്ന് കർത്താവ് യോഹന്നാൻ 16:22 ൽ നിന്ന് ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു, "ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നു എടുത്തുകളകയില്ല." അതെ, നിങ്ങൾക്ക് സന്തോഷത്തിന്റെ ദിവസങ്ങൾ ഉണ്ടാകാൻ പോകുന്നു.

നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്ഥാനം നിറയ്ക്കാൻ ആർക്കും കഴിയില്ല, എന്നാൽ ആ വ്യക്തിയില്ലാതെ ഈ ജീവിതം തുടരാൻ ദൈവം നിങ്ങൾക്ക് സമാധാനം നൽകും. അതെ, ആ സമാധാനം നിങ്ങൾക്ക് വലിയ സന്തോഷം നൽകും, നിങ്ങൾ സ്വർഗത്തിൽ പോകുമ്പോൾ ആ വ്യക്തിയെ വീണ്ടും കാണാൻ പോകുന്നതിന്റെ സന്തോഷം തന്നെ. ആകയാൽ വിഷമിക്കേണ്ട. എന്റെ പ്രിയ സുഹൃത്തേ, ഹൃദയം തകർന്നുപോകരുത്. കർത്താവ് ഇന്ന് നിങ്ങളെ സന്തോഷത്തോടെ നിറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. സങ്കീർത്തനം 30:5-ൽ വേദപുസ്തകം പറയുന്നു, "സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു." അതെ, നിങ്ങളുടെ രാത്രികൾ കണ്ണുനീർ കൊണ്ട് നിറഞ്ഞിരിക്കാം, പക്ഷേ അത് ഇന്ന് അവസാനിക്കാൻ പോകുന്നു, കാരണം ദൈവം തന്റെ സമാധാനവും സന്തോഷവും കൊണ്ട് നിങ്ങളെ നിറയ്ക്കാൻ പോകുന്നു.

ആളുകൾ എല്ലായ്പ്പോഴും പറയുന്നു, "ഓ, എനിക്ക് ധാരാളം നല്ല ദിവസങ്ങൾ ഉണ്ട്, ഒരുപക്ഷേ എനിക്ക് ഉടൻ തന്നെ വളരെ മോശമായൊരു ദിവസം വരാൻ പോകുന്നു". എന്നാൽ ദൈവം നിങ്ങളെ നിറയ്ക്കാൻ പോകുന്ന ഈ സന്തോഷം നിങ്ങളുടെ ജീവിതത്തിലുടനീളം തുടരും. മോശമായ ദിവസങ്ങൾ വന്നാലും ദൈവത്തിന്റെ സമാധാനം നിങ്ങളെ വലയം ചെയ്യും. ഈ സന്തോഷം ആരും എടുത്തുകളയില്ല. എത്ര അത്ഭുതകരമായ വാഗ്‌ദത്തം.

PRAYER:
സ്വർഗ്ഗീയ പിതാവേ, എന്റെ തകർന്ന ഹൃദയവും എന്റെ നിശബ്ദമായ കണ്ണുനീരും അങ്ങ് കാണുന്നു. അങ്ങ് എന്റെ സന്തോഷം പുനഃസ്ഥാപിക്കുമെന്ന അങ്ങയുടെ സ്നേഹനിർഭരമായ വാഗ്‌ദത്തത്തിന് നന്ദി. വേദനാജനകമായ ഓർമ്മകൾ എന്നെ വിഴുങ്ങുമ്പോൾ ദയവായി അങ്ങയുടെ സമാധാനം കൊണ്ട് എന്നെ നിറയ്‌ക്കേണമേ. അങ്ങയുടെ ദിവ്യശക്തിയാൽ ഈ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എന്നെ സഹായിക്കണമേ. അങ്ങിൽ ആശ്രയിക്കുന്നതിലൂടെ മാത്രം ലഭിക്കുന്ന തികഞ്ഞ സന്തോഷം കൊണ്ട് എന്റെ ദുഃഖത്തെ മാറ്റിസ്ഥാപിക്കണമേ. എല്ലാ ദുഷ്കരമായ ദിവസങ്ങളിലും അങ്ങയുടെ സമാധാനം കൊണ്ട് എന്നെ വലയം ചെയ്യേണമേ. കർത്താവേ, എന്നെ പൂർണ്ണമായും സുഖപ്പെടുത്താൻ ഞാൻ അങ്ങിൽ ആശ്രയിക്കുന്നു. യേശുവിന്റെ മഹത്തായ നാമത്തിൽ, ആമേൻ.